എസ്.എസ്.എല്‍.സി പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയം ഇന്നാരംഭിക്കും. 70 ക്യാമ്പുകളിലായാണ് മൂല്യനിര്‍ണയം നടത്തുന്നത്. മൂല്യനിര്‍ണയത്തിന് പോകുന്ന അധ്യാപകര്‍ക്കായി കെ.എസ്.ആര്‍.ടി.സി സ്പെഷ്യല്‍ സര്‍വീസ് നടത്തും. എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി പരീക്ഷകളുടെ മൂല്യനിര്‍ണയമാണ് ഇന്ന് ആരംഭിക്കുന്നത്. എസ്.എസ്.എല്‍.സിയുടെ മൂല്യനിര്‍ണയത്തിനായി 12, 604 അധ്യാപകരെയാണ് നിയോഗിച്ചിട്ടുള്ളത്. ടി.എച്ച്.എസ്.എല്‍.സി പരീക്ഷയുടെ മൂല്യനിര്‍ണയം രണ്ട് ക്യാമ്പുകളിലായി 92 അധ്യാപകരുടെ നേതൃത്വത്തില്‍ നടക്കും. ഈ മാസം 25ന് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. എക്‌സാമിനർമാരായി നിയമനം ലഭിച്ച അധ്യാപകര്‍ രാവിലെ ഒമ്പത് മണിക്ക് അതാത് ക്യാമ്പുകളിൽ എത്തണമെന്ന് പരീക്ഷാഭവൻ സെക്രട്ടറി […]
Tag: KSRTC
ലോക്ക് ഡൗണ്‍; ആരോഗ്യപ്രവര്‍ത്തകര്‍ക്കായി പ്രത്യേക സര്‍വീസ് നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി നാളെ മുതല്‍ പ്രത്യേക സര്‍വീസുകള്‍ നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി. ജില്ലകളിലെ മെഡിക്കല്‍ കോളജുകളും ജനറല്‍ ആശുപത്രികളും കേന്ദ്രീകരിച്ചായിരിക്കും സര്‍വീസുകള്‍ നടത്തുക. മുപ്പത് ആരോഗ്യപ്രവര്‍ത്തകരില്‍ കൂടുതലുള്ള റൂട്ടുകളിലേക്കാണ് സര്‍വീസ് നടക്കുക. മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും കൂടുതല്‍ സര്‍വീസുകള്‍ നടത്തുക എന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകര്‍ അറിയിച്ചു. ബസുകളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, നാളെ ലോക്ക് ഡൗണ്‍ തുടങ്ങുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തുടനീളം […]
കൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസ് മോഷിടിച്ചയാളെ പിടികൂടി
കൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസ് മോഷിടിച്ചയാളെ പിടികൂടി. ഒട്ടേറെ മോഷണ കേസുകളിൽ പ്രതിയായ ടിപ്പർ അനിയാണ് പിടിയിലായത്. പാലക്കാട് വെച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊട്ടരക്കര ഡിപ്പോയിൽ നിന്ന് കടത്തിയ ബസ് പിന്നീട് ഇയാൾ ഉപേക്ഷിച്ചിരുന്നു. ഫെബ്രുവരി എട്ടാം തിയതിയാണ് കൊട്ടാരക്കര ഡിപ്പോയില്‍ നിന്ന് ഇയാള്‍ ബസ് മോഷ്ടിച്ചത്. ശേഷം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചായിരുന്നു അന്വേഷണം. KL 15 7508 നമ്പർ ‘വേണാട്’ ബസാണ് മോഷ്ടിക്കപ്പെട്ടിരുന്നത്. ഡിപ്പോക്ക് സമീപം കൊട്ടാരക്കര മുൻസിപ്പാലിറ്റി ഓഫിസിന് മുന്നിൽ നിന്നാണ് മോഷണം […]
യാത്രക്കാരെ വലച്ച് കെ.എസ്.ആർ.ടി.സി ബസ്സ് സമരം
