India National

ലോക്ക്ഡൗണ്‍ പരാജയം, ഇനി എന്ത് ചെയ്യാന്‍ പോകുന്നു? കേന്ദ്രത്തോട് രാഹുല്‍

ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുളള കോൺഗ്രസ് നീക്കങ്ങൾക്ക് സർക്കാർ പിന്തുണ നൽകുന്നില്ലെന്ന് രാഹുല്‍ ഗാന്ധി രാജ്യത്ത് ലോക്ക്ഡൗണ്‍ പരാജയമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നാല് ഘട്ടം പ്രഖ്യാപിച്ചിട്ടും ഫലം കണ്ടില്ല. കോവിഡിനെ നേരിടാൻ ഇനി എന്താണ് പദ്ധതിയെന്ന് കേന്ദ്ര സര്‍ക്കാരിനോട് രാഹുൽ ഗാന്ധി ചോദിച്ചു. രാജ്യത്ത് കോവിഡ് ബാധിതർ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിനെതിരായ രാഹുലിന്‍റെ വിമർശനം. രണ്ട് മാസമായി അടച്ചുപൂട്ടൽ തുടർന്നിട്ടും രോഗബാധ നിയന്ത്രിക്കാനായില്ല. സർക്കാരിന്‍റെ പ്രവർത്തനങ്ങൾ നിരാശാജനകമാണ്. രോഗികളുടെ എണ്ണം കൂടുമ്പോള്‍ എന്താണ് കേന്ദ്രസർക്കാരിന്‍റെ പ്ലാന്‍ […]

Kerala

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ മാറ്റി

കേന്ദ്ര മാര്‍ഗനിര്‍ദേശം വരുന്നതിന് പിന്നാലെ ജൂണ്‍ ആദ്യം പരീക്ഷ നടത്താനാണ് ആലോചന. മാനദണ്ഡങ്ങള്‍ മറികടന്ന് പരീക്ഷ നടത്തുന്നതില്‍ കേന്ദ്രം കടുത്ത നിലപാട് സ്വീകരിച്ചതിനാലാണ് പരീക്ഷ മാറ്റിയതെന്നാണ് സൂചന. മേയ് 26 മുതല്‍ 30 വരെ നടത്താനിരുന്ന എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ മാറ്റിവെച്ചു. കേന്ദ്ര മാര്‍ഗനിര്‍ദേശം വരുന്നതിന് പിന്നാലെ ജൂണ്‍ ആദ്യം പരീക്ഷ നടത്താനാണ് ആലോചന. മാനദണ്ഡങ്ങള്‍ മറികടന്ന് പരീക്ഷ നടത്തുന്നതില്‍ കേന്ദ്രം കടുത്ത നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് പരീക്ഷ മാറ്റിവെച്ചതെന്നാണ് സൂചന. സര്‍വ്വകലാശാല പരീക്ഷകളും മാറ്റി […]

Kerala

മദ്യശാലകള്‍ തുറക്കും, എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകള്‍ മാറ്റി; സംസ്ഥാനത്ത് ലോക് ഡൗൺ ഇളവുകളില്‍ തീരുമാനമായി

ലോക്ഡൌണ്‍ ഇളവുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ‍ ചേര്‍ന്ന യോഗത്തിലാണ് ഇളവുകള്‍ തീരുമാനിച്ചത് സംസ്ഥാനത്ത് ലോക് ഡൗൺ മാനദണ്ഡങ്ങളില്‍ തീരുമാനമായി. ലോക്ഡൌണ്‍ ഇളവുകള്‍ തീരുമാനിക്കാന്‍ ‍ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇളവുകള്‍ തീരുമാനിച്ചത്. യോഗം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. പ്രധാന തീരുമാനങ്ങള്‍ ഇങ്ങനെ: കേരളത്തില്‍ മദ്യശാലകള്‍ ബുധനാഴ്ച തുറക്കും മുടിവെട്ടാന്‍ മാത്രം ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം. അന്തര്‍ജില്ലാ യാത്രകള്‍ക്ക് പാസുകള്‍ വേണം. എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകള്‍ മാറ്റി അന്തര്‍ സംസ്ഥാന യാത്രക്ക് കേന്ദ്രത്തിന്‍റെ അനുമതി വേണം കേരളത്തില്‍ ബീവറേജ്സ് […]

India National

വിമാനസര്‍വീസുകളില്ല, വിദ്യാലയങ്ങള്‍ തുറക്കില്ല; നാലാംഘട്ട ലോക്ഡൗണിന്റെ മാര്‍ഗരേഖ പുറത്ത്‌

