HEAD LINES Kerala

‘അവർ എന്തുതന്നെ ചെയ്തിട്ടുണ്ടെങ്കിലും അവർ നിരപരാധികളാണ്’; പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി എം സ്വരാജ്

ഗാസ- ഇസ്രയേൽ തുടരുന്ന അക്രമത്തിൽ പലസ്തീൻ ജനതയ്ക്ക് ഐകദാർഢ്യവുമായി എം സ്വരാജ്.’അവൻ എന്തുതന്നെ ചെയ്തിട്ടുണ്ടെങ്കിലും അവൻ നിരപരാധിയാണ്…’ -എന്ന തലക്കെട്ടിലാണ് എം സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പ്. ഇസ്രയേലിനെയും പലസ്തീനെയും ഇരുവശത്തായി നിർത്തി നിഷ്പക്ഷ വിശകലനം തുടങ്ങുന്ന നിമിഷം തന്നെ കൊടിയ അനീതി നടന്നു കഴിഞ്ഞെന്ന് സ്വരാജ് കുറിച്ചു.(m swaraj support palestine in war) പലസ്തീനികൾ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും അവർ നിരപരാധികളാണ്. ഏതു യുദ്ധവും എതിർക്കപ്പെടേണ്ടതാണ്. എന്നാൽ അതുകൊണ്ട് പലസ്തീനെ തള്ളിപ്പറയണമെന്നില്ല. കാരണം അവരോടാണ് അനീതി […]

Kerala

‘പൊള്ളുന്ന വെയിലിൽ പണിയെടുക്കുന്ന നിരവധി പ്രവാസി മലയാളികൾ കഴിയുന്നത് കണ്ടെയ്നറുകളിലാണ്’; എം സ്വരാജിന് മറുപടിയുമായി വി ടി ബൽറാം

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ മൂന്നാം ദിനം പിന്നിടുമ്പോൾ യാത്രയെ പരിഹസിച്ചുളള ബിജെപി, സിപിഐഎം നേതാക്കളുടെ പ്രതികരണങ്ങളും ശ്രദ്ധേയമാണ്. ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് നടത്തിയ പരാമർശത്തിനുളള മറുപടിയാണ് വി ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. രാത്രി ഉറക്കത്തിന് സജ്ജമാക്കിയ കണ്ടെയ്നറുകളെ പരിഹസിച്ചു കൊണ്ട് ‘കണ്ടെയ്‌നർ ജാഥ’ ആർക്കെതിരെയാണെന്ന് സ്വരാജ് ചോദിച്ചിരുന്നു. കൂടാതെ ഭാരത് ജോഡോ യാത്രയുടെ റൂട്ട് തയ്യാറാക്കിയിട്ടുള്ളത് ബിജെപി ഇല്ലാത്ത സംസ്ഥാനങ്ങൾ […]

Kerala

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കണ്ടയ്‌നർ ജാഥ; എം. സ്വരാജ്

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കണ്ടയ്‌നർ ജാഥയെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. സിപിഐഎം കേരളയുടെ ഫേസ്ബുക്ക് പേജിൽ സത്യാനന്തരം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത് ജോഡോ യാത്രയുടെ റൂട്ട് തയ്യാറാക്കിയിട്ടുള്ളത് ബിജെപി ഇല്ലാത്ത സംസ്ഥാനങ്ങൾ തെരഞ്ഞുപിടിച്ചുകൊണ്ടാണെന്നും ഈ ‘കണ്ടെയ്‌നർ ജാഥ’ ആർക്കെതിരെയാണെന്നും സ്വരാജ് ചോദിച്ചു. ജാഥ കടന്നുപോകുന്നത് ആകെ 12 സംസ്ഥാനങ്ങളിലൂടെയാണ്. അതിൽ ഏഴും ബിജെപിക്ക് വേരോട്ടമുള്ള സംസ്ഥാനങ്ങളല്ല. ബിജെപിയില്ലാത്ത സംസ്ഥാനങ്ങൾ തിരഞ്ഞുപിടിച്ചാണ് റൂട്ട് തയ്യാറാക്കിയിട്ടുള്ളത്. കണ്ടയ്‌നർ വാഴ്ത്തിപ്പാട്ടുകൾ കണ്ടിട്ട് മിക്കവാറും ഈ […]

Kerala

‘ഇത് സഹതാപ തരം​ഗം, ഇടതിന് കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കൂടുകയാണ് ചെയ്തത് ‘: എം സ്വരാജ്

