India National

“നിത്യം ഹിന്ദു-മുസ്‍ലിം എന്ന് മാത്രം പറയുന്ന മോദിക്കെതിരെ എത്ര കേസ് എടുത്തു

എല്ലാ ദിവസവും ഹിന്ദു – മുസ്‍ലിം എന്ന് മാത്രം സംസാരിക്കുന്ന മോദിക്കെതിരെ ഇതുവരെ എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് മമത ബാനർജി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർ​ഗീയ പരാമർശങ്ങൾ നടത്തിയതിന് മമതക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഏപ്രിൽ മൂന്നിന് നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പരാമർശങ്ങൾക്കാണ് മമത ബാനർജിക്ക് നോട്ടീസ് ലഭിച്ചത്. ബി.ജെ.പിയെ തോൽപ്പിക്കാൻ മുസ്‍ലിം വോട്ടർമാർ ഒന്നിച്ച് നിന്ന് വോട്ട് ചെയ്യണമെന്ന് മമത പറഞ്ഞെന്നാണ് ആരോപണം. എന്നാൽ താൻ ഹിന്ദു – മുസ്‍ലിം ഐക്യത്തിനാണ് ആഹ്വാനം […]

India National

“പരീക്ഷാ ചര്‍ച്ച കഴിഞ്ഞെങ്കില്‍ പ്രധാനമന്ത്രി ഇനി ഇന്ധന വില ചർച്ച ചെയ്യൂ..”

പരീക്ഷാ ചർച്ച നടത്തി തീര്‍ന്നെങ്കില്‍ പ്രധാനമന്ത്രി ഇനി പെട്രോള്‍ – ഡീസല്‍ വിലവർധനയെ കുറിച്ച് ചർച്ചാ പരിപാടി നടത്തട്ടെയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിദ്യാർഥികളുമായി പ്രധാനമന്ത്രി നടത്തിയ ‘പരീക്ഷാ പെ ചർച്ച’യോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍. വിദ്യാർഥികളുമായുള്ള പ്രധാനമന്ത്രിയുടെ വാർഷിക വെച്ച്വല്‍ സംവാദത്തിനിടെയാണ് പ്രധാനമന്ത്രി കുട്ടികള്‍ക്ക് പരീക്ഷ പേടി മാറ്റാനുള്ള തന്ത്രങ്ങള്‍ ചൊല്ലിക്കൊടുത്തത്. പരീക്ഷകളെ സ്വയം പരിപോഷിക്കാനുള്ള അവസരമായി കാണണമെന്നാണ് മോദി പറഞ്ഞത്. എന്നാല്‍ പ്രധാനമന്ത്രി അത്യാവശ്യമായി ജനങ്ങളുമായി ചർച്ച ചെയ്യേണ്ടത് അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തെ കുറിച്ചാണെന്നാണ് […]

India

ഇന്ധന വില വര്‍ധനക്കെതിരെ പദയാത്രയുമായി മമത

ഇന്ധന വില വര്‍ധനക്കെതിരെ പദയാത്രയുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളിലെ സിലിഗുരിയിലാണ് ഇന്ധന – പാചക വാതക വിലവര്‍ധനവിനെതിരെ മമതയുടെ പ്രതിഷേധ പ്രകടനം നടന്നതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. എല്‍.പി.ജി ഗ്യാസ് സിലിണ്ടറിന്റെ കട്ടിങ്ങുകളുമായി നടത്തിയ മാര്‍ച്ചില്‍ മുഖ്യമന്ത്രിക്ക് പുറമെ സംസ്ഥാനത്തെ മറ്റ് മന്ത്രിമാരും പങ്കെടുത്തു. ഏറ്റവും വലിയ കൊള്ളക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് മമത വിമര്‍ശിച്ചു. റെയില്‍വേയും സിയാലും കോള്‍ ഇന്ത്യയും എണ്ണ കമ്പനികളും വില്‍ക്കുന്നത് വലിയ കൊള്ളയല്ലാതെ മറ്റൊന്നുമല്ലെന്ന് മമത പറഞ്ഞു. ബംഗാള്‍ […]