രാജ്യത്ത് കോവിഡ് ലോക്ഡൗൺ മേയ് 31 വരെ നീട്ടി. പുതുക്കിയ ലോക്ഡൗൺ മാർഗരേഖ പ്രകാരം രാജ്യാന്തര–ആഭ്യന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് തുടരും രാജ്യത്ത് കോവിഡ് ലോക്ഡൗൺ മേയ് 31 വരെ നീട്ടി. പുതുക്കിയ ലോക്ഡൗൺ മാർഗരേഖ പ്രകാരം രാജ്യാന്തര–ആഭ്യന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് തുടരും. മെട്രോ ട്രെയിൻ സർവീസുകൾക്കും മേയ് 31 വരെ വിലക്കുണ്ട്. ആളുകൾ കൂടിച്ചേരുന്ന ഒരു പരിപാടിയും അനുവദിക്കില്ല. 31 വരെ ഒരു വിദ്യാഭ്യാസ സ്ഥാപനവും തുറന്നു പ്രവർത്തിക്കരുതെന്നും മാർഗ നിർദേശത്തിൽ പറയുന്നു. സ്‌കൂള്‍, […]

Kerala

മെയ് 17 ശേഷവും ലോക്ഡൌണ്‍ ഇളവുകള്‍ പ്രതീക്ഷിക്കേണ്ടെന്ന് കെ.കെ ഷൈലജ

ആളുകള്‍ ക്വാറന്‍റൈന്‍ നിർദേശങ്ങൾ കൃത്യമായി പാലിക്കണം,രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാൽ ഇന്ന് നൽകുന്ന ശ്രദ്ധ നൽകാനാവില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു മെയ് 17 ന് ശേഷം ലോക്ഡൌണില്‍ കാര്യമായ ഇളവുകൾ പ്രതിക്ഷിക്കേണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആളുകള്‍ ക്വാറന്‍റൈന്‍ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. സർക്കാർ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകണം. അല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകും. രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാൽ ഇന്ന് നൽകുന്ന ശ്രദ്ധ നൽകാനാവില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പ്രതിരോധ വാക്സിനുള്ള പരീക്ഷണം കേരളവും ആരംഭിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി […]

Kerala

ബംഗളൂരുവില്‍ നിന്നെത്തി ലോക്ഡൌണ്‍ ലംഘിച്ച് കറങ്ങിനടന്ന രണ്ടുപേര്‍ക്കെതിരെ കേസെടുത്തു

ഇവരെ കോട്ടയത്തെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി, രണ്ടുപേരേയും കോട്ടയത്ത് ഇറക്കിവിട്ട ബസ് ജീവനക്കാർക്കെതിരെയും കേസുണ്ട് ബംഗളൂരുവില്‍ നിന്നെത്തി കോട്ടയത്ത് കറങ്ങി നടന്ന രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇവരെ കോട്ടയത്തെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. രണ്ടുപേരേയും കോട്ടയത്ത് ഇറക്കിവിട്ട ബസ് ജീവനക്കാർക്കെതിരെയും കേസുണ്ട്. ബംഗലൂരുവില്‍ നിന്ന് വന്ന ഇവര്‍ വീട്ടില്‍ പോകാന്‍ ടൌണിലെ ചില ടാക്സികാരെ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് കോട്ടയം ഈസ്റ്റ് പൊലീസ്സ്റ്റേഷനില്‍ എത്തുന്നത്. കുമളി ചെക്ക്പോസ്റ്റ് കടന്നെത്തിയ തങ്ങളെ പാതിവഴിയില്‍ ബസ്സുകാര്‍ ഇറക്കിവിട്ടതാണെന്നായിരുന്നു യുവാക്കള്‍ […]

India National

മൂന്നാംഘട്ട ലോക്ക്ഡൌണ്‍ നാളെ അവസാനിക്കും; കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയെ മറികടന്നു

അതേസമയം നാലാംഘട്ട അടച്ചുപൂട്ടലിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടൻ പുറത്തിറക്കും രാജ്യം ഇളവുകളോടെ നാലാംഘട്ട അടച്ചുപൂട്ടലിലേക്ക് കടക്കാനിരിക്കെ രോഗബാധിതരുടെ എണ്ണം 85215 ഉം മരണം 2700 ഉം കടന്നു. രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയെ മറികടന്നു. മരണനിരക്ക് 3.2% ൽ തുടരുകയാണ്. അതേസമയം നാലാംഘട്ട അടച്ചുപൂട്ടലിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടൻ പുറത്തിറക്കും. കഴിഞ്ഞ ഒരാഴ്ചയായി 3000 ന് മുകളിലാണ് രോഗബാധിതരുടെ പ്രതിദിന വർദ്ധനവ്. മരണം നൂറുവരെ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ […]

