Latest news National

‘രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാം, പക്ഷേ ഒരു നിബന്ധനയുണ്ട്’; നടി ഷെർലിൻ ചോപ്ര

വിവാദ പ്രസ്താവനകളിലൂടെയും ഗ്ലാമർ വേഷങ്ങളിലൂടെയും പലപ്പോഴും വാർത്തകളിൽ ഇടം നേടുന്ന ബോളിവുഡ് നടിയാണ് ഷെർലിൻ ചോപ്ര. ഇപ്പോഴിതാ രാഹുൽ ഗാന്ധിയുടെ പേരിൽ നടത്തിയ ഒരു പരാമർശം കൊണ്ട് വീണ്ടും വാർത്തകളിൽ നിറയുകയാണ് ഇവർ. രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്നാണ് ഷെർലിൻ ചോപ്രയുടെ പ്രതികരണം. ആരാധകരുമായി സംവദിക്കുന്നതിനിടെ പാപ്പരാസികളുടെ ചോദ്യത്തിന് നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മുംബൈയിലെ ബാന്ദ്രയിൽ ഫാൻസിനൊപ്പം സെൽഫിക്ക് പോസ് ചെയ്യവെയാണ് ചോദ്യമുയർന്നത്. രാഹുൽ ഗാന്ധിയെ വിവാഹം ചെയ്യാൻ തയ്യാറാണോ എന്നായിരുന്നു ചോദ്യം? രണ്ടാമതൊന്ന് […]

India National

‘രാഹുൽ ഗാന്ധിക്ക് വധുവിനെ അന്വേഷിക്കൂ’ ഹരിയാനയിലെ ഗ്രാമീണ വനിതകളോട് സോണിയ ഗാന്ധി

ദില്ലി:രാഹുൽ ഗാന്ധിക്ക് വധുവിനെ അന്വേഷിക്കൂ എന്ന് ഹരിയാനയിലെ ഗ്രാമീണ വനിതകളോട് സോണിയ ഗാന്ധി. സോനിപതിൽ നിന്ന് പത്ത് ജൻപഥ് സന്ദർശിക്കാനെത്തിയ വനിതകളോടാണ് സോണിയ ഗാന്ധി ഇക്കാര്യം പറഞ്ഞത്. തനിക്കും അമ്മയ്ക്കും പ്രിയങ്കയ്ക്കും ഓർമ്മിച്ചു വയ്ക്കാനുള്ള ദിവസം എന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ വനിതകളുടെ സന്ദർശനത്തിൻറെ വിഡിയോ പങ്കുവച്ചത്. ദില്ലിയിൽ ഇന്ത്യഗേറ്റും ഇന്ദിര ഗാന്ധി മ്യൂസിയവും സന്ദർശിച്ച ശേഷമാണ് വനിതകൾ സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയത്. ഹരിയാനയിൽ നിന്ന് കൊണ്ടു വന്ന ലസ്സിയും വനിതകൾ സോണിയ ഗാന്ധിക്ക് നല്കി. മണിപ്പൂർ കലാപത്തില്‍ […]

National

വിവാഹത്തിന് എതിരല്ല; ശരിയായ പെണ്‍കുട്ടി ജീവിതത്തില്‍ എത്തിയാല്‍ ഉടന്‍ വിവാഹം ചെയ്യുമെന്ന് രാഹുൽ ഗാന്ധി‌

ശരിയായ പെണ്‍കുട്ടി ജീവിതത്തില്‍ എത്തിയാല്‍ ഉടന്‍ വിവാഹം ചെയ്യുമെന്ന് രാഹുൽ ഗാന്ധി‌. വിവാഹത്തിന് താന്‍ എതിരല്ല. അച്ഛനും അമ്മയും മുന്നോട്ട് വെച്ച അവരുടെ മനോഹരമായ വിവാഹത്തിന്‍റെ മാതൃക തന്‍റെ വിവാഹത്തിന് തടസമാകുന്നുവെന്ന് രാഹുൽ ഗാന്ധി‌ പറഞ്ഞു. ഭാരത് ജോഡോയാത്രയ്ക്കിടിയിലായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രതികരണം. അതേസമയം രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപനം ചരിത്രമാക്കാൻ തിരുമാനിച്ചിരിക്കുകയാണ് കോൺഗ്രസ്. സംസ്ഥാനങ്ങളിലും സമാപനത്തോട് അനുബന്ധിച്ച് പരിപാടികൾ സംഘടിപ്പിക്കും. കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധ പരിപാടികൾ അടക്കമാകും സംഘടിപ്പിക്കുക.ജോഡോ യാത്രയുടെ വിജയകരമായ സമാപനം ഉറപ്പാക്കാൻ […]

National

സ്ത്രീ പുരുഷാനുപാതം കുറഞ്ഞു; കല്യാണം കഴിക്കാന്‍ വധുവില്ല; പങ്കാളിയെ വേണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ചുമായി യുവാക്കള്‍

