മണിപ്പൂരിൽ തട്ടിക്കൊണ്ടുപോയ പൊലീസ് ഉദ്യോഗസ്ഥനെ സേന രക്ഷപ്പെടുത്തി. 200 ഓളം സായുധധാരികളായ അക്രമികളാണ് പൊലീസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയത്.ഇംഫാൽ വെസ്റ്റ് അഡീഷണൽ പൊലീസ് സൂപ്രണ്ട് അമിത് സിംഗിനെനെയാണ് തട്ടിക്കൊണ്ടുപോയത്. പൊലീസ് ഉദ്യോഗസ്ഥന്റെ വീട് കൊള്ളയടിക്കുകയും വാഹനങ്ങൾ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. വിവരത്തെത്തുടർന്ന് സേന നടത്തിയ ദൗത്യത്തിലൂടെയാണ് ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തിയത്.സംഭവത്തെ തുടർന്ന് ഇംഫാലിൽ കൂടുതൽ സേനയെ വിന്യസിച്ചു. അക്രമത്തിന് പിന്നിൽ മെയ്തെയ് വിഭാഗം എന്നാണ് ആരോപണം. അമിത് സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.
Tag: Manipur
മണിപ്പൂരിൽ പൊലീസിന്റെ ആയുധങ്ങൾ കൊള്ളയടിക്കാൻ ജനക്കൂട്ടത്തിന്റെ ശ്രമം
മണിപ്പൂരിൽ പൊലീസിന്റെ ആയുധങ്ങൾ കൊള്ളയടിക്കാൻ ജനക്കൂട്ടത്തിന്റെ ശ്രമം. മണിപ്പൂർ റൈഫിൾസ് കേന്ദ്രത്തിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച ജനക്കൂട്ടത്തെ ആകാശത്തേക്ക് വെടിയുതിർത്ത് പൊലീസ് തുരത്തി. നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. (manipur mob steal weapons) മുഖ്യമന്ത്രി എൻ ബീരേൻ സിങിന്റെ വസതിക്കും രാജ്ഭവനും സമീപമാണ് സംഭവം. സംഘർഷത്തിന് പിന്നാലെ ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് ജില്ലകളിലെ കർഫ്യു നിയന്ത്രണങ്ങളിലെ ഇളവ് നീക്കി. തെഗ്‍നോപാലിലെ മൊറേയിൽ കഴിഞ്ഞ ദിവസം മെയ്തെയ് വിഭാഗത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊല്ലുകയും, സുരക്ഷാ […]
മണിപ്പൂരിലെ മെയ്തി വിദ്യാർത്ഥികളുടെ കൊലപാതകം; 4 പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു
മണിപ്പൂരിലെ ഇംഫാലിൽ നിന്ന് കാണാതായ രണ്ട് മെയ്തി വിദ്യാർത്ഥികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 4 പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. Paominlun Haokip, S Malsawn Haokip, Lhingneichong Baitekkuki, Tinneilhing Henthang എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ എല്ലാവരും ചുരാത് ചന്ദ്പൂരിൽ നിന്നുള്ളവരാണ്. ഇവരെ ഗുവാഹത്തിയിലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്പെഷ്യൽ ഡയറക്റ്റർ അജയ് ഭത്നഗറിന്റെ നേതൃത്വത്തിലുള്ള സി.ബി.ഐ സംഘമാണ് സംഭവം അന്വേഷിക്കുന്നത്. 4 പേരെ അറസ്റ്റ് ചെയ്തതിന് പുറമേ സംശയമുള്ള 2 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടികൂടിയവരിൽ […]
മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്; രണ്ട് പേർ മരിച്ചു
