ലൈഫ് പദ്ധതിയിലെ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെട്ട ഭിന്നശേഷിക്കാരൻ അന്തിയുറങ്ങുന്നത് കന്നുകാലിത്തൊഴുത്തിൽ. തിരുവനന്തപുരം നഗരൂരിലാണ് നാലംഗ ദളിത് കുടുംബത്തിൻറെ ദുരവസ്ഥ. കഴിഞ്ഞ ആറുമാസമായി 12 വയസുകാരനായ ഭിന്നശേഷിക്കാരൻ അന്തിയുറങ്ങുന്നത് കന്നുകാലിത്തൊഴുത്തിലാണ്. ലൈഫിൽ വീട് നൽകാമെന്ന് മോഹിപ്പിച്ച ഉദ്യോഗസ്ഥരെ വിശ്വസിച്ച് ഉണ്ടായിരുന്ന കൂര പൊളിച്ചു. ആദ്യഗഡു അനുവദിക്കാമെന്ന് പറഞ്ഞവർ പിന്നെ തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം പറയുന്നു. ഗത്യന്തരമില്ലാതെ മകനെയും തോളിലെടുത്ത് അമ്മ ശ്രീജയും പ്രായമായ മാതാപിതാക്കളും അടുത്തുള്ള കന്നുകാലി തൊഴുത്തിലേക്ക് താമസം മാറി. കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകാൻ വൈകി എന്ന […]
Tag: life mission
ലൈഫ് മിഷൻ കോഴക്കേസ്; മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല
ലൈഫ് മിഷൻ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല. അദ്ദേഹം നിയമസഭയിലെ ഓഫീസിൽ ഹാജരായതായാണ് വിവരം. രാവിലെ 10.30 ന് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് ഇഡി അദ്ദേഹത്തോട് നിർദേശിച്ചിരുന്നത്. ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട ഇടപാടുകളെല്ലാം സിഎം രവീന്ദ്രന്റെ അറിവോടെയാണെന്ന സ്വപ്‌ന സുരേഷിൻറെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ( LIFE Mission; CM Raveendran will not appear before ED today ). 3.38 […]
ലൈഫ് മിഷനെ പ്രകീര്‍ത്തിച്ച് മലയാളത്തില്‍ ഗവര്‍ണറുടെ റിപ്പബ്ലിക് ദിന സന്ദേശം
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് മലയാളത്തില്‍ റിപ്പബ്ലിക് ആശംസകള്‍ നേര്‍ന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. റെയില്‍ റോഡ് വികസനത്തിലൂടെയും വന്ദേ ഭാരത് ട്രെയിനിലൂടെയും സംസ്ഥാനം കൂടുതല്‍ നേട്ടങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന രാജ്യത്തിന്റെ സ്വപ്നത്തിനു സര്‍ക്കാരിന്റെ പദ്ധതിയായ ലൈഫ് മിഷന്‍ കരുത്തു പകര്‍ന്നുവെന്നും ഗവര്‍ണര്‍ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശിഷ്ടാതിഥിയായി.കരസേനാ മേജര്‍ ആനന്ദ് സി.എസ് നേതൃത്വം നല്‍കിയ പരേഡില്‍ വിവിധ […]
‘ലോക്കറിലുണ്ടായിരുന്ന ഒരു കോടി രൂപ ശിവശങ്കറിന് ലൈഫ്മിഷനില്‍ ലഭിച്ച കമ്മിഷന്‍’; ആരോപണവുമായി സ്വപ്ന
