ഡീസൽ പ്രതിസന്ധിയെ തുടർന്ന് ഇന്നും കെ.എസ്.ആർ.ടി.സി സർവീസുകൾ വെട്ടിച്ചുരുക്കും. ഡീസൽക്ഷാമം കാരണം കെഎസ്ആർടിസിയുടെ സർവീസ് വെട്ടിക്കുറയ്ക്കൽ ബുധനാഴ്ച വരെയാണ്. ഇന്ന് 25 ശതമാനം ഓർഡിനറി സർവീസുകളെ നിരത്തിലിറങ്ങൂ. ഇന്നലെ അഞ്ഞൂറോളം സർവീസുകൾ റദ്ദാക്കിയിരുന്നു. ചൊവ്വാഴ്ചയോടെ ഡീസൽ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്ന് സി.എം.ഡി ബിജു പ്രഭാകർ അറിയിച്ചു.(ksrtc to cut short services till wednesday) നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഡീസൽ ലഭ്യത കുറഞ്ഞതിന്റെ കാരണം. മോശം കാലാവസ്ഥ വരുമാനവും കുറച്ചു. ഇതോടെയാണ് സർവീസുകൾ വെട്ടി കുറയ്ക്കാനുള്ള […]
Tag: KSRTC
കെ.എസ്.ആർ.ടി.സി സർവീസ് വെട്ടിച്ചുരുക്കിയതിൽ റിപ്പോർട്ട് തേടി ഗതാഗതമന്ത്രി
ഡീസൽ പ്രതിസന്ധിയെ തുടർന്ന് കെ.എസ്.ആർ.ടി.സി സർവീസ് വെട്ടിച്ചുരുക്കിയതിൽ ഗതാഗത മന്ത്രി ആന്റണി രാജു റിപ്പോർട്ട് തേടി. സി.എം.ഡി ഇന്ന് തന്നെ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. 25 ശതമാനം ഓർഡിനറി ബസുകൾ മാത്രമാണ് ഇന്ന് സർവീസ് നടത്തുന്നത്. ഇന്നലെ അഞ്ഞൂറോളം സർവീസുകൾ റദ്ദാക്കിയിരുന്നു.(transport minister seeks report on ksrtc service) നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഡീസൽ ലഭ്യത കുറഞ്ഞതിന്റെ കാരണം. മോശം കാലാവസ്ഥ വരുമാനവും കുറച്ചു. ഇതോടെയാണ് സർവീസുകൾ വെട്ടി കുറയ്ക്കാനുള്ള തീരുമാനം സി.എം.ഡി […]
ആലപ്പുഴയിൽ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട്; ചില റൂട്ടുകളിൽ കെഎസ്ആർടിസി സർവീസ് നിർത്തിവച്ചു
ആലപ്പുഴ – അമ്പലപ്പുഴ – തിരുവല്ല റോഡിൽ നെടുമ്പ്രത്ത് ക്രമാതീതമായി വെള്ളം ഉയർന്നതിനാൽ അതു വഴിയുള്ള കെഎസ്ആർടിസി സർവീസുകൾ 5-8-2022 രാവിലെ മുതൽ നിർത്തിവച്ചു. എടത്വാ ഭാഗത്തു നിന്നുമുള്ള ബസുകൾ ചക്കുളത്തുകാവ് ജംഗ്ഷൻ വരെ സർവ്വീസ് നടത്തും. എടത്വാ – ഹരിപ്പാട് റൂട്ടിൽ വെള്ളം കയറിയതിനാൽ ഹരിപ്പാട് റൂട്ടിലൂടെയുള്ള സർവ്വീസുകൾ ഇന്ന് (5-8 -2022 ) രാവിലെ മുതൽ നിർത്തിവച്ചു. ഹരിപ്പാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും വീയപുരം വരെ സർവ്വീസ് നടത്തുന്നു സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് […]
കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ ഇന്ന് സർവീസ് തുടങ്ങും
തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ഇലക്ട്രിക് ബസ് ഇന്നുമുതൽ സർവീസ് തുടങ്ങും. സിറ്റി സർക്യൂലറർ സർവീസിനായി സ്വിഫ്റ്റിന് കീഴിൽ ബസ് സർവീസ് നടത്തുന്നതിനെതിരെ തൊഴിലാളി യൂണിയനുകൾ രംഗത്തുണ്ട്. ഇന്ന് ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യുന്ന സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് സർവീസ് തടയുമെന്ന് സി ഐ ടി യു വ്യക്തമാക്കിക്കഴിഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കാനായി നടത്തിയ ചർച്ച പ്രഹസനമായിരുന്നുവെന്ന് ആരോപിച്ചാണ് സി ഐ ടി യു ഇലക്ട്രിക് ബസ് സർവ്വീസ് തടയുമെന്ന് പ്രഖ്യാപിച്ചത്. […]
ഗ്രാമീണപാതകൾ കീഴടക്കാൻ ‘ഗ്രാമ വണ്ടി’, ആദ്യ സര്‍വീസ് ഫ്ളാഗ് ഒഫ് ചെയ്തു
കെ.എസ്.ആര്‍.ടി.സി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരംഭിക്കുന്ന ‘ഗ്രാമവണ്ടി’ പദ്ധതിയ്ക്ക് തുടക്കം. തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. ആദ്യ സര്‍വീസ് പാറശ്ശാല കൊല്ലയിൽ പഞ്ചായത്തിൽ മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ധനച്ചെലവ് മാത്രം പഞ്ചായത്ത് വഹിക്കുന്ന ഗ്രാമവണ്ടി പദ്ധതിക്ക് വാഹനവും ഡ്രൈവറും കണ്ടക്ടറും കെഎസ്ആർടിസി നൽകും. കേരളത്തിലെ ഉൾനാടൻ മേഖലയിലെ പൊതുഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ സഹായകരമായ രീതിയിലാണ് ഗ്രാമവണ്ടി പദ്ധതി വിഭാവനം […]
കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണം പ്രതിസന്ധിയിൽ; ജൂലൈ മാസത്തെ പെൻഷൻ ഇനിയും ആരംഭിച്ചില്ല
കെ.എസ്.ആർ.ടി.സി പെൻഷനിലും പ്രതിസന്ധി. ജൂലൈ മാസത്തെ പെൻഷൻ ൽകാൻ ഇനിയും ആരംഭിച്ചില്ല. സഹകരണ ബാങ്കുകളുമായിട്ടുള്ള ധാരണാപത്രം ഒപ്പ് വെയ്ക്കുന്നത് വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണം. ഓരോ ആറ് മാസം കൂടുമ്പോഴുമാണ് ധാരണാപത്രം ഒപ്പ് വെയ്ക്കുന്നത്. അതേസമയം കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം ഇന്ന് വിതരണം ചെയ്തേക്കും. ജൂൺ മാസത്തെ ശമ്പളവും ഘട്ടം ഘട്ടമായി വിതരണം ചെയ്യും. ആദ്യം ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമാണ് ശമ്പളം നൽകുക. സർക്കാർ സഹായമായി 50 കോടി രൂപ ലഭിച്ചു. എന്നാൽ, മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാൻ 79 […]
കെഎസ്ആർടിസി ശമ്പളവിതരണം ശനിയാഴ്ച ആരംഭിക്കും; ആദ്യം ശമ്പളം നൽകുക ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും
കെഎസ്ആർടിസി ശമ്പളവിതരണം ഈ ശനിയാഴ്ച ആരംഭിക്കുമെന്ന് മാനേജ്മെൻ്റ്. ജൂൺ മാസത്തെ ശമ്പളവും ഘട്ടം ഘട്ടമായി വിതരണം ചെയ്യും. ആദ്യം ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമാണ് ശമ്പളം നൽകുക. സർക്കാർ സഹായമായി 50 കോടി രൂപ ലഭിച്ചു. മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാൻ 79 കോടി രൂപ ആവശ്യമുണ്ടെന്ന് കെഎസ്ആർടിസി പറയുന്നു. ആദ്യ ഘട്ടത്തിൽ 65 കോടി രൂപ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ ഫയൽ മടക്കിയിരുന്നു. വീണ്ടും സർക്കാരിനെ സമീപിച്ചപ്പോഴാണ് അടിയന്തിര സഹായമായി കെഎസ്ആർടിസിയ്ക്ക് 50 കോടി രൂപ അനുവദിച്ചത്. ഈ മാസത്തെ […]
