അട്ടപ്പാടി മധുവധ കേസില്‍ 29ാം സാക്ഷി സുനില്‍കുമാറിനെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ പരാതിയില്‍ ഇന്ന് കോടതി വിധി പറഞ്ഞേക്കും. സാക്ഷി കോടതിയെ കബളിപ്പിച്ചെന്ന് കാണിച്ചാണ് സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. അതേസമയം മൂന്ന് സാക്ഷികളുടെ വിസ്താരവും ഇന്ന് നടക്കും.98,99,100 സാക്ഷികളുടെ വിസ്താരമാണ് നടക്കുക.ഇന്നലെ മധുവിന്റെ അമ്മ മല്ലി,സഹോദരി ചന്ദ്രിക,ഇവരുടെ ഭര്‍ത്താവ് എന്നിവരുടെ വിസ്താരം നടന്നിരുന്നു.വിചാരണക്കിടെ മധുവിന്റെ അമ്മ കോടതിയില്‍ പൊട്ടിക്കരഞ്ഞു.കേസിലെ സര്‍ക്കാര്‍ അഭിഭാഷകന് വേതനം നല്‍കാത്തതിലെ ആശങ്ക മല്ലി കോടതിയെ അറിയിച്ചിരുന്നു. മധുവിനെ മർദ്ദിക്കുന്നത് ഉൾപ്പെടെ […]
Tag: madhu murder
മധുവധക്കേസിൽ പ്രതികൾക്ക് തിരിച്ചടി; ജാമ്യം റദ്ദാക്കിയതിനെതിരെ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി
അട്ടപ്പാടി മധുക്കേസിൽ പ്രതികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി. ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി നടപടിക്കെതിരെ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി. എട്ട് പ്രതികളുടെ ഹർജിയാണ് തള്ളിയത്. ഒരു പ്രതിക്ക് ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ ഇടപഗത്തിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. നേരത്തെ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് പ്രതികളുടെ വാദം. വാദത്തിനിടെ മധു വധക്കേസുമായി ബന്ധപ്പെട്ട രേഖകൾ വിചാരണ കോടതിയിൽ നിന്നും ഹൈക്കോടതി വിളിച്ചുവരുത്തിയിരുന്നു.
അട്ടപ്പാടി മധു കേസ്: ജാമ്യം റദ്ദാക്കിയതിനെതിരെ പ്രതികൾ സമർപ്പിച്ച ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും
അട്ടപ്പാടി മധുക്കേസിലെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി നടപടിക്കെതിരെ പ്രതികൾ സമർപ്പിച്ച ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് കൗസർ ഇടപഗത്തിന്റെ ബെഞ്ചാണ് വിധി പറയുന്നത്. മരയ്ക്കാർ, അനീഷ്, ഷംസുദീൻ, ബിജു, സിദ്ദിഖ് തുടങ്ങിയ പ്രതികളാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതികളുടെ ജാമ്യം റദ്ദാക്കിയ മണ്ണാർക്കാട്ടെ പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതി നടപടിക്ക് ഇടക്കാല സ്റ്റേ നിലവിലുണ്ട്. ജാമ്യം റദ്ദാക്കി ജയിലിൽ അയച്ച ബിജു, അനീഷ്, സിദ്ദിഖ് എന്നീ പ്രതികളെ മോചിപ്പിക്കാനും നിർദേശം നൽകിയിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് വ്യക്തമാക്കിയാണ് […]
മധുകേസ്: സുനില്‍ കുമാറിനെതിരെ നടപടി സ്വീകരിക്കണമെന്ന അപേക്ഷ കോടതി ഇന്ന് പരിഗണിക്കും
