ലോക്സഭയിലെ നാല് കോൺഗ്രസ് എംപിമാരെ സസ്പെൻഡ് ചെയ്തു. വിലക്കയറ്റത്തിനെതിരെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനും മുദ്രാവാക്യം മുഴക്കിയതിനുമാണ് മാണിക്കം ടാഗോർ, രമ്യാ ഹരിദാസ്, ജോതിമണി, ടി.എൻ പ്രതാപൻ എന്നീ എം.പിമാരെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷനിലായ കോൺഗ്രസ് എംപിമാർ അല്പസമയത്തിനകം വിജയ് ചൗക്കിലെത്തി പ്രതിഷേധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വിഷയം ചർച്ചക്കെടുക്കാൻ പോലും സഭ തയ്യാറായില്ലെന്ന് ലോക്സഭയിൽ നിന്ന് സസ്പൻഡ് ചെയ്യപ്പെട്ട ആലത്തൂർ എംപി രമ്യ ഹരിദാസ് പ്രതികരിച്ചു. അവർക്ക് അസഹിഷ്ണുതയാണ്. സാധാരണക്കാരുടെ പ്രശ്നം അവർക്ക് വിഷയമല്ല എന്നും രമ്യ ഹരിദാസ് പ്രതികരിച്ചു. വിലക്കയറ്റത്തിനെതിരെ […]
Tag: Loksabha
ഇന്ധനവില വർധന: പാർലമെന്‍റില്‍ പ്രതിപക്ഷ പ്രതിഷേധം
ഇന്ധന-പാചകവാതക വില വര്‍ധനക്കെതിരെ പാർലമെന്‍റില്‍ പ്രതിപക്ഷ പ്രതിഷേധം. വില വർധന വിഷയം സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അംഗീകരിച്ചില്ല. തുടർന്ന് കോണ്‍ഗ്രസ്, ടിഎംസി, സിപിഎം, അടക്കമുള്ള പതിനൊന്ന് പാര്‍ട്ടികളിലെ എംപിമാര്‍ സഭ നടപടികള്‍ ബഹിഷ്കരിച്ചു. വില വർധിപ്പിച്ച് സർക്കാര്‍ ലോക്ക്ഡൗൺ അവസാനിപ്പിച്ചു എന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. ഇന്ധന വില വര്‍ധനയിലൂടെ പാവപ്പെട്ടവരെ കൊള്ളയടിച്ച് പതിനായിരം കോടി രൂപയാണ് മോദി സർക്കാര്‍ സമ്പാദിക്കുന്നതെന്ന് കോണ്‍ഗ്രസ് രാജ്യസഭാ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ വിമർശിച്ചു. […]