കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ ആയിരിക്കെ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന് എം.ബി.ബി.എസ് ബിരുദം. ഗവർണർ ആരിഫ് മുഹമ്മദ്ഖാനിൽ നിന്ന് മാതാപിതാക്കൾ ഏറ്റുവാങ്ങി. കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയാണ് മരണാനന്തര ബഹുമതിയായി എം.ബി.ബി.എസ് ബിരുദം നൽകിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബഹുമതി സമ്മാനിച്ചു. അച്ഛൻ കെ. കെ. മോഹൻദാസും അമ്മ വസന്തകുമാരിയും ചേർന് ബഹുമതി ഏറ്റുവാങ്ങി. വികാരനിർഭരമായ നിമിഷങ്ങൾ കാണാം വേദി സാക്ഷ്യം വഹിച്ചത്. വന്ദന ദാസിന്റെ പ്രവർത്തനം മാതൃകയാക്കണമെന്ന് യുവ ഡോക്ടർമാരോട് […]
Tag: MBBS
പ്ലസ് ടു വിദ്യാർത്ഥിനി എംബിബിഎസ് ക്ലാസിൽ; കുട്ടിയെ താൽക്കാലികമായി ക്ലാസിൽ കയറ്റി ഇരുത്തിയതാണെന്നാണ് വൈസ് പ്രിൻസിപ്പൽ
യോഗ്യതയില്ലാത്ത വിദ്യാർത്ഥിനി എംബിബിഎസ് ക്ലാസിൽ ഇരുന്ന സംഭവത്തിൽ പ്രതികരണവുമായി കോഴിക്കോട് മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ.കെ.ജി. സജീത്ത്. കുറ്റമറ്റ രീതിയിലാണ് പ്രവേശനം നടത്തുന്നതെന്നും അഡ്മിറ്റ് കാർഡ് വച്ചാണ് ആദ്യ ദിനം അറ്റൻഡൻസ് രേഖപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ വൈകി എത്തിയതിനാൽ ക്ലാസ് ആരംഭിക്കുകയായിരുന്നു. പ്ലസ് ടു വിദ്യാർത്ഥിനിയെ താൽക്കാലികമായി ക്ലാസിൽ കയറ്റി ഇരുത്തിയതാണെന്നാണ് ഡോ.കെ.ജി. സജീത്തിന്റെ വിശദീകരണം. വകുപ്പ് മേധാവികളോട് വിശദീകരണം തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് മെഡിക്കൽ കോളജിലാണ് സംഭവം നടന്നത്. പ്രവേശന പരീക്ഷ […]
‘സമരം അവസാനിപ്പിച്ച് പരീക്ഷ എഴുതണം’; എം ബി ബി എസ് പരീക്ഷകൾ തുടരുമെന്ന് ആരോഗ്യ സർവകലാശാല
അവസാന വർഷ എം ബി ബി എസ് പരീക്ഷ തുടരുമെന്ന് ആരോഗ്യ സർവകലാശാല. വിദ്യാർത്ഥികൾ തുടർന്നുള്ള പരീക്ഷകൾ എഴുതണമെന്ന് ആരോഗ്യ സർവകലാശാല വ്യക്തമാക്കി. മതിയായ ക്ലാസുകൾ ലഭിച്ചില്ലെന്ന് കാണിച്ച് വിദ്യാർത്ഥികൾ പരീക്ഷ ബഹിഷ്‌കരിച്ചിരുന്നു. എന്നാൽ എല്ലാ പ്രതീക്ഷയും ഇനി കോടതിയിലാണെന്നാണ് പരീക്ഷ ബഹിഷ്കരിച്ച് സമരം ചെയ്യുന്ന സംസ്ഥാനത്തെ എം ബി ബി എസ് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി. അതേസമയം, തങ്ങൾക്ക് ഒന്നും ചെയ്യാനാവില്ലെന്നാണ് ആരോഗ്യ സർവ്വകലാശാലയുടെ വിശദീകരണം. ഇന്ന് നടന്ന മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാരുടെ യോഗത്തിലാണ് തീരുമാനം. മതിയായ […]
നിയമവിരുദ്ധമായി അനുവദിച്ച അധിക സീറ്റ് പിൻവലിച്ചു
എം.ബി.ബി.എസില്‍ മുന്നാക്കക്കാർക്ക് ഭരണഘടനാ വ്യവസ്ഥക്ക് വിരുദ്ധമായി അനുവദിച്ച അധിക സംവരണം പിൻവലിച്ചു. ജനറല്‍ കാറ്റഗറിയില്‍ നിന്ന് 10 ശതമാനം വരെ സീറ്റ് മുന്നാക്ക സംവരണത്തിന് നീക്കിവെക്കാമെന്ന ഉത്തരവ് അവഗണിച്ച് കൂടുതല്‍ സീറ്റുകള്‍ അനുവദിച്ച നടപടിയാണ് സര്‍ക്കാര്‍ തിരുത്തുന്നത്. നിലവിലെ 130 സീറ്റിന് പകരം ഇനി മുന്നാക്ക വിഭാഗത്തിന് ലഭിക്കുക 109 എം.ബി.ബി.എസ് സീറ്റ് മാത്രം. 10%ന് പകരം 12.35% അനുവദിച്ച തീരുമാനമാണ് സംസ്ഥാന സർക്കാർ തിരുത്തിയത്. സാമ്പത്തിക സംവരണ ക്വാട്ടയിൽ ഇതോടെ കുറവുവന്നത് 21 സീറ്റ്. മീഡിയവൺ […]