Kerala

ശശി തരൂരിന്റെ മലബാർ സന്ദർശനം തുടരുന്നു; കണ്ണൂരിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും

ശശി തരൂരിന്റെ മലബാർ സന്ദർശനം തുടരുന്നു. അന്തരിച്ച പ്രശസ്ത എഴുത്തുകാരൻ ടിപി രാജീവന്റെ വീട്ടിൽ രാവിലെ എത്തുന്ന തരൂർ, തുടർന്ന് മാഹി കലാഗ്രാമത്തിൽ നടക്കുന്ന ചടങ്ങിലും പങ്കെടുക്കും. നാളെ പാണക്കാട്ട് തറവാട്ടിലെ സന്ദർശനമാണ് തരൂരിന്റെ പ്രധാന പരിപാടി. ഇവിടെ വച്ച് മുസ്ലിം ലീഗ് നേതാക്കളുമായി തരൂർ ചർച്ച നടത്തും. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പിന്മാറിയിട്ടും ശശി തരൂർ മുഖ്യാതിഥിയായ സെമിനാറിൽ ഉജ്വല പങ്കാളിത്തമാണ് അനുഭവപ്പെടുന്നത്. ജവാഹർ യൂത്ത് ഫൗണ്ടേഷൻ എന്ന സംഘടനയുടെ ബാനറിൽ അതേ വേദിയിൽ […]

Kerala

മലബാറില്‍ പഞ്ചായത്തുകളുടെ എണ്ണം കൂട്ടി യുഡിഎഫ്

തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും തിരിച്ചടി നേരിട്ടെങ്കിലും മലബാറില്‍ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളുടെ എണ്ണം വര്‍ധിപ്പിക്കാനായത് യുഡിഎഫിന് നേട്ടമായി. മലപ്പുറം ജില്ലയില്‍ 16 പഞ്ചായത്ത് അടക്കം 38 പഞ്ചായത്തുകള്‍ യുഡിഎഫ് അധികം നേടി. ലീഗിന്‍റെ കരുത്ത്, വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്ക്, ആര്‍എംപി സഖ്യം എന്നിവയാണ് മലബാറില്‍ യുഡിഎഫിനെ തുണച്ചത്. പൊതുവെ സംസ്ഥാനത്ത് എല്‍ഡിഎഫ് മേധാവിത്വം നേടിയപ്പോള്‍ യുഡിഎഫിന് കരുത്തായത് മലപ്പുറം അടക്കം മലബാറിലെ നാലു ജില്ലകളാണ്. വെല്‍ഫെയര്‍ പാര്‍ട്ടി മുഖ്യകക്ഷിയായ സാമ്പാര്‍ മുന്നണി കാരണം നഷ്ടപ്പെട്ട പഞ്ചായത്തുകള്‍ […]

Kerala

എസ്.എസ്.എൽ.സി കഴിഞ്ഞ മലബാറിലെ വിദ്യാര്‍ഥികൾക്ക് ഇത്തവണയും ഉപരിപഠനത്തിന് സീറ്റില്ല

തെക്കൻ കേരളത്തിലെ മുഴുവൻ വിദ്യാര്‍ത്ഥികളെക്കാളും ഏഴായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് സ്കോൾ കേരളയിൽ മലപ്പുറത്ത് മാത്രം പഠിക്കുന്നത് എസ്.എസ്.എൽ.സി പഠനം പൂർത്തിയാക്കിയ മലബാറിലെ അര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികൾക്ക് ഈ വർഷവും ഉപരി പഠനത്തിന് സൗകര്യമില്ല.തെക്കൻ കേരളത്തിലെ മുഴുവൻ വിദ്യാത്ഥികളെക്കാളും ഏഴായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് സ്കോൾ കേരളയിൽ മലപ്പുറത്ത് മാത്രം പഠിക്കുന്നത്. കോവിഡായതിനാൽ പുതിയ ബാച്ചുകൾ അനുവദിക്കാനുള്ള സാധ്യതകളും കുറവാണ്. കേരള രൂപീകരണം മുതൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് മലബാറിലെ വിദ്യാര്‍ത്ഥികൾ കടുത്ത വിവേചനമാണ് നേരിടുന്നത്. ഈ വർഷമെങ്കിലും അധിക സീറ്റ് നൽകണമെന്നാണ് […]