Kerala

ബോണക്കാട്ടെ തകർന്ന ലയങ്ങളുടെ അറ്റകുറ്റപ്പണികൾ ഓണം കഴിഞ്ഞാലുടൻ: വി ശിവൻകുട്ടി

തിരുവനന്തപുരം ബോണക്കാട് എസ്റ്റേറ്റിലെ വാസയോഗ്യമല്ലാത്ത ലയങ്ങളുടെ പുനരുദ്ധാരണം ഓണം കഴിഞ്ഞാലുടൻ ആരംഭിക്കുമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. ലയങ്ങളുടെ പുനരുദ്ധാരണം സംബന്ധിച്ച് ബോണക്കാട് എസ്റ്റേറ്റിൽ ധനമന്ത്രി കെ.എൻ ബാലഗോപാലിനൊപ്പം നടത്തിയ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പ്ലാന്റേഷൻ വർക്കേഴ്സ് റിലീഫ് ഫണ്ട് കമ്മിറ്റി മുഖാന്തിരം ലയങ്ങളുടെ പുനരുദ്ധാരണം നടത്തുന്നതിനായി 2.71 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ ചുമതല. ജില്ലാ കളക്ടർ ചെയർമാനായ പ്ലാന്റേഷൻ വർക്കേഴ്സ് റിലീഫ് ഫണ്ട് കമ്മിറ്റി മേൽനോട്ടം വഹിക്കുമെന്നും മന്ത്രി […]

UAE World

ഇന്ത്യക്ക് പുറമെ മൂന്ന് ഏഷ്യന്‍ രാജ്യക്കാര്‍ക്ക് കൂടി പുതിയ തൊഴില്‍ വിസകള്‍ അനുവദിക്കാന്‍ ഖത്തറിന്‍റെ തീരുമാനം

ഇന്ത്യക്ക് പുറമെ മൂന്ന് ഏഷ്യന്‍ രാജ്യക്കാര്‍ക്ക് കൂടി പുതിയ തൊഴില്‍ വിസകള്‍ അനുവദിക്കാന്‍ ഖത്തര്‍ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി പാകിസ്താന്‍, നേപ്പാള്‍, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളിലെ ഖത്തര്‍ വിസാ സെന്‍ററുകള്‍ ഈ മാസം പ്രവര്‍ത്തനം പുനരാരംഭിക്കും. കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവെച്ച തൊഴില്‍ വിസാ നടപടികളാണ് ഖത്തര്‍ പുനരാരംഭിക്കുന്നത്. തൊഴില്‍ വിസാ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ ഖത്തര്‍ സജ്ജീകരിച്ച വിസാ സെന്‍ററുകള്‍ ഈ മാസം പ്രവര്‍ത്തനം പുനാരംഭിക്കുമെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. നേപ്പാളിലെ കാഠ്മണ്ഡു […]