കെ.എസ്.ആർ.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാർ നടത്തുന്ന സമരം സംസ്ഥാനത്തെ ഭൂരിഭാഗം സർവീസുകളെയും ബാധിച്ചു. ദീര്‍ഘദൂര ബസുകളടക്കം പത്ത് ശതമാനം സര്‍വ്വീസുകള്‍ മാത്രമേ നടത്തിയിട്ടുള്ളൂ. മറ്റ് യൂണിയനുകളിലെ തൊഴിലാളികളും സമരത്തില്‍ പങ്കെടുത്തതായി സമരം നടത്തുന്ന ടിഡിഎഫ്, ബിഎംഎസ് സംഘടന നേതാക്കൾ പറഞ്ഞു. കോഴിക്കോട് ഡിപ്പോയിൽ ഇരുപത്തി അഞ്ച് സർവീസ് മുടങ്ങി, കൊല്ലം ഡിപ്പോയിൽ നിന്ന് 11 സർവീസുകൾ മാത്രമേ ഇന്ന് നടന്നുള്ളു. ബാക്കിയെല്ലാം മുടങ്ങി. സംസ്ഥാനത്ത് പത്ത് ശതമാനം സർവ്വീസുകൾ മാത്രമാണ് നടന്നത്. സമരത്തിനാഹ്വാനം ചെയ്തത് ടിഡിഎഫ്, ബിഎംഎസ് […]
ലോക്ഡൗണിന് ശേഷം ആദ്യമായി കെ.എസ്.ആർ.ടി.സിയുടെ മാസ വരുമാനം 100 കോടിയില്‍
ജനുവരി മാസം സർവീസ് നടത്തിയ വകയിൽ ലഭിച്ചത് 100 കോടി 46 ലക്ഷം രൂപയാണ് ലോക്ഡൗണിന് ശേഷം ആദ്യമായി കെ.എസ്.ആർ.ടി.സിയുടെ മാസവരുമാനം 100 കോടിയിലെത്തി. ജനുവരി മാസം സർവീസ് നടത്തിയ വകയിൽ ലഭിച്ചത് 100 കോടി 46 ലക്ഷം രൂപയാണ്. എന്നാൽ ജനുവരി മാസത്തെ ശമ്പളവും പെൻഷനും നൽകണമെങ്കിൽ ഇനിയും സർക്കാർ കനിയണം. കഴിഞ്ഞ 5 മാസമായി സർക്കാർ ധനസഹായത്തിലാണ് കെ.എസ്.ആർ.ടി.സിയുടെ നിലനിൽപ്പ്. ഓരോ മാസവും ശമ്പളവും പെൻഷനുമായി 133 കോടി രൂപയാണ് സർക്കാർ സഹായം. ലോക്ഡൗണിൽ […]
കെ.എസ്.ആര്‍.ടി.സിയില്‍ വിജിലന്‍സ് എക്സിക്യുട്ടീവ് ഡയറക്ടറെ നിയമിച്ചത് ചട്ടങ്ങള്‍ ലംഘിച്ച്
കെ.എസ്.ആര്‍.ടി.സിയില്‍ ഇപ്പോഴത്തെ വിജിലന്‍സ് എക്സിക്യുട്ടീവ് ഡയറക്ടറെ നിയമിച്ചത് ചട്ടങ്ങള്‍ ലംഘിച്ച്. പൊലീസില്‍ നിന്ന് ഡെപ്യുട്ടേഷന്‍ വ്യവസ്ഥയിൽ നിയമിക്കണമെന്നാണ് ചട്ടം. എന്നാല്‍ എക്സിക്യുട്ടീവ് ഡയറക്ടറായ ഷറഫ് മുഹമ്മദ് കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥനാണ്. പോക്സോ കേസ് പ്രതിയെ തിരികെ ജോലിയില്‍ പ്രവേശിച്ചതിന് ഷറഫിനെതിരെ നടപടിക്കൊരുങ്ങുകയാണ് സി.എം.ഡി. കെ.എസ്.ആര്‍.ടി.സിയുടെ 375-ാമത് ഭരണസമിതിയുടെ തീരുമാനമായിരുന്നു വിജിലന്‍സ് തലപ്പത്ത് പോലീസില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ വരുന്ന ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന്. 2013ല്‍ എടുത്ത ഈ തീരുമാനം കഴിഞ്ഞ വര്‍ഷം വരെയും തുടര്‍ന്നു. എന്നാല്‍ വിജിലന്‍സ് എക്സിക്യുട്ടീവ് ഡയറക്ടര്‍ […]
സ്പെയര്‍പാട്സുകള്‍ വാങ്ങി ആക്രി വിലക്ക് വിറ്റു; കെ.എസ്.ആര്‍.ടിസിയില്‍ മുക്കിയത് കോടികള്‍
കെ.എസ്.ആര്‍.ടി.സിയില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് സ്പെയര്‍ പാര്‍ട്സ് വാങ്ങുന്നതില്‍. ഡിപ്പോകളും മറ്റും ആവശ്യപ്പെടാതെ മൂന്ന് കോടിയോളം രൂപയുടെ സ്പെയര്‍പാട്സുകളാണ് 2010 മുതല്‍ 13 വരെ വാങ്ങിക്കൂട്ടിയത്.കെഎസ്ആര്‍ടിസി വിജിലന്‍സ് ക്രമക്കേട് കണ്ടെത്തി നല്‍കിയ റിപ്പോര്‍ട്ടും ഉന്നത ഇടപെടലിനെ തുടര്‍ന്ന് മുക്കി. കെ.എസ്.ആര്‍.ടി.സിയില്‍ നടക്കുന്ന ക്രമക്കേടുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ബസുകള്‍ക്ക് വേണ്ടിയുള്ള സ്പെയര്‍പാര്‍ട്ട് വാങ്ങല്‍. അസിറ്റന്‍റ് വര്‍ക്ക് മാനേജരോ ഡിപ്പോ എഞ്ചിനിയര്‍ മാരോ രേഖാമൂലം ആവശ്യപ്പെടാതെയാണ് കോര്‍പ്പറേഷനില്‍ സ്പെയര്‍പാട്സുകള്‍ വാങ്ങിക്കൂട്ടുന്നത്. 2010 മുതല്‍ 13 വരെ വരെ മാത്രം […]
