Kerala

ഹിജാബ് നിരോധനം പിന്‍വലിക്കണം; മദ്യം ടൂറിസത്തിന്റെ ഭാഗമല്ല; കേന്ദ്രസര്‍ക്കാരിനെതിരെ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍

കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍. ലക്ഷദ്വീപിലെ ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടതകള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഫലം കണ്ടില്ലെന്ന് മുഹമ്മദ് ഫൈസല്‍ എംപി കുറ്റപ്പെടുത്തി. അഡ്മിനിസ്ട്രേറ്ററെ കേന്ദ്രം തിരികെ വിളിക്കുന്നില്ല. മദ്യനിരോധനം സംബന്ധിച്ച കൂടിയാലോചനകള്‍ നടത്തിയിട്ടില്ലെന്നും മദ്യനിരോധനം പിന്‍വലിച്ചത് ഏകപക്ഷീയമായാണെന്നും മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ലക്ഷദ്വീപില്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടതകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഫലം കണ്ടില്ല. മദ്യ നിരോധനം പിന്‍വലിച്ചത് ഏകപക്ഷീയമെന്നും മദ്യ നിരോധന മേഖല സംബന്ധിച്ച് യാതൊരു കൂടിയാലോചനകളും […]

Kerala

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് തടയണം; മുഹമ്മദ് ഫൈസലിന്റെ ഹർജി ഇന്ന് സുപ്രിംകോടതിയിൽ

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന മുഹമ്മദ് ഫൈസലിന്റെ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും . വധ ശ്രമക്കേസിൽ മുഹമ്മദ് ഫൈസൽ ശിക്ഷിക്കപ്പെട്ടതിനാൽ ലക്ഷദ്വീപ് ലോക്സഭാംഗത്വം റദ്ദായതോടെയാണ് തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാൽ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചിരുന്നു. അതിവേഗതയിൽ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച നടപടിയിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അപ്പീൽ ഹൈക്കോടതി പരിഗണിച്ചു കൊണ്ടിരിക്കവെയാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. തെരെഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകരുതെന്ന് ചൂണ്ടിക്കാട്ടി ഫൈസലിന്റെ അഭിഭാഷകൻ ശശി പ്രഭു തെരെഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിട്ടുണ്ട് . ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതോടെ […]

National

വധശ്രമക്കേസ്; ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസലിന്റെ അപ്പീലില്‍ ഇന്ന് വിധി

വധശ്രമക്കേസില്‍ വിചാരണ കോടതി ഉത്തരവിനെതിരെ ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ള പ്രതികൾ നൽകിയ അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് വിധി പുറപ്പെടുവിക്കുക. വധശ്രമക്കേസില്‍ ശിക്ഷാവിധി നടപ്പിലാക്കുന്നത് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഹമ്മദ് ഫൈസല്‍ ഹൈക്കോടതിയെ സമീപിച്ചത്. ശിക്ഷാവിധിക്കൊപ്പം കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് സസ്‌പെന്‍ഡ് ചെയ്യണമെന്നും മുഹമ്മദ് ഫൈസലും കൂട്ടുപ്രതികളും കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി എം സയീദിന്റെ മരുമകന്‍ മുഹമ്മദ് സാലിഹിനെ വധിക്കാന്‍ […]

Kerala

ലക്ഷദ്വീപിൽ വീണ്ടും വിവാദ പരിഷ്‌കാരം

ലക്ഷദ്വീപിൽ വീണ്ടും വിവാദ പരിഷ്‌കാരം. സ്‌കൂളുകൾക്ക് വെള്ളിയാഴ്ചയുള്ള അവധി മാറ്റി ഞായറാഴ്ച്ചയാക്കി. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ( lakshadweep school holiday ) പൊതുവിദ്യാഭ്യാസ വകുപ്പാണ് ഉത്തരവിറക്കിയത്. ക്ലാസ് സമയവും പുനഃക്രമീകരിച്ചിട്ടുണ്ട്. മുൻപ് ലക്ഷദ്വീപിൽ വെള്ളിയാഴ്ചയായിരുന്നു അവധി. ഇനി മുതൽ സ്‌കൂൾ അവധി ഞായറാഴ്ചയാക്കിയത് വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചത്. ബീഫ് നിരോധനം, സ്‌കൂളുകളിൽ മാംസ ഭക്ഷണ നിരോധനം എന്നിവയ്ക്ക് പിന്നാലെയാണ് പുതിയ പരിഷ്‌കാരം. നേരത്തെ മീൻ പിടിക്കാൻ പോകുന്ന ഓരോ ബോട്ടിലും ഒരു സർക്കാർ […]