അട്ടപ്പാടി മധുവധക്കേസില്‍ കൂറുമാറിയ സാക്ഷി സുനില്‍കുമാര്‍ കോടതിയില്‍ കളളസാക്ഷി പറഞ്ഞതിന് എതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ അപേക്ഷയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. മധുവിന്റെ സഹോദരി അടക്കമുളള രണ്ട് സാക്ഷി വിസ്താരവും ഇന്ന് നടക്കും.ഇന്നലെ മാത്രം നാല് സാക്ഷികളാണ് കേസില്‍ കൂറുമാറിയത്. മൊഴി നല്‍കിയ സാക്ഷിയെ വീണ്ടും വിസ്തരിക്കുന്നത് നിയമ വിരുദ്ധമാണെന്ന പ്രതിഭാഗം അഭിഭാഷകരുടെ വാദം തള്ളിയാണ് 29-ാം സാക്ഷി സുന്‍കുമാറിനെ കോടതി ഇന്നലെ വീണ്ടും വിസ്തരിച്ചത്.കാഴ്ചാപരിമിതിയുണ്ടെന്ന തരത്തില്‍ കോടതിയെ കബളിപ്പിച്ചതില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സാക്ഷിക്കെതിരെ പ്രോസിക്യൂഷന്‍ […]
മധു വധക്കേസ്; കൂറുമാറിയ സാക്ഷി സുനിൽ കുമാറിനോട് ഇന്ന് കോടതിയിൽ ഹാജരാകാൻ നിർദേശം
അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറിയ സാക്ഷി സുനിൽ കുമാറിനോട് ഇന്ന് കോടതിയിൽ ഹാജരാകാൻ നിർദേശം. സുനിൽ കുമാറിന് കാഴ്ചാക്കുറവില്ലെന്നാണ് പരിശോധനാ ഫലം വിശദമായ മെഡിക്കൽ റിപ്പോർട്ട് പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും . ഇന്നലെയാണ് മധു വധക്കേസിലെ 29ാം സാക്ഷി സുനിൽകുമാർ കൂറു മാറിയത്. മധുവിനെ മർദ്ദിക്കുന്നത് ഉൾപ്പെടെ കണ്ടിരുന്നു എന്നായിരുന്നു നേരത്തെ സുനിൽകുമാർ പൊലീസിന് മൊഴി നൽകിയിരുന്നത്. കോടതിയിൽ ഇന്നലെ ഇത് മാറ്റി പറഞ്ഞു. തുടർന്ന് മധുവിനെ മർദ്ദിക്കുന്നത് സുനിൽകുമാർ നോക്കിനിൽക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ കോടതിയിൽ […]
‘കുടുംബത്തിന് നീതി ലഭ്യമാക്കാൻ ശ്രമിക്കും’; അട്ടപ്പാടിയിലെ മധുവിന്റെ വീട് സന്ദർശിച്ച് ഗവർണർ
അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു. സങ്കടകരമായ സാഹചര്യമാണ് മധുവിന്റെ കുടുംബത്തിന്റെതെന്നും നീതി ലഭ്യമാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.മധുവിൻറെ അമ്മയും സഹോദരിയും അനുഭവിച്ച വേദനയ്ക്ക് ഒപ്പം ചേരുന്നുവെന്നും ഗവർണർ പറഞ്ഞു. ചിണ്ടക്കയിലെ വീട്ടിലെത്തിയാണ് ഗവർണർ മധുവിന്റെ അമ്മയെയും സഹോദരിയെയും കണ്ടത്. കുടുംബം ചില കാര്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്, അവ രേഖാമൂലം തരാൻ നിർദേശിച്ചുവെന്നും ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് ഗവർണറുടെ സന്ദർശനം ഊർജം നൽകുന്നുവെന്ന് സഹോദരി സരസു മാധ്യമങ്ങളോട് […]
മധുക്കേസിലെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി നടപടിക്കെതിരെ പ്രതികൾ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും
മധുക്കേസിലെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി നടപടിക്കെതിരെ പ്രതികൾ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കൗസർ ഇടപഗത്താണ് ഹർജികളിൽ വാദം കേൾക്കുന്നത്. സംസ്ഥാന സർക്കാരിന്റെ നിലപാട് കോടതി തേടിയിട്ടുണ്ട്. പ്രതികളുടെ ജാമ്യം റദ്ദാക്കിയ മണ്ണാർക്കാട്ടെ പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതിയുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് വ്യക്തമാക്കിയാണ് വിചാരണക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്.
