Kerala

സംസ്ഥാനത്ത് മാസ്‌ക് നിർബന്ധം; ധരിച്ചില്ലെങ്കിൽ പിഴ

സംസ്ഥാനത്ത് മാസ്‌ക് നിർബന്ധമാക്കിക്കൊണ്ട് ഉത്തരവിറങ്ങി. മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കും. നിയന്ത്രണം കർശനമാക്കി പൊലീസ് ഉത്തർവിറക്കി. പരിശോധനയും, നടപടിയും കർശനമാക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി നിർദ്ദേശം നൽകി. പൊതുയിടങ്ങൾ, ആൾക്കൂട്ടം, ജോലി സ്ഥലം, യാത്ര ചെയ്യുക തുടങ്ങിയ സമയങ്ങളിൽ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.

Kerala

സംസ്ഥാനത്ത് മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി

സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ പഴയരീതിയില്‍ പിഴ ഈടാക്കും. കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. ദുരന്ത നിവാരണ നിയമപ്രകാരമാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. നേരത്തെ കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെങ്കിലുള്ള പിഴ ഒഴിവാക്കിയിരുന്നു. രാജ്യത്തെ കൊവിഡ് വ്യാപന ഭീഷണിക്കിടെ പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തിയതോടെയാണ് മാസ്‌ക് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്. വീഡിയോ കോണ്‍ഫറന്‍സ് വഴി ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ കൂടാതെ […]

National

കൊവിഡ്‌ ഭീതി; തമിഴ്‌നാട്ടില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി

രാജ്യത്ത് കൊവിഡ്‌ കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിലും മാസ്‌ക് നിർബന്ധമാക്കി. മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്നും തമിഴ്‌നാട് ആരോ​ഗ്യവകുപ്പ് അറിയിച്ചു. നേരത്തെ ഡൽഹിയിലും പഞ്ചാബിലും മാസ്‌ക് നിർബന്ധമാക്കിയിരുന്നു. കൊവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ പൊതുസ്ഥലത്ത് മാസ്‌‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയ ഉത്തരവ് സംസ്ഥാനങ്ങൾ പിന്‍വലിച്ചിരുന്നു. എന്നാൽകൊവിഡ് കേസുകൾ വീണ്ടും കൂടിയ സാഹചര്യത്തിലാണ് മാസ്‌ക് വീണ്ടും നിർബന്ധമാക്കിയത്. ഇതിനിടെ മദ്രാസ് ഐഐടിയിൽ കൊവിഡ് വ്യാപനം കണ്ടെത്തി. രണ്ട് ദിവസത്തിനകം ഒരു അധ്യാപകൻ ഉൾപ്പെടെ 30 […]

World

വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാസ്ക് വേണ്ടെന്ന് പ്രഖ്യാപിച്ച് അമേരിക്ക

വാക്സിന്‍ ഡോസുകള്‍ പൂര്‍ണമായും സ്വീകരിച്ചവര്‍ മാസ്ക് ധരിക്കേണ്ടതില്ലെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. യു.എസ് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ് പ്രിവെന്‍ഷന്‍റെതാണ് തീരുമാനം. സാമൂഹിക അകലം പാലിക്കുന്നതിനും ഇളവ് നല്‍കിയിട്ടുണ്ട്. കോവിഡിനെതിരായ പോരാട്ടത്തിലെ നിര്‍ണായക ഘട്ടമാണിതെന്നും ചിരിയിലൂടെ അഭിവന്ദനം ചെയ്യാനുള്ള അമേരിക്കക്കാരുടെ അവകാശം വീണ്ടെടുത്തതായും പ്രസിഡന്‍റ് ബൈഡന്‍ പറ‍ഞ്ഞു. എന്നാല്‍ വാക്സിന്‍ സ്വീകരിക്കാത്തവര്‍ മാസ്ക് ധരിക്കുന്നതു തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു ഫിനിഷിങ് ലൈന്‍ തൊടുന്നതു വരെ നമ്മള്‍ സ്വയം സംരക്ഷിക്കുന്നതു തുടരണം. ഇതുപോലൊരു വലിയ […]

