Kerala

അട്ടപ്പാടി മധു കൊലക്കേസില്‍ സാക്ഷികളുടെ കൂറുമാറ്റം; മുഖ്യമന്ത്രിക്ക് കത്തയച്ച് വി.എം.സുധീരന്‍

അട്ടപ്പാടി മധു കൊലക്കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടര്‍ച്ചയാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ കത്തയച്ചു. ഭരണസംവിധാനത്തെയും നിയമവ്യവസ്ഥയേയും നോക്കുകുത്തിയാക്കിയും ജനങ്ങളുടെ മുന്നില്‍ പരിഹാസ്യമാക്കിയുമാണ് സാക്ഷികളുടെ കൂറുമാറ്റം. നേരത്തേനല്‍കിയ മൊഴികള്‍ക്ക് വിരുദ്ധമായി കൂറുമാറിയ സാക്ഷികള്‍ നടത്തിയ മൊഴിമാറ്റത്തിന്റെ പിന്നില്‍ കുറ്റവാളികളെ രക്ഷിക്കാന്‍ വേണ്ടിയുള്ള ഗൂഢസംഘത്തിന്റെ പ്രവര്‍ത്തനങ്ങളാണുള്ളതെന്നത് വളരെ വ്യക്തമാണെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ആദിവാസി ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്താന്‍ ബാധ്യസ്ഥമായ ഭരണകൂടം ഇതിനെല്ലാം മൂകസാക്ഷിയായി നിഷ്‌ക്രിയമായ നിലയില്‍ കേവലം കാഴ്ചക്കാരായി മാറുന്ന സാഹചര്യം […]

Kerala

മധുകേസ്: നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി; വിചാരണ ഒരുമാസത്തിനകം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

അട്ടപ്പാടിയിലെ മധുവധക്കേസില്‍ ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. കേസിന്റെ വിചാരണ ഒരു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ വിചാരണകോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. പുതിയ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ദിവസം കൂടുതല്‍ സാക്ഷികളെ വിസ്തരിക്കും. ദിവസവും അഞ്ച് സാക്ഷികളെ വീതമാണ് വിസ്തരിക്കുക. കേസിലെ സാക്ഷികളുടെ കൂറുമാറ്റം പ്രോസിക്യൂഷന് തിരിച്ചടിയാകുന്നുണ്ട്. കേസില്‍ ഒരാള്‍ കൂടി ഇന്ന് കൂറുമാറി. 21-ാം സാക്ഷി വീരന്‍ ഇന്ന് കോടതിയില്‍ കൂറുമാറി. ഇതോടെ കേസില്‍ കൂറുമാറിയവരുടെ എണ്ണം 11 ആയി. നേരത്തേ പൊലീസ് നിര്‍ബന്ധത്താലാണ് മൊഴി നല്‍കിയതെന്ന പതിവ് […]

Kerala

‘അട്ടപ്പാടിയില്‍ പോകും, മധുവിന്റെ അമ്മയെ കാണും’; കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് വി ഡി സതീശന്‍

അട്ടപ്പാടി മധു കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്ന വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. കേസില്‍ വ്യാപകമായ കൂറുമാറ്റം നടക്കുകയാണെന്നും സാക്ഷികള്‍ക്ക് മേല്‍ വലിയ സമ്മര്‍ദമുണ്ടെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. മധുകേസ് സ്റ്റേറ്റിനെതിരായ കുറ്റകൃത്യമാണ്. എന്നാല്‍ പ്രോസിക്യൂഷന് ശ്രദ്ധയില്ലെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. താന്‍ ഉടന്‍ അട്ടപ്പാടിയില്‍ പോയി മധുവിന്റെ അമ്മയേയും പെങ്ങളേയും കാണുമെന്ന് വി ഡി സതീശന്‍ അറിയിച്ചു. നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നാണ് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തുന്നത്. സ്വന്തക്കാരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ […]

Kerala

അട്ടപ്പാടി മധുകേസിൽ വിചാരണ ഇന്നും തുടരും; 18,19 സാക്ഷികളെ ഇന്ന് വിസ്തരിക്കും

അട്ടപ്പാടി മധുകൊലക്കേസിൽ വിചാരണ ഇന്നും തുടരും .പതിനെട്ട് , പത്തൊമ്പത് സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കുക. പതിനെട്ടാം സാക്ഷി കാളിമൂപ്പൻ വനം വാച്ചറാണ്. പത്തൊമ്പതാം സാക്ഷി കക്കി തേക്ക് പ്ലാന്റേഷനിലെ ജീവനക്കാരിയും. നേരത്തെ കൂറുമാറിയ വനംവാച്ചർമാരെ പിരിച്ചുവിട്ടതിനാൽ ഇരുവരും എന്ത് മൊഴി നൽകും എന്നത് നിർണായകമാണ്. കേസിൽ 122 സാക്ഷികളാണ് ആകെയുള്ളത്. ഇതിൽ 10 മുതൽ 17 വരെയുള്ള രഹസ്യമൊഴി നൽകിയ സാക്ഷികളുടെ വിസ്താരം പൂർത്തിയായി. ഇവരിൽ പതിമൂന്നാം സാക്ഷി സുരേഷ് മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്. […]

