World

സ്വത്ത് തർക്കം; ഹോങ്കോംഗിൽ മോഡലിനെ കൊന്ന് മൃതദേഹം ഫ്രിഡ്ജിൽ ഒളിപ്പിച്ചു; 4 പേർ അറസ്റ്റിൽ

ഹോങ്കോംഗിൽ മോഡലിനെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ചു. മോഡലും യൂട്യൂബറുമായ എബി ചോയി എന്ന പെൺകുട്ടിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സ്വത്ത് തർക്കമാണ് കൊലപാതക കാരണമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് യുവതിയെ കാണാതായത്. ചൊവ്വാഴ്‌ച ലുങ് മെയ് ഗ്രാമത്തിലെ ഒരു വീട്ടിലെ ഫ്രിഡ്ജിൽ നിന്നും യുവതിയുടെ മൃതദേഹാവശിഷ്ടങ്ങൾ പൊലീസ് കണ്ടെടുത്തതോടെ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഇരയും മുൻ ഭർത്താവിന്റെ കുടുംബവും തമ്മിൽ സാമ്പത്തിക തർക്കങ്ങൾ ഉണ്ടായിരുന്നു. ഇര സ്വത്തുക്കൾ കൈകാര്യം […]

Kerala

സൈജു തങ്കച്ചന്‍ ഉള്‍പ്പെട്ട ലഹരികേസ്; പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ നഖവും മുടിയും പരിശോധിക്കാന്‍ അന്വേഷണ സംഘം

കൊച്ചിയില്‍ മോഡലുകളുടെ അപകട മരണത്തില്‍ അപൂര്‍വ പരിശോധനയുമായി പൊലീസ്. സൈജു തങ്കച്ചന്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ നഖവും മുടിയും പരിശോധിക്കും. ലഹരി ഉപയോഗിച്ചിരുന്നോ എന്ന് തെളിയിക്കാനാണ് പരിശോധന നടത്തുന്നത്. ലഹരിയുടെ അംശം ആറുമാസത്തോളം മുടിയിലും നഖത്തിലും ഉണ്ടാകും എന്നതിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ലഹരികേസില്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. അതേസമയം നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിനെയും പൊലീസ് വീണ്ടും ചോദ്യം ചെയ്യും. നമ്പര്‍ 18 ഹോട്ടലില്‍ ഇന്നലെയും പൊലീസ് പരിശോധന നടത്തിയിരുന്നു. […]

Kerala

മോഡലുകളുടെ മരണം; നമ്പര്‍ 18 ഹോട്ടലില്‍ വീണ്ടും പരിശോധന

കൊച്ചിയില്‍ മോഡലുകളുടെ അപകടമരണത്തില്‍ ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ വീണ്ടും പരിശോധന. സൈജു തങ്കച്ചനെതിരായി രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് പരിശോധന നടക്കുന്നത്. നമ്പര്‍ 18 ഹോട്ടലില്‍ സൈജു മുറിയെടുത്ത് ലഹരി പാര്‍ട്ടി നടത്തിയതായി മൊഴി നല്‍കിയിരുന്നു. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരാണ് ഹോട്ടലില്‍ പരിശോധന നടത്തുന്നത്. ഡോഗ് സ്‌ക്വാഡിനെ എത്തിച്ചാണ് പരിശോധന. കഴിഞ്ഞ ദിവസം കൊച്ചിയിലെ ഫ്‌ളാറ്റുകളിലും ഹോട്ടലുകളിലും നടത്തിയ പരിശോധനയുടെ തുടര്‍ച്ചയായാണ് ഇന്ന് വീണ്ടും പരിശോധന നടക്കുന്നത്. സൈജു തങ്കച്ചന്‍ ലഹരി പാര്‍ട്ടി […]

