Kerala

ഒരു ഗ്രാമത്തെ പ്രളയം വിഴുങ്ങിയ ദിവസത്തിന്റെ നടുക്കുന്ന ഓര്‍മകള്‍; കവളപ്പാറ ദുരന്തത്തിന് നാലാണ്ട്

കവളപ്പാറ ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ക്ക് ഇന്ന് 4 വര്‍ഷം. 59 പേരുടെ ജീവന്‍ പൊലിഞ്ഞ ദുരന്തത്തില്‍ 11 പേരുടെ മൃതദേഹം കണ്ടെത്താന്‍ പോലും കഴിഞ്ഞിട്ടില്ല. വീടും , ഭൂമിയും ഒലിച്ച് പോയെങ്കിലും ബാങ്കുകളില്‍ നിന്നുള്ള നോട്ടീസ് വരുന്നത് തുടരുകയാണ്. 2019 ഓഗസ്റ്റ് എട്ടിന് രാത്രി എട്ടുമണിക്കാണ് മലയോര മേഖലയെ ഉരുള്‍പൊട്ടലിന്റെയും പ്രളയത്തിന്റെയും രൂപത്തില്‍ വിഴുങ്ങിയത്. 45 വീടുകള്‍ മണ്ണിനടിയിലായി. ഒന്ന് ഓടി രക്ഷപെടാന്‍ പോലുമാകാതെ 59 ജീവനുകള്‍ മുത്തപ്പന്‍ കുന്നിന്റെ മാറില്‍ പുതഞ്ഞു പോയി. 20 ദിവസം […]

World

ഇന്തോനേഷ്യയിലെ മണ്ണിടിച്ചിലിൽ മരണസംഖ്യ ഉയരുന്നു; 11 മരണം

ഇന്തോനേഷ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയായ റിയാവു ദ്വീപിൽ തിങ്കളാഴ്ചയുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 11 ആയി. പ്രവിശ്യയിലെ നതുന റീജൻസിയിലെ പ്രകൃതിദുരന്തത്തിൽ 50 ഓളം പേരെ കാണാനില്ലെന്നാണ് വിവരം. ദേശീയ ദുരന്ത നിവാരണ ഏജൻസി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ദേശീയ ദുരന്ത നിവാരണ ഏജൻസി വക്താവ് അബ്ദുൾ മുഹരി പറഞ്ഞു. നതുനയിലെ സെരാസൻ ഗ്രാമത്തിലെ വീടുകൾക്ക് ചുറ്റുമുള്ള കുന്നുകളിൽ നിന്ന് വൻതോതിൽ ചെളി വീണതായി ഏജൻസി വക്താവ് അബ്ദുൾ മുഹരി പറഞ്ഞു. രക്ഷാപ്രവർത്തകർ […]

India National

ഉത്തരാഖണ്ഡിലെ ജോഷിമഠിൽ മണ്ണിടിച്ചിൽ; 66 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

ജനങ്ങളെ ആശങ്കയിലാക്കി ഉത്തരാഖണ്ഡിലെ ജോഷിമഠിൽ മണ്ണിടിച്ചിലും വീടുകളിൽ വിള്ളലും. 66 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 560 വീടുകളിൽ വിള്ളൽ രൂപപ്പെട്ടു.സംഭവത്തിൽ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ഉന്നതതല യോഗം വിളിച്ചു. പതിവായി ഭൂചലനവും മണ്ണിടിച്ചിലും ഉണ്ടാകുന്ന ഉത്തരാഖണ്ഡ് ചമോലി ജില്ലയിലെ ജോഷിമട് മേഖലയിലാണ് വിചിത്ര ഭൗമ പ്രതിഭാസം.ഇതുവരെ 560 വീടുകളിൽ വിള്ളൽ രൂപപ്പെട്ടു 66 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. പ്രദേശത്തെ മിക്ക റോഡുകളിൽ പോലും വിള്ളൽ ഉണ്ടായി.നടക്കാൻ പോലും പ്രയാസമുണ്ടാകുന്ന സ്ഥിതിയിൽ ദിവസം കഴിയുന്തോറും വിള്ളൽ വലുതാകുന്നതായി നാട്ടുകാർ ആശങ്ക […]

