അതാത് വിഷയങ്ങളില്‍ പി.ജിയുള്ളവരെ മാത്രമേ അധ്യാപകരാക്കാവൂവെന്ന നിലപാട് സ്വീകരിച്ച് പി.ജി ഡോക്ടേഴ്സ് അസോസിയേഷൻ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ അദ്ധ്യാപകർക്ക് പ്രമോഷന്‍ നൽകുന്നതും പുതിയ നിയമനങ്ങളും നീളുന്നു. നിയമനത്തില്‍ പരാതിയുമായി പി.ജി ഡോക്ടേഴ്സ് അസോസിയേഷൻ സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് പ്രോമോഷനിൽ തടസമുണ്ടായത്. പുതിയ നിയമനങ്ങൾ നടക്കാത്തത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും താളം തെറ്റിച്ചിട്ടുണ്ട്. വിവിധ മെഡിക്കൽ കോളേജിലെ ഗൈനക്കോളജി, കാർഡിയാക് സർജറി വിഭാഗങ്ങളിൽ ഉൾപ്പടെയാണ് പുതിയ നിയമനങ്ങളും പ്രൊമോഷനും നടക്കാത്തത്. 2014 മുതലുള്ള ഡോക്ടർമാർ […]
Tag: medical college
രോഗിയെ പുഴുവരിച്ച സംഭവം: നടപടി പിൻവലിക്കില്ലെന്ന് മന്ത്രി, ഡോക്ടർമാരും നഴ്സുമാരും സമരത്തിലേക്ക്
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർമാരും നഴ്സുമാരുമായി ആരോഗ്യമന്ത്രി നടത്തിയ ചർച്ച പരാജയം. രോഗിയെ പുഴുവരിച്ച സംഭവത്തിൽ നടപടി പിൻവലിക്കില്ലെന്ന് മന്ത്രി ചർച്ചയിൽ വ്യക്തമാക്കി. ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ ഡോക്ടർമാരും നഴ്സുമാരും പ്രഖ്യാപിച്ച സമരം തുടരും. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഇന്ന് ഒ.പി ബഹിഷ്കരിക്കും. കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ ജീവനക്കാർക്ക് എതിരെ നടപടി എടുത്തത് പിൻവലിക്കണമെന്നായിരുന്നു കെജിഎംസിടിഎയും നഴ്സുമാരുടെ സംഘടനകളും ആവശ്യപ്പെട്ടത്. ഡോക്ടർമാരും നഴ്സുമാരും പ്രതിഷേധവുമായി റോഡിലിറങ്ങിയതോടെ സർക്കാർ ചർച്ചക്ക് വിളിയ്ക്കുകയായിരുന്നു. രാത്രി സംഘടനാ പ്രതിനിധികളുമായി […]
ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവം; മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും പ്രിന്‍സിപ്പലിനും കാരണം കാണിക്കല്‍ നോട്ടീസ്
ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും പ്രിന്‍സിപ്പലിനും ജില്ലാ കലക്ടറുടെ കാരണം കാണിക്കല്‍ നോട്ടീസ്. 24 മണിക്കൂറിനകം രേഖാമൂലം മറുപടി ലഭിക്കണമെന്ന് നോട്ടീസില്‍ നിര്‍ദേശം. വിഷയത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഗുരുതരമായ കൃത്യവിലോപം ഉണ്ടായതായി വിലയിരുത്തിയാണ് നോട്ടീസ്. ചികിത്സ വൈകിയതിനെ തുടർന്ന് ഇരട്ടകുട്ടികള്‍ മരിച്ച സംഭവത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജിന്‍റെ ഭാഗത്ത് ഗുരുതരമായ കൃത്യവിലോപമുണ്ടായെന്ന് കണ്ടെത്തിയതോടെയാണ് ജില്ലാ കലക്ടര്‍ ആശുപത്രി സൂപ്രണ്ടിനും, പ്രിന്‍സിപ്പലിനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. പൂര്‍ണ ഗര്‍ഭിണിയായ യുവതി […]