India National

അൺ ലോക്ക് രണ്ടാം ഘട്ടം: ജൂലൈ 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കും, രാജ്യാന്തര വിമാന സർവീസും ഇല്ല

അൺ ലോക്ക് രണ്ടാം ഘട്ട മാർഗരേഖയാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. തിയേറ്ററുകള്‍, ജിംനേഷ്യം, ബാറുകള്‍, മെട്രോ, നീന്തല്‍ കുളങ്ങള്‍ തുടങ്ങിയവ അടഞ്ഞുകിടക്കും. പൊതുപരിപാടികള്‍ക്കും വിലക്കുണ്ട്. അൺലോക്ക് രണ്ടാം ഘട്ടത്തിന്‍റെ മാർഗ നിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. അന്താരാഷ്ട്ര വിമാന സർവീസുകൾ, സ്കൂളുകൾ, കോളജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോച്ചിങ് സെന്‍ററുകൾ തുടങ്ങിയവ ജൂലൈ 31 വരെ പ്രവർത്തിക്കില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകുന്ന വിമാനങ്ങൾക്ക് സർവീസ് നടത്താം. മെട്രോ ട്രെയിൻ സർവീസുകള്‍ ഉണ്ടാവില്ല. സിനിമാ തിയേറ്ററുകൾ, […]

Kerala

ഇനി ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക്ഡൌണ്‍ ഇല്ല

സാധാരണ നിലയിലുള്ള ഇളവുകള്‍ ഇനി മുതല്‍ ഞായറാഴ്ചകളിലും ഉണ്ടാകും. വിശദമായ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ നടപ്പാക്കിവന്ന സമ്പൂര്‍ണ്ണ ലോക്ക്ഡൌണ്‍ ഒഴിവാക്കി. സാധാരണ നിലയിലുള്ള ഇളവുകള്‍ ഇനിമുതല്‍ ഞായറാഴ്ചകളിലും ഉണ്ടാകും.വിശദമായ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. സംസ്ഥാനമൊട്ടാകെ നടപ്പാക്കി വന്ന സമ്പൂര്‍ണ്ണ ലോക്ക്ഡൌണ്‍ ഒഴിവാക്കിയതിന് പിന്നാലെയാണ് എല്ലാ ഞായറാഴ്ചകളിലും ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അവശ്യസര്‍വ്വീസുകള്‍ ഒഴികെയുള്ള ഒന്നിനും ഞായറാഴ്ചകളില്‍ ഇളവ് ഉണ്ടായിരുന്നില്ല. പ്രവേശന പരീക്ഷകള്‍ നടക്കുന്നത് കൊണ്ട് കഴിഞ്ഞ ഞായറാഴ്ച ഇളവ് നല്‍കി. എന്നാല്‍ […]

Kerala

തിരുവനന്തപുരത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍; ലംഘിച്ചാല്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കും

വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രത്യേക സമയം അനുവദിച്ചു. നിര്‍ദേശത്തില്‍ ചില അവ്യക്തതകള്‍ ഉണ്ടായിരുന്നതിനാല്‍ ചാല, പാളയം മാര്‍ക്കറ്റുകളില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി തുറക്കേണ്ട കടകള്‍ നിശ്ചയിച്ചു കോവിഡ് സമൂഹ വ്യാപനം തടയാന്‍ തിരുവനന്തപുരത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ കര്‍ശനമാക്കും. നിയമങ്ങള്‍ പാലിക്കാത്ത കടകളുടെ ലൈസന്‍സ് റദ്ദാക്കാനാണ് തീരുമാനം. ഇന്നലെ നാല് പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. സമൂഹ വ്യാപന സാധ്യത തടയുന്നതിനുള്ള കര്‍ശന നടപടികളാണ് തലസ്ഥാനത്ത് ജില്ലാഭരണകൂടവും നഗരസഭയും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രത്യേക […]

India National

‘ലോക്ക്ഡൗണ്‍ എന്നാല്‍ അടിയന്തരാവസ്ഥയല്ല’

