HEAD LINES National

ബ്രിക്‌സ് 2023-ൽ ഗ്രൂപ്പ് ഫോട്ടോയ്‌ക്കിടെ നിലത്ത് സ്ഥാനം സൂചിപ്പിക്കാൻ ത്രിവർണ്ണ പതാക; മോദിയുടെ പ്രതികരണം!!

പതിനഞ്ചാമത് ബ്രിക്സ് ഉച്ചകോടിയിൽ ഗ്രൂപ്പ് ഫോട്ടോ സെഷനിൽ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ രാജ്യത്തിന്റെ പതാകയോടുള്ള ആദരവ് പ്രകടിപ്പിച്ചു. നിൽക്കുന്ന സ്ഥാനം സൂചിപ്പിക്കാൻ നിലത്ത് സ്ഥാപിച്ച ഇന്ത്യൻ ത്രിവർണ്ണ പതാകയെ അദ്ദേഹം ശ്രദ്ധിക്കുകയും അതിൽ കാലുകുത്താതിരിക്കാൻ ശ്രദ്ധിക്കുകയും അത് എടുത്ത് തന്റെ പക്കൽ സൂക്ഷിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ വന്ന ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ് സിറിൽ റമഫോസയും ഇത് പിന്തുടർന്നു. (PM Notices Indian Flag On The Floor – He Does This) അതിനിടെ, പ്രധാനമന്ത്രി […]

National

“സ്ത്രീകൾ നയിക്കുന്ന വികസന മുന്നേറ്റം, ദാരിദ്ര്യ നിർമാർജനത്തിനുള്ള സർക്കാരിന്റെ ശ്രമങ്ങൾ, മൂന്ന് തിന്മകൾ”; സ്വാതന്ത്ര്യദിന പ്രസംഗത്തിലെ പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങൾ

2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തന്റെ അവസാന സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽ സ്ത്രീകൾ നയിക്കുന്ന വികസന മുന്നേറ്റം, ദാരിദ്ര്യ നിർമാർജനത്തിനുള്ള സർക്കാരിന്റെ ശ്രമങ്ങൾ എന്നീ വിഷയങ്ങളെ കുറിച്ച് എടുത്തു പറഞ്ഞു. ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, 2047 ഓടെ ഇന്ത്യ ഒരു വികസിത രാഷ്ട്രമായി മാറുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. പതിവിൽ നിന്ന് വ്യത്യസ്തമായ ശൈലിയിലാണ് പ്രധാനമന്ത്രി ഇന്ന് ജനങ്ങളെ അഭിസംബോധന ചെയ്‌തത്. ഞങ്ങളുടെ ലക്ഷ്യം സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുക, […]

National

മോദിക്ക് പിന്നാലെ അമിത് ഷായും ജമ്മു കശ്മീരിലേക്ക്

പ്രധാനമന്ത്രിയുടെ സന്ദർശനം പൂർത്തിയായതിന് പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷായും ജമ്മു കശ്മീരിലേക്ക്. മേഖലയിൽ കൂടുതൽ ഇടപെടൽ നടത്താനാണ് സർക്കാരിന്റെ തീരുമാനം. ഭീകരാക്രമണം നടന്ന മേഖലകളിൽ സർവകക്ഷി സംഘത്തെ എത്തിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ഭീകരർക്ക് സഹായം നൽകുന്നവർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്. സുജുവാനിൽ ആക്രമണം നടത്തിയ ഭീകരരെ സഹായിച്ച രണ്ട് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഭരണഘടനയുടെ 370-ാം അനുഛേദം റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ […]

India

കോവിഡ് ദുരിതാശ്വാസത്തിനായുള്ള പി.എം കെയറിലെത്തിയത് 10,990 കോടി രൂപ; ചെലവിട്ടത് 3,976 കോടി മാത്രം