അട്ടപ്പാടി മധുവധക്കേസ് : പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ വിധി ഇന്ന്
അട്ടപ്പാടി മധുവധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിലെ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ രാജേഷ് എം മേനോൻ നൽകിയ ഹർജിയിൽ മണ്ണാർക്കാട് എസ്‌സി എസ്ടി കോടതി ഇന്ന് വിധി പറയും. പ്രതികൾ ഹൈക്കോടതി ജാമ്യ ഉപാധികൾ ലംഘിച്ചെന്ന് വ്യക്തമാക്കുന്ന നിരവധി രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു.എന്നാൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് പ്രതിഭാഗം കോടതിയിൽ വാധിച്ചത്. 2018 മെയ് 30നാണ് കേസിലെ 16 പ്രതികളും ജാമ്യത്തിൽ ഇറങ്ങിയത്. കേസിൽ ഇനി വിസ്തരിക്കാനിക്കുന്ന സാക്ഷികളെ പോലും പ്രതികൾ സ്വാധീനിച്ചിട്ടുണ്ടെന്ന് സ്പെഷ്യൽ പബ്ലിക്ക് […]
അട്ടപ്പാടി മധു വധക്കേസ്; പ്രോസിക്യൂഷനു വേണ്ടി ഹാജരാകുന്ന അഭിഭാഷകന് സർക്കാർ വേതനം നൽകുന്നില്ലെന്ന് കുടുംബം
അട്ടപ്പാടി മധുവധകേസിൽ പ്രോസിക്യൂഷന് വേണ്ടി ഹാജരാകുന്ന അഭിഭാഷകന് സർക്കാർ വേതനം നൽകുന്നില്ലെന്ന് കുടുംബത്തിന്റെ പരാതി. ഇതുവരെ ഒരു രൂപ പോലും ഫീസിനത്തിൽ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി മധുവിന്റെ അമ്മ മന്ത്രി കൃഷ്ണൻ കുട്ടിക്ക് പരാതി നൽകി. പരാതി പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി മല്ലിയുടെ പരാതി അനുഭാവപൂർണ്ണം പരിഗണിക്കുമെന്നും, ജില്ലാ പട്ടികവർഗ്ഗ ഓഫീസറോട് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടതായും മന്ത്രി വ്യക്തമാക്കി. 2022 ജൂൺ എട്ടിനാണ് മധു കേസ് വിചാരണ നടപടികൾ പാലക്കാട് മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ കോടതിയിൽ […]
മധു വധക്കേസ്: കൂറുമാറുമെന്ന് ബോധ്യമുള്ള സാക്ഷികളെ പ്രോസിക്യൂഷന് ഒഴിവാക്കാമെന്ന് ജസ്റ്റിസ് ചന്ദ്രു
കൂറുമാറുമെന്ന് ബോധ്യമുള്ള സാക്ഷികളെ പ്രോസിക്യൂഷന് ഒഴിവാക്കാവുന്നതാണെന്ന് ജസ്റ്റിസ് ചന്ദ്രു. പ്രോസിക്യൂട്ടർ അങ്ങനെ ചെയ്തില്ലെങ്കിൽ എന്തോ പിഴവുണ്ടെന്നും ജസ്റ്റിസ് ചന്ദ്രു വ്യക്തമാക്കി. ‘കൂറുമാറി എന്ന് പ്രഖ്യാപിക്കുന്നത് മാത്രമല്ല കോടതി ചെയ്യേണ്ടത്. സാക്ഷി കൂറുമാറിയാൽ കോടതിക്ക് പ്രോസിക്യൂട്ടറെ ക്രോസ് എക്‌സമിനേഷന് അനുവദിക്കാം. കൂറുമാറുന്ന സാക്ഷികളെ കോടതിക്ക് അവിശ്വസിക്കാം. അവർ പൊലീസിന് നൽകിയ മൊഴി കോടതിക്ക് പരിഗണിക്കാം. 50 സാക്ഷികളിൽ 20 പേര് കൂറുമാറിയ കേസുകൾ ഉണ്ട്. അവ അട്ടിമറിക്കപ്പെട്ടിട്ടില്ല’- ജസ്റ്റിസ് ചന്ദ്രു പറഞ്ഞു. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതിയാണ് തീരുമാനിക്കേണ്ടതെന്നും […]