ജാമ്യം നിഷേധിച്ച മദ്രാസ് ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സുപ്രീംകോടതിയുടെ നിരീക്ഷണം. കോവിഡ് പശ്ചാതലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അടിയന്തരാവസ്ഥയാണെന്ന് ധരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. പ്രതികള്‍ക്ക് ജാമ്യം നല്‍കാതിരിക്കാന്‍ ലോക്ക്ഡൗണ്‍ കാരണമാകരുതെന്നും സുപ്രീംകോടതി പറഞ്ഞു. ജാമ്യം നിഷേധിച്ച മദ്രാസ് ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സുപ്രീംകോടതിയുടെ നിരീക്ഷണം. നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കുന്നതില്‍ പ്രോസിക്ക്യൂഷന്‍ പരാജയപ്പെട്ടിട്ടും പ്രതിക്ക് ജാമ്യം നിഷേധിച്ച മദ്രാസ് ഹൈക്കോടതിയുടെ വിധിയാണ് സുപ്രീംകോടതി ചോദ്യം ചെയ്തത്. പ്രതി പിടിയിലായി നിശ്ചിത സയത്തിനുള്ളില്‍ ചാര്‍ജ് ഷീറ്റ് […]

Kerala

കോവിഡ് വ്യാപനത്തിന്‍റെ തോത് കുറയുന്നത് വരെ കണ്ണൂര്‍ അടച്ചിടും

നിലവിൽ രോഗവ്യാപനം തുടരുകയാണെന്നും ഇത് കുറയുന്നത് വരെ നഗരം അടച്ചിടുമെന്നും മന്ത്രി ഇ.പി ജയരാജൻ കണ്ണൂരിൽ കോവിഡ് വ്യാപനത്തിന്‍റെ തോത് കുറയുന്നത് വരെ നഗരം അടച്ചിടാൻ തീരുമാനം. നിലവിൽ രോഗ വ്യാപനം തുടരുകയാണെന്ന് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. നഗരത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കും. തുടർച്ചയായ രണ്ടാം ദിവസവും കണ്ണൂർ നഗരം പൂർണമായി അടഞ്ഞ് കിടക്കുകയാണ്. സമ്പർക്കത്തിലൂടെയുള്ള രോഗ വ്യാപനത്തിന്‍റെ എണ്ണം വർധിക്കുന്നതാണ് ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കുന്നത്. ഇന്നലെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ച മാലൂരിലെ കേസ് സംബന്ധിച്ച് […]

Kerala

കണ്ണൂര്‍ നഗരം പൂര്‍ണമായി അടച്ചു; കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിച്ചെന്ന ആശങ്കയില്‍ ആരോഗ്യ വകുപ്പ്

നേരിയ അശ്രദ്ധ പോലും കണ്ണൂരിനെ കൊവിഡ് സമൂഹ വ്യാപനത്തിലേക്ക് തളളിവിടുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ട് കൊവിഡ്-കണ്ണൂര്‍ നഗരം സമൂഹ വ്യാപന ഭീതിയില്‍. നഗരം പൂര്‍ണമായി അടച്ചു. എക്സൈസ് ജീവനക്കാരന്‍റെ മരണത്തെക്കുറിച്ച് അന്വേക്ഷിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘം. കൊവിഡ് രോഗ ബാധിതരുടെ സമ്പര്‍ക്ക കേന്ദ്രമായി കണ്ണൂര്‍ നഗരം മാറിയോ..? ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കുന്ന ചോദ്യമാണിത്. ഇരുപത്തിയെട്ട് വയസ് മാത്രം പ്രായമുളള ഒരാളുടെ ജീവന്‍ കൊറോണ വൈറസ് കവര്‍ന്നതിന് പിന്നാലെയാണ് ഈ സംശയം ബലപ്പെടുന്നത്. രോഗ ഉറവിടം കണ്ടെത്താനാകാത്ത കൊവിഡ് കേസുകളില്‍ […]