ലൈഫ് മിഷന്‍ പദ്ധതിയില്‍ എം ശിവശങ്കര്‍ കമ്മിഷന്‍ വാങ്ങിയെന്ന ആരോപണവുമായി സ്വപ്‌ന സുരേഷ്. തന്റെ ലോക്കറിലുണ്ടായിരുന്ന ഒരു കോടിരൂപ എം ശിവശങ്കറുടെ കമ്മിഷന്‍ പണമായിരുന്നെന്നാണ് സ്വപ്‌ന സുരേഷ് പറയുന്നത്. ലൈഫ് മിഷന്‍ ഇടപാടിലെ കമ്മിഷന്‍ വിവരങ്ങള്‍ സിബിഐ സംഘത്തെ അറിയിച്ചിട്ടുണ്ട്. ലൈഫ് മിഷന്‍ പദ്ധതി സന്തോഷ് ഈപ്പന് നല്‍കണമെന്ന് ക്ലിഫ് ഹൗസില്‍ വച്ചുനടന്ന ഒരു ചര്‍ച്ചയിലാണ് തീരുമാനിച്ചത്. കരാറില്‍ ഒപ്പിട്ടത് സെക്രട്ടറിയേറ്റില്‍ വച്ചായിരുന്നെന്നും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട യോഗത്തില്‍ മുഖ്യമന്ത്രി, കോണ്‍സുല്‍ ജനറല്‍, […]
പട്ടികജാതി – വർഗ വിഭാഗങ്ങൾക്ക് വീട് നിർമ്മിക്കാൻ 440 കോടി രൂപ
പട്ടിക വിഭാഗം ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സാമൂഹ്യ വികസന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. മൂന്നു വർഷത്തിനകം ലൈഫ് പദ്ധതിയിലൂടെ പട്ടിക വിഭാഗക്കാരുടെ ഭവന നിർമാണം ഈ സർക്കാർ പൂർത്തിയാക്കും. 2021-22 സാമ്പത്തിക വർഷം 418 കോടി രൂപ ലൈഫ് മിഷനിലേക്ക് പട്ടികജാതി – വർഗ വകുപ്പുകൾ കൈമാറിയിട്ടുണ്ട്. ഈ വർഷം 440 കോടി രൂപ ലൈഫ് പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. കേരളത്തിലെ ഓരോ പട്ടിക വിഭാഗം കുടുംബങ്ങളുടെയും വിഷയങ്ങൾ സമഗ്രമായി പരിശോധിച്ച് പരിഹരിക്കാൻ കഴിയുന്ന വിധത്തിലുള്ള […]
ലൈഫ് മിഷൻ കേസ്; സരിത്ത് ഇന്ന് വിജിലൻസിന് മുന്നിൽ ഹാജരാകില്ല
സ്വർണ്ണക്കടത്ത് കേസ് പ്രതി സരിത്ത് ഇന്ന് തിരുവനന്തപുരം വിജിലൻസിന് മുന്നിൽ ഹാജരാകില്ല. വ്യക്തിപരമായ ബുദ്ധിമുട്ടുണ്ടെന്ന് കാട്ടി വിജിലൻസ് എസ്പിക്ക് സരിത്ത് ഇമെയിൽ അയച്ചിരുന്നു. പാലക്കാട് നിന്ന് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചപ്പോൾ ഇന്ന് ഹാജരാകാനാണ് വിജിലൻസ് നോട്ടിസ് നൽകിയത്. ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് സരിത്തിന് നോട്ടിസ് നൽകിയത്. പിടിച്ചെടുത്ത ഫോണിന്റെ പരിശോധനയ്ക്കും സരത്തിന്റെ സാന്നിധ്യം ആവശ്യമാണ്. ജയിലിൽ കഴിയവേ ഈ കേസുമായി ബന്ധപ്പെട്ട് സരിത്തിനെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. സിബിഐയും സരിത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. വടക്കാഞ്ചേരി ലൈഫ് […]
ലൈഫ് പദ്ധതി പ്രതിസന്ധിയില്‍; സര്‍ക്കാര്‍ ഭവന രഹിതരെ വഞ്ചിച്ചെന്ന് കെ സുധാകരന്‍
രാഷ്ട്രീയ മേല്‍ക്കോയ്മയ്ക്ക് സിപിഐഎമ്മും സിപിഐയും തമ്മിലടിച്ച് ലൈഫ് പദ്ധതിയെ പ്രതിസന്ധിയിലാക്കിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വീടില്ലാത്ത പാവപ്പെട്ടവര്‍ കൊവിഡും പ്രളയവും മൂലം നരകയാതന അനുഭവിക്കുമ്പോഴാണ് ഈ വഞ്ചനയെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി. വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ കാരണം 22 ശതമാനം അപേക്ഷകള്‍ മാത്രമാണ് ലൈഫ് പദ്ധതിക്കായി പരിശോധന പൂര്‍ത്തിയായത്. ഇത് വീടിന് അര്‍ഹരായവരുടെ കരട് പട്ടിക പ്രസിദ്ധീകരിക്കാന്‍ പഞ്ചായത്തുകള്‍ക്ക് അനുവദിച്ച സമയം കഴിഞ്ഞതിനുശേഷമാണ്. കൃഷി അസിസ്റ്റന്റുമാരെ പരിശോധനയ്ക്ക് നിയോഗിച്ചതിനെ ചൊല്ലി തദ്ദേശ-കൃഷി വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കമാണ് […]