Kerala

മലപ്പുറം ആനക്കയം പന്തല്ലൂർ മലയിൽ ഉരുൾപൊട്ടൽ

മലപ്പുറം ആനക്കയം പന്തല്ലൂർ മലയിൽ ഉരുൾപൊട്ടൽ . ഒരേക്കറിലേറെ റബർ തോട്ടം ഒലിച്ചു പോയി. ഇന്നലെ രാത്രിയാണ് മലയിടിച്ചിൽ ഉണ്ടായത്. ഉരുൾ പൊട്ടൽ ഉണ്ടായത് ജനവാസ മേഖലയിൽ അല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി ഈ പ്രദേശത്ത് കനത്ത മഴ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നു. ആളപായം ഇല്ലെങ്കിലും ഒഴുകി എത്തിയ കല്ലും മണ്ണും മരങ്ങളും ഗതാഗത തടസം ഉണ്ടാക്കിയിട്ടുണ്ട്.

Kerala

കുടയത്തൂരിലെ ഉരുള്‍പൊട്ടല്‍; രണ്ട് മൃതദേഹം കണ്ടെത്തി; മൂന്നുപേര്‍ക്കായി തെരച്ചില്‍

ഇടുക്കി കുടയത്തൂരിലെ ഉരുള്‍പൊട്ടലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. മണ്ണിനടിയിലായ മൂന്നുപേരെ ഇനിയും കണ്ടെത്താനുണ്ട്. സംഗമം കവല മാളിയേക്കല്‍ കോളനിയിലാണ് ഉരുള്‍പൊട്ടിയത്. ചിറ്റാലിച്ചാലില്‍ സോമന്റെ വീട് പൂര്‍ണമായും ഒലിച്ചുപോയി. മാതാവ് തങ്കമ്മയുടെ മൃതദേഹം രാവിലെ നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയിരുന്നു. മണ്ണുമാന്തി യന്ത്രം അടക്കമുള്ള സംവിധാനങ്ങളെത്തിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുകയാണ്. വീണ്ടും ഉരുള്‍പൊട്ടാനുള്ള സംശയം മുന്നറിയിപ്പ് നല്‍കിയതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. രണ്ടാമത് കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. സോമന്‍, ഭാര്യ ഷീജ, മകള്‍ ഷൈബ, ഇവരുടെ […]

Kerala

ഇടുക്കി കുടയത്തൂരില്‍ ഉരുള്‍പൊട്ടലില്‍ ഒരു മരണം; നാല് പേരെ കാണാതായി

ഇടുക്കി കുടയത്തൂരില്‍ ഉരുള്‍പൊട്ടലില്‍ ഒരു മരണം. സംഗമം കവല മാളിയേക്കല്‍ കോളനിയിലാണ് ഉരുള്‍പൊട്ടിയത്. ചിറ്റാലിച്ചാലില്‍ സോമന്റെ വീട് പൂര്‍ണമായും ഒലിച്ചുപോയി. മാതാവ് തങ്കമ്മയുടെ മൃതദേഹം കണ്ടെത്തി. ഒരു കുടുംബത്തിലെ നാല് പേരെ കാണാതായെന്നാണ് സംശയം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. കാണാതായവര്‍ക്ക് വേണ്ടി ഫയര്‍ഫോഴ്‌സും നാട്ടുകാരും പൊലീസും തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രി മുതല്‍ അതിശക്തമായ മഴയാണ് പ്രദേശത്ത് പെയ്യുന്നത്. പ്രദേശത്ത് ആദ്യമായാണ് ഉരുള്‍പൊട്ടലുണ്ടാകുന്നതെന്നും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ ട്വന്റിഫോറിനോട് പറഞ്ഞു. ജാഗ്രത […]

Kerala

കൂട്ടിക്കലിലുണ്ടായത് ഉരുൾപ്പൊട്ടലല്ല, മണ്ണിടിച്ചിൽ; തിരുത്തി ജില്ലാ ഭരണകൂടം

കോട്ടയം കൂട്ടിക്കലിലുണ്ടായത് ഉരുൾപ്പൊട്ടലല്ല മണ്ണിടിച്ചിലാണെന്ന് ജില്ലാ ഭരണകൂടം. കൂട്ടിക്കലിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ലെന്നാണ് പുതിയ അറിയിപ്പ്. നേരത്തെ ഉരുൾപ്പൊട്ടലെന്നായിരുന്നു പുറത്ത് വന്നിരുന്ന വാർത്തകൾ. മണ്ണിടിച്ചിലുണ്ടായത് ജനവസമേഖലയിലല്ലാത്തതിനാൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ട് ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തേക്ക് പുറപ്പെട്ടിരുന്നു. ഇന്ന് പുലർച്ചെ മൂന്നേ മുക്കാലോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള ഫയർ ഫോഴ്‌സ് യൂണിറ്റാണ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിരിക്കുന്നത്. കോട്ടയം മണിമലയാറിൽ ഇന്ന് ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇന്നലെ ജലനിരപ്പ് താഴ്ന്ന നിലയിലായിരുന്നു.

