Kerala

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ കോഴിക്കോടെത്തി; വന്‍ വരവേല്‍പ്പ് നല്‍കി ബിജെപി നേതാക്കള്‍

കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ യുവജനകാര്യ കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ കേരളത്തിലെത്തി. രാവിലെ കരിപ്പൂരില്‍ വിമാനമിറങ്ങിയ കേന്ദ്രമന്ത്രിക്ക് ബിജെപി നേതാക്കള്‍ വന്‍ വരവേല്‍പ്പാണ് നല്‍കിയത്. ജന്മഭൂമിയുടെ കോഴിക്കോട് എഡിഷന്‍ ഉദ്ഘാടനം അനുരാഗ് ഠാക്കൂര്‍ നിര്‍വഹിച്ചു. കേരളത്തിലെ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലെ ഉടമകളുമായും എഡിറ്റര്‍മാരുമായും കേന്ദ്രമന്ത്രി ഉടന്‍ കൂടിക്കാഴ്ച നടത്തും. കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചിയിലെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിക്കുന്ന പരിപാടിയിലും ഉച്ചയ്ക്ക് കേന്ദ്രമന്ത്രി പങ്കെടുക്കും. തുടര്‍ന്ന് വൈകിട്ടോടെ കോഴിക്കോട്ടെ സ്‌പോര്‍ട്‌സ് […]

Kerala

‘ചിലര്‍ നടത്തുന്നത് കുത്തിത്തിരിപ്പ് മാധ്യമപ്രവര്‍ത്തനം’; ആഞ്ഞടിച്ച് മുഖ്യമന്ത്രി

മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അധികാരികളുടെ വാഴ്ത്തുപാട്ടുകാരായി മാധ്യമങ്ങള്‍ അധഃപതിച്ചെന്ന് മുഖ്യമന്ത്രി ആഞ്ഞടിച്ചു. ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് താല്‍പര്യമില്ല. വികസനം സ്തംഭിപ്പിക്കുന്നവരുടെ മെഗോഫോണായി മാധ്യമങ്ങള്‍ മാറരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സില്‍വര്‍ലൈന്‍ വിരുദ്ധ പ്രതിഷേധത്തിന്റെ വാര്‍ത്തകള്‍ പ്രാധാന്യത്തോടെ നല്‍കുന്നതിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. കുഞ്ഞുങ്ങളുമായി സമരത്തിനെത്തുന്നവരെ മഹത്വവത്കരിക്കുന്നത് നല്ല പ്രവണതയല്ലെന്ന് മുഖ്യമന്ത്രി പറയുന്നു. ആക്ഷേപിക്കലും പുച്ഛിക്കലുമല്ല യഥാര്‍ഥ മാധ്യമ പ്രവര്‍ത്തനമെന്നും പിണറായി വിജയന്‍ ഓര്‍മിപ്പിച്ചു. കോഴിക്കോട് പ്രസ്‌ക്ലബ് സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു […]

India National

സിദ്ധീഖ് കാപ്പന്റെ ജാമ്യ ഹർജി:മാധ്യമ റിപ്പോർട്ടുകളിൽ വിയോജിപ്പ് പ്രകടിപ്പിച്ച് സുപ്രീം കോടതി

മാധ്യമപ്രവർത്തകൻ സിദ്ധീഖ് കാപ്പന്റെ കേസിലുള്ള കോടതി നടപടികളെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകളോട് വിയോജിപ്പ് പ്രകടിപ്പിച്ച് സുപ്രീം കോടതി. സിദ്ധീഖ് കാപ്പന്റെ ജാമ്യ ഹർജി പരിഗണിക്കുന്നതിലുള്ള സുപ്രീം കോടതിയുടെ നടപടിയെ “നീതി നിഷേധമായിട്ടാണ്” പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത്. കേരള പത്രപ്രവർത്തക യൂണിയൻ സിദ്ധീഖ് കാപ്പന്റെ അറസ്റ്റിൽ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ ബോഡ്‌ജെയുടെ പരാമർശം. ഉത്തർ പ്രദേശ് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത ബോഡ്ജെയുടെ വിമർശനത്തോട് യോജിച്ചപ്പോൾ, സീനിയർ […]

International

സംപ്രേക്ഷണം നിർത്തിയും ട്രംപിനെ തിരുത്തിയും ചാനലുകൾ

പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം ട്രംപ് നടത്തിയ ആദ്യ വാർത്താസമ്മേളനം പാതിവഴിയിൽ ഉപേക്ഷിച്ച് അമേരിക്കൻ വാർത്ത ചാനലുകൾ. തെരഞ്ഞെടുപ്പിൽ തന്റെ വിജയം അട്ടിമറിക്കാൻ ഡെമോക്രറ്റുകൾ ശ്രമിക്കുന്നുവെന്നും മാധ്യമങ്ങൾ അതിന് കൂട്ടുനിൽക്കുന്നുവെന്നുമായിരുന്നു ട്രംപിന്റെ പ്രധാന ആരോപണം. ഡെമോക്രറ്റുകൾ നിയമവിരുദ്ധമായി വ്യാജ വോട്ടുകൾ രേഖപ്പെടുത്തുകയാണെന്നും വോട്ടെണ്ണലിൽ തിരിമറി നടത്തുന്നുണ്ടെന്നും ട്രംപ് ആരോപിച്ചു .എന്നാൽ, പതിവ് പോലെ പ്രസിഡന്റ് വാസ്തവവിരുദ്ധമായ കാര്യങ്ങൾ പറയുകയാണെന്ന് കണ്ട മാധ്യമങ്ങൾ ഇത്തവണ ട്രംപിനെ കൈവിട്ടു. എം.എസ്.എൻ.ബി.സി, എബിസി, എൻബിസി തുടങ്ങിയ ചാനലുകളാണ് ലൈവ് സംപ്രേക്ഷണം ഇടക്ക് വെച്ച് […]

Kerala

”മുഖ്യമന്ത്രിയെ ഒക്കെ അങ് കുടുക്കി കളയാം എന്ന പൂതി മനസ്സില് വെച്ചാൽ മതി”

വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമങ്ങളോട് ക്ഷുഭിതനായി മുഖ്യമന്ത്രി. മുഖ്യമന്ത്രിയുള്‍പ്പെട്ട വിജിലന്‍സ് തന്നെ സംസ്ഥാന സര്‍ക്കാറിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ അന്വേഷണം നടത്തുന്നത് ഉചിതമാണോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. എന്ത് അസംബന്ധവും വിളിച്ച് പറയുന്ന നാവുണ്ടായത് കൊണ്ട് അത് ചെയ്യരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയും തദ്ദേശസ്വയംഭരണ മന്ത്രിയുമൊക്കെ എന്തോ കുറ്റം ചെയ്തവരാണെന്നും, അവരെ എല്ലാവരെയും അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിപ്പിക്കാനിരിക്കുകയാണെന്നുമൊക്കെയാണ് നിങ്ങള്‍ കരുതുന്നത് എങ്കില്‍ ആ പൂതി അങ് മനസ്സില്‍ വെച്ചാല്‍ മതി. വിജിലൻസ് എന്നത് സ്വതന്ത്രമായ ഒരു […]