Kerala

‘ഞങ്ങൾ ഒന്നുകിൽ ഇവിടെ പട്ടിണി കിടന്ന് മരിക്കും, അല്ലെങ്കിൽ ആക്രണത്തിൽ മരിക്കും’;

എംബസിയിൽ നിന്ന് തങ്ങൾക്ക് യാതൊരുവിധ നിർദേശങ്ങളും ലഭിക്കുന്നില്ലെന്ന് മലയാളി വിദ്യാർത്ഥികൾഖാർകീവിലെ ബങ്കറിൽ നിന്നാണ് വിദ്യാർത്ഥികൾ ട്വന്റിഫോറിനോട് സംസാരിച്ചത്. തങ്ങളുടെ ഒപ്പമുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികളെല്ലാം സ്വന്തം റിസ്‌കിൽ പുറത്തേക്ക് പോയെന്നും, തങ്ങൾ എംബസിയുടെ നിർദേശത്തിന് കാത്തിരുന്നുവെന്നും തിരുവനന്തപുരം സ്വദേശി റുക്‌സാനയും, കൊല്ലം സ്വദേശി ഉത്തരയും പറയുന്നു. ( malayalee students pathetic plight ) ‘ഇവിടെ വന്നിട്ട് ആറ് ദിവസമായി. ഇതുവരെ എംബസിയിൽ നിന്ന് ഒരു സഹായവും ലഭിച്ചിട്ടില്ല. സഹായം വരുമെന്ന് വിചാരിച്ചാണ് നിൽക്കുന്നത്. ഖാർകീവിലാണ് ഞങ്ങൾ ഉള്ളത്. […]