100 കോടി രൂപ കാണാനില്ല; കെ.എസ്.ആർ.ടിസിയിൽ വൻ അഴിമതി
കെ.എസ്.ആർ.ടിസിയിൽ വൻ അഴിമതിയെന്ന് എം.ഡി ബിജു പ്രഭാകർ ഐ.എ.എസ്. 100 കോടി രൂപ കാണാനില്ല. എക്സിക്യുട്ടീവ് ഡയറക്ടർമാരായ ശ്രീകുമാർ, ശറഫുദ്ധീൻ എന്നിവർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആർ.ടിസി ഒന്നുകിൽ നന്നാക്കുമെന്നും അല്ലെങ്കിൽ പുറത്തുപോകുമെന്നും ബിജു പ്രഭാകർ ഐ.എ.എസ് തുറന്നടിച്ചു. “ശ്രീകുമാർ എക്സിക്യൂട്ടീവ് ഡയറക്ടർ ആയിരുന്ന കാലത്തെ 100 കോടി രൂപ കാണാനില്ല. അദ്ദേഹത്തിനെതിരെ ധനകാര്യ വകുപ്പിൽ നിന്ന് റിപ്പോർട്ട് വന്നിട്ടുണ്ട്. ശ്രീകുമാറിനെതിരെ ഷോ കോസ് നോട്ടീസ് പുറപ്പെടുവിക്കുകയാണ്. ട്രാൻസ്ഫർ നടപടി സ്വീകരിക്കും. ശറഫുദ്ധീൻ എന്നയാൽ എക്സിക്യൂട്ടീവ് ഡയറക്ടർ […]
മികച്ച യാത്രാ സൗകര്യങ്ങളുമായി കെ.എസ്.ആര്‍.ടി.സി
തിരുവനന്തപുരം: യാത്രക്കാർക്കായി മികച്ച യാത്രസൗകര്യങ്ങളൊരുക്കുന്ന കെ.എസ്.ആര്‍.ടി.സിയുടെ മിന്നൽ ബൈപാസ് നോൺ സ്റ്റോപ്പ് നൈറ്റ് റൈഡർ സർവ്വീസുകൾ സൂപ്പർ ഹിറ്റിലേക്ക്. ബൈപ്പാസിലൂടെയാണ് സർവ്വീസ് എന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിലൂടെ യാത്രാ സമയം വളരെയധികം ലഭിക്കാനാകും. തിരുവനന്തപുരത്ത് നിന്ന് തുടങ്ങി കാസർഗോഡ് വരെ പതിനൊന്നര മണിക്കൂർ കൊണ്ട് എത്തിച്ചേരുന്ന വിധത്തിലാണ് മിന്നൽ ബസുകൾ സർവ്വീസ് നടത്തുന്നത്. ഇതിനായി ബൈപാസ് നോൺ സ്റ്റോപ്പ് നൈറ്റ് റൈഡർ സർവ്വീസാണ് കെ.എസ്.ആര്‍.ടി.സി ഒരുക്കുന്നത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയാണ് കെ.എസ്.ആര്‍.ടി.സി ആരംഭിക്കുന്നത്. യാത്രക്കാർക്ക് സുരക്ഷിത്വവും […]
പുതുവർഷത്തിൽ 90% സർവീസുകളും പുനസ്ഥാപിച്ച് കെ.എസ്.ആർ.ടി.സി
പുതുവർഷത്തിൽ സർവീസുകൾ ഭൂരിഭാഗവും പുനസ്ഥാപിച്ച് കെ.എസ്.ആർ.ടി.സി. യാത്രക്കാരുടെ എണ്ണത്തിലും വർധനയുണ്ടായി. വരും ദിവസങ്ങളിലെ യാത്രക്കാരുടെ എണ്ണം നോക്കിയാകും സർവീസുകൾ ഇനി ക്രമീകരിക്കുക. കോവിഡിനെ തുടർന്ന് നിർത്തിയ കെ.എസ്.ആർ.ടി.സി. സർവീസുകളാണ് ഘട്ടം ഘട്ടമായി പുനസ്ഥാപിക്കുന്നത്. കോവിഡിന് മുമ്പ് 4700 സർവീസുകൾ വരെ പ്രതിദിനം കെ.എസ്.ആർ.ടി.സി നടത്തിയിരുന്നു. പുതുവർഷത്തിൽ 3500നു മുകളിൽ ഷെഡ്യൂളുകൾ അയക്കാനായതായി അധികൃതർ പറഞ്ഞു. കെ.എസ്.ആർ.ടി.സി ബസ്സുകൾ തിരികെ നിരത്തിലിറങ്ങുന്നതോടെ യാത്രക്കാരും വലിയ ആശ്വാസത്തിലാണ്. കോവിഡ് സമയത്ത് കൂട്ടിയ ബസ് നിരക്ക് കുറക്കാനും കോർപ്പറേഷൻ ആലോചിക്കുന്നുണ്ട്. 25 […]