Kerala

ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇന്നറിയാം; പ്രതീക്ഷയോടെ മുന്നണികള്‍

സംസ്ഥാനത്തെ 10 ജില്ലകളിലെ 20 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്. രാവിലെ പത്ത് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഒരു ജില്ലാ പഞ്ചായത്ത്, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, നാല് മുനിസിപ്പാലിറ്റി, 13 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ 65 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടിയതില്‍ 35 പേര്‍ സ്ത്രീകളാണ്.73 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.

Kerala Local

പത്തനംതിട്ട തദ്ദേശ ഉപതെരഞ്ഞെടുപ്പ്; മൂന്നില്‍ രണ്ട് വാര്‍ഡും എല്‍ഡിഎഫിന്

പത്തനംതിട്ടയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് വാര്‍ഡുകളില്‍ രണ്ടെണ്ണം എല്‍ഡിഎഫിനും ഒരു വാര്‍ഡ് യുഡിഎഫിനും ലഭിച്ചു. കോന്നി പഞ്ചായത്തിലെ 18 ആം വാര്‍ഡ് 133 വോട്ടിന് യുഡിഎഫിലെ അര്‍ച്ചന ബാലന്‍ വിജയിച്ചു. അങ്ങാടി പഞ്ചായത്തിലെ ഈട്ടിച്ചുവട് വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. 19 വോട്ടിന് സി പി ഐ എം സ്വതന്ത്ര കുഞ്ഞുമറിയാമ്മ വിജയിച്ചു. കൊറ്റനാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് തുല്യ വോട്ട് ലഭിച്ചതിനാല്‍ ടോസ് ഇടാന്‍ തീരുമാനിക്കുകയായിരുന്നു. ടോസില്‍ എല്‍ഡിഎഫ് വിജയിച്ചു. […]

Kerala Local

കൊല്ലം തദ്ദേശ ഉപതെരഞ്ഞെടുപ്പ്; ആറിൽ അഞ്ചും എൽഡിഎഫിന്; ബിജെപിയുടെ സിറ്റിംഗ് വാർഡും പിടിച്ചെടുത്തു

കൊല്ലം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് വാർഡുകളിലേയും ഫലമറിഞ്ഞു. ആറിൽ അഞ്ചും എൽഡിഎഫ് നേടി. എൽഡിഎഫ് യുഡിഎഫിൽ നിന്നും രണ്ടും, ബിജെപിയിൽനിന്ന് ഒരും വാർഡും പിടിച്ചെടുത്തു. യുഡിഎഫ് എൽഡിഎഫിന്റെ ഒരു സിറ്റിംഗ് സീറ്റും പിടിച്ചെടുത്തു. കൊല്ലം ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ കഴുതുരുട്ടി വാർഡിൽ എൽഡിഎഫിന് വിജയം. ബിജെപിയുടെ സിറ്റിംഗ് വാർഡാണ് എൽഡിഎഫ് പിടിച്ചെടുത്തത്. എൽഡിഎഫ് സ്ഥാനാർഥി മാമ്പഴത്തറ സലിം 245 വോട്ടുകൾക്ക് വിജയിച്ചു. ബിജെപി മെമ്പർ ആയിരുന്ന മാമ്പഴത്തറ സലീം രാജിവച്ച് സിപിഐഎമ്മിൽ ചേർന്നതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. […]

Kerala Local

തൃപ്പുണിത്തുറ നഗരസഭയിലെ രണ്ട് ഡിവിഷനും എൻഡിഎ പിടിച്ചു

എറണാകുളം ജില്ലയിലെ തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റം. ആറ് വാർഡുകളിലേക്ക് നടന്ന മത്സരത്തിൽ മൂന്നിടത്ത് ബി ജെ പി വിജയിച്ചു. തൃപ്പുണിത്തുറ നഗരസഭയിലെ രണ്ട് സീറ്റുകൾ ബിജെപി , എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്തു. ഇളമനതോപ്പ്, പിഷാരികോവിൽ വാർഡുകളിലാണ് ബി ജെ പി അട്ടിമറി വിജയം നേടിയത്. ഇതോടെ ഇടത് മുന്നണിക്ക് നഗരസഭയിലെ കേവല ഭൂരിപക്ഷം നഷ്ടമായി.49 അംഗനഗരസഭയിൽ എൽഡിഎഫിന്റെ കക്ഷി നില 23 ആയി. എൻഡിഎ 17, യുഡിഎഫ് 8, എന്നിങ്ങനെയാണ് മറ്റ് […]

