രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഇന്ത്യയുടെ യുവ നേതാവായ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ഫാസിസ്റ്റ് നടപടിയെ അപലപിക്കുന്നുവെന്നും ഇത് രാഹുൽ ഗാന്ധിയുടെ അഭപ്രായ സ്വാതന്ത്ര്യത്തിനുള്ള ഭീഷണിയാണെന്നും എം.കെ സ്റ്റാലിൻ കുറിച്ചു. ( MK Stalin against Rahul Gandhi disqualification ) രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിന്റെ പേരിൽ സൂറത്ത് ജില്ലാ കോടതിയിൽ ക്രിമിനൽ മാനനഷ്ട കേസാണ് ഫയൽ ചെയ്തിരിക്കുന്നത്. കേസിൽ രണ്ട് വർഷത്തെ തടവിനാണ് രാഹുൽ […]
Tag: MK Stalin
സ്റ്റാലിൻ-പിണറായി കൂടിക്കാഴ്ച ഇന്ന് തിരുവനന്തപുരത്ത്; മുല്ലപ്പെരിയാർ ചർച്ചയാകും
തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തും. ഇന്ന് തിരുവനന്തപുരത്താണ് കൂടിക്കാഴ്ച നടത്തുക. വൈകീട്ട് കോവളത്താണ് കൂടിക്കാഴ്ച നടത്തുന്നത്. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും. അന്തർസംസ്ഥാന വിഷയങ്ങൾ, ജലകരാറുകൾ എന്നിവ കൂടിക്കാഴ്ചയിൽ ചർച്ചയാകും. മുല്ലപ്പെരിയാർ, ശിരുവാണി ഉൾപ്പെടെയുള്ള കാര്യങ്ങളും ചർച്ച ചെയ്യും. തെക്കൻ സംസ്ഥാനങ്ങളുടെ കൗൺസിലിൽ പങ്കെടുക്കാനാണ് എം.കെ.സ്റ്റാലിൻ തിരുവനന്തപുരത്തെത്തുന്നത്.
44-ാമത് ചെസ് ഒളിമ്പ്യാഡ് ഇന്ന് സമാപിക്കും, എം.എസ് ധോണി മുഖ്യാതിഥി
തമിഴ്നാട്ടിലെ മാമല്ലപുരത്ത് നടക്കുന്ന 44-ാമത് ചെസ് ഒളിമ്പ്യാഡ് ഇന്ന് സമാപിക്കും. പതിനൊന്നാം റൗണ്ട് മത്സരങ്ങളിൽ ഓപ്പൺ വിഭാഗത്തിലെയും വനിതാ വിഭാഗത്തിലെയും ഇന്ത്യൻ എ ടീമുകൾ ഒന്നാം സീഡായ അമേരിയ്ക്കയുമായി മത്സരിയ്ക്കും. ഓപ്പൺ വിഭാഗത്തിൽ ബി ടീം ജർമനിയുമായും സി ടീം കസാഖിസ്ഥാനും ഏറ്റുമുട്ടും. വനിതാ വിഭാഗത്തിലെ ബി ടീം സ്ളോവേക്കിയയുമായും സി ടീം കസാഖിസ്ഥാനുമായാണ് മത്സരിയ്ക്കുക. ഇന്നു രാവിലെ പത്തു മണിയ്ക്കാണ് പതിനൊന്നാം റൗണ്ട് മത്സരങ്ങൾ ആരംഭിക്കുക. വൈകിട്ട് നാലുമണിയ്ക്ക് ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിലാണ് […]
രാഷ്ട്രീയ പകപോക്കല്‍; രാഹുല്‍ ഗാന്ധിക്കെതിരായ ഇ ഡി നടപടിയെ ശക്തമായി അപലപിച്ച് സ്റ്റാലിന്‍
രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയെ ശക്തമായി അപലപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയ പകവീട്ടാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. ഇ ഡിയുടെ നീക്കങ്ങളെ ശക്തമായി എതിര്‍ക്കുന്നുവെന്നും സ്റ്റാലിന്‍ പറഞ്ഞു. സാധാരണക്കാരെ ഞെരുക്കുന്ന പ്രശ്‌നങ്ങള്‍ക്ക് മറുപടിയില്ലാത്തതിനാലാണ് കേന്ദ്രസര്‍ക്കാര്‍ ഈ വിധത്തില്‍ ജനശ്രദ്ധ തിരിക്കാന്‍ നോക്കുന്നതെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. രാഷ്ട്രീയ എതിരാളികളെ നേരിടേണ്ടത് രാഷ്ട്രീയമായി തന്നെയാണെന്നും സ്റ്റാലിന്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. […]
തമിഴ്നാട്ടിൽ ജാതി വിവേചനത്തിനെതിരെ പ്രതിജ്ഞ;
അംബേദ്കറുടെ ജന്മദിനാഘോഷം സമത്വ ദിനമായി ആചരിക്കും
ഡോ. ബി.ആര്‍ അംബേദ്കറുടെ ജന്മദിനമായ ഇന്ന് തമിഴ്നാട്ടിൽ ജാതി വിവേചനത്തിനെതിരെ പ്രതിജ്ഞയെടുക്കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. സര്‍ക്കാര്‍ ഉത്തരവനുസരിച്ചാണ് ജാതി വിവേചനത്തിനെതിരായ പ്രതിജ്ഞയെടുക്കുന്നത്. സമത്വം ഉയര്‍ത്തിപ്പിടിക്കുക, പിന്തുടരുക എന്നതാണ് പ്രതിജ്ഞയുടെ അന്തസത്ത. ഈ വര്‍ഷം മുതല്‍ അംബേദ്കറുടെ ജന്മദിനാഘോഷം സമത്വ ദിനമായി ആചരിക്കും. അംബേദ്കറുടെ അഭിപ്രായങ്ങള്‍ ഭാവിയിലേക്കുള്ള വഴിവിളക്കാണെന്നും അംദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത കൃതികള്‍ തമിഴില്‍ പ്രസിദ്ധീകരിക്കുമെന്നും സ്റ്റാലിൻ സ്റ്റാലിന്‍ നിയമസഭയില്‍ പറഞ്ഞു. അംബേദ്കര്‍ മണിമണ്ഡപത്തില്‍ അംബേദ്കറുടെ പൂര്‍ണകായ വെങ്കല പ്രതിമ സ്ഥാപിക്കും. അംബേദ്കറുടെ ജന്മദിനം സമത്വ ദിനമായി […]
മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണം; എം കെ സ്റ്റാലിന് കത്തയച്ച് വി ഡി സതീശൻ
മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആവശ്യം ഉന്നയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് വി ഡി സതീശൻ കത്തയച്ചു. ജലനിരപ്പ് 136 അടിയിലെത്തിയതോടെ കേരളത്തിൽ ആശങ്ക വർധിച്ചെന്ന് വി ഡി സതീശൻ കത്തിൽ ചൂണ്ടിക്കാട്ടി. അതിനിടെ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ് പറഞ്ഞു. ആളുകളെ മാറ്റാനുള്ള സാഹചര്യം വന്നാലുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവെ തുറന്നാൽ 883 […]
പൊതുചടങ്ങുകള്‍ക്കുള്ള നിരോധനം നീട്ടി തമിഴ്‌നാട് സര്‍ക്കാര്‍
തമിഴ്‌നാട്ടില്‍ പൊതുചടങ്ങുകള്‍ക്കുള്ള നിരോധനം ഒക്ടോബര്‍ 31 വരെ നീട്ടി. പൊതുപരിപാടികള്‍ രോഗവ്യാപനത്തിന് കാരണമാകുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറഞ്ഞു. ഉത്സവങ്ങള്‍, രാഷ്ട്രീയ-സാംസ്‌കാരിക-മത പരിപാടികള്‍ക്ക് അനുമതി ഉണ്ടായിരിക്കില്ല. കേരളത്തില്‍ നിപ സ്ഥിരീകരിച്ചതും കൊവിഡ് മൂന്നാംതരംഗ ഭീഷണിയും പരിഗണിച്ചാണ് തീരുമാനം. സംസ്ഥാനത്തെ മറ്റ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഈ മാസം 15 വരെ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അനാവശ്യമായി ജനങ്ങള്‍ പൊതുപരിപാടികള്‍ നടത്തുകയോ കൂട്ടം കൂടുന്ന സാഹചര്യങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യരുതെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടുന്നതായും ഇരുസംസ്ഥാനങ്ങളും […]
4000 രൂപയും കിറ്റും; വാക്ക് പാലിച്ച് സ്റ്റാലിന്‍, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
തമിഴ്നാട്ടിൽ ഡിഎംകെ സർക്കാർ അധികാരത്തിലേറുമ്പോൾ പറഞ്ഞ വാക്കുപാലിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. കോവിഡ് ധനസഹായമായി റേഷൻ കാർഡ് ഉടമകള്‍ക്ക് വാഗ്ദാനം ചെയ്ത 4000 രൂപയുടെ ധനസഹായത്തിന്‍റെ രണ്ടാം ഗഡു വിതരണം തുടങ്ങി. 14 ഇനം ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റും രണ്ടായിരും രൂപയും റേഷൻകടകളിൽ നിന്നു തന്നെ വിതരണം ചെയ്തു. 500 രൂപയുടെ നാലു നോട്ടുകളും വലിയൊരു കിറ്റുമായി മടങ്ങുന്ന വയോധികർ അടക്കമുള്ളവുരുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വൈറലാണ്. കന്യാകുമാരി ജില്ലയിലെ 776 റേഷൻ കടകളിലായി 6 ലക്ഷം കാർഡ് ഉടമകള്‍ക്ക് […]
തമിഴ്നാട്ടില്‍ 65 ശതമാനം പോളിങ്; പുതുച്ചേരിയിൽ 78 ശതമാനം
തമിഴ്നാട്ടിലും പുതുച്ചേരിയിലും മികച്ച പോളിങ്. തമിഴ്നാട്ടിൽ 65 ശതമാനം പേർ വോട്ട് ചെയ്തു. പുതുച്ചേരിയിൽ 78 ശതമാനത്തിലധികം പേരും വോട്ട് രേഖപ്പെടുത്തി. തമിഴ്നാട്ടിൽ 234 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിച്ചാൽ സമാധാനപരമായിരുന്നു. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി സിലുവമ്പളയത്തിലും എം.കെ സ്റ്റാലിൻ ചെന്നൈയിലും വോട്ട് രേഖപ്പെടുത്തി. മക്കൾ നീതിമയ്യം നേതാവ് കമൽഹാസൻ തെയ്നംപേട്ടിലും രജനികാന്ത് തൗസണ്ട് ലൈറ്റ്സ് മണ്ഡലത്തിലും വോട്ട് രേഖപ്പെടുത്തി. തൊണ്ടമുതിറിലെ ഡി.എം.കെ സ്ഥാനാർഥി കാർതികേയ ശിവസേനാപതി യുടെ കാർ ഒരു സംഘം […]