പാഠ പുസ്തകങ്ങളിൽ ഇന്ത്യയുടെ പേര് മാറ്റം, കേന്ദ്രത്തിന്റേത് സവർക്കറുടെ നിലപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ശാസ്ത്ര തത്വങ്ങൾ കേന്ദ്രം അവഗണിക്കുന്നു. അംബേദ്‌കർ പറഞ്ഞത് ഇന്ത്യ എന്ന പേരാണ്. ഭാരതമെന്നാക്കാൻ ഇപ്പോൾ പ്രകോപനമെന്ത് എന്നും അദ്ദേഹം ചോദിച്ചു. മോദി സര്‍ക്കാരിന് ‘ഇന്ത്യ’എന്ന പേരിനെ പേടിയാണെന്നും ആ ഭയത്തിന് പിന്നില്‍ ‘ഇന്ത്യ’ മുന്നണിയാണെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.(m v govindan against modi government) ഡൽഹിയിൽ വച്ചാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. ഹിന്ദുത്വ അജണ്ടയിലേക്ക് രാജ്യത്തെ […]
Tag: m v govindan
ആരോഗ്യമന്ത്രിയുടെ ഓഫീസ് തന്നെ അന്വേഷണം ആവശ്യപ്പെട്ടു; ആരെയും സംരക്ഷിക്കില്ലെന്ന് എം വി ഗോവിന്ദൻ
ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിനെതിരെയുള്ള കോഴ ആരോപണത്തിൽ ആരെയും സംരക്ഷിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മന്ത്രിയുടെ ഓഫീസ് തന്നെ അന്വേഷണം ആവശ്യപ്പെട്ടു. (mv govindan on complaint against veena george office) കൃത്യമായ അന്വേഷണം നടക്കും.മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ആരോപണത്തില്‍ കൃത്യമായ അന്വേഷണം നടത്തണം. അതില്‍ പാര്‍ട്ടി വിട്ടുവീഴ്ച്ച ചെയ്യില്ല. അന്വേഷണത്തില്‍ അവ്യക്തത ഇല്ല. എന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. പരാതിയില്‍ എന്തെങ്കിലും കഴമ്പുണ്ടോയെന്ന് അന്വേഷിക്കട്ടെ. തെളിവുകള്‍ മാധ്യമങ്ങള്‍ അല്ല, പൊലീസ് […]
എം.വി ഗോവിന്ദനെതിരായ മാനനഷ്ടക്കേസ്: കെ.സുധാകരൻ ഇന്ന് മൊഴി നൽകും
സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരായ മാനനഷ്ടക്കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഇന്ന് കോടതിയിൽ മൊഴി നൽകും. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നൽകുക. മോൺസൺ മാവുങ്കൽ പ്രതിയായ പോക്സോ കേസിൽ എംവി ഗോവിന്ദൻ നടത്തിയ വിവാദ പരാമർശം അപകീർത്തി സൃഷ്ടിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. മോൻസൻ മാവുങ്കൽ ഉള്‍പ്പെട്ട പീഡന സംഭവം നടക്കുമ്പോൾ കെ. സുധാകരൻ പ്രതിയുടെ വീട്ടിലുണ്ടായിരുന്നുവെന്നും ഇക്കാര്യം കോണ്‍ഗ്രസ് നേതാവ് മറച്ചുവച്ചുവെന്നുമായിരുന്നു എം.വി ഗോവിന്ദൻ്റെ ആരോപണം. ഇതിനെതിരെയാണ് […]
‘പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ സദസിൽ പാമ്പ്’; എല്ലാവരും ഇരിക്ക്, പാമ്പ് പാമ്പിന്‍റെ വഴിക്ക് പോവുമെന്ന് എം വി ഗോവിന്ദൻ
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സംസാരിക്കുന്ന സദസിൽ പാമ്പ് ഇഴഞ്ഞെത്തിയത് പരിഭ്രാന്തി പരത്തി. കരിമ്പത്തെ കില ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന രാജ്യാന്തര നേതൃത്വ പഠന കേന്ദ്രത്തിന്റെ കെട്ടിട നിർമാണം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സംഭവം. സ്ത്രീകൾ ഇരിക്കുന്ന സ്ഥലത്താണു പാമ്പിനെ കണ്ടത്. ഇവിടെ ഉണ്ടായിരുന്നവർ വിരണ്ടോടി. പലരും കസേരയിൽനിന്നു മറിഞ്ഞുവീണു. പാമ്പ് പുറത്തേയ്ക്കു പോയപ്പോഴാണ് രംഗം ശാന്തമായത്. ‘പാമ്പ്.. പാമ്പ്…, എല്ലാവരും ഇരിക്ക്. പാമ്പ് പാമ്പിന്‍റെ വഴിക്ക് പോവുമെന്നും വിഡിയോയിൽ എം വി ഗോവിന്ദൻ പറയുന്നു. സ്ഥലം […]
ആര്യാ രാജേന്ദ്രനെതിരെ എം.വി.ഗോവിന്ദൻ; പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുന്നത് പാർട്ടി നയമല്ല
തിരുവനന്തപുരത്ത് ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ട സംഭവത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ നടപടിയെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുക എന്നത് പാർട്ടി നയമല്ല. എന്താണ് നടന്നതെന്ന് മനസിലാക്കിയാലേ കൂടുതൽ പ്രതികരിക്കാനാകുവെന്ന് അദ്ദേഹം പറഞ്ഞു. ശുചീകരണ തൊഴിലാളികൾക്കെതിരായ തിരുവനന്തപുരം നഗരസഭയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നടപടി പിൻവലിക്കണമെന്ന് സിഐടിയുവും ഐഎൻടിയുസിയും ആവശ്യപ്പെട്ടു. ശനിയാഴ്ചയായിരുന്നു തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചാലാ സര്‍ക്കിളിലെ ശുചീകരണ തൊഴിലാളികൾ സ്വന്തം പണം മുടക്കി വാങ്ങിയ ഓണസദ്യ മാലിന്യക്കുപ്പയിൽ തള്ളിയത്. തൊഴിലാളികളുടെ ഓണാഘോഷം […]