‘എയർ-റെയിൽ’ സിറ്റി സർക്കുലർ സർവീസുമായി കെഎസ്ആർടിസി
എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിച്ച് കെഎസ്ആർടിസി ‘എയർ-റെയിൽ’ സിറ്റി സർക്കുലർ സർവീസ് ആരംഭിക്കുന്നു. തിരുവനന്തപുരത്തെ രണ്ട് എയർപോർട്ടുകളായ ഡൊമസ്റ്റിക്, ഇന്റർനാഷണൽ ടെർമിനലുകളിലേക്ക് തമ്പാനൂർ ബസ് സ്റ്റേഷനിൽ നിന്നും, സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നുമുള്ള യാത്രക്കാരെ അങ്ങോട്ടും, തിരിച്ചും എത്തിക്കുന്ന തരത്തിലാണ് എയർ-റെയിൽ സർക്കുലർ സർവീസ് നടത്തുന്നത്. സിറ്റി സർക്കുലറിൻ്റെ എട്ടാമത്തെ സർക്കിളാണ് ഇത്, നിലവിൽ ഏഴ് സർക്കുലർ സർവീസുകളാണ് ഉള്ളത്. ആദ്യ ഘട്ടത്തിൽ ഒരോ ബസ് വീതം ഓരോ മണിക്കൂറിലും ഈ രണ്ട് […]
കെഎസ്ആർടിസി സ്വിഫ്റ്റ് രൂപീകരണത്തിനെതിരായ ഹർജികൾ ഹൈക്കോടതി തള്ളി; വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ഗതാഗതമന്ത്രി
കെഎസ്ആർടിസി സ്വിഫ്റ്റ് രൂപീകരണത്തിനെതിരായ ഹർജികൾ ഹൈക്കോടതി തള്ളി. ജസ്റ്റിസ് അമിത് റാവലിന്റെ ബെഞ്ചാണ് ഹർജികൾ തള്ളിയത്. കോൺഗ്രസ് , ബി ജെ പി അനുകൂല യൂണിയനുകളാണ് കെ സ്വിഫ്റ്റ് രൂപീകരണം നിയമപരമല്ലെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചിരുന്നത്. പ്രതിപക്ഷ യൂണിയനുകൾ സമർപ്പിച്ച 8 ഹർജികളും തള്ളിയ കോടതി കെ സ്വിഫ്റ്റ് രൂപീകരണ തീരുമാനം ശരിവച്ചു. സർക്കാരിൻ്റെ നയപരമായ തീരുമാനത്തിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. കെ എസ് ആർ ടി സി യെ ലാഭത്തിലാക്കുന്നതിനായി ഉചിതമായ നടപടികൾ സ്വീകരിക്കാൻ […]
കെഎസ്ആർടിസി ശമ്പള വിതരണം; 65 കോടി രൂപ സർക്കാരിനോട് സഹായം തേടി
ജൂൺ മാസത്തെ ശമ്പളം വിതരണം ചെയ്യുന്നതിനായി കെഎസ്ആർടിസി സർക്കാരിന്റെ സഹായം തേടി. അഞ്ചാം തിയതിക്ക് മുൻപ് ശമ്പള വിതരണം പൂർത്തിയാക്കാൻ 65 കോടി രൂപ വേണമെന്നാണ് മാനേജ്‌മെന്റ് സർക്കാരിനോടിപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. തൂപ്പുകാർക്കും കരാർ തൊഴിലാളികൾക്കും പുറമെ ഉന്നത ഉദ്യോഗസ്ഥർക്കും മെയ് മാസത്തെ ശമ്പളം നൽകാനുണ്ട്. കെടിഡിഎഫ്‌സിയിൽ നിന്ന് പത്ത് കോടി രൂപ വായ്പയെടുക്കാനും ശ്രമം നടക്കുന്നുണ്ട്. അഞ്ചാം തിയതിക്ക് മുൻപ് ശമ്പള വിതരണം പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി കെഎസ്ആർടിസി മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടത്. നിലവിൽ ഡ്രൈവർമാർക്കും, കണ്ടക്ടർമാർക്കുമാണ് ശമ്പളം നൽകിയിരിക്കുന്നത്. […]