India

ഒരിടവേളക്ക് ശേഷം വീണ്ടും ലോകയാത്രകള്‍ക്കൊരുങ്ങി മോദി

ഒരു വര്‍ഷത്തിലധികം നീണ്ട കോവിഡ് ഇടവേളക്ക് ശേഷം വീണ്ടും ലോക യാത്രകള്‍ക്കൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മാസം 25നാണ് യാത്രകള്‍ തുടങ്ങുന്നത്. ആദ്യം ബംഗ്ലാദേശിലേക്ക്​. പിന്നീട് മെയ് മാസത്തില്‍ പോർച്ചുഗലിൽ വെച്ച് നടക്കുന്ന ഇന്ത്യ-യൂറോപ്യൻ യൂണിയന്‍ ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും. തുടര്‍ന്ന് ജൂണിൽ യു.കെയിൽ നടക്കുന്ന ജി. ഏഴ്​ ഉച്ചകോടിയിൽ പ​ങ്കെടുക്കും. 2019 നവംബറിലാണ് നരേന്ദ്ര മോദി അവസാനമായി വിദേശയാത്ര നടത്തിയത്. ബ്രസീലിലാണ് പ്രധാനമന്ത്രി അവസാനമായി സന്ദര്‍ശനം നടത്തിയത്. ലോകം മുഴുവന്‍ കോവിഡ് മഹാമാരിയിലായപ്പോള്‍​ ഓണ്‍ലൈനായാണ് […]

India

‘ബംഗാളില്‍ വന്ന് ഗോളടിക്കാന്‍ നില്‍ക്കണ്ട, ഗോള്‍ക്കീപ്പറായി ഞാനുണ്ട്’‌: മോദിക്ക് മമതയുടെ മറുപടി

തെരഞ്ഞെടുപ്പ് പോര് മൂര്‍ച്ചിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളില്‍ വന്ന് ആരും ഗോള്‍ സ്‌കോര്‍ ചെയ്യാന്‍ പോകുന്നില്ലെന്നും ഇവിടെ ഗോള്‍ക്കീപ്പറായി താനുണ്ടാകുമെന്നും മമത ഹൂഗ്ലിയില്‍ പറഞ്ഞു. ഫെബ്രുവരി ഏഴിനാണ് മോദി ബംഗാളില്‍ പ്രചാരണം നടത്തിയത്. ബംഗാളിലെ ജനങ്ങള്‍ എല്ലാം കണ്ടുകൊണ്ടിരിക്കുകയാണെന്നും, ഭരണകക്ഷിയായ തൃണമൂലിന് ജനങ്ങള്‍ ‘റാം കാര്‍ഡ്’ കാണിക്കുമെന്നും മോദി പറഞ്ഞിരുന്നു. ഫുട്‌ബോളിലെ റെഡ് കാര്‍ഡ് കാണിക്കുന്നതിനോട് ഉപമിച്ചാണ് മോദി റാം കാര്‍ഡ് പദം പ്രയോഗിച്ചത്. എന്നാല്‍ ഇതേ നാണയത്തില്‍ […]

India

സ്വകാര്യ മേഖലയെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ല: പാർലമെന്റിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തിന്റെ സാമ്പത്തിക മേഖലയിൽ സ്വകാര്യ മേഖലയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വകാര്യമേഖലയെ അധിക്ഷേപിക്കുന്ന സംസ്‌കാരം അംഗീകരിക്കാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചകൾക്ക് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി. ‘പൊതുമേഖല പ്രധാനമാണ് എങ്കിൽ സ്വകാര്യ മേഖലയുടെ പങ്ക് നിർണായകമാണ്. സമ്പത്ത് ഉണ്ടാക്കുന്നവർ രാജ്യത്തിന് അത്യന്താപേക്ഷിതമാണ്. അപ്പോഴാണ് സമ്പത്ത് ദരിദ്രരിലേക്ക് വിതരണം ചെയ്യപ്പെടൂ. രാഷ്ട്രപുരോഗതിയിലുള്ള അവരുടെ പങ്കിൽ രാജ്യം അഭിമാനം കൊള്ളുന്നു’ – മോദി പറഞ്ഞു. ഉദ്യോഗസ്ഥർക്ക് മാത്രം രാജ്യത്തെ നയിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ഉദ്യോഗസ്ഥർ […]

India

”സാമൂഹിക ഐക്യം തകർത്തിട്ട് സാമ്പത്തിക വളർച്ച സാധ്യമെന്ന് കരുതുന്നത് വിവരക്കേട്”; മോദിയോട് രാഹുൽ ഗാന്ധി