ലൈഫ് മിഷന്‍ കേസിലെ സിബിഐ അന്വേഷണം; കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രിം കോടതി നോട്ടിസ്
ലൈഫ് മിഷന്‍ കേസിലെ സിബിഐ അന്വേഷണം ചോദ്യം ചെയ്ത് യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കും സിബിഐയ്ക്കും സുപ്രിംകോടതി നോട്ടിസ്. അനില്‍ അക്കര എംഎല്‍എയ്ക്കും നോട്ടിസ് അയക്കും. സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിക്കൊപ്പം സന്തോഷ് ഈപ്പന്‍ നല്‍കിയ ഹര്‍ജിയും പരിഗണിക്കാന്‍ ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു. തൃശൂര്‍ വടക്കാഞ്ചേരിയില്‍ ഫ്‌ളാറ്റുകള്‍ നിര്‍മിച്ചു നല്‍കുന്നതിനാണ് തുക ലഭിച്ചതെന്നും വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചില്ലെന്നുമാണ് സന്തോഷ് ഈപ്പന്റെ […]
വിദേശ ധനസഹായം സ്വീകരിക്കാന്‍ യൂണിടാക്കിനെ മറയാക്കിയെന്ന് സി.ബി.ഐ
വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മ്മാണത്തിന് വിദേശ ധനസഹായം സ്വീകരിക്കാന്‍ യൂണിടാക്കിനെ മറയാക്കിയെന്ന് സി.ബി.ഐ, സുപ്രീംകേടതിയില്‍. സി.എ.ജി ഓഡിറ്റ് വിദേശ ധനസഹായ നിയന്ത്രണ നിയമം, മറ്റു സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ എന്നിവ മറികടക്കാന്‍ ഇങ്ങനെ ശ്രമിച്ചു. ഓപ്പണ്‍ ടെന്‍ഡര്‍ മറികടക്കാനും ഇതുവഴി സാധിച്ചു. കരാര്‍ ലഭിക്കാന്‍ കമ്പനി ഉടമ സന്തോഷ് ഈപ്പന്‍ ലൈഫ് മിഷന്‍ ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. സി.ബി.ഐ നല്‍കിയ മറുപടിയുടെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.
ലൈഫ് വിവാദത്തിന് പിന്നാലെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശങ്ക
നിയമ വിരുദ്ധമായ നിയമനങ്ങളും സ്ഥിരപ്പെടുത്തലും അനുവദിക്കാൻ പാടില്ലെന്ന് കാട്ടി ഐഎഎസ് കാരുടെ ഗ്രൂപ്പില്‍ വന്ന സന്ദേശം ഇതിന് തെളിവാണ്. ലൈഫ് വിവാദം സിബിഐ, വിജിലന്‍സ് അന്വേഷണത്തിലേക്ക് അടക്കം നീങ്ങിയതോടെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശങ്ക. നിയമ വിരുദ്ധമായ നിയമനങ്ങളും സ്ഥിരപ്പെടുത്തലും അനുവദിക്കാൻ പാടില്ലെന്ന് കാട്ടി ഐഎഎസ് കാരുടെ ഗ്രൂപ്പില്‍ വന്ന സന്ദേശം ഇതിന് തെളിവാണ്. നിയമനങ്ങളും സ്ഥിരപ്പെടുത്തലും ചട്ടവിരുദ്ധമെന്ന് വ്യക്തമാക്കുന്ന കോടതി വിധികള്‍ അടക്കമാണ് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം ഗ്രൂപ്പില്‍ സന്ദേശമിട്ടത്. സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളും നിയമനങ്ങളും […]