Kerala

ലൈഫ് മിഷൻ കേസ്: ഉത്തരങ്ങളിൽ വ്യക്തതയില്ല, സി.എം രവീന്ദ്രനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും

ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇഡി വീണ്ടും ചോദ്യം ചെയ്യും. സി.എം രവീന്ദ്രൻ്റെ മൊഴികളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യൽ. ഇതിനായി രവീന്ദ്രനെ ഇ.ഡി ഉടൻ വീണ്ടും വിളിപ്പിക്കുമെന്നാണ് വിവരം. പ്രളയബാധിതർക്കു വേണ്ടിയുള്ള വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിക്കു ലഭിച്ച 19 കോടി രൂപയുടെ വിദേശസഹായത്തിൽ 4.50 കോടി രൂപ കോഴയായും കമ്മിഷനായും തട്ടിയെടുത്തെന്നാണ് കേസ്. കേസുമായി ബന്ധപ്പെട്ട് സി.എം രവീന്ദ്രനെ കഴിഞ്ഞ ദിവസം ഇ.ഡി പത്തര മണിക്കൂർ […]

Kerala

ലൈഫ് മിഷൻ കോഴക്കേസ്; ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്

ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൾ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കലൂർ പി എം എൽ എ കോടതിയാണ് വിധി പറയുക. ( m sivasankar bail application verdict today ) ജാമ്യാപേക്ഷയെ ഇ ഡി ശക്തമായി എതിർത്തു. ശിവശങ്കരന് എതിരെ ശക്തമായ തെളിവുകളും മൊഴികളും ഉണ്ടെന്നും അതിനാൽ ജാമ്യം നൽകരുതെന്നും ഇ.ഡി. കോടതിയെ അറിയിച്ചിരുന്നു. ഫെബ്രുവരി 14 നാണ് ഇഡി ശിവശങ്കരനെ അറസ്റ്റ് ചെയ്തത്. […]

Kerala

ലൈഫ് മിഷൻ കേസ്; സ്വപ്ന സുരേഷ് ഇന്ന് സിബിഐക്ക് മുന്നിൽ ഹാജരാകും

ലൈഫ് മിഷൻ കേസിൽ സ്വപ്ന സുരേഷ് ഇന്ന് സിബിഐക്ക് മുന്നിൽ ഹാജരാകും. രാവിലെ 10.30 ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ സിബിഐ ഓഫിസിൽ എത്തണമെന്നാണ് നിർദ്ദേശം. കേസിൽ സരിത്തിനെ നേരത്തെ സിബിഐ ചോദ്യം ചെയ്തിരുന്നു. ലൈവ് മിഷൻ പദ്ധതിയുടെ പേരിൽ 4.48 കോടി രൂപ സ്വപ്ന സുരേഷ് ഉൾപ്പെടെ ഉള്ളവർക്ക്കൈക്കൂലി നൽകി എന്ന് യുണിടക് എംഡി സന്തോഷ് ഈപ്പൻ സമ്മതിച്ചിരുന്നു. കേസിൽ സിബിഐ അന്വേഷണത്തിന് എതിരെ ലൈഫ് മിഷൻ സിഇഒ യു.വി ജോസ്, സന്തോഷ് ഈപ്പൻ എന്നിവർ […]

Kerala

വടക്കാഞ്ചേരി ലൈഫ്മിഷന്‍ ഇടപാടില്‍ ഗുരുതര ക്രമക്കേടുകളെന്ന് സി.ബി.ഐ

വടക്കാഞ്ചേരി ലൈഫ്മിഷൻ ഇടപാടിൽ ഗുരുതര ക്രമക്കേടുകളുണ്ടെന്ന് സി.ബി.ഐ സുപ്രീംകോടതിയിൽ. സി.ബി.ഐ അന്വേഷണം ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹരജിയിലാണ് സി.ബി.ഐ മറുപടി നൽകിയിരിക്കുന്നത്. ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്ക് വരെ കൈക്കൂലി ലഭിച്ചിട്ടുണ്ട്. കരാർ ലഭിച്ച സന്തോഷ് ഈപ്പന്റെ മൊഴിയിൽ നിന്ന് ഇത് വ്യക്തമാണെന്നും അന്വേഷണം തുടരണമെന്നും സി.ബി.ഐ വ്യക്തമാക്കി. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. സി.ബി.ഐ അന്വേഷണം ചോദ്യം ചെയ്ത് കേസിൽ പ്രതി ചേർക്കപ്പെട്ട സന്തോഷ് ഈപ്പനും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

Kerala

വടക്കാഞ്ചേരി ലൈഫ് ക്രമക്കേട്; ഐ ഫോണുകള്‍ പിടിച്ചെടുക്കും

വടക്കാഞ്ചേരി ലൈഫ് ക്രമക്കേടിലെ കോഴ ഇടപാടിന് തെളിവായ ഐ ഫോണുകള്‍ പിടിച്ചെടുക്കാന്‍ വിജിലന്‍സ് തീരുമാനം. ബാക്കിയുള്ള ഫോണുകള്‍ കൈമാറാന്‍ നിര്‍ദ്ദേശിച്ച് അന്വേഷണസംഘം ഉടന്‍ നോട്ടീസ് നല്‍കും. ഇതിനിടെ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും, സന്ദീപ് നായരെയും എന്‍ഫോഴ്സ്മെന്‍റ് ജയിലിലെത്തി ചോദ്യം ചെയ്തു. വടക്കാഞ്ചേരി ലൈഫ് ക്രമക്കേടില്‍ യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ കോഴയായി കൈമാറിയ ഐ ഫോണുകള്‍ എല്ലാം കണ്ടെത്താനാണ് വിജിലന്‍സ് തീരുമാനം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന് ഐ ഫോണ്‍ ലഭിച്ചെന്ന് […]

Kerala

ലൈഫ് മിഷൻ കേസിലെ അന്വേഷണം മുഖ്യമന്ത്രിയുടെ അനുമതിയോടെയാണെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍

ലൈഫ് മിഷൻ അന്വേഷണം മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള ആവശ്യ പ്രകാരമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേന്ദ്ര ഏജൻസികളെ ക്ഷണിച്ച് ജൂലൈ എട്ടിന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. എല്ലാ വസ്തുതകളുടെയും യഥാര്‍ഥ വസ്തുത വെളിച്ചത്ത് കൊണ്ടുവരണമെന്നാണ് ഈ കത്തിലെ ആവശ്യമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ലൈഫ് മിഷൻ കേസിലെ അന്വേഷണം സംസ്ഥാന സർക്കാറിന്‍റെ അനുമതിയോടെയാണ് നടക്കുന്നതെന്നാണ് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഫലപ്രദമായ അന്വേഷണത്തിന് കേന്ദ്ര ഏജൻസികളെ ക്ഷണിച്ച് ജൂലൈ എട്ടിന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. സി.ബി.ഐ അന്വേഷണം നടക്കുന്നത് മുഖ്യമന്ത്രിയുടെ […]