കെഎസ്ആർടിസിക്ക് ആശ്വാസമായി സുപ്രിംകോടതി ഉത്തരവ്. ബസുകളിൽ പരസ്യം പതിക്കാമെന്ന് കോടതി വ്യക്തമാക്കി. പരസ്യം പതിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് തടഞ്ഞ് സുപ്രിം കോടതി. കെഎസ്ആർടിസിക്ക് ബാധ്യതയുണ്ടാകുമെന്ന വാദം പരിഗണിച്ചാണ് സുപ്രിം കോടതി നടപടി. ബസുകളില്‍ പരസ്യം പതിക്കുന്നതിന് സുപ്രീംകോടതിയില്‍ കെ.എസ്.ആര്‍.ടി.സി മാര്‍ഗരേഖ സമര്‍പ്പിച്ചു. മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെയും കാല്‍നട യാത്രക്കാരുടെയും ശ്രദ്ധ വ്യതിചലിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങള്‍ പതിക്കില്ല. മോട്ടോര്‍ വാഹന ചട്ടങ്ങള്‍ പാലിച്ച് ബസിന്‍റെ രണ്ട് വശങ്ങളിലും പിന്‍ഭാഗത്തും മാത്രമേ പരസ്യം നല്‍കൂ. പരസ്യങ്ങള്‍ പരിശോധിച്ച് അനുമതി നല്‍കുന്നതിന് […]
Tag: KSRTC
കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചില്ല; കെഎസ്ആർടിസി ജീവനക്കാർ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു
കഴിഞ്ഞ മാസത്തെ ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാർ പ്രതിഷേധത്തിലേക്ക്. പ്രതിപക്ഷ യൂണിയനായ ടി ഡി എഫ് ചീഫ് ഓഫീസിനു മുന്നിൽ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. ഭരണകക്ഷി യൂണിയനായ സിഐടിയു മേഖലാതലത്തിൽ പ്രതിഷേധ ജാഥകളും നടത്തുകയാണ്. എല്ലാമാസവും അഞ്ചാം തീയതി ശമ്പളം നൽകാമെന്ന മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ ധാരണ ഇതുവരെ പാലിക്കാൻ ആയിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് സമരം. ശമ്പളം ഔദാര്യമല്ല അവകാശമാണെന്ന് മനസ്സിലാക്കാത്തത്പിണറായി സർക്കാരിനും കെഎസ്ആർടിസി മാനേജ്മെൻ്റിനും മാത്രമാണെന്ന് ടി.ഡി.എഫ് സംസ്ഥാന തമ്പാനൂർ രവി ആരോപിച്ചു. […]
ശബരിമല തീർത്ഥാടകരുമായി സഞ്ചരിച്ച കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞു
പമ്പയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. തീർത്ഥാടകർക്ക് ഗുരുതര പരുക്കുകളില്ല. ളാഹ വിളക്ക് വഞ്ചിക്ക് സമീപത്താണ് അപകടമുണ്ടായത്. ഉടൻ തന്നെ നാട്ടുകാരെത്തി രക്ഷാപ്രവർത്തനം നടത്തി. പിന്നാലെ പൊലീസും ഫയർഫോഴ്സ് സംഘവും മോട്ടോർവാഹന വകുപ്പും സ്ഥലത്തെത്തി. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടമുണ്ടായത്.
