Latest news National

ഖനന നിയമഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍; കടുത്ത എതിര്‍പ്പറിയിച്ച് കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍

കരിമണല്‍ ഖനനമടക്കം സ്വകാര്യമേഖലയ്ക്ക് നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് അനുമതി നല്‍കുന്ന ഖനനനിയമ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍. കഴിഞ്ഞ ദിവസം ലോക്‌സഭ പാസാക്കിയ ബില്ലാണ് ഇന്ന് മന്ത്രി പ്രഹ്ലാദ് ജോഷി രാജ്യസഭയില്‍ അവതരിപ്പിക്കുക. സ്വര്‍ണം, വെള്ളി, ചെമ്പ്, സിങ്ക് തുടങ്ങിയവയുടെയും അപൂര്‍വധാതുക്കളുടെയും ഖനനാനുമതി സ്വകാര്യമേഖലയ്ക്ക് നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. ലോകസഭയില്‍ ബില്ലിനെ കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ എന്‍.കെ പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ ശക്തമായി എതിര്‍ത്തിരുന്നു. ഖനനാനുമതി സ്വകാര്യമേഖലയ്ക്കു നല്‍കുമ്പോള്‍ ഇറക്കുമതി കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. ബില്‍ ഇതേരൂപത്തില്‍ […]

Kerala

തിരുവനന്തപുരത്ത് മൈനിംഗ്, ക്വാറിയിംഗ് നിരോധനം പിന്‍വലിച്ചു

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ് അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയിലെ ക്വാറിയിംഗ്, മൈനിംഗ് പ്രവര്‍ത്തനങ്ങള്‍, വിനോദസഞ്ചാരം, കടലോര-കായലോര-മലയോര മേഖലയിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതം എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചു. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിലെ വരും ദിവസങ്ങളിലെ മഴ സാധ്യതാ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം മുതല്‍ ജില്ലയില്‍ ഗ്രീന്‍ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിരോധനം പിന്‍വലിക്കുന്നതെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു.

National

കുത്തബ് മിനാർ സ്ഥിതിചെയ്യുന്ന മേഖലയിൽ ഖനനം; ഹർജി ഇന്ന് പരി​ഗണിക്കും

കുത്തബ് മിനാർ സ്ഥിതി ചെയ്യുന്ന മേഖലയിൽ ഖനനം നടത്തണമെന്ന ഹർജി ഡൽഹി സാകേത് കോടതി ഇന്ന് പരിഗണിക്കും. 27 ഹിന്ദു-ജൈന ക്ഷേത്രങ്ങൾ തകർത്തും, രൂപമാറ്റം വരുത്തിയുമാണ് കുത്തബ് മിനാർ മേഖലയിലെ ഖുവത്ത്-ഉൽ-ഇസ്‌ലാം മസ്ജിദ് നിർമിച്ചതെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. ഈ ക്ഷേത്ര സമുച്ചയം വീണ്ടെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. അടിമ വംശത്തിലെ ഖുതുബ് ദിൻ ഐബക്കാണ് ക്ഷേത്രങ്ങൾ തകർതത്തെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. കുത്തബ് മിനാർ വിഷ്ണു ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് തീവ്ര വലതുപക്ഷ സംഘടനകൾ രംഗത്തെത്തിയിരുന്നു. ഖനനം നടത്തണമെന്ന ഹർജിയിൽ […]