‘ഞങ്ങള്‍ ബാഴ്സലോണയാണ്, എല്ലാ മത്സരവും ജയിക്കാന്‍ ബാധ്യതയുള്ളവര്‍’ ‘ഇങ്ങനെ അവസാനിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചതല്ല, പക്ഷേ ഈ വര്‍ഷം ഇതാണ് ഞങ്ങളുടെ ആകെ തുക. ഞങ്ങള്‍ ദുര്‍ബല ടീമാണ്, ആവേശമുള്ള ഏത് ടീമിനും തോല്‍പ്പിക്കാന്‍ പറ്റിയ ടീം’ മത്സരശേഷം ബാഴ്സ ഇതിഹാസം ലിയോണല്‍ മെസിയുടെ വാക്കുകളാണിത്. ബാഴ്സലോണയുടെ ഇപ്പോഴത്തെ മുഴുവന്‍ ദയനീയതയും പ്രകടമാണ് ഈ വാക്കുകളില്‍. ജയമല്ലാത്ത മറ്റൊന്നും പകരംവെക്കാനില്ലാതെ കളത്തിലറങ്ങിയ ബാഴ്സ 2-1 പരാജയപ്പെട്ട് ദയനീയമായാണ് ലീഗില്‍ റൈസില്‍ നിന്നും പുറത്താവുന്നത്. കേവലം 79 പോയന്റുമായി രണ്ടാം […]
Tag: laliga
റോയല്‍ റയല്‍; സ്പെയിനിലെ ചാമ്പ്യന്മാര്‍ റയല്‍ തന്നെ
സ്പെയിനിലെ ചാമ്പ്യന്മാരായി റയല്‍ മാഡ്രിഡ്. ഒരു മത്സരം ബാക്കി നില്‍ക്കെയാണ് റയല്‍ സ്പാനിഷ് ലീഗ് കിരീടം ഉറപ്പിച്ചത്. വില്ലാറയലുമായ മത്സരത്തില്‍ 2-1 വിന് ജയിച്ചതോടെ ബാഴ്സയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി റയല്‍ കിരീടം ഉറപ്പിക്കുകയായിരുന്നു. ഇത് റയലിന്‍റെ 34ാമത്തെ ലാലീഗ കിരീടമാണ്. 37 മത്സരങ്ങളില്‍ നിന്നും 86 പോയന്‍റുമായാണ് റയല്‍ കിരീടം നേടിയത്. റയലിനായി രണ്ട് ഗോളുകളും നേടിയത് റയലിന്‍റെ ടോപ് സ്കോറര്‍ കൂടിയായ ബെന്‍സേമയാണ്. അതേസമയം 37 മത്സരങ്ങളില്‍ നിന്നും 79 പോയന്‍റ് മാത്രം നേടി […]
ലാലിഗ: ഗ്രാനഡയും കടന്ന് റയൽ കിരീടത്തിനരികിൽ
ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റ് കൂടി നേടാനായാൽ റയലിന് കിരീടം നേടാം മാഡ്രിഡ്: നിർണായക മത്സരത്തിൽ ഗ്രാനഡയെ അവരുടെ ഗ്രൗണ്ടിൽ മുട്ടുകുത്തിച്ച റയൽ മാഡ്രിഡ് സ്പാനിഷ് ലാലിഗ കിരീടത്തിന് തൊട്ടരികിൽ. 36-ാം മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിലാണ് സിനദിൻ സിദാൻ പരിശീലിപ്പിക്കുന്ന സംഘം ഗ്രാനഡയെ വീഴ്ത്തിയത്. ഫെർലാൻഡ് മെൻഡി, കരീം ബെൻസേമ എന്നിവർ സന്ദർശകർക്കു വേണ്ടി ഗോൾ നേടിയപ്പോൾ ഡാർവിൻ മാക്കിസ് ഗ്രാനഡയുടെ ആശ്വാസ ഗോൾ നേടി. ഇതോടെ റയലിന് രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സലോണയേക്കാൾ […]