മർദിച്ചു, ഷർട്ട് വലിച്ച് കീറി; വിദ്യാർത്ഥിക്ക് കെഎസ്ആര്‍ടിസി ജീവനക്കാരന്റെ മർദ്ദനം
തിരുവനന്തപുരം പൂവാർ കെഎസ്ആർടിസി ഡിപ്പോയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് കെഎസ്ആര്‍ടിസി കണ്ട്രോളിംഗ് ഇൻസ്പെക്ടറുടെ മർദ്ദനം.അരുമാനൂർ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ഷാനുവിനാണ് മർദ്ദനമേറ്റത്. പെൺകുട്ടികളോട് സംസാരിച്ചു എന്ന് പറഞ്ഞായിരുന്നു മർദ്ദനമെന്ന് വിദ്യാർത്ഥി പറയുന്നു. ഷർട്ട് വലിച്ച് കീറി എന്നും പരാതിയുണ്ട്. കെഎസ്ആര്‍ടിസി കണ്ട്രോളിംഗ് ഇൻസ്‌പെക്ടർ സുനിലിനെതിരെയാണ് പരാതി. അതേസമയം കഴിഞ്ഞ ദിവസം, തിരുവനന്തപുരം വെള്ളറടയിൽ കെഎസ്ആർടിസി കണ്ടക്ടർ പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ചെന്ന് പരാതി ഉയര്‍ന്നിരുന്നു. വെള്ളറട സ്വദേശിയും അമരവിള ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ […]
ശബരിമല സർവീസിൽ ചരിത്ര നേട്ടവുമായി കെ.എസ്.ആർ.ടി.സി
ശബരിമല സർവീസിൽ ചരിത്ര നേട്ടവുമായി കെ.എസ്.ആർ.ടി.സി. മണ്ഡലകാലം തുടങ്ങി നിലയ്ക്കൽ ഡിപ്പോയിൽ നിന്ന് ഏഴ് കോടി വരുമാനം ലഭിച്ചു. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി കണ്ടക്ടർ ഇല്ലാത്ത സർവീസുകളാണ് നിലയ്ക്കൽ നിന്നും പമ്പയിലേക്കും തിരിച്ചും നടത്തുന്നത്. ശബരിമല മണ്ഡലകാലം മഹോത്സവവുമായി ബന്ധപ്പെട്ട് വിപുലമായ ക്രമീകരണങ്ങളാണ് കെ.എസ്.ആർ.ടി.സി ഒരുക്കിയിരിക്കുന്നത്. നിലയ്ക്കൽ-പമ്പ റൂട്ടിൽ 171 ചെയിൻ സർവീസുകളാണ് നടത്തുന്നത്. ഇതിന് പുറമെ 40 ഓളം അധിക സർവീസുകളും, പഴനി, തെങ്കാശി, കോയമ്പത്തൂർ എന്നിവിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 18 അന്തർ സംസ്ഥാന സർവീസുകളും […]
എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു
എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു. കൊച്ചി ചിറ്റൂര്‍ റോഡിൽ വൈഎംസിഎയ്ക്ക് സമീപം വച്ചായിരുന്നു അപകടം. എറണാകുളത്ത് നിന്നും തിരുവനന്തപുരം കളിയക്കാവിളയിലേക്ക് പുറപ്പെട്ട സൂപ്പര്‍ഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട ബസ് അരകിലോമീറ്ററോളം സഞ്ചരിച്ച ശേഷമാണ് ടയര്‍ ഊരി തെറിച്ചു പോയത്. അപകടം നടക്കുമ്പോൾ ബസിൽ ഇരുപതോളം യാത്രക്കാര്‍ ഉണ്ടായിരുന്നു. എന്നാൽ റോഡിൽ തിരക്കൊഴിഞ്ഞതും ബസിന് വേഗം കുറവായിരുന്നതും കാരണം വലിയ അപകടമാണ് ഒഴിവായത്. റോഡരികിൽ നിര്‍ത്തിയിട്ട ഒരു കാറിലേക്കാണ് തെറിച്ചു പോയ ടയര്‍ […]
‘പറക്കും തളിക’ ഡ്രൈവറുടെ വിശദീകരണം തൃപ്തികരമല്ല; ലൈസൻസ് സസ്പെൻഡ് ചെയ്തു
