Kerala

ലൈഫ് മിഷന്‍: വിജിലന്‍സ് കേസില്‍ ശിവശങ്കര്‍ അഞ്ചാം പ്രതി

ലൈഫ് മിഷന്‍ ക്രമക്കേടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ പ്രതി ചേര്‍ത്ത് വിജിലന്‍സ്. സ്വപ്ന സുരേഷ്, സരിത്, സന്ദീപ് എന്നിവരെയും പ്രതി ചേര്‍ത്ത് അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസില്‍ സ്വപ്ന സുരേഷിനെ വിജിലന്‍സ് സംഘം ജയിലിലെത്തി ചോദ്യംചെയ്തു. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേടില്‍ ലൈഫ് സിഇഒയുടെ അടക്കം നിര്‍ണായക മൊഴികള്‍ രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ശിവശങ്കറിനെ കേസില്‍ വിജിലന്‍സ് പ്രതി ചേര്‍ത്തത്. അഞ്ചാം പ്രതിയാക്കി തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആറാം […]

Kerala

ശിവശങ്കറിന്‍റെ സ്വത്ത് മരവിപ്പിക്കാന്‍ ഇ.ഡി നീക്കം തുടങ്ങി

ശിവശങ്കറിന്‍റെ സ്വത്ത് മരവിപ്പിക്കാന്‍ ഇ.ഡി നീക്കം ആരംഭിച്ചു. ചോദ്യംചെയ്യലിനോട് സഹകരിക്കാത്ത സാഹചര്യത്തിലാണ് ഇ.ഡിയുടെ നീക്കം. ബാങ്ക് അക്കൌണ്ടടക്കം എല്ലാ സ്വത്തുകളും മരവിപ്പിക്കാനാണ് നീക്കം നടക്കുന്നത്. ഇ.ഡിയുടെ പല ചോദ്യങ്ങളോടും ശിവശങ്കര്‍ മുഖം തിരിക്കുകയാണെന്നാണ് വിവരം. അതേസമയം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നല്‍കിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ലൈഫ് മിഷന്‍ പദ്ധതിയില്‍ നിന്നും ശിവശങ്കരന് കമ്മീഷന്‍ ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് ഇ.ഡിയുള്ളത്. ഇക്കാര്യത്തില്‍ മൊഴികളും ലഭിച്ചിട്ടുണ്ട്. സ്വപ്ന അക്കൌണ്ടില്‍ ഇട്ട പണം ഇതാണോ എന്നതാണ് […]

Kerala

കസ്റ്റംസിനെ വിളിച്ചെന്ന് ശിവശങ്കര്‍ മൊഴി നല്‍കിയതായി ഇ.ഡി

സ്വര്‍ണം കടത്തിയ നയതന്ത്ര ബാഗേജ് വിട്ടുകൊടുക്കാനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചിരുന്നുവെന്ന ഇ.ഡിയുടെ കണ്ടെത്തല്‍ വീണ്ടും രാഷ്ട്രീയ വാദ പ്രതിവാദങ്ങള്‍ക്ക് ഇടയാക്കും. ആരും വിളിച്ചിട്ടില്ലെന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അനീഷ് രാജിന്റെ വാക്കുകള്‍ ഉയര്‍ത്തിയായിരുന്നു ഇതുവരെ സര്‍ക്കാരിന്റെ പ്രതിരോധം. എന്നാല്‍ വിളിച്ചുവെന്ന് ശിവശങ്കരന്‍ തന്നെ മൊഴി നല്‍കിയതായുള്ള ഇ.ഡിയുടെ റിപോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രതിരോധത്തെയാകെ ദുര്‍ബലപ്പെടുത്തും. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്നായിരുന്നു തുടക്കം മുതലുള്ള പ്രതിപക്ഷ ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ബാഗേജ് വിട്ടു കൊടുക്കാന്‍ […]

Kerala

ശിവശങ്കര്‍ അഞ്ചാം പ്രതി: ഏഴ് ദിവസം എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡിയില്‍ വിട്ടു

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇ.ഡിയുടെ കസ്റ്റഡിയിൽ വിട്ടു. ഒരാഴ്ചത്തേക്കാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കസ്റ്റഡി അനുവദിച്ചത്. ഇ.ഡി ചുമത്തിയ കേസിൽ അഞ്ചാം പ്രതിയാണ് ശിവശങ്കർ. വൈദ്യപരിശോധനക്ക് ശേഷം രാവിലെ പത്തരയോടെയാണ് ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കിയത്. രണ്ടാഴ്ച ശിവശങ്കറിനെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ ഒരാഴ്ച മാത്രമാണ് കോടതി കസ്റ്റഡി അനുവദിച്ചത്. ഗുരുതരമായ നടുവേദന ഉണ്ടെന്നും അന്വേഷണസംഘം അനാവശ്യമായി ചോദ്യം ചെയ്യലിന് വിധേയനാക്കുകയാണെന്നും ശിവശങ്കർ നേരിട്ട് […]

Kerala

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം വീണ്ടും തെരുവില്‍, രാജി വേണ്ടെന്ന് സിപിഎം