International

മാസ്ക് കൃത്യമായി ധരിച്ചാൽ തന്നെ മതി, 87 ശതമാനം കോവിഡിനെ ചെറുക്കാം; യുഎൻ പഠനം

മാസ്‌ക് കൃത്യമായി ധരിച്ചാൽ തന്നെ കോവിഡിനെ വലിയൊരളവിൽ ചെറുക്കാമെന്ന് പഠനം. ആളുകൾ മാസ്‌ക് ധരിക്കുകയാണെങ്കിൽ 87 ശതമാനം കോവിഡ് മരണങ്ങൾ കുറയ്ക്കാമെന്നാണ് ഒരു സംഘം ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. കോവിഡിന്റെ ബ്രിട്ടീഷ് വകഭേദത്തെ ചെറുക്കാൻ ഏറ്റവും നല്ല മാർഗം ഡബിൾ മാസ്‌ക് ധരിക്കലാണെന്നും പഠനത്തിൽ പറയുന്നു. യുഎൻ പൊതു ആരോഗ്യ ഏജൻസിയായ സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനി(സിഡിസി)ലെ ഗവേഷകരുടേതാണ് കണ്ടെത്തൽ. അമേരിക്കയിൽ ആറു മാസത്തോളം നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പഠനം തയാറാക്കിയത്. വസ്ത്രത്തിന്റെ മാസ്‌ക് ധരിച്ചാൽ […]

Kerala

മാസ്കില്ലെങ്കില്‍ 500, നിലത്ത് തുപ്പിയാല്‍ 500: കോവിഡ് ചട്ടലംഘനത്തിനുള്ള പിഴ കുത്തനെ വർധിപ്പിച്ചു

കോവിഡ് നിയന്ത്രണ ലംഘനങ്ങള്‍ക്കുള്ള പിഴ കുത്തനെ കൂട്ടി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. മാസ്ക് ധരിക്കാത്തത് അടക്കമുള്ള ലംഘനങ്ങള്‍ക്കുള്ള പിഴയാണ് കൂട്ടിയിരിക്കുന്നത്. പൊതു ഇടങ്ങളില്‍ മാസ്ക് ധരിക്കാതിരുന്നാല്‍ ഇനി മുതൽ 500 രൂപ പിഴ അടയ്ക്കണം. 500 രൂപ ഈടാക്കിയിരുന്ന കോവിഡ് നിയന്ത്രണ ലംഘനങ്ങള്‍ക്ക് 5000 രൂപ വരെയാണ് പിഴ തുക ഉയര്‍ത്തിയിട്ടുള്ളത്. ക്വാറന്റൈന്‍, ലോക്ഡൗണ്‍ ലംഘനങ്ങൾ, നിയന്ത്രണം ലംഘിച്ചുള്ള കൂട്ടംകൂടല്‍ എന്നിവയ്ക്ക് ഇനി മുതല്‍ വര്‍ധിപ്പിച്ച പിഴ അടയ്ക്കണം. മാസ്ക് ധരിച്ചില്ലെങ്കിൽ ഇനി മുതൽ 500 രൂപ […]

Kerala

എൻ 95 മാസ്‌കുകളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി

എൻ 95 മാസ്‌കുകളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്ര സർക്കാർ നീക്കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നിയന്ത്രണം. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡിന്റെതാണ് നടപടി. ആഭ്യന്തര ലഭ്യത ഉറപ്പാക്കുന്നതിന് വേണ്ടി എൻ 95 മാസ്‌കുകളുടെ കയറ്റുമതി നേരത്തെ കേന്ദ്രം പൂർണമായും തടഞ്ഞിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ ഒരു മാസം 50 ലക്ഷം യൂണിറ്റുകളുടെ കയറ്റുമതിക്കായി അനുമതി നൽകി. പിന്നീട് എൻ 95 മാസ്‌കുകളുടെയും പിപിഇ കിറ്റുകളുടെയും നിർമാണം രാജ്യത്ത് വൻതോതിൽ വർധിപ്പിച്ചു. ഇതോടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ […]