തൃക്കാക്കരയിൽ എൽഡിഎഫ് നേരിട്ട തോൽവിയിൽ പ്രതികരണവുമായി എം സ്വരാജ്. കഴിഞ്ഞ തവണത്തേക്കാൾ വോട്ട് വിഹിതം കൂടുകയാണ് ചെയ്തതെന്ന് എം.സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ ഞങ്ങൾ വികസനത്തിന്റെ രാഷ്ട്രീയമാണ് മുന്നോട്ട് വയ്ക്കാൻ ശ്രമിച്ചത്. കേരളത്തിന്റെ ചരിത്രം പരിശോധിച്ചാൽ, ഒരു നിയമസഭാം​ഗം മരിച്ചാൽ, അദ്ദേഹത്തിന്റെ ഭാ​ര്യയോ മകനോ ഒക്കെ സ്ഥാനാർത്ഥിയായി വന്ന അവസരങ്ങളിലെല്ലാം അവർ വിജയിക്കുകയാണ് പതിവ്. അതിനെയാണ് സഹാതാപ തരം​ഗം എന്ന് പറയുന്നത്. ആ ചരിത്രം തിരുത്താനാണ് ഞങ്ങൾ ശ്രമിച്ചത്. പക്ഷേ ഈ തെരഞ്ഞെടുപ്പിലും ആ ഒരു […]

Kerala

‘ട്വന്റി 20 -ആം ആദ്മി സഖ്യത്തിന് ഇടതുപക്ഷത്തോടെ യോജിക്കാൻ കഴിയൂ’ : എം.സ്വരാജ്

കേരളം പിടിക്കാൻ നാലാം മുന്നണി പ്രഖ്യാപിച്ച് ആം ആദ്മിയും ട്വന്റി ട്വന്റിയും രംഗത്തെത്തിയതിന് പിന്നാലെ സഖ്യത്തിൽ പ്രതികരണവുമായി എം.സ്വരാജ്.ട്വന്റി 20 -ആം ആദ്മി സഖ്യത്തിന്റെ നിലപാടുകൾ ഇടത് പക്ഷ നിലപാടുകളോട് ചേർന്ന് നിൽക്കുന്നതാണെന്ന് എം സ്വരാജ് പറഞ്ഞു. തൃക്കാകരയിൽ അവർക്ക് ഇടതുപക്ഷത്തോടെ യോജിക്കാൻ കഴിയുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ മന്ത്രിമാർ തൃക്കാക്കരയിൽ ജാതി പറഞ്ഞ് വോട്ട് ചോദിക്കുന്നു എന്ന വി.ഡി സതീശന്റെ ആരോപണത്തോടും എം.സ്വരാജ് പ്രതികരിച്ചു. ശുദ്ധ അസംബന്ധമാണ് സതീശൻ പറയുന്നതെന്നും വി.ഡി. സതിശന്റേത് പരാജയപ്പെടും എന്ന […]

Kerala

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; എം സ്വരാജ് സ്ഥാനാര്‍ത്ഥിയാകില്ല

തൃക്കാക്കരയില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായി എം.സ്വരാജ് ഉണ്ടാകില്ല. ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലത്തിന്റെ താക്കോല്‍ സ്വരാജിനെയാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്തുകൊണ്ട്, ഇന്നലെ രൂപീകരിച്ച മണ്ഡലം കമ്മിറ്റിയുടെ സെക്രട്ടറിയായി എം. സ്വരാജിനെ ചുമതലപ്പെടുത്തി.സിപിഐഎം തൃക്കാക്കര മണ്ഡലം കമ്മിറ്റി സെക്രട്ടറിയായി എം.സ്വരാജ് പ്രവര്‍ത്തിക്കും. തൃക്കാക്കര പിടിക്കാന്‍ സിപിഐഎം ആലോചിച്ചവരില്‍ പ്രഥമ സ്ഥാനീയനായിരുന്നു സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.സ്വരാജ്. മത്സര രംഗത്തേക്കില്ലെന്ന് സ്വരാജ് പാര്‍ട്ടിയെ അറിയിച്ചെങ്കിലും പേര് സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇന്നലെ മണ്ഡലം കമ്മിറ്റി രൂപീകരിച്ചതോടെ സ്വരാജ് മത്സരിക്കില്ലെന്ന് […]

Kerala

”വിധിന്യായത്തില്‍ ‘ന്യായം’ തിരയരുത്, ഇന്ത്യയില്‍ ഇപ്പോള്‍ ഇങ്ങനെയാണ്…” എം.സ്വരാജ്

‘വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ?’ എന്ന് ബാബരി വിധിയില്‍ സ്വരാജ് നേരത്തെ പ്രതികരിച്ചിരുന്നു ബാബരി മസ്ജിദ് പൊളിച്ച കേസിലെ വിധിക്കെതിരെ എം. സ്വരാജ് എം.എല്‍.എ. വിധിന്യായത്തില്‍ ‘ന്യായം’ തിരയരുതെന്നും നീതിയെക്കുറിച്ച് ചിന്തിക്കുക പോലുമരുതെന്നും എം സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു . ഇന്ത്യയില്‍ ഇപ്പോള്‍ ഇങ്ങനെയാണെന്നും ബാബറി മസ്ജിദ് തകര്‍ത്തതിലെ പ്രതികളെ വെറുതെ വിട്ട കോടതി വിധിയില്‍ പ്രതിഷേധിച്ച് എം.സ്വരാജ് പ്രതികരിച്ചു. ‘വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ?’ എന്ന് ബാബരി […]