Kerala

കെഎസ്ആർടിസി ശമ്പള വിതരണം നാളെ

കെഎസ്ആർടിസി ശമ്പള വിതരണം ഉടൻ നടത്തുമെന്ന് മന്ത്രി ആന്റണി രാജു. ധനമന്ത്രി കേരളത്തിൽ നാളെ എത്തിയ ഉടനെ ശമ്പളം വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. മാനേജ്‌മെന്റിന് സമാഹരിക്കാൻ കഴിയുന്ന തുക ഇന്നും നാളെയുമായി സമാഹരിക്കും. കുറവ് വരുന്ന തുക നാളെ തന്നെ ധനവകുപ്പ് അനുവദിക്കും എന്നാണ് പ്രതീക്ഷയെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കേരളത്തിലെ സാധാരണ ജനങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സംവിധാനം ആണ് കെഎസ്ആർടിസി. അതുകൊണ്ട് തന്നെ ഈ സ്ഥാപനത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും മന്ത്രി […]

Kerala

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; ധനവകുപ്പുമായി ചർച്ച നടത്താൻ ഗതാഗതവകുപ്പ്

കെഎസ്ആർടിസി ശമ്പളപ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട ചർച്ചകളുമായി സർക്കാർ. ധനവകുപ്പുമായി കൂടി ആലോചിച്ച് വളരെ വേഗം തൊഴിലാളികൾക്ക് ശമ്പളം നൽകാനാണ് ഗതാഗതവകുപ്പിൻറെ നീക്കം.അതേസമയം സമരമുയർത്തി സർക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് തൊഴിലാളി സംഘടനകൾ. മാസം പകുതി പിന്നിട്ടു. ശമ്പളം നൽകാത്തതിനെതിരെ പണിമുടക്കടക്കമുള്ള സമരവും നടത്തി. എന്നിട്ടും സർക്കാർ കുലുങ്ങാതായതോടെയാണ് ഭരണ പ്രതിപക്ഷ യൂണിയനുകൾ സമരം കടുപ്പിക്കുന്നത്.ഗതാഗമന്ത്രി അനാവശ്യപിടിവാശി കാണിക്കുന്നുവെന്നാണ് പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ ആരോപണം.നാളെ മുതൽ ഭരണാനുകൂല സംഘടന സിഐടിയുവും സമരം പ്രഖ്യാപിച്ചതോടെ സർക്കാർ പ്രതിരോധത്തിലായി.പിന്നാലെ തിരക്കിട്ട ചർച്ചകൾ. മന്ത്രിസഭാ യോഗത്തിൽ […]

Kerala

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; സർക്കാരും തൊഴിലാളി സംഘടനകളും നേർക്കുനേർ

കെ എസ് ആർ ടി സി ശമ്പള പ്രതിസന്ധിയിൽ സർക്കാരും തൊഴിലാളി സംഘടനകളും നേർക്കുനേർ. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പ്രതികരണങ്ങൾ പ്രകോപനപരമെന്ന് തൊഴിലാളി യൂണിയനുകൾ പറഞ്ഞു. സർക്കാർ ധനസഹായം വേണ്ടെന്ന മന്ത്രിയുടെ നിലപാടിൽ വെട്ടിലായിരിക്കുകയാണ് മാനേജ്‌മെന്റ്. അതേസമയം പ്രതിപക്ഷ യൂണിയൻ ടി ഡി എഫ് ആഹ്വാനം ചെയ്ത സമരം ഇന്നു മുതൽ ആരംഭിക്കും. സർക്കാരിന്റെ 105 പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്ന് മാത്രമാണ് കെഎസ്ആർടിസി. താൻ കെഎസ്ആർടിസിയുടെ കണക്കപ്പിള്ളയല്ല, ഗതാഗത വകുപ്പിന്റെ മന്ത്രിയാണെന്ന് ആന്റണി രാജു പ്രതികരിച്ചിരുന്നു. കഴിഞ്ഞ […]

Kerala

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി: മുഖ്യമന്ത്രിയുമായി ഗതാഗതമന്ത്രി കൂടിക്കാഴ്ച നടത്തി

കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ഗതാഗതമന്ത്രി ആന്റണി രാജു കൂടിക്കാഴ്ച നടത്തി. ശമ്പള വിതരണം വൈകുന്നത് ഉൾപ്പെടെ നിലവിലെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. എല്ലാ മാസവും അഞ്ചാം തിയതിക്കുള്ളിൽ ശമ്പളം നൽകാൻ ഉതകും വിധം സമഗ്രമായ പ്രശ്‍ന പരിഹാര പദ്ധതി വേണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ജീവനക്കാരുടെ പണിമുടക്ക് സമരം അടക്കം ചൂണ്ടിക്കാട്ടിയ ആന്‍റണി രാജു ശമ്പളം നൽകാനുള്ള പണം മാനേജ്മെന്‍റ് തന്നെ കണ്ടെത്തട്ടെ എന്ന നിലപാട് കൂടിക്കാഴ്ച്ചയിലും ആവർത്തിച്ചു. ശമ്പള പ്രശ്നത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ […]

Kerala

നാളെ ശമ്പളം നൽകാനാവില്ലെന്ന് സൂചന നൽകി മന്ത്രി ആന്റണി രാജു

കെഎസ്ആർടിസി ജീവനക്കാർക്ക് നാളെ ശമ്പളം നൽകുന്നത് അസാധ്യമാണെന്ന സൂചന നൽകി ഗതാ​ഗത മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം. സർക്കാരിന്റെ അഭ്യർത്ഥന കേൾക്കാതെ പണിമുടക്കിയതോടെ 10ന് ശമ്പളം നൽകുകയെന്ന കാര്യം അപ്രസക്തമായി. പണിമുടക്ക് നടത്തിയവർ തന്നെയാണ് ശമ്പളം വൈകുന്നതിന് മറുപടി പറയേണ്ടത്. സമരം മൂലം സാമ്പത്തിക നഷ്ടമുണ്ടാവുകയും പത്തിന് ശമ്പളം കൊടുക്കാമെന്ന മാനേജ്മെന്റിന്റെ കണട്ടുകൂട്ടൽ തെറ്റുകയും ചെയ്തു. സർക്കാർ 30 കോടിയുടെ സഹായമാണ് നൽകിയതെന്നും അധികസഹായം കൊടുക്കുന്നത് ആലോചനയിലില്ലെന്നും മന്ത്രി വ്യക്തമാക്കി. കെ.എസ്.ആർ.ടി.സിയിലെ ശമ്പള പ്രതിസന്ധിയിൽ സിപിഐ സംസ്ഥാന […]

Kerala

പത്തിന് ശമ്പളം നല്‍കാനാകില്ലെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ്; കെടിഡിസിയില്‍ നിന്ന് വായ്പയെടുക്കാന്‍ ശ്രമം

ഈ മാസം പത്തിന് ശമ്പളം നല്‍കാനാകില്ലെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ്. 10ന് ശമ്പളം നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാനാകില്ലെന്നാണ് മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്. തൊഴിലാളി യൂണിയനുകളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ഗതാഗതമന്ത്രി പത്തിന് ശമ്പളം നല്‍കുമെന്ന് അറിയിച്ചിരുന്നത്. ജീവനക്കാരുടെ പണിമുടക്ക് മൂലം 4 കോടി രൂപ നഷ്ടമുണ്ടായെന്നാണ് മാനേജ്‌മെന്റ് വ്യക്തമാക്കിയിരിക്കുന്നത്. ശമ്പള വിതരണത്തിനായി കെടിഡിസിയില്‍ നിന്ന് വായ്പയെടുക്കാനും കെഎസ്ആര്‍ടിസി ശ്രമിച്ച് വരികയാണ്. 10 -ാം തീയതി ശമ്പളം നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടും ജീവനക്കാര്‍ സമരവുമായി മുന്നോട്ടുപോകുന്നതിനെ ഗതാഗതമന്ത്രി രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് […]

Kerala

വിപണി വിലയിൽ ഇന്ധനം; ഹൈക്കോടതി വിധിക്കെതിരെ കേരളം ഇന്ന് സുപ്രിം കോടതിയിൽ അപ്പീൽ നൽകിയേക്കും