കോവിഡ് പോരാട്ടങ്ങൾക്കു വേണ്ടിയുള്ള ധനസമാഹരണത്തിനായി ആരംഭിച്ച പി.എം കെയറിലെത്തിയ ഫണ്ടിന്റെ 64 ശതമാനവും ഇതുവരെ ചെലവഴിച്ചില്ലെന്ന് റിപ്പോർട്ട്. 2020 മാർച്ച് 27നും 2021 മാർച്ച് 31നും ഇടയിൽ 10,990 കോടി രൂപയാണ് പി.എം കെയറിലേക്ക് എത്തിയത്. ഇതിൽ ആദ്യ വർഷം 3,976 കോടി രൂപ മാത്രമാണ് ചെലവഴിച്ചതെന്ന് ദേശീയ മാധ്യമമായ എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. കോവിഡ് ബാധിതരായവർക്കുവേണ്ടിയുള്ള ദുരിതാശ്വാസത്തിനും വൈറസുമായി ബന്ധപ്പെട്ട അടിയന്തര ആവശ്യങ്ങൾക്കുമായി വകയിരുത്താനാണ് പി.എം കെയർ 2020 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ചത്. […]

India

പ്രധാനമന്ത്രി ഇന്ന് പഞ്ചാബിൽ: തടയുമെന്ന് കർഷകർ

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പഞ്ചാബിൽ എത്തും. പ‍ഞ്ചാബിൽ നിന്ന് ഡൽഹിയിലേക്കുള്ള അതിവേഗ പാതയടക്കമുള്ള പദ്ധതികൾ ഉദ്ഘാടനം ചെയ്യും. ഫിറോസ്പുരിൽ നടക്കുന്ന പ്രചാരണ റാലിയിലും പ്രധാനമന്ത്രി പങ്കെടുക്കും. അതേസമയം റാലി തടയാൻ കർഷക സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഡൽഹി-അമൃത്സർ-കത്ര എക്‌സ്പ്രസ് വേ, അമൃത്സർ-ഉന വിഭാഗത്തിന്റെ നാലുവരിപ്പാത, മുകേരിയൻ-തൽവാര പുതിയ ബ്രോഡ് ഗേജ് റെയിൽവേ ലൈൻ, ഫിറോസ്പൂരിലെ PGI സാറ്റലൈറ്റ് സെന്റർ, കപൂർത്തലയിലും ഹോഷിയാർപൂരിലും രണ്ട് പുതിയ മെഡിക്കൽ കോളജുകൾ എന്നിങ്ങനെ 42.750 കോടി രൂപയുടെ […]

India

ഒമിക്രോൺ വ്യാപനം; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനം മാറ്റി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനം മാറ്റി. ഒമിക്രോൺ സാഹചര്യം മുൻനിർത്തിയാണ് യുഎഇ സന്ദർശനം മാറ്റിയത്. അടുത്തയാഴ്ച യുഎഇ സന്ദർശിക്കാനിരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 781 ആയതോടെ സംസ്ഥാനങ്ങൾ ജാഗ്രത വർധിപ്പിച്ചിരിക്കുകയാണ്. ഡൽഹിയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. ഇവിടെ ഭാഗിക ലോക്ഡൗൺ നിലവില്‍ വന്നു. 238 പേർക്കാണ് ഇതുവരെ ഡൽഹിയിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്. പ്രതിദിന കൊവിഡ് കേസുകളിൽ ഒറ്റ ദിവസം കൊണ്ട് 50 ശതമാനം വർധനയുണ്ടായി. ദശാംശം രണ്ട് ശതമാനത്തിൽ നിന്ന് പോസിറ്റിവിറ്റി നിരക്ക് ഒരു […]

