രാജ്യദ്രോഹക്കേസിൽ ഐഷ സുൽത്താനക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ചാനൽ ചർച്ചയിലെ പരാമർശത്തിൽ കവരത്തി പൊലീസാണ് ഐഷക്കെതിരെ കേസെടുത്തത്. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച ഐഷ സുൽത്താനക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാവാനും, അറസ്റ്റ് രേഖപ്പെടുത്തിയാൽ ജാമ്യത്തിൽ വിടണമെന്നായിരുന്നു കോടതി നിർദേശിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മണിക്കൂറുകളോളമാണ് കവരത്തി പൊലീസ് ഐഷ സുൽത്താനയെ ചോദ്യം ചെയ്തത്. മീഡിയവൺ ചാനൽ ചർച്ചക്കിടെ നടന്ന പരാമർശത്തെ തുടർന്നാണ് ഐഷ സുൽത്താനക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്. […]
Tag: Lakshadweep
രാജ്യദ്രോഹക്കേസ്; ആയിഷ സുല്‍ത്താനയോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടിസ്
രാജ്യദ്രോഹക്കേസില്‍ ആയിഷ സുല്‍ത്താനയോട് വ്യാഴാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നോട്ടിസ് നല്‍കി. രാവിലെ 10.30ന് കവരത്തി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടിസ്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത് വിട്ടയച്ച ആയിഷയോട് മൂന്ന് ദിവസം ദ്വീപില്‍ തുടരാന്‍ നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമാണ് രാജ്യദ്രോഹ കേസില്‍ ആയിഷ സുല്‍ത്താനയെ ചോദ്യം ചെയ്ത് വിട്ടയച്ചത്. മൂന്നരമണിക്കൂര്‍ നേരമാണ് കവരത്തിയില്‍ വെച്ച് അന്വേഷണ സംഘം മൊഴിയെടുത്തത്. വൈകിട്ട് നാല് മണിയോടെയാണ് കവരത്തിയിലെ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ അഭിഭാഷകനൊപ്പം ആയിഷ […]
ഒരുതവണ യാത്രക്ക് 23 ലക്ഷം രൂപ; പ്രഫുൽ പട്ടേൽ നടത്തുന്നത് ആഡംബര യാത്രകൾ
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുല്‍ പട്ടേൽ നടത്തുന്നത് ആഡംബര യാത്രകളെന്ന് കണക്കുകൾ. ഒരു തവണ ദ്വീപില്‍ വരാന്‍ ഖജനാവില്‍ നിന്ന് പ്രഫുല്‍ പട്ടേലിന് വേണ്ടി ചെലവഴിക്കുന്നത് 23 ലക്ഷം രൂപയിലധികമാണ്. ഡോര്‍ണിയര്‍ വിമാനം ചാര്‍ട്ട് ചെയ്‍താണ് അഡ്മിനസ്ട്രേറ്റർ യാത്രകൾ ചെയ്യുന്നത്. ആറു മാസത്തിനിടെ ദ്വീപിലേക്ക് പറന്നത് നാല് തവണയാണ്. പ്രഫുൽ പട്ടേലിനെതിരെ അഴിമതി ആരോപണവുമായി ദാമൻ ദിയുവിലെ ഉദ്യോഗസ്ഥരും രംഗത്തെത്തി. ഇത് സംബന്ധിച്ച് സില്‍വാസയിലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. 400 കോടിയുടെ നിർമ്മാണ കരാറുകൾ സ്വന്തക്കാർക്ക് […]
‘ബിജെപി നേതാവ് ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുമ്പോൾ ഞാൻ ജനിച്ച മണ്ണിന് വേണ്ടി പൊരുതി കൊണ്ടിരിക്കും’; രാജ്യദ്രോഹ കേസില്‍ ഐഷ സുല്‍ത്താന
ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് നടത്തിയ പരാമര്‍ശത്തിന്‍റെ പേരില്‍ രാജ്യദ്രോഹ കേസ് ചുമത്തിയതില്‍ പ്രതികരണവുമായി ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താന. താന്‍ ജനിച്ച മണ്ണിന് വേണ്ടി പോരാടി കൊണ്ടിരിക്കുമ്പോള്‍ തനിക്കെതിരെ പരാതി നല്‍കിയ ബി.ജെ.പി നേതാവ് ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുന്ന നടപടിയാണ് ചെയ്യുന്നതെന്നും നാളെ ഒറ്റപെടാൻ പോവുന്നത് ദ്വീപിനെ ഒറ്റി കൊടുത്ത ഒറ്റുക്കാര്‍ ആയിരിക്കുമെന്നും ഐഷ സുല്‍ത്താന പറഞ്ഞു. തളർത്തിയാൽ തളരാൻ വേണ്ടിയല്ലാ നാടിന് വേണ്ടി ശബ്ദം ഉയർത്തിയതെന്നും തൻ്റെ ശബ്ദം ഇനിയാണ് ഉച്ചത്തിൽ ഉയരാൻ പോവുന്നതെന്നും […]
അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവിന് പിന്നാലെ മലയാളികള്‍ ദുരിതത്തില്‍; ലക്ഷദ്വീപില്‍ നിന്ന് മടങ്ങാനൊരുങ്ങി നിരവധിപേര്‍
പുറംനാട്ടുകാര്‍ ഉടന്‍ ദ്വീപ് വിടണമെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ ആവശ്യപ്പെട്ടതോടെ കരയില്‍ നിന്നെത്തിയ മലയാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് തിരിക്കാനൊരുങ്ങുന്നു. ലോക്ക്ഡൗണ്‍ കാരണം കഴിഞ്ഞ ഒന്നര മാസമായി ജോലിയും കൂലിയുമില്ലാതെ കഴിയുന്നവരും കൂട്ടത്തിലുണ്ട്. പലരും ഭക്ഷണത്തിനു പോലും പ്രയാസപ്പെടുന്നതായി നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്ന മലയാളികൾ മീഡിയവണിനോട് പറഞ്ഞു. ഈ മാസം 13ന് കൊച്ചിയിലേക്കുള്ള കപ്പലില്‍ കൂടുതല്‍ മലയാളികള്‍ മടങ്ങും. തേങ്ങയിടുന്നവര്‍ മുതല്‍ മെക്കാനിക്കല്‍ ജോലികളില്‍ ഏര്‍പ്പെട്ടവരടക്കം നിരവധി പേരാണ് മടങ്ങാനൊരുങ്ങുന്നത്. ഇവരില്‍ പലരും കാലാവധി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് അഡ്മിനിസ്ട്രേഷനെ സമീപിച്ചിട്ടുണ്ടെങ്കിലും മറുപടി […]
ഭക്ഷ്യവസ്തുക്കളുടെ വിതരണം ഉറപ്പ് വരുത്തണം: ലക്ഷദ്വീപിലെ പട്ടിണിയില്‍ ഇടപെട്ട് ഹൈക്കോടതി
ലക്ഷദ്വീപിലെ പട്ടിണിയില്‍ ഇടപെടലുമായി ഹൈക്കോടതി. ആവശ്യമായ അരിയും മറ്റും വിതരണം ചെയ്യുന്നുണ്ടെന്ന് കലക്ടർ ഉറപ്പ് വരുത്തണമെന്ന് കോടതി നിർദേശിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പിഎംജികെവൈ പദ്ധതി പ്രകാരം അരി വിതരണം ചെയ്യുന്നുണ്ടെന്ന് ഭരണകൂടം കോടതിയെ അറിയിച്ചു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ലോക്ഡൗൺ അവസാനിക്കും വരെ ലക്ഷദ്വീപിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അമിനി സ്വദേശിയും ലക്ഷദ്വീപ് വഖഫ് ബോർഡ് അംഗവുമായ കെ.കെ നാസിഹ് ആണ് കോടതിയെ സമീപിച്ചത്. ദ്വീപിലെ 80 ശതമാനം ജനങ്ങളും ദിവസക്കൂലിക്കാരാണ്. ലോക്ഡൗൺ […]
ലോക്ഡൌണ്‍ നീട്ടിയതോടെ ലക്ഷദ്വീപ് വീണ്ടും ദുരിതത്തില്‍
ലക്ഷദ്വീപില്‍ വീണ്ടും ലോക്ഡൌൺ നീട്ടിയതോടെ പല കുടുംബങ്ങളും ദുരിതത്തിലാണ്. കരിനിയമങ്ങള്‍ അടിച്ചേല്‍പിക്കുമ്പോഴും ഭക്ഷ്യ കിറ്റ് പോലും നല്‍കാത്ത ഭരണകൂടത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കാർഗോ ഷിപ്പുകളെത്തുന്നതും അപൂർവ്വമായത് കൊണ്ട് കടകളിലും ഭക്ഷ്യസാധനങ്ങളെത്തുന്നില്ല. ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ദ്വീപ് നിവാസികൾ. കഴിഞ്ഞ ഏപ്രില്‍ 29 മുതല്‍ ലക്ഷദ്വീപില്‍ കോവിഡ് സാഹചര്യം കണക്കിലെടുത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ ആറ് ദ്വീപുകള്‍ പൂര്‍ണമായും അടച്ചിടുന്നത് നീട്ടുകയും ചെയ്തു. ഇതോടെ പട്ടിണിയിലായി പല കുടുംബങ്ങളും. ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നതിനെതിരെ […]
ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്റർക്കെതിരെ പ്രതിഷേധം; ദ്വീപ് നിവാസികളുടെ നിരാഹാര സമരം തുടങ്ങി
ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്റർ ഭരണ പരിഷ്‌കാരങ്ങളിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികളുടെ 12 മണിക്കൂർ നിരാഹാര സമരം ആരംഭിച്ചു. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആഹ്വാന പ്രകാരം നടക്കുന്ന നിരാഹാര സമരത്തിൽ ദ്വീപ് നിവാസികൾ വീടുകളിൽ കരിങ്കൊടി ഉയർത്തും. ദ്വീപിലെ ബിജെപി പ്രവർത്തകർ ഉൾപ്പെടെ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള കടകൾ പൂർണമായും അടച്ചിടും. അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ മാറ്റണമെന്നും പുതിയ നിയമങ്ങൾ പിൻവലിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ കടുത്ത പ്രതിഷേധങ്ങളിലേക്ക് […]
കരട് നിയമത്തിനെതിരെ എതിർപ്പ് അറിയിച്ചത് പതിനായിരത്തിലേറെ പേർ
ലക്ഷദ്വീപ് ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് റെഗുലേഷനുമായി ബന്ധപ്പെട്ട് ഭരണകൂടം ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ദ്വീപ് നിവാസികൾ. കരട് നിയമത്തിനെതിരെ എതിർപ്പ് അറിയിച്ചത് 10000ൽ ഏറെ പേർ. എന്നാല്‍ 593 പേർ മാത്രമാണ് എതിർപ്പ് പ്രകടിപ്പിച്ചതെന്നാണ് ഭരണകൂടം കോടതിയെ അറിയിച്ചത്. പൊതുജനാഭിപ്രായം ഇ മെയിൽ, തപാൽ വഴി അറിയിക്കാൻ ഏപ്രിൽ 28 മുതൽ മേയ് 19 വരെയാണ് സമയം നൽകിയത്. എല്ലാ ദ്വീപിൽ നിന്നും എതിർപ്പ് അറിയിച്ചിരുന്നുവെന്ന് ദ്വീപുകാർ പറയുന്നു. 20 ദിവസം മാത്രമാണ് അഭിപ്രായം അറിയിക്കാന്‍ ദ്വീപ് […]
ലക്ഷദ്വീപിൽ നിന്ന് രോഗികളെ വ്യോമമാർഗം കൊച്ചിയിലേക്ക് കൊണ്ടുവരുന്നതിന് മാർഗരേഖ തയ്യാറാക്കാൻ നിര്‍ദ്ദേശം
ലക്ഷദ്വീപിലെ രോഗികളെ ഹെലികോപ്റ്ററില്‍ കൊച്ചിയില്‍ എത്തിക്കുന്നതിന് മാർഗരേഖ തയ്യാറാക്കണമെന്ന് ഹൈക്കോടതി. ലക്ഷദ്വീപ് ഭരണകൂടത്തിനാണ് കോടതി നിർദേശം നല്‍കിയത്. കില്‍ത്താനില്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം അനുവദിക്കാന്‍ അമിനി മജിസ്ടേറ്റിനോട് ഹൈകോടതി നിര്‍ദ്ദേശിച്ചു. ദ്വീപില്‍ വികസന കാര്യങ്ങള്‍ ബോധവത്ക്കിരിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ഭരണകൂടം ഉത്തരവിറക്കി. ലക്ഷദ്വീപിലെ രോഗികളെ അടിയന്തര ചികിത്സക്കായി എയര്‍ ആംബുലന്‍സ് വഴി കൊച്ചിയിലെത്തിക്കുന്നതിന് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ചികിത്സിക്കുന്ന ഡോക്ടര്‍ ആവശ്യപ്പെട്ടാലും നാലു പേരടങ്ങുന്ന കമ്മറ്റി അംഗീകരിച്ചാല്‍ മാത്രമേ രോഗിയെ മാറ്റാന്‍ സാധിക്കു. അതിനാല്‍ രോഗികളെ എത്തിക്കുന്നതില്‍ […]