Kerala

മോഡലുകളുടെ മരണം; സൈജുവിനെതിരെ കൂടുതൽ കേസുകൾ

മോഡലുകളുടെ മരണത്തിൽ സൈജു തങ്കച്ചനെതിരെ 9 കേസുകൾ എടുക്കുമെന്ന് പൊലീസ്. സൈജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് ലഹരി പാർട്ടികളെപ്പറ്റി വിവരം കിട്ടിയത്. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് കിട്ടിയ ചിത്രങ്ങളും വീഡിയോകളും അടിസ്ഥാനമാക്കിയാണ് കേസെടുക്കുന്നത്. ലഹരി മരുന്ന് ഉപയോഗിച്ചതിനാണ് കേസെടുക്കുക. വിവിധ പൊലീസ് സ്റ്റേഷനുകളിലായി കേസുകൾ രജിസ്റ്റർ ചെയ്യും. തൃക്കാക്കര, ഇൻഫോ പാർക്, മരട്, പനങ്ങാട്, ഫോർട്ടുകൊച്ചി, ഇടുക്കി വെള്ളത്തൂവൽ സ്റ്റേഷനുകളിലാകും കേസെടുക്കുക. കാട്ടുപോത്തിനെ വേട്ടയാടിയെന്ന കേസിൽ വനം വകുപ്പും […]

Kerala

മോഡലുകളുടെ മരണം; ഒളിവിലായിരുന്ന ഔഡി കാർ ഡ്രൈവർ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചിയിൽ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന സൈജു തങ്കച്ചൻ ചോദ്യം ചെയ്യലിന് ഹാജരായി. മോഡലുകളുടെ വാഹനത്തെ പിന്തുടർന്ന ഔഡി ഡ്രൈവറാണ് സൈജു തങ്കച്ചൻ. ഇത് രണ്ടാം തവണയാണ് ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. മോഡലുകളുടെ വാഹനം പിന്തുടർന്ന ഔഡി കാർ ഡ്രൈവർ സൈജുവിന് ക്രൈം ബ്രാഞ്ച് നോട്ടിസ് അയച്ചിരുന്നു. 24 മണിക്കൂറിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നായിരുന്നു നോട്ടിസിൽ ആവശ്യപ്പെട്ടത് . സൈജു ഒളിവിലായതിനാൽ സഹോദരനാണ് ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയിരുന്നത്. ഇതിനിടെ കൊച്ചിയിൽ മോഡലുകളുടെ ദുരൂഹ മരണവുമായി […]

Kerala

മോഡലുകളുടെ മരണം; നമ്പർ 18 ബാർ ലൈസൻസ് റദ്ദാക്കണമെന്ന് പരാതി: ഡി വി ആർ കായലിൽ നിന്ന് കിട്ടിയെന്ന് മത്സ്യ തൊഴിലാളി

മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ബാർ ലൈസൻസ് റദ്ദാക്കണമെന്ന പരാതിയിൽ ജില്ലാ എക്‌സൈസ് മേധാവി ഇന്ന് എക്സൈസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകും. നിയമം ലംഘിച്ച് മദ്യം നൽകിയെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതിനിടെ ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങൾ അടങ്ങിയ ഡി വി ആർ കായലിൽ നിന്ന് കിട്ടിയെങ്കിലും കളഞ്ഞുവെന്ന് മത്സ്യ തൊഴിലാളി മൊഴി നൽകിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി കണ്ണങ്ങാട്ട് പാലത്തിന് സമീപമുള്ള കായലിൽ ഹാർഡ് ഡിസ്‌ക് കണ്ടെത്താനായി സ്‌കൂബ […]

Kerala

മോഡലുകളുടെ മരണം; വാഹനം പിന്തുടർന്ന ഔഡി കാർ ഡ്രൈവർ സൈജുവിന് ക്രൈംബ്രാഞ്ച് നോട്ടിസ്

കൊച്ചിയിലെ മോഡലുകളുടെ മരണത്തിൽ വാഹനം പിന്തുടർന്ന ഔഡി കാർ ഡ്രൈവർ സൈജുവിന് ക്രൈം ബ്രാഞ്ച് നോട്ടിസ്. 24 മണിക്കൂറിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടിസ്. സൈജു ഒളിവിലായതിനാൽ സഹോദരനാണ് ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയത്. ഇതിനിടെ ഫോർട്ടുകൊച്ചിയിൽ ഡി ജെ പാർട്ടി നടന്ന നമ്പർ 18 ഹോട്ടൽ ജീവനക്കാർ കായലിൽ തള്ളിയ ഒരു ഹാർഡ് ഡിസ്‌ക് മത്സ്യതൊഴിലാളികൾക്ക് ലഭിച്ചതായി വിവരം ലഭിച്ചിരുന്നു . ദേശീയപാതയിൽ മുൻ മിസ് കേരള ഉൾപ്പെടെ മൂന്ന് പേർ മരിച്ച സംഭവത്തിലെ നിർണായക തെളിവാണ് […]