മണിപ്പൂരിൽ വീണ്ടും സംഘർഷം.വെടിവെപ്പിൽ രണ്ട് പേർ മരിച്ചു .ഏഴു പേർക്ക് പരുക്കേറ്റു. ബിഷ്ണുപൂർ- ചുരാചന്ദ്പുർ അതിർത്തിയിൽ രണ്ട് ഇടങ്ങളിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. നെൽപാടത്ത് പണിക്കെത്തിയവർക്കു നേരെയായിരുന്നു അക്രമം ഉണ്ടായത്.(Firing in Manipur two People Died) സമാധാനം പുന:സ്ഥാപിച്ചുവെന്ന് കേന്ദ്രവും സംസ്ഥാന സർക്കാരും പറയുന്നതിന്റെ അടിസ്ഥാനത്തിലാണ് കർഷകർ വിവിധയിടങ്ങളിൽ പണിക്കിറങ്ങിയത്. എന്നാൽ അക്രമികളുടെ വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെടുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം ബിഷ്ണുപൂര്‍ ജില്ലയില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. കുകി കലാപകാരികളെന്ന് സംശയിക്കുന്നവര്‍ […]
‘മണിപ്പൂരിലെ ജനങ്ങളെ പ്രതിപക്ഷം വഞ്ചിച്ചതിൽ ദുഃഖമുണ്ട്’; മോദി
പ്രതിപക്ഷ സഖ്യത്തിനെതിരെ വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തിന് മണിപ്പൂർ വിഷയം ചർച്ച ചെയ്യണമെന്നില്ലെന്ന് വിമർശനം. മണിപ്പൂരിലെ ജനങ്ങളോട് പ്രതിപക്ഷം വഞ്ചന കാട്ടിയതിൽ ദുഃഖമുണ്ട്. ദാരിദ്ര്യം തുടച്ചുനീക്കുന്നതിൽ പ്രതിപക്ഷം പരാജയപ്പെട്ടുവെന്നും മോദി. പശ്ചിമ ബംഗാളിലെ ഹൗറയിൽ നടക്കുന്ന ബിജെപിയുടെ പഞ്ചായത്തീരാജ് പരിഷത്ത് പരിപാടിയിൽ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. “ഞങ്ങൾ പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെടുത്തി, രാജ്യത്തുടനീളം നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നവർക്ക് ഉചിതമായ മറുപടി നൽകി. അവിശ്വാസ പ്രമേയത്തിൽ വോട്ട് ചെയ്യാൻ അവർക്ക് ഭയമായിരുന്നു എന്നതാണ് സത്യം” […]
‘മൂന്നാമതും മോദി’; മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഒന്നിക്കുമെന്ന് അസം മുഖ്യമന്ത്രി
മണിപ്പൂരിലെ വംശീയ സംഘർഷങ്ങൾക്കിടയിലും നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഒന്നിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അടുത്ത വർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ മണിപ്പൂരിൽ നിന്നുള്ള രണ്ട് ലോക്സഭാ സീറ്റുകളിലും പാർട്ടി വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. മണിപ്പൂരിലെ ബിപിയുടെ ഭാവിയെക്കുറിച്ചാണ് ഇപ്പോൾ എല്ലാവരും ചോദിക്കുന്നത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ രണ്ട് ലോക്സഭാ സീറ്റുകളിലും പാർട്ടി വിജയിക്കുമെന്ന് അവരോട് പറയാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ പ്രശ്നങ്ങൾ ഉണ്ടെങ്കിലും മോദിയെ മൂന്നാമതും പ്രധാനമന്ത്രിയാക്കാൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ […]
മണിപ്പൂരില്‍ അഞ്ചിടങ്ങളില്‍ സംഘര്‍ഷം; അക്രമികളെ തുരത്തി സുരക്ഷാ സേന
അശാന്തമായി തുടരുകയാണ് മണിപ്പൂര്‍. അഞ്ചിടങ്ങളില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചെന്നും അക്രമികളെ തുരത്തിയെന്നും മണിപ്പൂര്‍ പൊലീസ്. പ്രദേശത്ത് സുരക്ഷാ സേന നടത്തിയ തെരച്ചിലില്‍ ആയുധങ്ങള്‍ കണ്ടെത്തുകയും ചെയ്തു. മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. കുക്കിസംഘടനയായ ഇന്റിജീനിയസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറത്തിന്റെ നാലംഗ സംഘമാണ് അമിത്ഷായുമായി കൂടിക്കാഴ്ച നടത്തുക. കുക്കിസംഘടന മുന്നോട്ട് വച്ച അഞ്ച് വിഷയങ്ങളും ചര്‍ച്ച ചെയ്യും. അതേസമയം […]
പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ സംഘം മണിപ്പൂരിലെത്തി; സംഘത്തിൽ കേരളത്തിൽ നിന്നുള്ള 5 എംപിമാരും
പ്രതിപക്ഷ സഖ്യമായ ഇന്ത്യ സംഘം മണിപ്പൂരിലെത്തി. കേരളത്തിൽ നിന്നുള്ള 5 എംപിമാർ അടക്കം, 16 പാർട്ടികളിൽ നിന്നായി 21 പേരാണ് സംഘത്തിലുള്ളത്. കലാപബാധിതരുമായും ഗവർണറുമായും സംഘം കൂടികാഴ്ച നടത്തും. മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ കഴിഞ്ഞ ഏഴ് ദിവസമായി തുടരുന്ന പ്രതിഷേധത്തിന്റെ തുടർച്ചയായാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ പ്രതിനിധി സംഘം മണിപ്പൂർ സന്ദർശനം. കേരളത്തിൽ നിന്നും കൊടിക്കുന്നിൽ സുരേഷ്, ഇ.ടി മുഹമ്മദ് ബഷീർ, എൻ.കെ പ്രേമചന്ദ്രൻ, എ.എ റഹീം, പി സന്തോഷ് കുമാർ എന്നിവരാണ് സംഘത്തിലുള്ളത്. ചുരചന്ദ് പൂരിലെ […]
മണിപ്പൂരിൽ വീണ്ടും സംഘർഷം: 24 മണിക്കൂറിനിടെ നാല് മരണം
വർഗീയ കലാപം രൂക്ഷമായ മണിപ്പൂരിൽ വീണ്ടും സംഘർഷം. ബിഷ്ണുപൂർ, ചുരാചന്ദ്പൂർ ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ വെള്ളിയാഴ്ച രാത്രി ആരംഭിച്ച വെടിവയ്പ്പ് ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ അതിർത്തി പ്രദേശത്ത് നടന്ന വ്യത്യസ്‌ത അക്രമസംഭവങ്ങളിൽ ഒരു പൊലീസുകാരനും കൗമാരക്കാരനും ഉൾപ്പെടെ നാലുപേർ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. ബിഷ്ണുപൂർ ജില്ലയിലെ കാങ്വായ്-അവാങ് ലേഖായി മേഖലയിൽ ഇന്നലെ രാത്രി മുതൽ വെടിവയ്പ്പ് തുടരുകയാണ്. വെടിവയ്‌പ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായും വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ രണ്ട് മാസമായി, ഈ രണ്ട് […]
മണിപ്പൂർ സംഘർഷം; സമാധാനം പുനസ്ഥാപിക്കാൻ ഇന്ത്യയെ സഹായിക്കാമെന്ന് അമേരിക്ക
മണിപ്പൂർ സംഘർഷത്തിൽ ഇന്ത്യ ആവശ്യപ്പെടുകയാണെങ്കിൽ സഹായിക്കാൻ യുഎസ് തയ്യാറാണെന്ന് ഇന്ത്യയിലെ യുഎസ് അംബാസിഡർ എറിക് ഗാർസെറ്റി. മണിപ്പൂർ സംഘർഷം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് അറിയാമെന്നും, എത്രയും വേഗം സമാധാനം പുനസ്ഥാപിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും യുഎസ് അംബാസിഡർ പറഞ്ഞു. സമാധാനം നിലനിൽക്കുകയാണെങ്കിൽ കൂടുതൽ സഹകരണവും കൂടുതൽ പദ്ധതികളും കൂടുതൽ നിക്ഷേപവും കൊണ്ടുവരാൻ കഴിയുമെന്നും എറിക് ഗാർസെറ്റി പറഞ്ഞു. കൊൽക്കത്തയിലെ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുമ്പോഴാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. ഇന്ത്യയുടെ കിഴക്കും, വടക്കു കിഴക്കും, അവിടുത്തെ ജനങ്ങളും അവരുടെ ഭാവിയും സാധ്യതകളും യുഎസിന് […]