India National

കര്‍ഷക സമരത്തില്‍ അടിപതറി; ഹരിയാന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി

ചണ്ഡിഗഡ്: കർഷക പ്രതിഷേധങ്ങൾക്കിടെ ഹരിയാനയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിക്കും ജെജെപിക്കും തിരിച്ചടി. അംബാല, പഞ്ച്കുള, സോണിപത് മുനിസിപ്പൽ കോർപറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഒരിടത്ത് മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്. പഞ്ച്കുളയിൽ ബിജെപി ജയിച്ചപ്പോൾ സോനിപത് വന്‍ ഭൂരിപക്ഷത്തിന്‌ കോൺഗ്രസ് പിടിച്ചെടുത്തു. അംബാലയിൽ ഹരിയാന ജൻ ചേത്‌ന പാർട്ടിയാണ് മേയർ സ്ഥാനം നേടിയത്. ഇവിടെ മുൻ കേന്ദ്രമന്ത്രി വിനോദ് ശർമയുടെ ഭാര്യ ശക്തിറാണി ശർമ വിജയിച്ചത്. സോണിപതിൽ 14000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് സ്ഥാനാർത്ഥി ജയിച്ചത്. […]

Kerala

നഗരസഭാ അധ്യക്ഷയെ ചൊല്ലി ആലപ്പുഴയില്‍ പ്രതിഷേധം; ഒരു വിഭാഗം സിപിഐഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

നഗരസഭാ അധ്യക്ഷയെ ചൊല്ലി ആലപ്പുഴ നഗരസഭയില്‍ പ്രതിഷേധം. ഒരു വിഭാഗം സിപിഐഎം പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് പ്രകടനം. പ്രവര്‍ത്തകര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി പി ചിത്തരഞ്ജന് എതിരെ മുദ്രാവാക്യം വിളിച്ചു. എന്നാല്‍ ആലപ്പുഴയില്‍ തീരുമാനം മാറ്റില്ലെന്ന് സിപിഐഎം ജില്ലാ നേതൃത്വം വ്യക്തമാക്കി. പ്രവര്‍ത്തകരുടെ പ്രകടനം മര്യാദകേടെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഒരു വിഭാഗം പ്രകടനം നടത്തിയതുകൊണ്ട് തീരുമാനം മാറ്റാനാകില്ലെന്നും ആര്‍ […]

Kerala

സംസ്‌കൃതം മലയാളത്തിലെഴുതി ബി.ജെ.പി അംഗത്തിന്റെ സത്യപ്രതിജ്ഞ; ട്രോള്‍

സംസ്‌കൃതം മലയാളത്തിലെഴുതി ബി.ജെ.പി അംഗത്തിന്റെ സത്യപ്രതിജ്ഞ. തിരുവനന്തപുരം കരമന ഡിവിഷനില്‍ നിന്ന് വിജയിച്ച ബി.ജെ.പിയുടെ മഞ്ജുവാണ് സംസ്‌കൃതം മലയാളം അക്ഷരത്തില്‍ എഴുതി വായിച്ചത്. ഇതിന്റെ ചിത്രം സമൂഹാമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ട്രോളുകളും നിറഞ്ഞു. തിങ്കളാഴ്ചയായിരുന്നു ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങ്. ബിജെപിയുടെ തലസ്ഥാനത്തെ പ്രമുഖ വനിതാ നേതാവാണ് മജ്ഞു ജി.എസ്. കരമന വാര്‍ഡിന്റെ കൗൺസിലർ ആയി മഞ്ജു സത്യപ്രതിജ്ഞ ചെയ്തതാവട്ടെ സംസ്കൃതത്തിലും. സംസ്കൃതത്തില്‍ പാണ്ഡിത്യം ഉളള വ്യക്തിയെ പോലെ തന്നെയാണയിരുന്നു സത്യപ്രതിജ്ഞയും. എന്നാല്‍ മലയാളത്തില്‍ എഴുതിയതാണ് സംസ്കൃതത്തില്‍ വായിച്ചതെന്ന് ക്യാമറയില്‍ […]