സമൂഹത്തിലെ സ്ത്രീ പുരുഷാനുപാതം കുറഞ്ഞതിനാല്‍ വിവാഹം കഴിക്കാന്‍ പങ്കാളികളെ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധ മാര്‍ച്ചുമായി മഹാരാഷ്ട്രയിലെ അവിവാഹിതരായ പുരുഷന്മാര്‍. ബ്രൈഡ്ഗ്രൂം മോര്‍ച്ച എന്ന പേരില്‍ സോളാപുര്‍ ജില്ലയിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ബുധനാഴ്ച വൈകീട്ടാണ് പ്രതിഷേധ മാര്‍ച്ച് നടന്നത്.  സ്ത്രീ പുരുഷ അനുപാതം മെച്ചപ്പെടുത്താന്‍ ലിംഗ പരിശോധന നിയമങ്ങള്‍ ഉള്‍പ്പെടെ ശക്തമാക്കണമെന്ന് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത യുവാക്കള്‍ ആവശ്യപ്പെട്ടു. അവിവാഹിതരായ ചെറുപ്പക്കാര്‍ക്ക് വധുവിനെ ലഭിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്നും യുവാക്കള്‍ ആവശ്യപ്പെട്ടു. വിവാഹവേഷം ധരിച്ച് കുതിരപ്പുറത്തേറിയായിരുന്നു യുവാക്കളുടെ മാര്‍ച്ച് നടന്നത്. […]

World

മൂളിപ്പാട്ട് പാടി ഹൃദയത്തിലേക്ക്; 70കാരന്റെയും 19കാരിയുടെയും പ്രണയവും വിവാഹവും ഇങ്ങനെ

പ്രണയത്തിന് കണ്ണും കാതും കേള്‍ക്കില്ലെന്ന് നമ്മള്‍ പൊതുവേ പറയാറുണ്ട്. ജാതിയും മതവും പ്രായവും ഒന്നും നോക്കാതെ പരസ്പരം വിവാഹം കഴിക്കുന്നവര്‍ നിരവധിയാണ്. ഇപ്പോള്‍ 70കാരനെ വിവാഹം കഴിച്ച 19കാരിയുടെ വിവാഹ വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പാകിസ്താന്‍ സ്വദേശികളായ 70കാരനും 19കാരിയുമാണ് പരസ്പരം പ്രണയിച്ച് വിവാഹം കഴിച്ചത്. ഈ കഥ ഇങ്ങനെ:പാകിസ്താനിലെ ലാഹോറിലാണ് ഈ മനോഹര പ്രണയ കഥ പിറക്കുന്നത്. പ്രഭാത നടത്തത്തിനിടെ പരസ്പരം ആദ്യമായി കണ്ടുമുട്ടുകയായിരുന്നു 19കാരിയായ ഷുമൈലയും 70കാരനായ ലിയാഖത്ത് അലിയും. എന്നും രാവിലെ നടക്കാനിറങ്ങുന്ന […]

Kerala

മകളുടെ വിവാഹം ലളിതമാക്കി, ഭൂരഹിതരായ 10 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി; മാതൃകയായി കുടുംബം

മകളുടെ വിവാഹ ചടങ്ങുകൾ ലളിതമാക്കി ഭൂരഹിതരായ പത്ത് കുടുംബങ്ങൾക്ക് 30 സെന്‍റ് സ്ഥലം സൗജന്യമായി നൽകി എറണാകുളത്തെ ഒരു കുടുംബം. പെരുമ്പാവൂർ വളയൻ ചിറങ്ങര സ്വദേശി ഷാജിയും കുടുംബവുമാണ് സമൂഹത്തിന് മാതൃകയായത്. കോവിഡ് കാലത്തായിരുന്നു ഷാജിയുടെ മകൾ ആതിരയുടെ വിവാഹം. തീർത്തും ലളിതമായ ചടങ്ങുകൾ മാത്രമായി നടത്തിയപ്പോൾ വലിയൊരു തുക മിച്ചം വെയ്ക്കാനായി. ഇതേതുടർന്നാണ് കുടുംബാംഗങ്ങളുടെ സമ്മതത്തോടെ ഭൂമി സമാനമായി നൽകാൻ തീരുമാനിച്ചത്. ഭൂരഹിതരായ 10 കുടുംബങ്ങളെ കണ്ടെത്തി. വഴി ഉൾപ്പെടെ 30 സെന്‍റ് സ്ഥലം സൗജന്യമായി […]

India National

വിവാഹത്തിനായി മാത്രമുള്ള മതംമാറ്റം സ്വീകാര്യമല്ലെന്ന് കോടതി

വിവാഹത്തിനായി മാത്രമുള്ള മതംമാറ്റം സ്വീകാര്യമല്ലെന്ന് കോടതി. അലഹബാദ് ഹൈക്കോടതിയുടേതാണ് ഈ നിരീക്ഷണം. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നവദമ്പതികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഹിന്ദു യുവാവിനെ വിവാഹം ചെയ്യാന്‍ മുസ്​ലിം യുവതി മതംമാറി. ഈ മതംമാറ്റം വിവാഹത്തിന് വേണ്ടി മാത്രമാണെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഈ വര്‍ഷം ജൂണ്‍ 29നായിരുന്നു മതംമാറ്റം. ജൂലൈ 31ന് ഇരുവരും തമ്മിലുള്ള വിവാഹം ഹിന്ദു ആചാര പ്രകാരം നടന്നു. ഇത് വ്യക്തമാക്കുന്നത് മതംമാറ്റം വിവാഹത്തിന് വേണ്ടി മാത്രമായിരുന്നുവെന്നാണെന്ന് ജസ്റ്റിസ് മഹേഷ് ചന്ദ്ര […]