Football Sports

സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം, ലക്ഷദ്വീപിനെ തോൽപിച്ചത്ത് എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക്

സന്തോഷ് ട്രോഫി ദക്ഷിണ മേഖല മത്സരത്തിൽ കേരളത്തിന് തകർപ്പൻ ജയം. ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് കേരളം പരാജയപ്പെടുത്തിയത്. ആദ്യ പകുതിയില്‍ കേരളം 3-0 ന് ലീഡെടുത്തു. നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും വേണ്ടവിധത്തില്‍ അത് മുതലാക്കാന്‍ കേരള താരങ്ങള്‍ക്ക് കഴിഞ്ഞില്ല. കേരളത്തിനുവേണ്ടി നിജോ ഗില്‍ബര്‍ട്ട്, ജെസിന്‍, രാജേഷ് എസ്, അര്‍ജുന്‍ ജയരാജ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ തന്‍വീറിന്റെ സെല്‍ഫ് ഗോളും ടീമിന് തുണയായി. ലക്ഷദ്വീപിന്റെ ഉബൈദുള്ള ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. 82-ാം മിനിട്ടില്‍ പകരക്കാരനായി വന്ന രാജേഷിലൂടെ […]

Kerala

കൊവിഡ് : കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കാൻ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നിർദേശം

കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കാൻ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നിർദേശം. കേരളത്തിൽ കൊവിഡ് കൂടി വരുന്ന സാഹചര്യത്തിൽ ആണ് നടപടി എന്ന് ജില്ലാ കളക്ടർ അറിയിച്ചു. അടിയന്തര സാഹചര്യത്തിൽ അല്ലാതെ യാത്രകൾ പാടില്ലെന്നും ഉത്തരവുണ്ട്. ദ്വീപിൽ എത്തുന്നവർക്ക് ക്വാറന്റീൻ നിർബന്ധമാക്കി. ഏഴ് ദിവസം ഭരണകൂടം ഒരുക്കുന്ന സ്ഥലത്തൊ വീടുകളിലോ ക്വാറന്റീൻ ഇരിക്കണമെന്ന് ഭരണകൂടം അറിയിച്ചു. ലക്ഷദ്വീപിൽ 10,268 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 51 പേർ മരണപ്പെട്ടു.

India

ലക്ഷദ്വീപില്‍ വാട്ടര്‍ വില്ലകള്‍ നിര്‍മിക്കുമെന്ന് പ്രഫുല്‍ ഖോഡ പട്ടേല്‍

ലക്ഷദ്വീപില്‍ വാട്ടര്‍ വില്ലകള്‍ നിര്‍മിക്കുമെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. ഇന്ത്യയിലാദ്യമായി മാലിദ്വീപുകളിലേതുപോലെ വാട്ടര്‍ വില്ലകള്‍ നിര്‍മിക്കുമെന്ന് പ്രഫുല്‍ പട്ടേല്‍ തന്റെ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. 800 കോടി രൂപ ചിലവില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനാണ് പദ്ധതി നടപ്പിലാക്കുന്നത്.(water villas lakshadweep) ‘ലക്ഷദ്വീപിന്റെ പ്രകൃതിദത്തവും മനോഹരവുമായ ഇടങ്ങളിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായി വാട്ടര്‍ വില്ലകള്‍ സ്ഥാപിക്കും. 800 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ലോകോത്തര സൗകര്യങ്ങളില്‍, സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വില്ലകളാണ് നിര്‍മിക്കുക’. പട്ടേല്‍ ട്വീറ്റ് ചെയ്തു.ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധം […]