Kerala

തദ്ദേശ തെരഞ്ഞെടുപ്പ്; കൊവിഡ് വ്യാപനം മുന്നില്‍ കണ്ട് ഇ-സഞ്ജീവനി ശക്തമാക്കി

തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കൊവിഡ് വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കൊവിഡ് മഹാമാരിയുടെ പാശ്ചാത്തലത്തില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും നടന്ന തെരഞ്ഞെടുപ്പുകളോടനുബന്ധിച്ച് രോഗവ്യാപനം വളരെ കൂടിയിട്ടുണ്ട്. അതിനാല്‍ തന്നെ കേരളവും ജാഗ്രത പുലര്‍ത്തണം. എല്ലാവരും മാസ്‌ക്ക് ധരിക്കുകയും ഇടക്കിടയ്ക്ക് കൈ കഴുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുകയോ വേണം. ഇതോടൊപ്പം സാമൂഹിക അകലവും പാലിക്കണം. തെരഞ്ഞെടുപ്പിനോടനബന്ധിച്ച പരിപാടികളില്‍ പങ്കെടുത്തവരും അവരുമായി ഇടപഴകിയവരും വരുന്ന […]

Kerala

കേരളത്തിൽ എൽഡിഎഫിന് മുന്നേറ്റം

വോട്ടെണ്ണൽ ആദ്യ പകുതി പിന്നിടുമ്പോൾ എൽഡിഎഫ് വ്യക്തമായ മുന്നേറ്റം നടത്തുന്നു. കോർപറേഷനിൽ മാത്രമാണ് യുഡിഎഫുമായി ഇഞ്ചോടിഞ്ച് പോരാട്ടമുള്ളത്. ബാക്കി മുനിസിപ്പാലിറ്റി, ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലെല്ലാം വ്യക്തമായ ലീഡ നിലനിർത്തിയാണ് എൽഡിഎഫ് കുതിക്കുന്നത്. ആറ് കോർപറേഷനുകളിൽ മൂന്നിടത്ത് എൽഡിഎഫും, മൂന്നിടത്ത് യുഡിഎഫുമാണ് മുന്നേറുന്നത്. 86 മുനിസിപ്പിാലിറ്റികളിൽ 41 ഇടത്ത് എൽഡിഎഫും, 39 ഇടത്ത് യുഡിഎഫുമാണ് മുന്നേറുന്നത്. 14 ജില്ലാ പഞ്ചായത്തുകളിൽ 10 ിടത്ത് എൽഡിഎഫാണ് ലീഡ് ചെയ്യുന്നത്. നാലിടത്ത് യുഡിഎഫും. 152 ബ്ലോക്ക് പഞ്ചായത്തിൽ 103 ഇടത്ത് […]

Kerala

മന്ത്രി കെ ടി ജലീലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫ് തോറ്റു

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് പരാജയം. തദ്ദേശ സ്ഥാപനത്തില്‍ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായിരുന്നു ഇത്. കെ ടി ജലീലിന്റെത് മലപ്പുറം വളാഞ്ചേരി നഗരസഭയിലെ വാര്‍ഡാണ്. അതേസമയം കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ നാല് കോര്‍പറേഷനുകളില്‍ എല്‍ഡിഎഫ് മുന്നേറുകയാണ്. രണ്ടിടത്ത് യുഡിഎഫും. 86 മുനിസിപ്പാലിറ്റികളില്‍ 40 ഇടത്ത് എല്‍ഡിഎഫിനാണ് മുന്‍തൂക്കം. 34 ഇടത്ത് യുഡിഎഫും മുന്നിട്ട് നില്‍ക്കുന്നു. അഞ്ച് ഇടങ്ങളില്‍ എന്‍ഡിഎക്കാണ് ലീഡ്.