മെസി-സുവാരസ്-ഗ്രീസ്മാന്‍ കൂട്ടുകെട്ടില്‍ ബാഴ്സക്ക് മികച്ച വിജയം
ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് വില്ലാറിയലിനെ തോല്‍പിച്ച് ബാഴ്സലോണ ലാലീഗയില്‍ തിരിച്ചെത്തി. ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് വില്ലാറിയലിനെ തോല്‍പിച്ച് ബാഴ്സലോണ ലാലീഗയില്‍ തിരിച്ചെത്തി. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ സമനിലക്കുരുക്കില്‍പെട്ട ബാഴ്സ ഈ വിജയത്തോട് കൂടി വന്‍ തിരിച്ചു വരവാണ് നടത്തിയത്. കളി തുടങ്ങി മൂന്നാം മിനുറ്റില്‍ തന്നെ പോവ് ടോറസില്‍ നിന്നുവന്ന ഓണ്‍ ഗോളിലൂടെ ബാഴ്സ തുടങ്ങിയെങ്കിലും തൊട്ടുപിന്നാലെ ജെറാഡ് മൊറീനോയിലൂടെ വില്ലാറിയല്‍ തിരിച്ച് വന്നു. ലയണല്‍ മെസ്സിയുടെ മികച്ച അസിസ്റ്റിലൂടെ സുവാരസും ഗ്രീസ്മാനും വല കുലുക്കിയതോടെ ആരാധകര്‍ […]
ലാലിഗയില്‍ റയല്‍മാഡ്രിഡിന് വിജയത്തുടര്‍ച്ച
ലാലിഗയില്‍ റയല്‍മാഡ്രിഡിന് വിജയത്തുടര്‍ച്ച. അത്‌ലറ്റിക്കോ ബില്‍ബാവോയെ എതിരില്ലാത്ത ഒരു ഗോളിനാണ് റയല്‍ പരാജയപ്പെടുത്തിയത്. ലാലിഗയില്‍ റയല്‍മാഡ്രിഡിന് വിജയത്തുടര്‍ച്ച. അത്‌ലറ്റിക്കോ ബില്‍ബാവോയെ എതിരില്ലാത്ത ഒരു ഗോളിനാണ് റയല്‍ പരാജയപ്പെടുത്തിയത്. ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന്‍റെ പെനാല്‍ട്ടി ഗോളാണ് റയലിന് വിജയമൊരുക്കിയത്. ഈ വിജയത്തോടെ ലീഗില്‍ 34 മത്സരങ്ങളില്‍ നിന്ന് 77 പോയിന്‍റുമായി റയല്‍ ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നു. തൊട്ടുപിന്നില്‍ 70 പോയിന്‍റുമായി ബാഴ്സലോണയും പട്ടികയില്‍ ഉണ്ട്. മാര്‍സലോവിനെ ബോക്സില്‍ വീഴ്ത്തിയതിനാണ് പെനാല്‍റ്റി അനുവദിക്കുന്നത്. തുടര്‍ച്ചയായ ഏഴാം ജയമാണ് റയലിന്റേത്
ജയത്തോടെ റയല്‍ മാഡ്രിഡ് ലാലിഗയില്‍ ഒന്നാമത്
ബാഴ്സക്കും റയലിനും ഒരേ പോയിന്റാണെങ്കിലും നേര്‍ക്കുനേരെയുള്ള പോരാട്ടങ്ങളിലെ മുന്‍തൂക്കമാണ് റയലിനെ ഒരുപടി മുന്നിലെത്തിച്ചത്… റയല്‍ സോസിഡാഡിനെതിരെ 2-1ന്റെ ജയത്തോടെ ലാലിഗ കിരീട പോരാട്ടത്തിന്റെ നിയന്ത്രണം റയല്‍ മാഡ്രിഡ് ഏറ്റെടുത്തു. ഈ ജയത്തോടെ ബാഴ്‌സലോണയെ മറികടന്ന് റയല്‍ മാഡ്രിഡ് ലാലിഗയില്‍ ഒന്നാമതെത്തി. ഇരുടീമുകള്‍ക്കും ഒരേ പോയിന്റാണെങ്കിലും നേര്‍ക്കുനേരെയുള്ള പോരാട്ടങ്ങളിലെ മുന്‍തൂക്കമാണ് റയലിനെ ഒരുപടി മുന്നിലെത്തിച്ചത്. വിനീഷ്യസ് ജൂനിയറിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനല്‍റ്റി ഗോളാക്കി 50ാം മിനുറ്റില്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് റയല്‍ മാഡ്രിഡിനെ മുന്നിലെത്തിച്ചു. വൈകാതെ സോസിഡാഡ് […]
അന്‍സു ഫാറ്റി തിളങ്ങി, ബാഴ്‌സലോണക്ക് ഇരട്ടഗോള്‍ ജയം
ബാഴ്‌സലോണയുടെ പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരമാണ് അന്‍സു ഫാറ്റിയെന്ന പരിശീലകന്‍ സെറ്റിയന്റെ വാക്കുകള്‍ക്ക് അടിവരയിടുന്ന പ്രകടനമായിരുന്നു 17കാരന്റേത്… ‘എന്റെ കളി കാണാനിരിക്കുന്നതേയുള്ളൂ’വെന്ന് ബാഴ്‌സലോണയുടെ കൗമാര വിസ്മയം അന്‍സു ഫാറ്റി സൂചന നല്‍കിയ മത്സരത്തില്‍ ലെഗന്‍സിനെ ബാഴ്‌സ 2-0ത്തിന് തോല്‍പിച്ചു. ഇതോടെ ലാലിഗയിലെ രണ്ടാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം ബാഴ്‌സലോണ വീണ്ടും അഞ്ചാക്കി ഉയര്‍ത്തി. ആദ്യമായി നൗകാമ്പില്‍ കാണികളില്ലാതെ ലാ ലിഗ മത്സരത്തിനിറങ്ങിയപ്പോള്‍ പതിഞ്ഞ തുടക്കമായിരുന്നു ബാഴ്‌സലോണയുടേത്. ഗോള്‍ വഴങ്ങുമെന്നും പലതവണ തോന്നിപ്പിച്ചു. ആദ്യ പതിനഞ്ച് മിനുറ്റില്‍ രണ്ട് […]
ലാ ലിഗയില്‍ വീണ്ടും പന്തുരുളുന്നു; ജൂണില്‍ മത്സരങ്ങള്‍ ആരംഭിച്ചേക്കും
താരങ്ങളെല്ലാവരെയും പരിശീലനത്തിന് എത്തുന്നതിന് മുമ്പ് കോവിഡ് പരിശോധനക്ക് വിധേയരാക്കുമെന്നും ചൊവ്വാഴ്ച്ച മുതല്‍ ടെസ്റ്റുകള്‍ ആരംഭിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. കോവിഡ് വ്യാപനത്തെതുടര്‍ന്ന് നിര്‍ത്തി വച്ച സ്പാനിഷ് ലീഗ് (ലാ ലിഗ) ഫുട്‌ബോള്‍ മത്സരങ്ങള്‍ പുനരാരംഭിക്കുന്നു. ടീമുകളുടെ പരിശീലനം ഈ ആഴ്ച്ച തന്നെ തുടങ്ങുമെന്നും എല്ലാവിധ സുരക്ഷയോടെയായിരിക്കും പരിശീലനമെന്നും സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി. ലോക്ക്ഡൗണില്‍ സ്പാനിഷ് സര്‍ക്കാര്‍ ചില ഇളവുകള്‍ വരുത്തിയതോടെയാണ് ലാ ലിഗയ്ക്കു അരങ്ങുണരുന്നത്. ജൂണ്‍ ആദ്യവാരം തുടങ്ങി യൂറോപ്യന്‍ സമ്മറിനു മുമ്പ് ലാലിഗയിലെ മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കാനാണ് […]