Gulf International

ഇനി ഒമാനിൽ മുഖാവരണം ധരിച്ചില്ലെങ്കിൽ 100 റിയാൽ കൊടുക്കണം

ഇത് സംബന്ധിച്ച ആർ.ഒ.പിയുടെ ഉത്തരവ് ഇന്ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു ഒമാനിൽ മുഖാവരണം ധരിക്കാത്തവർക്കുള്ള പിഴ സംഖ്യ കുത്തനെ ഉയർത്തി. 20 റിയാലായിരുന്നത് 100 റിയാലായാണ് ഉയർത്തിയത്. ഇത് സംബന്ധിച്ച ആർ.ഒ.പിയുടെ ഉത്തരവ് ഇന്ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. പൊതുസ്ഥലങ്ങൾക്ക് പുറമെ വാണിജ്യ-വ്യവസായ കേന്ദ്രങ്ങൾ, സർക്കാർ-സ്വകാര്യ മേഖല ഓഫീസുകൾ, പൊതു ഗതാഗതം തുടങ്ങിയ സ്ഥലങ്ങളിൽ മുഖാവരണം ധരിക്കാത്തവർ ഈ തുക പിഴയായി അടക്കേണ്ടി വരുമെന്ന് ഉത്തരവിൽ പറയുന്നു. കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി നിയമലംഘകർക്കുള്ള പിഴ സംഖ്യ […]

International

മാസ്ക് ധരിക്കണമെന്ന് ഉത്തരവിടില്ല: ട്രംപ്

ജനങ്ങൾക്ക് അവരുടേതായ സ്വാതന്ത്ര്യം ഉണ്ട്. മാസ്ക് ധരിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് അവരാണെന്നും ട്രംപ് കോവിഡിനെ പ്രതിരോധിക്കാന്‍ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന ഉത്തരവ് ഒരിക്കലും പുറപ്പെടുവിക്കില്ലെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. എല്ലാവരും മാസ്ക് ധരിച്ചതുകൊണ്ട് എല്ലാം ശരിയാകുമെന്ന പരാമര്‍ശത്തോട് യോജിപ്പില്ലെന്നും ട്രംപ് പറഞ്ഞു. ആരോഗ്യ വിദഗ്ധന്‍ ഡോ. ആന്റണി ഫൗസിയുടെ നിർദ്ദേശങ്ങൾക്കുള്ള മറുപടിയായിട്ടാണ് ട്രംപിന്‍റെ പ്രതികരണം. ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. നേരത്തെ വിദഗ്ധരെല്ലാം മാസ്ക് ധരിക്കേണ്ടെന്ന് പറഞ്ഞു. പെട്ടെന്ന് എല്ലാവരും ധരിക്കണമെന്ന് […]

International

ഖത്തറില്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം റിയാല്‍ പിഴയും

മാസ്ക് ധരിക്കല്‍ നിര്‍ബന്ധ നിയമം വരുന്ന ഞായറാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍ വരും വീഡിയോ കോണ്‍ഫ്രിന്‍സിങ് വഴി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടത്. പുറത്തിറങ്ങുന്നവര്‍ക്കെല്ലാം മാസ്ക് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവാണ് പ്രധാനപ്പെട്ടത്. വരുന്ന 17 ഞായറാഴ്ച്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വരും‌. ഒറ്റയ്ക്ക് കാറോടിച്ച് പോകുന്നവര്‍ക്ക് മാത്രമേ ഇതില്‍ ഇളവുണ്ടാകൂ. മാസ്ക് ധരിക്കണമെന്ന നിയമം ലംഘിച്ച കുറ്റത്തിന് പിടിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം വരെ തടവോ രണ്ട് ലക്ഷം റിയാല്‍ പിഴയോ ശിക്ഷ ലഭിക്കും. […]