നിയമം ലംഘിച്ച് കല്യാണയാത്ര കെസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. മോട്ടോർ വാഹന വകുപ്പിന്റേതാണ് നടപടി. സുഹൃത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ടാണ് ബസ് അലങ്കരിച്ചതെന്ന് ഡ്രൈവർ വ്യക്തമാക്കി. അബദ്ധം സംഭവിച്ചതാണെന്നും ക്ഷമ ചോദിക്കുന്നുവെന്നും കെ എസ് ആർ ടി സി ഡ്രൈവർ റഷീദ് പറഞ്ഞു. ബസ് പരിശോധിച്ച ഉദ്യോഗസ്ഥർ ഡ്രൈവറോട് ഇന്ന് ഹാജരായി വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഡ്രൈവറുടെ വിശദീകരണം തൃപ്തികരമല്ലെന്നും അതിനിലാണ് നടപടി സ്വീകരിച്ചതെന്ന് ജോയിന്റ് ആർടിഒ അറിയിച്ചു. ഇക്കാര്യത്തിൽ ഡ്രൈവർക്ക് ജാഗ്രതക്കുറവുണ്ടായി എന്ന് ജോയിൻറെ ആർ […]
‘പറക്കുംതളിക മോഡൽ’ കല്യാണഓട്ടം; കെഎസ്ആര്‍ടിസി ബസ് ഓടിച്ച ഡ്രൈവർക്കെതിരെ കേസെടുത്തു
കെഎസ്ആർടിസി ബസിന്റെ ‘പറക്കുംതളിക’ മോഡൽ കല്യാണ ഓട്ടത്തിൽ മോട്ടോർ വാഹനവകുപ്പ് കേസെടുത്തു. മുൻവശത്തെ കാഴ്ച മറയ്ക്കും രീതിയിൽ വഴി കാണാത്ത വിധം അലങ്കാരം നടത്തി ബസ് നിരത്തിലിറക്കിയതിനാണ് കേസ്. കെഎസ്ആര്‍ടിസി ബസ് ഓടിച്ച ഡ്രൈവർക്കെതിരെ കേസെടുത്തു. സംഭവം വിവാദമായതിന് പിന്നാലെ വിവാഹ ഓട്ടത്തിന് ശേഷം മടങ്ങി എത്തിയ ബസ് വീണ്ടും സർവീസിന് അയക്കരുതെന്ന് കെഎസ്ആർടിസി കോതമംഗലം ഡിപ്പോ അധികൃതരോട് എംവിഡി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ബസ് പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് വീണ്ടും സർവീസ് നടത്തുന്നത് എംവിഡി തടഞ്ഞത്. ഡ്രൈവറോട് ഇന്ന് […]
കൊല്ലത്ത് വനിതാ കണ്ടക്ടർക്ക് നേരെ കയ്യേറ്റ ശ്രമം; യാത്രക്കാരന് നാട്ടുകാരുടെ മർദ്ദനം
സംഭവം കൊല്ലം ഏഴുകോണിൽ വനിതാ കണ്ടക്ടർക്ക് നേരെ കയ്യേറ്റ ശ്രമം നടത്തിയ കെ.എസ്.ആർ.ടി.സി യാത്രക്കാരന് മർദ്ദനം. കെ.എസ്.ആർ.ടി.സി ഡ്രൈവർ യാത്രാക്കാരന്‍റെ കരണത്തടിച്ചു. പിന്നാലെനാട്ടുകാരും യാത്രക്കാരന്‍റെ കരണത്തടിച്ചു. യാത്രാക്കാരന് പരാതിയില്ലാത്തതിനാൽ കേസെടുത്തില്ലെന്ന് പൊലീസ് വിശദീകരണം നൽകി. ടിക്കറ്റ് നൽകിയപ്പോൾ ഇയാൾ വനിതാ കണ്ടക്ടരുടെ കൈയിൽ പിടിക്കുകയും യാത്രക്കാർക്ക് നേരെ അസഭ്യം പറയുകയും ചെയ്തു. ശേഷം ഇയാൾ ബസിൽ നിന്ന് ഇറങ്ങിയോടാൻ ശ്രമിച്ചു. തുടർന്ന് നാട്ടുകാർ ഇയാളെ തടഞ്ഞു വച്ചു. പിന്നാലെ ഡ്രൈവറും യാത്രക്കാരും ഇയാളുടെ മുഖത്ത് അടിക്കുകയായിരുന്നു.
കെ.എസ്.ആർ.ടി.സി സിംഗിൾ ഡ്യൂട്ടി നാളെ മുതൽ
കെ.എസ്.ആർ.ടി.സിയിൽ ആഴ്ചയിൽ 6 ദിവസം സിംഗിൾ ഡ്യൂട്ടി നാളെ മുതൽ നടപ്പിലാക്കും. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ തൊഴിലാളി സംഘടനകളുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് ഒന്നിന് പാറശ്ശാല ഡിപ്പോയിൽ മാത്രം സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കാൻ തീരുമാനിച്ചത്. അതേസമയം ഒക്ടോബർ 1 മുതൽ പ്രഖ്യാപിച്ച പണിമുടക്കിൽ നിന്ന് പിന്നോട്ടില്ലെന്ന് കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് വ്യക്തമാക്കി. 8 ഡിപ്പോകളിൽ നടപ്പിലാക്കാൻ നേരത്തെ തീരുമാനമെടുത്തിരുന്നെങ്കിലും തയ്യാറാക്കിയ ഷെഡ്യൂളുകളിലെ അപാകതകൾ യൂണിയനുകൾ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്. 8 മണിക്കൂറിൽ അധികം വരുന്ന […]