India

തമിഴ്‌നാട്ടില്‍ ലോക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടി; അടുത്ത മാസം മുതൽ ഭാഗീകമായി സ്കൂളുകൾ തുറക്കാൻ തീരുമാനം

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടില്‍ ലോക് ഡൗൺ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടി. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ആരാധനാലയങ്ങളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം ഇല്ല.അടുത്ത മാസം ഒന്നുമുതല്‍ ഭാഗികമായി സ്‌കൂളുകള്‍ തുറക്കാനും ധാരണ. ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഒന്നിടവിട്ട് 50% വിദ്യാര്‍ഥികളെ വച്ച് ക്ലാസുകള്‍ നടത്താനും തീരുമാനമായി. ഈ മാസം 16 മുതല്‍ മെഡിക്കല്‍- നഴ്‌സിംഗ് കോളജുകളില്‍ ക്ലാസുകള്‍ തുടങ്ങാനും യോഗത്തില്‍ […]

Kerala

വ്യാപാര സ്ഥാപനങ്ങൾ അധിക സമയം തുറക്കണം, വാരാന്ത്യ ലോക് ഡൗൺ പിൻവലിക്കണം; ലോക് ഡൗൺ ഇളവുകൾക്ക് പൊലീസ് ശുപാർശ

വ്യാപാര സ്ഥാപനങ്ങൾ അധിക സമയം തുറക്കണമെന്ന് പൊലീസ് ശുപാർശ. സംസ്ഥാനത്തെ വാരാന്ത്യ ലോക് ഡൗൺ പിൻവലിക്കണമെന്നും ശുപാർശയിൽ. ചീഫ് സെക്രട്ടറിക്ക് നൽകിയ ശുപാർശകളിലാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. നിലവിലുള്ള നിയന്ത്രണങ്ങൾ കൊണ്ട് ആൾക്കൂട്ടം നിയന്ത്രിക്കാനാകില്ല. ഇളവ് അനുവദിക്കുന്ന മേഖലകളിൽ ആൾക്കൂട്ട നിയന്ത്രണങ്ങൾ വേണം. തദ്ദേശ സ്ഥാപനങ്ങളെ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ അപ്രായോഗികമാണെന്നും ചീഫ് സെക്രട്ടറിക്ക് നൽകിയ ശുപാർശകളിൽ പൊലീസ് പറയുന്നു. അതേസമയം, ഒൻപതു മുതൽ എല്ലാ കടകളും തുറക്കാനുള്ള തീരുമാനത്തിൽനിന്നു പിന്മാറില്ലെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി […]

Kerala

സംസ്ഥാനത്ത് അധിക ഇളവുകളില്ല; വാരാന്ത്യ ലോക് ഡൗൺ തുടരും

സംസ്ഥാനത്ത് കൂടുതൽ ലോക് ഡൗൺ ഇളവുകൾ നൽകില്ല. വാരാന്ത്യ ലോക് ഡൗൺ തുടരാനും തീരുമാനമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് ഉന്നതതല യോഗത്തിലാണ് തീരുമാനം. നിലവിലുളള നിയന്ത്രണങ്ങൾ തുടരും. ടിപിആർ നിരക്ക് അനുസരിച്ചുള്ള മാനദണ്ഡങ്ങളിൽ മാറ്റമില്ല. ടിപിആർ നിരക്ക് 15 ന് മുകളിലുള്ള തദ്ദേശ പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക് ഡൗൺ. ബക്രീദ് ഇളവുകൾ ഇന്ന് അവസാനിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന് നിൽക്കുന്നതും ബക്രീദിനോടനുബന്ധിച്ച് കൂടുതൽ ഇളവുകൾ നൽകിയതിനെ സുപ്രിം കോടതി വിമർശിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം. ബക്രീദ് […]

Economy Kerala

മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സന്തുഷ്ടര്‍; പ്രത്യക്ഷ സമരത്തിനില്ലെന്ന് വ്യാപാരികള്‍

മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സന്തുഷ്ടരെന്ന് വ്യപാരി വ്യവസായി ഏകോപന സമിതി. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി. പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ പറഞ്ഞു. അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പ്രത്യക്ഷ സമരത്തിനില്ലെന്നും വ്യാപാരികള്‍ വ്യക്തമാക്കി. കടകൾ തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രഖ്യാപനമുണ്ടാകും. ഇതിനു ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക. ബക്രീദിന് വ്യാപാരികൾക്ക് അനുകൂലമായ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും വ്യാപാരികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഓണം വരെ കടകള്‍ തുറന്ന് […]

Kerala

ഇടവേളകളില്ലാതെ കടകള്‍ തുറക്കണമെന്നാവശ്യത്തില്‍ ഉറച്ച് വ്യാപാരികള്‍; വൈകിട്ട് മുഖ്യമന്ത്രിയുമായി ചര്‍ച്ച

മുഴുവന്‍ കടകളും തുറക്കണമെന്ന ആവശ്യത്തിലുറച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. നാളെ മുതല്‍ എല്ലാ കടകളും തുറക്കാനാണ് തീരുമാനം. ശനിയും ഞായറും മാത്രം അടച്ചിട്ടതുകൊണ്ട് കൊവിഡ് വ്യാപനം കുറഞ്ഞത് അറിയില്ലെന്നും വ്യാപാരികള്‍ പറയുന്നു. ഇടവേളകളില്ലാതെ കടകള്‍ തുറന്നുപ്രവര്‍ത്തിക്കണമെന്ന് സിപിഐഎം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതിയും ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലും മറ്റ് ജില്ലകളില്‍ കളക്ടറേറ്റുകള്‍ക്ക് മുന്നിലും വ്യാപാരികള്‍ ഇന്ന് പ്രതിഷേധിക്കാണ് തീരുമാനിച്ചിട്ടുള്ളത്. കടകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് ഇന്ന് വൈകിട്ട് വ്യാപാരി പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും.

