International

സൗദിയിലേക്കുള്ള കര, വ്യോമ, നാവിക അതിർത്തികൾ വീണ്ടും അടച്ചു

സൗദി അറേബ്യ കര, നാവിക, വ്യോമ അതിര്‍ത്തികള്‍ വീണ്ടും അടച്ചു. ഒരാഴ്ചത്തേക്കാണ് അടച്ചത്. ആവശ്യമെങ്കില്‍ വീണ്ടും വിലക്ക് തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡിന്റെ പുതിയ രൂപം വിവിധ രാജ്യങ്ങളില്‍ പടരുന്ന പശ്ചാത്തലത്തിലാണിതെന്നും രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണിതെന്നും ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു. സൗദിയിൽനിന്ന് വിദേശത്തേക്കും വിദേശരാജ്യങ്ങളിൽനിന്ന് സൗദിയിലേക്കും ഒരാഴ്ചത്തേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള മന്ത്രാലയ ഉത്തരവിൽ പറയുന്ന കാര്യങ്ങൾ ഇവയാണ്. 1. ഒരാഴ്ചത്തേക്ക് മുഴുവൻ അന്താരാഷ്ട്ര വിമാന സർവീസുകളും റദ്ദാക്കി. ആരോഗ്യ പ്രവർത്തകർക്കടക്കമുള്ള അത്യാവശ്യ ഘട്ടങ്ങളിലുള്ള യാത്രകൾ […]

Health Kerala

സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3599 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 438 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7108 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി കോഴിക്കോട് -576 എറണാകുളം […]

Kerala

തുറക്കാൻ അനുമതി; പക്ഷേ, സംസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മിക്കതും തുറന്നില്ല

സംസ്ഥാനത്തിന് പുറത്ത് നിന്ന് വരുന്നവര്‍ക്കും പ്രവേശനം. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കും. ബീച്ചുകള്‍ തുറന്നുകൊടുക്കുക നവംബര്‍ ഒന്ന് മുതല്‍. സർക്കാർ അനുമതി ആയെങ്കിലും സംസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മിക്കതും തുറന്നില്ല. കോവിഡ് പശ്ചാത്തലത്തിൽ കൂടിയാലോചനകൾക്ക് ശേഷമാകും തീരുമാനം. ഹൗസ് ബോട്ടുകൾ ഓടി തുടങ്ങിയെങ്കിലും സഞ്ചാരികൾ എത്തുമോയെന്ന ആശങ്കയിലാണ് ബോട്ടുടമകൾ. മലയോര, കായലോര ടൂറിസവും സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറക്കാനാണ് സർക്കാർ അനുമതി. കോവിഡിനെ തുടർന്ന് അടച്ചുപൂട്ടിയ മേഖലക്ക് സർക്കാർ തീരുമാനം പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും സഞ്ചാരികളെത്താൻ ഇനിയും […]

Kerala

ബീച്ചുകള്‍ ഒഴികെയുള്ള സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ ഇന്ന് തുറക്കും

സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ ഇന്നു മുതല്‍ തുറക്കും. ഹില്‍സ്റ്റേഷനുകളും, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളും, കായലോര ടൂറിസം കേന്ദ്രങ്ങളുമാണ് തുറക്കാന്‍ ഉത്തരവായത്. ബീച്ചുകളിലേക്ക് നവംബര്‍ ഒന്നുമുതല്‍ മാത്രമാണ് പ്രവേശനം. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താലെ സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്ക് പ്രവേശനാനുമതി ഉണ്ടാവു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ടൂറിസം കേന്ദ്രങ്ങള്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുക. കഴിഞ്ഞ ആറുമാസമായി സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ അടഞ്ഞുകിടക്കുകയാണ്.

Kerala

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍വ്വകക്ഷിയോഗം

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിലവില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് എല്‍ഡിഎഫ് തീരുമാനം. രണ്ടാഴ്ചകൂടി വിലയിരുത്തിയശേഷം ലോക്ക്ഡൗണ്‍ വേണോ എന്നതില്‍ തീരുമാനമെടുക്കാം. സമര പരിപാടികള്‍ മാറ്റിവയ്ക്കുന്നതിനും ഇടതുമുന്നണി യോഗത്തില്‍ തീരുമാനമായി. നിലവിലെ സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് പോകേണ്ടതില്ലെന്ന് ഇടതുമുന്നണി യോഗത്തിലെ തീരുമാനം. സംസ്ഥാനത്ത് ഗുരുതരമായ സ്ഥിതിവിശേഷമാണുള്ളതെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. അടുത്ത മാസം പകുതിയില്‍ പ്രതിദിന രോഗബാധിതര്‍ 15,000 ആകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Kerala

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 61 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 70,589 പേര്‍ക്ക് കൊവിഡ്

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 61 ലക്ഷവും മരണസംഖ്യ 96,000 വും കടന്നു. 24 മണിക്കൂറിനിടെ 70,589 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 776 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് പ്രതിദിന മരണം ആയിരത്തിന് താഴെ എത്തുന്നത് ഒരുമാസത്തിന് ശേഷമാണ്. അതേസമയം, രോഗമുക്തി നിരക്ക് 83 ശതമാനം കടന്നു. സെപ്റ്റംബര്‍ ഒന്നിന് ശേഷം ശേഷം രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ ആശ്വാസകരമായ കുറവ് രേഖപ്പെടുത്തിയത് ഇന്നാണ്. 24 മണിക്കൂറിനിടെ 70,589 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 776 മരണവും റിപ്പോര്‍ട്ട് ചെയ്തു. […]