Economy World

കല്പേനിയിലെ കെട്ടിടങ്ങൾ പൊളിക്കാനുള്ള നീക്കവുമായി ലക്ഷദ്വീപ് ഭരണകൂടം

കല്പേനിയിലെ കെട്ടിടങ്ങൾ പൊളിക്കാനുള്ള നീക്കവുമായി ലക്ഷദ്വീപ് ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട് കെട്ടിട ഉടമകൾക്ക് അഡ്മിനിസ്ട്രേഷൻ നോട്ടീസ് നൽകി. ഏഴ് ദിവത്തിനകം ഉടമകൾക്ക് എതിർപ്പറിയിക്കാം. കവരത്തിയിൽ കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നൽക്യ നോട്ടീസ് കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. ഉടമസ്ഥർ രേഖകൾ ഹാജരാക്കിയതിനെ തുടർന്നായിരുന്നു നടപടി.https://812e77545a2743e8e3a590142187d342.safeframe.googlesyndication.com/safeframe/1-0-38/html/container.html കല്പേനിയിലെ വീടുകൾ അടക്കമുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. മുൻപ് ലക്ഷദ്വീപിലെ പലയിടങ്ങളിലും ഇത്തരത്തിൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, എതിർപ്പ് അറിയിക്കാൻ ആവശ്യമായ സമയം അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഈ നടപടി സ്റ്റേ […]

India

തീരത്തെ വീടുകള്‍ പൊളിച്ചുമാറ്റണ്ട; വിവാദ ഉത്തരവ് റദ്ദാക്കി ലക്ഷദ്വീപ് ഭരണകൂടം

കടല്‍തീരത്ത് നിന്ന് 20 മീറ്റര്‍ പരിധിയിലുള്ള വീടുകള്‍ പൊളിച്ചുമാറ്റണമെന്ന വിവാദ ഉത്തരവ് റദ്ദാക്കി ലക്ഷദ്വീപ് ഭരണകൂടം. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. കവരത്തിയിലെ 80 ഭൂവുടമകള്‍ക്ക് നല്‍കിയ നോട്ടീസാണ് റദ്ദാക്കിയത്. നിര്‍മ്മാണങ്ങള്‍ അനധികൃതമാണെന്ന് ആരോപിച്ച്‌ കഴിഞ്ഞ ജൂണ്‍ 25നായിരുന്നു തീരദേശത്ത് താമസിക്കുന്ന വീട്ടുകാര്‍ക്ക് നോട്ടീസ് നല്‍കിയത്. നോട്ടീസ് റദ്ദാക്കി കൊണ്ട് ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫിസര്‍ എന്‍. ജമാലുദ്ദീനാണ് ഉത്തരവിറക്കിയത്. നോട്ടീസ് ചോദ്യം ചെയ്ത് ദ്വീപ് നിവാസികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജിയില്‍ നാലാഴ്ച്ചയ്ക്കകം വിശദീകരണം നല്‍കാന്‍ ലക്ഷദ്വീപ് […]

Kerala

ലക്ഷദ്വീപിൽ ഭൂമി രജിസ്‌ട്രേഷനുള്ള സ്റ്റാംപ് ഡ്യൂട്ടി വർധിപ്പിച്ച നടപടിക്ക് സ്റ്റേ

ലക്ഷദ്വീപിൽ ഭൂമി രജിസ്‌ട്രേഷനുള്ള സ്റ്റാംപ് ഡ്യൂട്ടി വർധിപ്പിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. സ്റ്റാംപ് ഡ്യൂട്ടി വർധിപ്പിക്കാൻ അഡ്മിനിസ്‌ട്രേറ്റർക്കോ കളക്ടർക്കോ നിയമപരമായി അധികാരമില്ലെന്ന് കോടതി നിരീക്ഷിച്ചു. സ്ത്രീക്കും പുരുഷനും വ്യത്യസ്ത സ്റ്റാംപ് ഡ്യൂട്ടി ഏർപ്പെടുത്തിയ നടപടി വിവേചനമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ലക്ഷദ്വീപിൽ ഒരു ശതമാനമായിരുന്നു നേരത്തേ സ്റ്റാംപ് ഡ്യൂട്ടി. ഇത് സ്ത്രീകൾക്ക് ആറ് ശതമാനവും പുരുഷന്മാർക്ക് ഏഴ് ശതമാനവുമായാണ് വർധിപ്പിച്ചത്. സ്ത്രീയുടേയും പുരുഷന്റേയും പേരിലുള്ള സംയുക്ത ഭൂമിയാണെങ്കിൽ എട്ട് ശതമാനം എന്ന നിലയിലായിരുന്നു സ്റ്റാംപ് ഡ്യൂട്ടിയുടെ വർധന. […]