രാജ്യത്ത് വൈവിധ്യവും ഐക്യവും കാത്ത് സൂക്ഷിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാതെ, സാമ്പത്തിക വളർച്ചയെ കുറിച്ച് വാചാലനാകുന്നത് പ്രധാനമന്ത്രിയുടെ വിവരക്കേട് ആണെന്ന് കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി. തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ചെറുകിട സംരംഭകരുടെ ഘടകവുമായി സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. കോവിഡ് മഹാമാരിക്ക് മുമ്പേ സാമ്പത്തിക പ്രതിസന്ധികൾ തുടങ്ങിയിട്ടുണ്ട്. നോട്ട് നിരോധനവും പിഴവുകളോടെ ജി.എസ്.ടി നടപ്പിലാക്കിയതും ഇതിലേക്ക് നയിച്ച പ്രധാന കാരണങ്ങളിൽ പെടുന്നു എന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, സാമൂഹിക ഐക്യം തകർത്തത് ബിസിനസ്സ് മേഖലയെയും പലരീതിയിൽ ബാധിച്ചുവെന്നും, വിദ്വേഷം നിലനിൽക്കുമ്പോൾ […]

India National

‘നാടകമല്ല, നിയമങ്ങള്‍ പിന്‍വലിക്കൂ’; ഗുരുദ്വാര സന്ദര്‍ശനത്തില്‍ നാണംകെട്ട് മോദി

കര്‍ഷക പ്രതിഷേധം 25ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ നിയമങ്ങള്‍ പിന്‍വലിക്കാതെ ഡല്‍ഹിയിലെ ഗുരുദ്വാര സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുദ്വാര സന്ദര്‍ശനത്തിന് പിന്നാലെ സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ കര്‍ഷകര്‍ തന്നെ രംഗത്ത് വന്നു. തണുപ്പത്തുകിടന്ന് പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാന്‍ നേരമില്ലാത്ത മോദിയുടെ ഗുരുദ്വാര സന്ദര്‍ശനം വെറും നാടകമാണെന്ന് കര്‍ഷകര്‍ പ്രതികരിച്ചു. നാടകമല്ല നിയമങ്ങള്‍ പിന്‍വലിക്കുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു.. കര്‍ഷക സമരം ശക്തമാകുന്നതിനിടെയാണ് ഇന്ന് ‘അപ്രതീക്ഷിതമായി’ മോദി സിഖ് മത വിശ്വാസികളുടെ ആരാധനാലയമായ […]

India National

”മോദി വോട്ടിങ് മെഷീന്‍”; ഇ.വി.എമ്മിനെതിരെ തുറന്നടിച്ച് രാഹുല്‍ ഗാന്ധി

ഇ.വി.എം മെഷീനിനെതിരെയും ‘മോദി മീഡിയ’ക്കെതിരെയും തുറന്നടിച്ച് രാഹുല്‍ ഗാന്ധി. ബീഹാര്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് മോദി വോട്ടിങ് മെഷീന്‍ (Modi Voting Machine) ആണെങ്കിലും ‘മോദിയുടെ മാധ്യമ’ങ്ങളാണെങ്കിലും എനിക്ക് ഭയമില്ല. സത്യം സത്യമാണെന്നും നീതി നീതിയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നമ്മള്‍ അവരുടെ ചിന്തകള്‍ക്ക് എതിരായാണ് പോരാടുന്നത്. നമ്മള്‍ ആ ചിന്തകളെ പരാജയപ്പെടുത്തുമെന്നും രാഹുല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയുടെയും അദ്ദേഹത്തിന്റെ ഗാങ്ങിന്റെയും മുന്നില്‍ കീഴടങ്ങിയെന്ന് നേരത്തെ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. മോദി വെറുപ്പ് പ്രചരിപ്പിക്കാന്‍ […]

India National

150 രാജ്യങ്ങൾക്ക് കോവിഡ് സഹായം നൽകിയെന്ന് മോദി: തെറ്റെന്ന് വിവരാവകാശ രേഖ

കോവിഡ് പ്രതിരോധത്തിനായി 150 രാജ്യങ്ങളെ സഹായിച്ചെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റെന്ന് വിവരാവകാശ രേഖ. വിവരാവകാശ അപേക്ഷക്ക് മറുപടിയായി വിദേശകാര്യമന്ത്രാലയം നല്‍കിയത് 81 രാജ്യങ്ങളുടെ പട്ടിക. ചൈനക്ക് 1.87 കോടി രൂപയുടെ സഹായം നല്‍കിയതായും രേഖകളില്‍ പറയുന്നു. എന്നാല്‍ 2.11 കോടിയുടെ സഹായം നൽകി എന്നാണ് കേന്ദ്രമന്ത്രി വി മുരളീധരൻ ലോക്സഭയെ അറിച്ചിരുന്നത്. ജൂലൈ 17ന് UN സാമ്പത്തിക സാമൂഹിക കൗൺസിലില്‍ പ്രസംഗിക്കവെ 150 രാജ്യങ്ങൾക്ക് കോവിഡ് പ്രതിരോധത്തിന് സഹായം നൽകിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഇത് […]