Kerala

കർഷകർക്ക് മുന്നിൽ ഫാസിസ്റ്റ് പ്രധാനമന്ത്രി മുട്ടുമടക്കി; കെ സുധാകരന്‍

രാജ്യത്തെ കർഷകർക്ക് മുന്നില്‍ നരേന്ദ്ര മോദിയെന്ന ഫാസിസ്റ്റ് ഭരണാധികാരിക്ക് മുട്ടുമടക്കേണ്ടി വന്നുവെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ എംപി. മോദിയുടെ പതനം കര്‍ഷക സമര ഭൂമിയില്‍ നിന്ന് ആരംഭിച്ചിരിക്കുന്നു. ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന് ശുഭ സൂചന നല്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷുകാര്‍ക്കെതിരേ ഇന്ത്യ നടത്തിയ ഐതിഹാസിക പോരാട്ടത്തെ അനുസ്മരിപ്പിക്കുന്നതാണ് കര്‍ഷക സമരം. ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് നടത്തിയ സമരത്തെ ചോരയില്‍ മുക്കി കൊല്ലാന്‍ ഭരണകൂടം പലതവണ ശ്രമിച്ചു. 750ലധികം കര്‍ഷകരാണ് 15 മാസം നീണ്ട പ്രക്ഷോഭത്തിനിടയില്‍ കൊല്ലപ്പെട്ടത്. […]

India

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോംബാറ്റ് ഹെലികോപ്റ്ററുകളും ഡ്രോണുകളും ഇന്ന് സൈന്യത്തിന് കൈമാറും

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോംബാറ്റ് ഹെലികോപ്റ്ററുകളും ഡ്രോണുകളും പ്രധാനമന്ത്രി ഇന്ന് സൈന്യത്തിന് കൈമാറും. ഉത്തർപ്രദേശിൽ യാഥാർത്ഥ്യമാകുന്ന 400 കോടി രൂപയുടെ പ്രതിരോധ വ്യവസായ ഇടനാഴിയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിയ്ക്കും. (Modi handover Helicopter Drones) ഉത്തർപ്രദേശ് സർക്കാരുമായി ചേർന്ന് പ്രതിരോധ മന്ത്രാലയം സംഘടിപ്പിക്കുന്ന ത്രിദിന പരിപാടിയായ രാഷ്‌ട്ര രക്ഷാ സമർപ്പൺ പർവിന്റെ സമാപനചടങ്ങിലാകും പ്രധാനമന്ത്രി പങ്കെടുക്കുക. പൊതുമേഖല പ്രതിരോധ സ്ഥാപനമായ ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡാണ് ഉത്തർപ്രദേശിലെ ഝാൻസിയിൽ ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകൾക്കായി പ്ലാന്റ് നിർമ്മിക്കുന്നത്. 138 […]

India

സ്വച്ഛ് ഭാരത് രണ്ടാം ഘട്ട പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്

ഭാരത് മിഷൻ-അർബൻ 2.0, അമൃത് 2.0 തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. രാജ്യത്തെ എല്ലാ നഗരങ്ങളെയും മാലിന്യരഹിതവും ജല സംരക്ഷണവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 2030 -ലെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പദ്ധതികൾ സഹായകരമാകും. പദ്ധതിയുടെ ഭാഗമായി നഗരങ്ങളിലെ ഖരമാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌കരണം, മാലിന്യ നിക്ഷേപത്തിന് പുതിയ രീതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഡൽഹിയിലെ ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിലാണ് ഉദ്ഘാടന പരിപാടികൾ നടക്കുക. ‘വൃത്തിയും വെടിപ്പുമുള്ള ഇന്ത്യ’യെന്ന സന്ദേശവുമായി സർക്കാർ നടപ്പിലാക്കിയ […]

International

മോദിയുടെ യുഎസ് സന്ദർശനം; ജോ ബൈഡനുമായും കമല ഹാരിസുമായും ചർച്ച നടത്തും

അമേരിക്കൻ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനുമായും വൈസ് പ്രസിഡൻ്റ് കമല ഹാരിസുമായും ചർച്ച നടത്തും. ന്യൂയോർക്ക്, വാഷിംഗ്‌ടൺ എന്നിവിടങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ ഈ സന്ദർശനം ഉപകരിക്കുമെന്ന് കരുതുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. (Modi Biden Kamala Harris) കൊവിഡുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ നടത്തുന്ന ഉച്ചകോടിയിൽ പങ്കെടുക്കുകയാണ് മോദിയുടെ ആദ്യ അജണ്ട. ജനുവരിയിൽ അധികാരത്തിലെത്തിയതിനു ശേഷം ബൈഡനും മോദിയും […]