തെരഞ്ഞെടുപ്പ് ഫലം വന്നാൽ രണ്ട് പാർട്ടികൾ ഇടതു മുന്നണി വിടുമെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസ്സൻ. ഇടതുമുന്നണി മുങ്ങുന്ന കപ്പലാണ്. അതിൽ നിന്ന് പാർട്ടികൾ ചാടി രക്ഷപ്പെടും. യു.ഡി.എഫ് മികച്ച ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്നും ഹസ്സൻ പറഞ്ഞു. സി.പി.എം-ബി.ജെ.പി ധാരണ അണികളെ ബോധ്യപ്പെടുത്താനാണ് ഇ.പി ജയരാജന്‍റെ പ്രസ്താവനയെന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.
Tag: MM Hassan
ബി.ജെ.പി- ആർ.എസ്. എസ് വോട്ടുകള്‍ യു.ഡി.എഫിന് വേണ്ടെന്ന് എം.എം ഹസ്സൻ
യു.ഡി.എഫിന് ബി.ജെ.പിയുടെയും ആർ.എസ്. എസിന്‍റെയും വോട്ട് വേണ്ടെന്ന് എം.എം ഹസ്സൻ. വർഗീയ ശക്തികളുടെ ആരെയും വോട്ട് ആവശ്യമില്ല. തലശ്ശേരി ഉൾപ്പെടെ ഒരിടത്തും ബി.ജെ.പി-ആര്‍. എസ്.എസ് വോട്ട് വേണ്ടെന്നും ഹസ്സന്‍ പറഞ്ഞു. ആഴക്കടൽ മത്സ്യബന്ധനകരാർ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നതിന് തെളിവ് പുറത്തു വന്നു. മുഖ്യമന്ത്രിയുടെ അഴിമതിയിൽ തെളിവ് പുറത്ത് വന്നിട്ടും അന്വേഷണ ഏജൻസികളെ ഭീഷണിപ്പെടുത്തി തുടർ നടപടി ഇല്ലാതാക്കുകയാണ്. ഇഡിക്കെതിരായ ധനമന്ത്രിയുടെ പരാമർശം ചന്ത പിരിവുകാരുടെ ഭാഷയിലാണ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്നും ഹസ്സന്‍ ചോദിച്ചു. അന്വേഷണ […]