Kerala

അട്ടപ്പാടി മധു കേസ്; വിചാരണ സ്റ്റേ ചെയ്ത് ഹൈക്കോടതി

അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ വിചാരണ സ്റ്റേ ചെയ്ത് ഹൈക്കോടതി. വിചാരണ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ അമ്മ സമർപ്പിച്ച ഹർജിയിലാണ് നടപടി. പ്രോസിക്യൂട്ടറെ മാറ്റണമെന്ന അപേക്ഷ ചീഫ് സെക്രട്ടറിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തിൽ സർക്കാരിന്റെ തീരുമാനം വരെ കാക്കാനാണ് ഹൈക്കോടതി നിർദേശം. വിചാരണ തുടങ്ങിയതിന് ശേഷം സാക്ഷികൾ കൂറുമാറിയതിനെ തുടർന്ന് പ്രോസിക്യൂഷന്റെ പോരായ്മ കൊണ്ടാണ് സാക്ഷികൾ മൊഴി മാറ്റുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂട്ടറെ മാറ്റിവെക്കണമെന്ന് മധുവിന്റെ അമ്മ ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ട് വിചാരണക്കോടതിയെ […]

Kerala

മധു കൊലക്കേസ്; വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകും

അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട മധു കേസിലെ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകും.സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റും വരെ വിചാരണ നിർത്തിവെക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. മധുവിന്റെ അമ്മയാണ് ഹൈകോടതിയിൽ ഹർജി സമർപ്പിക്കുക. ഏറെ വിവാദങ്ങൾക്ക് ശേഷം നിയമിച്ച സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായ സി.രാജേന്ദ്രൻ കോടതിയിൽ നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നില്ലെന്നാണ് കുടുംബത്തിന്റെ പരാതി.രണ്ട് സാക്ഷികൾ കൂറുമാറിയതിൽ കുടുംബത്തിന് വലിയ ആശങ്കയുണ്ട്.ഈ സാഹചര്യത്തിലാണ് വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് മധുവിന്റെ കുടുംബം ഹൈകോടതിയെ സമീപിക്കുന്നത്. 122 […]

Kerala

മധുവിനെ മുക്കാലിയില്‍ നിന്ന് കൊണ്ടുപോയ ജീപ്പില്‍ എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കണം ; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

അട്ടപ്പാടി മധു കേസില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മധുവിന്റെ കുടുംബം. അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ അപേക്ഷയിലാണ് കുടുംബത്തിന്റെ വെളിപ്പെടുത്തല്‍. മധുവിനെ മുക്കാലിയില്‍ നിന്ന് കൊണ്ടുപോയ പൊലീസ് ജീപ്പില്‍ എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കണം. അസ്വസ്ഥതയൊന്നുമില്ലാതെ ജീപ്പില്‍ കയറിയ മധു എങ്ങനെ മരിച്ചുവെന്ന് മനസിലാകുന്നില്ല. മുക്കാലിയില്‍ നിന്ന് അഗളിയിലേക്ക് അരമണിക്കൂര്‍ മതിയെന്നിരിക്കെ ഒന്നേ കാല്‍ മണിക്കൂറാണ് യാത്രക്ക് എടുത്തത്. ഇത് സംബന്ധിച്ച് പരിശോധന വേണമെന്നും അപേക്ഷയില്‍ പറയുന്നു. മധുവിനെ കണ്ടെത്തിയ അഞ്ചുമുടിയിലെ പാറ ഗുഹയ്ക്കടുത്ത് മരം മുറി നടന്നിരുന്നതായി […]

Kerala

അട്ടപ്പാടി മധു കൊലപാതകം; പ്രോസിക്യൂട്ടർ എവിടെയെന്ന ചോദ്യവുമായി കോടതി

അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനത്തിനരയായി മധു എന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ട കേസിൽ പ്രോസിക്യൂട്ടർ എവിടെയെന്ന ചോദ്യവുമായി മണ്ണാർക്കാട് കോടതി. ഇന്ന് കേസ് പരിഗണിച്ചപ്പോൾ ആരും ഹാജരാകാത്ത സാഹചര്യത്തിലാണ് എസ് സി എസ്ടി പ്രത്യേക കോടതി ഈ ചോദ്യമുന്നയിച്ചത്. സർക്കാർ നിയോഗിച്ച സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വിടി രഘുനാഥ് ഹാജരാകാതെ വന്നതോടെ കേസ് ഫെബ്രുവരി 26 ലേയ്ക്ക് മാറ്റി. (attappadi madhu murder court) ആരോഗ്യ കാരണങ്ങളാൽ കേസിൽ നിന്നും ഒഴിയാൻ സന്നദ്ധത അറിയിച്ച് ഡയറക്ടർ ജനറൽ ഓഫ് […]