Kerala

സമ്പർക്കത്തിലൂടെ കോവിഡ്: കണ്ണൂര്‍ നഗരം പൂർണമായി അടച്ചു

നഗരത്തിലെ മെഡിക്കൽ സ്റ്റോർ ഒഴികെ ഒരു വ്യാപാര സ്ഥാപനവും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുറക്കരുതെന്നാണ് കലക്ടറുടെ ഉത്തരവ്. കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി കണ്ണൂര്‍ നഗരം പൂർണമായും അടച്ചു. സമ്പർക്കത്തിലൂടെ കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് നഗരം ഉൾപ്പെടെ കോർപ്പറേഷനിലെ 11 ഡിവിഷനുകൾ അടച്ചത്. നഗരത്തിലെ മെഡിക്കൽ സ്റ്റോർ ഒഴികെ ഒരു വ്യാപാര സ്ഥാപനവും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുറക്കരുതെന്നാണ് കലക്ടറുടെ ഉത്തരവ്. 14കാരന് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ച പശ്ചാത്തലത്തിലാണ് കണ്ണൂർ നഗരത്തിൽ കടുത്ത […]

India National

രാജ്യത്ത് വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തില്ലെന്ന് പ്രധാനമന്ത്രി

കൂടുതൽ രോഗ പരിശോധന നടത്താനും ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും അദ്ദേഹം സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു രാജ്യത്ത് ലോക്ഡൗൺ വീണ്ടും ഏർപ്പെടുത്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടുതൽ രോഗ പരിശോധന നടത്താനും ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും അദ്ദേഹം സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ ലോക് ഡൗൺ പുനസ്ഥാപിക്കുമെന്ന വാർത്ത പ്രധാനമന്ത്രി നിഷേധിച്ചു. ലോക്ഡൗൺ സംബന്ധിച്ച അഭ്യൂഹങ്ങൾക്കെതിരെ പോരാടണമെന്ന് പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു.കോവിഡ് രോഗ ബാധയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോൺഫറൻസിലാണ് പ്രധാനമന്ത്രി ഇങ്ങനെ ആവശ്യപ്പെട്ടത്. […]

National

ചെന്നൈ ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ നാല് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ ജില്ലകളിലാണ് ജൂണ്‍ മാസം 19 മുതല്‍ 30 വരെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് കോവിഡ്-19 കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ചെന്നൈ ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ നാല് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ ജില്ലകളിലാണ് ജൂണ്‍ മാസം 19 മുതല്‍ 30 വരെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമിയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. രാവിലെ 6 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രമേ […]

Kerala

ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ഡൗണില്‍ ഇളവ്

ആരാധനാലയങ്ങളിലേക്കും പരീക്ഷകള്‍ക്ക് പോകുന്ന വിദ്യാര്‍ഥികള്‍ക്കുമാണ് ഇളവുള്ളത്. മെഡിക്കല്‍ കോളജിലേക്കും ഡെന്റല്‍ കോളജിലേക്കും പോകുന്ന വിദ്യാര്‍ഥികള്‍ക്കും ഇളവ് നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. പരീക്ഷാ ചുമതലയുള്ളവർക്കും സമ്പൂർണ ലോക്ഡൗൺ ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നു. സംസ്ഥനത്ത് എട്ടാം തിയതി മുതല്‍ ആരാധനാലയങ്ങളിലെ പ്രാര്‍ഥനക്കുള്ള വിലക്ക് നീക്കിയിരുന്നു. ക്രിസ്ത്യന്‍ ദേവാലയങ്ങളിലും മറ്റും ഞായറാഴ്ച പ്രത്യേക പ്രാര്‍ഥന നടക്കുന്ന സാഹചര്യമുണ്ട്. നാളെ ചില പരീക്ഷകളും നടക്കുന്നുണ്ട്. ഈ സാഹചര്യങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണിന്റെ കാര്യത്തില്‍ ചില ആശയകുഴപ്പങ്ങള്‍ നിലനിന്നിരുന്നു. ഇതേ തുടര്‍ന്നാണ് ആരാധനാലയങ്ങളിലേക്ക് പോകുന്നവര്‍ക്കും പരീക്ഷക്ക് […]