Kerala

ഗുണത്തേക്കാൾ ദോഷം മാത്രം; ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്ന് ഐഎംഎ

സംസ്ഥാനത്ത് നിലവിലുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ആഴ്ചയില്‍ ചില ദിവസങ്ങളില്‍ മാത്രം കടകളും മറ്റു സ്ഥാപനങ്ങളും തുറക്കുമ്പോൾ അവിടങ്ങളില്‍ എത്തുന്ന ആവശ്യക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയും ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നുവെന്ന് ഐഎംഎ ആരോപിച്ചു. ഗുണത്തേക്കാൾ ദോഷം മാത്രം ചെയ്യുന്ന നിയന്ത്രണങ്ങളാണ് ഇപ്പോഴുള്ളതെന്നും കൊവിഡ് പ്രതിരോധത്തിൽ വിള്ളലുണ്ടെന്നും ഐഎംഎ കുറ്റപ്പെടുത്തുന്നു. ആഴ്ചയിൽ എല്ലാ ദിവസവും വ്യാപാരസ്ഥാപനങ്ങൾ തുറക്കണമെന്നാണ് ഐഎംഎ പറയുന്നത്. ബാങ്കുകളും ഓഫീസുകളും തുറക്കണമെന്നും ഡോക്ടർമാരുടെ സംഘടന ആവശ്യപ്പെട്ടു. ലോക്ക്ഡൗണ്‍ നയം ശാസ്ത്രീയമായി പുനരാവിഷ്‌കരിക്കണം. […]

Kerala

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇന്ന് മുതൽ മാറ്റം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃക്രമീകരിച്ചത്. ടി.പി.ആർ 5 ൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും, 5 മുതൽ 10 വരെയുള്ള ബിയിലും, 10 മുതൽ 15 വരെ സി വിഭാഗത്തിലും ഉൾപ്പെടുത്തി. 15 ന് മുകളിൽ ടി.പി.ആറുള്ള പ്രദേശങ്ങൾ കാറ്റ​ഗറി ഡിയിൽ ആയിരിക്കും. ജൂലൈ ഏഴ് ബുധനാഴ്ച മുതൽ ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിയന്ത്രണം. എ,ബി വിഭാഗത്തിലെ പ്രദേശങ്ങളിൽ സർക്കാർ […]

Kerala

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ; ഇൻഡോർ ​ഗെയ്മുകൾക്കും, ജിമ്മുകൾക്കും അനുമതി; ടി.പി.ആർ മാനദണ്ഡങ്ങളിൽ മാറ്റം

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രങ്ങൾ പുനഃക്രമീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ടി.പി.ആർ 5 ൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും, 5 മുതൽ 10 വരെയുള്ള ബിയിലും, 10 മുതൽ 15 വരെ സി വിഭാഗത്തിലും ഉൾപ്പെടുത്തി. 15 ന് മുകളിൽ ടി.പി.ആറുള്ള പ്രദേശങ്ങൾ കാറ്റ​ഗറി ഡിയിൽ ആയിരിക്കും. നാളെ മുതൽ പുതിയ നിയന്ത്രണം നിലവിൽവരും. എ,ബി വിഭാഗത്തിലെ പ്രദേശങ്ങളിൽ സർക്കാർ ഓഫീസുകൾ മുഴുവൻ ജീവനക്കാരെയും […]

Kerala

അടുത്ത ആഴ്ചയിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തീരുമാനിക്കാൻ ഇന്ന് യോഗം

അടുത്ത ആഴ്ചയിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തീരുമാനിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകനയോഗം ചേരും. ജില്ലാ കളക്ടർമാരും യോഗത്തിൽ പങ്കെടുക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ചാവും ഓരോ മേഖലയിലെയും നിയന്ത്രണങ്ങൾ തീരുമാനിക്കുക. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കരുതെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. 88 പ്രദേശങ്ങളിൽ 18 ശതമാനത്തിനും മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ കഴിയില്ലെന്നാണ് ആരോഗ്യവകുപ്പിൻ്റെയും നിലപാട്. സംസ്ഥാനത്ത് ഇന്നലെ […]

Kerala

വ്യാപാരി പ്രതിഷേധം; ചൊവ്വാഴ്ച മുഴുവന്‍ സ്ഥാപനങ്ങളും അടച്ചിടും

വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം. ചൊവ്വാഴ്ച സംസ്ഥാനത്തെ മുഴുവന്‍ കടകളും അടച്ചിട്ട് പ്രതിഷേധിക്കും. പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് കടകള്‍ അടച്ചിടുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങളുടെ പേരില്‍ വ്യാപാരികളെ ദ്രോഹിക്കുകയാണെന്ന് നേതാക്കള്‍ ആരോപിച്ചു. നിരവധി തവണ ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പരിഹാരമുണ്ടാവുന്നില്ല. ചൊവ്വാഴ്ച വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതാക്കള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തും. ടി.പി.ആര്‍ നിരക്ക് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്ന നിലപാട് വ്യാപാരികള്‍ നേരത്തെ തന്നെ […]