Kerala

വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി വളാഞ്ചേരി അര്‍മ ലാബ് തട്ടിയത് ലക്ഷങ്ങള്‍; 2000 പേര്‍ക്ക് വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കി

വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി വളാഞ്ചേരി അര്‍മ ലാബ് തട്ടിയത് ലക്ഷങ്ങളെന്ന് കണ്ടെത്തല്‍. 45 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് അന്വേഷണ സംഘം കണ്ടെത്തിയത്. 2500 പേരുടെ സാമ്പിളുകള്‍ ലാബ് ശേഖരിച്ചു. ഇതില്‍ കോഴിക്കോട് മൈക്രോ ലാബിലേക്ക് 500 എണ്ണം മാത്രമേ അയച്ചിരുന്നുള്ളൂ. ബാക്കി 2000 പേര്‍ക്കും വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കി. 2750 രൂപയാണ് ഓരോ ആളില്‍ നിന്നും പരിശോധനയ്ക്കായി ഈടാക്കിയത്. വാളാഞ്ചേരിയിലുള്ള അര്‍മ ലാബില്‍ നിന്നും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോടെ വിദേശത്തേക്ക് പോയ ഒരാള്‍ക്ക് കൊവിഡ് […]

Business

ഇന്ത്യയുടെ ജിഡിപി 10.5 മുതൽ 14.8 ശതമാനം വരെ ഇടിയും; സാമ്പത്തിക രംഗം കൂപ്പുകുത്തുമെന്ന് റിപ്പോർട്ട്

ഇന്ത്യയുടെ ജിഡിപി വളർച്ചാനിരക്ക് 10.5 ശതമാനം ഇടിയുമെന്ന് പ്രമുഖ ധനകാര്യ സ്ഥാപനമായ ഫിച്ച്. നടപ്പു സാമ്പത്തിക വർഷത്തിൽ അഞ്ച് ശതമാനം ഇടിവുണ്ടാകുമെന്നാണ് ഫിച്ച് നേരത്തെ കണക്കുകൂട്ടിയിരുന്നത്. ഇത് തിരുത്തിയാണ് പുതിയ പ്രവചനം. അതേ സമയം, ജിഡിപിയിൽ 14.8 ശതമാനം ഇടിവുണ്ടാവുമെന്നാണ് ഗോൾഡ്മാൻ സാക്സിൻ്റെ പ്രവചനം. കൊവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയുടെ ജിഡിപി കൂപ്പുകുത്തുകയാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ രാജ്യത്തെ ജിഡിപി വളർച്ചാനിരക്കിൽ 23.9 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇത് റെക്കോർഡ് ആയിരുന്നു. തൊട്ടു മുൻപുള്ള വർഷം ഈ […]

Entertainment

തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയേക്കും

ശക്തമായ സുരക്ഷാ മുന്‍കരുതല്‍ പാലിച്ച് സിനിമാശാലകള്‍ തുറക്കാന്‍ അനുമതി നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. രാജ്യത്തെ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയേക്കും. ശക്തമായ സുരക്ഷാ മുന്‍കരുതല്‍ പാലിച്ച് സിനിമാശാലകള്‍ തുറക്കാന്‍ അനുമതി നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ആഗസ്ത് അവസാനത്തോടെയായിരിക്കും ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറത്തിറങ്ങും. സാമൂഹ്യ അകലം പാലിച്ച് ഒന്നിടവിട്ട നിരകളില്‍ ഇരുത്തുക, സീറ്റുകള്‍ക്കിടയില്‍ മൂന്ന് സീറ്റുകള്‍ ഒഴിച്ചിടുക, കുടുംബമാണെങ്കില്‍ ഒരുമിച്ച് ഇരിക്കാന്‍ അനുവദിക്കും, 24 ഡിഗ്രിയോ അതില്‍ കൂടുതലോ ആവണം തിയേറ്ററിനുള്ളിലെ താപനില, പ്രേക്ഷകര്‍ക്ക് […]

India National

കോവിഡ് ലോക്ഡൌണ്‍; ജൂലൈ മാസത്തില്‍ രാജ്യത്ത് തൊഴില്‍ നഷ്ടപ്പെട്ടത് 50 ലക്ഷം പേര്‍ക്ക്

ഇതോടെ ലോക്ഡൗണ്‍ തുടങ്ങിയ ശേഷം ഇതുവരെ 1.89 കോടി പേർക്ക് മാസം തോറും കിട്ടിയിരുന്ന ശമ്പളവും ജോലിയും നഷ്ടമായി കോവിഡ് കാലത്ത് ഏറെ കാലം രാജ്യം അടഞ്ഞ് കിടന്നതോടെ വിവിധ മേഖലകളാണ് പ്രതിസന്ധിയിലായത്. ഇതിൽ തൊഴിൽ നഷ്ടങ്ങളുടെ കണക്ക് അതിശയിപ്പിക്കുന്നതാണ്. രാജ്യത്ത് ജൂലൈ മാസത്തിൽ ജോലി നഷ്ടപ്പെട്ടത് സ്ഥിരവരുമാനം ഉണ്ടായിരുന്ന 50 ലക്ഷം പേർക്കെന്ന് സെന്‍റര്‍ ഫോർ മോണിറ്ററിങ് ഇന്ത്യ ഇക്കോണമിയുടെ കണക്ക്. ഏപ്രിൽ മാസത്തിൽ 1.77 കോടി പേർക്കും മെയ് മാസത്തിൽ 1.78 കോടി പേർക്കും […]