Kerala

ജില്ലകളെ സോണുകളായി തിരിച്ചുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതോടെ കൂടുതല്‍ മേഖലകളില്‍ ഇളവ് ലഭിക്കും

കണ്ടെയ്ന്‍മെന്റ് സോണായി തെരഞ്ഞെടുത്ത സംസ്ഥാനത്തെ 15 ഇടങ്ങളിലാണ് ഇനി മുതല്‍ കര്‍ശന നിയന്ത്രണം തുടരുക സംസ്ഥാനത്ത് ജില്ലകളെ സോണുകളായി തിരിച്ചുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതോടെ കൂടുതല്‍ മേഖലകളില്‍ ഇളവ് ലഭിക്കും. കണ്ടെയ്ന്‍മെന്റ് സോണായി തെരഞ്ഞെടുത്ത സംസ്ഥാനത്തെ 15 ഇടങ്ങളിലാണ് ഇനി മുതല്‍ കര്‍ശന നിയന്ത്രണം തുടരുക. യാത്രയ്ക്കും സ്ഥാനപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനും ഈ മേഖലകളില്‍ നിയന്ത്രണങ്ങളുണ്ടാകും. കണ്ണൂര്‍, കോട്ടയം ജില്ലകളെ റെഡ് സോണ്‍ ആയിട്ടും മറ്റ് ജില്ലകളെ ഓറഞ്ച്,ഗ്രീന്‍ സോണുകളുമായി തിരിച്ചായിരുന്നു ഇതുവരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ജില്ലകളെ […]

Kerala

മദ്യം ഓണ്‍ലൈനായി നല്‍കും, വില കൂട്ടും

35 ശതമാനം സെസ് ഏര്‍പ്പെടുത്തും സംസ്ഥാനത്ത് മദ്യവില കൂട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 35 ശതമാനം സെസ് ഏര്‍പ്പെടുത്തും. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കും.ബിയറിനും വൈനിനും 10 ശതമാനം വീതവും ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് പരമാവധി 35 ശതമാനം വരെയുമായിരിക്കും സെസ് എന്നാണ് സൂചന.മദ്യം ഓണ്‍ലൈനായി നല്‍കാനും ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.ഇതിനുള്ള മൊബൈല്‍ ആപ്പ് തയ്യാറായിട്ടുണ്ട്. ബാറുകള്‍ വഴി മദ്യം പാഴ്സലായി നല്‍കും. ലോക്ഡൌണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചിട്ടിരിക്കുകയാണ്. ലോക്ഡൌണ്‍ ഇളവുകളുടെ ഭാഗമായി മറ്റ് സംസ്ഥാനങ്ങളില്‍ […]

Kerala

കള്ള് ഷാപ്പുകള്‍ ഇന്ന് മുതല്‍ തുറക്കും; പാഴ്സല്‍ മാത്രം,ഒരാള്‍ക്ക് ഒന്നര ലിറ്റര്‍ കള്ള്

ഒരു സമയം അഞ്ച് പേർ മാത്രമേ ക്യൂവിൽ പാടുള്ളൂവെന്ന കര്‍ശന നിര്‍ദേശവുമുണ്ട് സംസ്ഥാനത്തെ കള്ള്ഷാപ്പുകള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ഷാപ്പിൽ ഇരുന്ന് കുടിക്കാന്‍ അനുവദിക്കില്ല. പാഴ്സലായി ഒരാൾക്ക് പരമാവധി ഒന്നര ലിറ്റർ കള്ള് നൽകും. ഒരു സമയം അഞ്ച് പേർ മാത്രമേ ക്യൂവിൽ പാടുള്ളൂവെന്ന കര്‍ശന നിര്‍ദേശവുമുണ്ട്. 3,590 കള്ള് ഷാപ്പുകളാണ് ഇന്ന് മുതല്‍ സംസ്ഥാനത്ത് തുറന്ന് പ്രവർത്തിക്കുന്നത്. രാവിലെ 9 മുതൽ രാത്രി 7 മണി വരെയായിരിക്കും ഷാപ്പുകളുടെ പ്രവർത്തനം. ഒരാൾക്ക് […]