Kerala

മോഡലുകളുടെ മരണം; ഡി ജെ പാർട്ടികളിൽ നിരീക്ഷണം ശക്തമാക്കിഎക്സൈസ്

കൊച്ചിയില്‍ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പട്ട് ഡി ജെ പാർട്ടികളിൽ നിരീക്ഷണം ശക്തമാക്കിഎക്സൈസ്. കൊച്ചി നഗരത്തിലെ ഡി ജെ പാർട്ടികൾ നിരീക്ഷിച്ച് വരികയാണെന്ന് ജില്ലാ എക്സൈസ് മേധാവി അനിൽ കുമാർ 24 നോട് പറഞ്ഞു. ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കും. ഹോട്ടലുടമ റോയി വയലാറ്റിനെ ചോദ്യം ചെയ്യുമെന്നും ഹോട്ടലിൽ ലഹരി ഉപയോഗം നടന്നോയെന്ന് എക്സൈസ് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ‘നമ്പർ 18’ ഹോട്ടലിലെ ആഫ്റ്റർ പാർട്ടിയെക്കുറിച്ചുള്ള വിശദവിവരങ്ങൾ ക്രൈംബ്രാഞ്ച് […]

Kerala

മോഡലുകളുടെ മരണം പ്രത്യേക സംഘം അന്വേഷിക്കും; ജില്ലാ ക്രൈംബ്രാഞ്ചിന് കീഴിലുള്ള പ്രത്യേക സംഘത്തിന് ചുമതല

മോഡലുകളുടെ മരണം പ്രത്യേക സംഘം അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ചിന് കീഴിലുള്ള പ്രത്യേക സംഘത്തിന് അന്വേഷണ ചുമതല കൈമാറും. എസിപി ബി ജി ജോർജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. അതേസമയം മോഡലുകൾ സഞ്ചരിച്ച കാർ പിന്തുടർന്ന സൈജു മുൻ‌കൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ഇതിനിടെ കൊച്ചിയിൽ മോഡലുകളുടെ മരണത്തിൽ ഹോട്ടലുടമ റോയ് വയലാറ്റിന്റെ മൊഴിയുടെ വിശദാംശങ്ങൾ 24 ന് ലഭിച്ചു. സിസിടിവി ദൃശ്യങ്ങൾ മാറ്റിയത് ഡി ജെ പാർട്ടിയിൽ പങ്കെടുത്തവരുടെ സ്വകാര്യത കണക്കിലെടുത്തെന്ന് ഹോട്ടലുടമയുടെ മൊഴയിൽ പറയുന്നു. […]

Kerala

കൊച്ചിയിൽ മോഡലുകളുടെ മരണം; ദുരൂഹതയെന്ന് പൊലീസ്; ഡിജെ പാർട്ടിയിൽ പങ്കെടുത്തവരെ കേന്ദ്രീകരിച്ച് അന്വേഷണം

കൊച്ചിയിൽ മോഡലുകൾ അപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്. ഹോട്ടലിൽ മോശമായതെന്തോ സംഭവിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഡിജെ പാർട്ടിയിൽ പങ്കെടുത്തവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ലഭ്യമായ ദൃശ്യങ്ങൾ വച്ച് പാർട്ടിയിൽ പങ്കെടുത്തവരെ തിരിച്ചറിഞ്ഞ് തുടങ്ങിയതായി പൊലീസ് അറിയിച്ചു. ( kochi models death mystery ) ഡി.ജെ പാർട്ടിയിൽ ഏകദേശം 20 പേർ പങ്കെടുത്തതായാണ് വിവരം. ചിലരെ പറ്റിയുള്ള വിവരങ്ങൾ ഹോട്ടൽ അധികൃതർ മറച്ച് വയ്ക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു. ഒക്ടോബർ 31, നവംബർ […]