Kerala

മഴക്കെടുതി: സംസ്ഥാനത്ത് മരണം എട്ടായി

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം എട്ട് ആയി. സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നതിനിടെ വിവിധ ജില്ലകളില്‍ ഉരുള്‍പൊട്ടലും കടല്‍ക്ഷോഭവും ശക്തമാകുകയാണ്. ഒഴുക്കില്‍പ്പെട്ട് കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. മുണ്ടക്കയത്ത് ഒഴുക്കില്‍പ്പെട്ടയാളുടെ മൃതദേഹം രാവിലെ കണ്ടെത്തി. ചുമട്ടുതൊഴിലാളിയായ റിയാസാണ് മരിച്ചത്. കൂട്ടിക്കല്‍ ചപ്പാത്തിലാണ് അപകടമുണ്ടായത്. കുട്ടമ്പുഴയില്‍ ഇന്നലെ വനത്തിനുള്ളില്‍ കാണാതായ ആളെ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടമ്പുഴ ഉരുളന്‍ തണ്ണിയില്‍ പശുവിനെ അഴിക്കാന്‍ വനത്തിലേക്ക് പോയ പൗലോസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മഴയില്‍ മരത്തിന്റെ കമ്പ് ഒടിഞ്ഞ് വീണ് തലയില്‍ […]

Kerala

മലയോരമേഖലകളില്‍ മഴ കനക്കുന്നു; വിവിധയിടങ്ങളില്‍ ഉരുള്‍ പൊട്ടല്‍; പേരാവൂരില്‍ വന്‍ നാശനഷ്ടം

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര മേഖലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം. കോട്ടയത്തും കണ്ണൂരും വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. ഉരുള്‍പൊട്ടലില്‍ കണ്ണൂര്‍ പേരാവൂരില്‍ കനത്ത നാശനഷ്ടമാണുണ്ടായത്. പേരാവൂരില്‍ വിവിധ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. പേരാവൂര്‍ നെടുംപോയില്‍ വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി. കണിച്ചാറിലും പൂളക്കുറ്റിയിലും ഉള്‍പ്പെടെ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നെടുംപോയിലില്‍ നിരവധി വീടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. നെടുംപൊയില്‍ ടൗണില്‍ വെള്ളം കയറി. ചുരം വഴിയുള്ള വാഹന ഗതാഗതം തടസപ്പെട്ടു. വയനാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള കണ്ണൂരിന്റെ മലയോര മേഖലയില്‍ അതിശക്തമായ മഴയാണ്. […]

Kerala

കളമശേരിയിലെ മണ്ണിടിച്ചില്‍: സുരക്ഷാവീഴ്ച അന്വേഷിക്കാന്‍ ഇന്ന് എഡിഎമ്മിന്റെ പരിശോധന നടക്കും

കൊച്ചി കളമശേരി ഇലക്ട്രോണിക് സിറ്റിയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞ് നാല് പേര്‍ മരിച്ച സംഭവത്തില്‍ ഇന്ന് എഡിഎമ്മിന്റെ നേതൃത്വത്തില്‍ പരിശോധന നടക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സുരക്ഷാവീഴ്ചയുണ്ടായോ എന്നാണ് വിദഗ്ധസംഘം പരിശോധിക്കുന്നത്. അഞ്ച് ദിവസത്തിനകം സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അനധികൃതമായ മണല്‍ ഊറ്റലാണ് നടക്കുന്നതെന്ന് നാട്ടുകാര്‍ ആക്ഷേപമുയര്‍ത്തുന്ന പശ്ചാത്തലത്തില്‍ ഇക്കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടക്കുമെന്നാണ് വിവരം. മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശമല്ല ഇതെന്നും അനധികൃതമായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതാണ് ദുരന്തത്തിന് വഴിവെച്ചതെന്നുമാണ് നാട്ടുകാരുടെ ആരോപണം. പ്രദേശത്തുനിന്ന് മണല്‍ ഊറ്റാനാണ് കമ്പനികള്‍ ശ്രമിക്കുന്നതെന്നും […]