വിപണി വിലയിൽ കെഎസ്ആർടിസിക്ക് ഇന്ധനം നൽകാനുള്ള ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരളം ഇന്ന് സുപ്രിംകോടതിയിൽ അപ്പീൽ നൽകിയേക്കും. ബൾക്ക് പർച്ചേഴ്സ് ഇനത്തിൽ പൊതുവിപണിയെക്കാൾ അധിക വില നൽകി കോർപ്പറേഷന് ഇന്ധനം വാങ്ങേണ്ട സ്ഥിതിയാണ്. ഡീസലിന് അധിക വില നൽകേണ്ടി വരുന്നതോടെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. ബൾക്ക് പർച്ചെയ്സർ വിഭാഗത്തിൽ ഉൾപ്പെടുത്തി എണ്ണക്കമ്പനികൾ കെഎസ്ആർടിസിക്ക് നൽകിയിരുന്ന ഇന്ധനത്തിൻറെ വില കുത്തനെ ഉയർത്തിയിരുന്നു. ഇതിനെതിരെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതാണ്. എണ്ണക്കമ്പനികൾ ഡിവിഷൻ ബഞ്ചിനെ […]

Kerala

കെഎസ്ആര്‍ടിസി സമരം തുടര്‍ന്നാല്‍ ബദല്‍ സംവിധാനങ്ങളിലേക്ക് പോകേണ്ടി വരും: ആന്റണി രാജു

കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരത്തെ വിമര്‍ശിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. സമരം തുടര്‍ന്നാല്‍ ബദല്‍ സംവിധാനങ്ങളിലേക്ക് പോകേണ്ടി വരും. 10 തീയതി ശമ്പളം നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടും നടക്കുന്ന സമരം തെറ്റായ സന്ദേശം നല്‍കുന്നതാണെന്നും മന്ത്രി പറഞ്ഞു. സമരംമൂലം കെഎസ്ആര്‍ടിസിയ്ക്ക് ഉണ്ടാകുന്ന നഷ്ടം ചെറുതല്ല. സമരം അര്‍ധരാത്രി മുതലാണ് ആരംഭിച്ചതെങ്കിലും അതിന് 12 മണിക്കൂര്‍ മുമ്പ് തന്നെ സര്‍വീസ് അവസാനിപ്പിച്ചിരുന്നു. ഇനി സമരം രാത്രി അവസാനിച്ചാലും 12 മണിക്കൂര്‍ കഴിഞ്ഞേ സര്‍വീസ് പുനഃക്രമീകരിക്കപ്പെടു. ചുരുക്കത്തില്‍ ഒരു ദിവസത്തെ സമരം […]

Kerala

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; ഗതാഗതമന്ത്രി യൂണിയനുകളുമായി ഇന്ന് ചർച്ച നടത്തും

കെ എസ് ആർ ടി സിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു വിളിച്ച ചർച്ച ഇന്ന്. മൂന്ന് അംഗീകൃത യൂണിയനുകളെയാണ് ചർച്ചയ്ക്ക് വിളിച്ചത്. ശമ്പള വിതരണം വൈകുന്ന സാഹചര്യത്തിൽ ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂർ പണിമുടക്കുമെന്ന് പ്രതിപക്ഷ യൂണിയനുകൾ അറിയിച്ചിരുന്നു. ഏപ്രിൽ മാസത്തെ ശമ്പളം നൽകാനായി സർക്കാരിൽ നിന്ന് 65 കോടി രൂപ മാനേജ്മെന്റ് ആവശ്യപ്പെട്ടെങ്കിലും ധന വകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് മന്ത്രിയുടെ ചേംബറിലാണ് ചർച്ച. ചർച്ചയിൽ […]

Kerala

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; ഗതാഗതമന്ത്രി യൂണിയനുകളുമായി ചർച്ച നടത്തും

കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട് യൂണിയനുകളുമായി ഗതാഗത മന്ത്രി ആന്റണി രാജു നാളെ ചർച്ച നടത്തും . ശബളം ലഭിച്ചില്ലെങ്കിൽ നാളെ അർധരാത്രി മുതൽ സമരമെന്ന് യൂണിയനുകൾ അറിയിച്ചതിനെ തുടർന്നാണ് തീരുമാനം. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകേണ്ട ബാധ്യത സർക്കാരിനില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞത് നേരത്തെ ചർച്ചയായിരുന്നു. എല്ലാക്കാലവും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാരിന് ആകില്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങൾ ശമ്പളം കൊടുക്കാനടക്കമുള്ള വരുമാനം സ്വയം കണ്ടെത്തണമെന്നുമായിരുന്നു ആൻ്റണി രാജുവിന്റെ പരാമർശം. ശമ്പളം കൊടുക്കേണ്ടത് […]