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്‍റെ മൊഴിയില്‍ ആശങ്കയില്ലെന്ന് സിപിഎം. സ്വര്‍ണക്കടത്ത് കേസിലെ സത്യാവസ്ഥ അന്വേഷണത്തിലൂടെ പുറത്ത് വരട്ടെയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രി രാജിവെയ്ക്കേണ്ട സാഹചര്യം ഇല്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം വീണ്ടും തെരുവിലിറങ്ങി. യൂത്ത് കോണ്‍ഗ്രസ് ക്ലിഫ് ഹൌസിലേക്ക് മാര്‍ച്ച് നടത്തി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സെക്രട്ടേറിയേറ്റിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ […]

Kerala

എന്ത് ന്യായീകരണമാണ് ഇനി പറയാനുള്ളത്? -എം.കെ മുനീർ

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ അറസ്റ്റിലായതിനെ സംസ്ഥാന സർക്കാർ എന്ത് പറഞ്ഞു ന്യായീകരിക്കുമെന്ന് എം. കെ മുനീർ. ‘ മുഖ്യമന്ത്രിയുടെ ഓഫീസിലെ സർവ്വാധികാരിയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്, ഇപ്പോൾ അന്വേഷണം ശരിയായ ദിശയിലേക്ക് തന്നെയല്ലേ? ‘ ഫേസ്ബുക് പോസ്റ്റിലൂടെ ഉപപ്രതിപക്ഷ നേതാവ് പരിഹസിച്ചു വിദേശ കമ്പനിയുമായി സ്വന്തം നിലയിൽ കരാർ ഒപ്പിടാൻ മാത്രം സ്വാധീനം ഉണ്ടായിരുന്ന വ്യക്തിയായിരുന്നു അ​ദ്ദേഹമെന്നും മുഖ്യമന്ത്രിയുടെ പരമ യോഗ്യനെയാണ്​ അറസ്​റ്റ്​ ചെയ്​തിരിക്കുന്നതെന്നും എം.കെ. മുനീർ പറഞ്ഞു. വഞ്ചിയൂരിലെ സ്വകാര്യ ആയുർവേദ […]

Kerala

സ്വർണക്കടത്ത് ഗൂഢാലോചനയില്‍ ശിവശങ്കര്‍ പങ്കാളിയെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്

സ്വർണക്കടത്ത് ഗൂഢാലോചനയില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ പങ്കാളിയെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍. മുഖ്യമന്ത്രിയുടെ ഓഫീസിലെ പദവി സ്വർണക്കടത്തിന് സഹായം നല്‍കാന്‍ ദുരുപയോഗിച്ചു. സ്വര്‍ണം കടത്താനും ശിവശങ്കര്‍ സജീവ പങ്കാളിത്തം വഹിച്ചെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. തെളിവുകള്‍ മുദ്രവച്ച കവറില്‍ ഇഡി കോടതിക്ക് കൈമാറി. തന്നെ ഏത് വിധേനയും അറസ്റ്റ് ചെയ്യാനുള്ള ശ്രമമെമാണ് നടക്കുന്നതെന്ന വാദമാണ് ശിവശങ്കര്‍ ഹൈക്കോടതിയില്‍ ഉയര്‍ത്തിയത്. ശിവശങ്കറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം തുടരുകയാണ്.

Kerala

എം.ശിവശങ്കറിന്റെ അറസ്റ്റ് തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതം: മുഖ്യമന്ത്രി

എം.ശിവശങ്കറിന്റെ അറസ്റ്റ് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അധികാരമുണ്ട്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഏതു പ്രധാനിയാണെങ്കിലും ശിക്ഷിക്കപ്പെടണമെന്നാണു സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വര്‍ണക്കടത്തു കേസിന്റെ അന്വേഷണത്തിന് തുടക്കം മുതല്‍ എല്ലാ സഹകരണവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണ ഏജന്‍സികള്‍ ഒരു പരാതിയും പറഞ്ഞിട്ടില്ല. സ്വതന്ത്രവും നീതിപൂര്‍ണവുമായ അന്വേഷണം നടത്തി കുറ്റവാളികളെ മുഴുവന്‍ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നതാണ് സര്‍ക്കാരിന്റെ താല്‍പര്യം. […]

Kerala

ലൈഫ് മിഷന്‍ കേസ്: യു.വി ജോസ് നിർണായക മൊഴി നല്‍കിയതായി വിവരം

യുവി ജോസിനെ ചോദ്യം ചെയ്തതില്‍ നിന്നും സിബിഐക്ക് നിർണ്ണായക വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. റെഡ്ക്രസന്റിന്റെ സഹായം പദ്ധതിയിലേക്ക് കൊണ്ടുവന്നത് ശിവശങ്കരനാണെന്ന് യു.വി ജോസ് മൊഴി നല്‍കിയതായാണ് വിവരം. ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെയും ചോദ്യം ചെയ്തേക്കും. പദ്ധതിയിലേക്ക് റെഡ്ക്രസന്റ് എത്തിയത് ശിവശങ്കറിന്റെ ശിപാർശയോടെയാണെന്നാണ് സിബിഐ സംശയിക്കുന്നത്. യുവി ജോസ് അടക്കം ഇത് സംബന്ധിച്ച മൊഴി നല്കിയിട്ടുണ്ടെന്നാണ് സൂചന. ശിവശങ്കറിനെ കൂടാതെ സ്വപ്ന സുരേഷിനെയും സന്ദീപിനെയും സിബിഐ ഉടൻ ചോദ്യം ചെയ്യും. […]