Kerala

മൂന്നാംഘട്ട വോട്ടെടുപ്പിലും കനത്ത പോളിംഗ്

തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ച വരെയുള്ള കണക്കനുസരിച്ച് 45.19 ശതമാനം പോളിങ് രേഖപ്പെടുത്തി. 45.51 ശതമാനം പേർ പോൾ ചെയ്ത മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തിയത്. അതിനിടെ കണ്ണൂരിൽ കള്ളവോട്ട് ചെയ്തെന്ന് പരാതിയും ഉയർന്നു. മുഴപ്പിലങ്ങാട് പഞ്ചായത്തിലെ നാലാം വാർഡിലാണ് കള്ളവോട്ട് ആരോപണം ഉയര്‍ന്നത്. മിക്ക ബൂത്തുകള്‍ക്ക് മുന്നിലും വോട്ടർമാരുടെ നീണ്ട നിരയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കർ പി. ശ്രീരാമകൃഷ്ണന്‍, കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ലീഗ് സംസ്ഥാന […]

Kerala

തദ്ദേശതെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട തെരഞ്ഞെടുപ്പ് ഇന്ന്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. രാവിലെ ഏഴുമണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് ആറ് മണിക്ക് അവസാനിക്കും. കള്ളവോട്ടുകൾ തടയുന്നതിനായി വെബ് കാസ്റ്റിങ് ഉൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പ്രോട്ടോകാൾ പാലിച്ചാണ് ഓരോ പോളിങ് ബൂത്തും സജ്ജീകരിച്ചിട്ടുള്ളത്. പോസിറ്റീവായവർക്ക് വൈകിട്ടോടെയാണ് വോട്ട് ചെയ്യാനാവുക. അതിനിടെ കോഴിക്കോട് കായണ്ണയിൽ സി.പി.എം – ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ഇന്നലെ രാത്രിയാണ് സംഘർഷമുണ്ടായത്. മൂന്ന് പേർക്ക് പരിക്കേറ്റു. ഓപ്പൺ വോട്ട് ചെയ്യിക്കുന്നതുമായ […]

India Kerala

തദേശ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ടം: 76.38 ശതമാനം പോളിംഗ്; കൂടുതല്‍ വയനാട്

തദേശ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ടത്തില്‍ കനത്ത പോളിംഗ്. ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് 5 ജില്ലകളിലായി 76.38 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 79.39 ശതമാനം വോട്ട് രേഖപ്പെടുത്തിയ വയനാട് ജില്ലയിലാണ് ഏറ്റവും ഉയർന്ന പോളിംഗ്. കോവിഡ് പേടിയെ കൂസാതെ വോട്ടർമാർ കൂട്ടത്തോടെ ബൂത്തുകളിലേക്ക് ഒഴുകിയതോടെ തദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തെ മറികടന്ന കുതിപ്പാണ് രണ്ടാംഘട്ട പോളിംഗിലുണ്ടായത്. ഒന്നാം ഘട്ടത്തിൽ 73.12 ശതമാനമായിരുന്നു പോളിംഗ് എങ്കിൽ രണ്ടാം ഘട്ടത്തിൽ അത് 76ന് മുകളിലേക്ക് പോയി. ഒടുവിൽ ലഭിച്ച കണക്കുകൾ പ്രകാരം […]

Kerala

തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ; വിധിയെഴുതുന്നത് അഞ്ച് ജില്ലകൾ

തദ്ദേശതെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട പോളിംഗ് നാളെ നടക്കും. 5 ജില്ലകളിലാണ് വോട്ടെടുപ്പ്. പരസ്യപ്രചാരണം അവസാനിച്ചതോടെ സ്ഥാനാർത്ഥികൾക്ക് ഇനിയുള്ള മണിക്കൂറുകൾ നിശബ്ദ പ്രചാരണത്തിന്‍റേതാണ്. എറണാകുളം, കോട്ടയം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലാണ് രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 98,56,943 വോട്ടർമാർ. 98 ട്രാൻസ്ജെന്‍റേഴ്സും 265 പ്രവാസി ഭാരതീയരും വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 350 ഗ്രാമപഞ്ചായത്തുകളിലും 58 ബ്ലോക്ക് പഞ്ചായത്തുകളിലും 2 കോര്‍പ്പറേഷനുകളിലും 36 മുനിസിപ്പാലിറ്റികളിലും, അഞ്ച് ജില്ലാപഞ്ചായത്തുകളിലുമാണ് വോട്ടെടുപ്പ്. രാവിലെ ഏഴ് […]

Kerala

തദ്ദേശതെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 1850 പ്രശ്നബാധിത ബൂത്തുകള്‍

തദ്ദേശതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആകെയുള്ളത് 1850 പ്രശ്നബാധിത ബൂത്തുകള്‍. ഈ സ്ഥലങ്ങളില്‍ വെബ്കാസ്റ്റിംങ് ഏര്‍പ്പെടുത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കാഴ്ച പരിമിതര്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ സഹായിയെ അനുവദിക്കാനും കമ്മീഷന്‍ തീരുമാനമെടുത്തു. പ്രശ്ന ബാധിത ബൂത്തുകള്‍ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടര്‍ നടപടികള്‍ തീരുമാനിച്ചത്. 1850 പ്രശ്ന ബാധിത ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവുമധികം പ്രശ്ന ബാധിത ബൂത്തുകള്‍ ഉള്ളത്. 785 ബൂത്തുകളാണ് കണ്ണൂരില്‍ […]

Kerala

കോട്ടയത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയ തര്‍ക്കങ്ങള്‍ പരിഹരിക്കാനാകാതെ കോണ്‍ഗ്രസ്

കോട്ടയത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാനാകാതെ കോണ്‍ഗ്രസ്. ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷനില്‍ മാത്രം കോണ്‍ഗ്രസില്‍ നിന്ന് നാല് വിമതരാണ് പത്രിക നല്‍കിയത്. ഭരണങ്ങാനം ഡിവിഷനില്‍ ഉള്‍പ്പെടെ ഇടതു മുന്നണിയിലും വിമത സ്ഥാനാര്‍ത്ഥികളുണ്ട്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പുറത്തുവിട്ട ലിസ്റ്റ് പ്രകാരം റോയ് കപ്പലുമാക്കല്‍ ആണ് ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷനിലെ സ്ഥാനാര്‍ത്ഥി. ഇതിനു പുറമേ നാല് പേരാണ് ഇതേ ഡിവിഷനില്‍ കോണ്‍ഗ്രസില്‍ നിന്ന് പത്രിക നല്‍കിയത്. സിസി സെക്രട്ടറി പ്രകാശ് പുളിക്കന്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ […]