Kerala

ശമ്പളം കിട്ടിയില്ല; കെഎസ്ആര്‍ടിസി ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്, നാളെ ചീഫ് ഓഫിസിൽ പ്രതിഷേധം

ശമ്പളം ലഭിക്കാത്തതിനാൽ വീണ്ടും സമരത്തിനൊരുങ്ങി കെഎസ്ആര്‍ടിസി ജീവനക്കാർ. പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനകൾ അറിയിച്ചു. മാത്രമല്ല തിങ്കളാഴ്ച മുതൽ ഡ്യൂട്ടി ബഹിഷ്കരിക്കുമെന്ന് ടിഡിഎഫ് അറിയിച്ചു. നാളെ മുതൽ ചീഫ് ഓഫിസിന് മുന്നിൽ പ്രതിഷേധ സമരമിരിക്കുമെന്ന് ബിഎംഎസും പ്രഖ്യാപിച്ചു. കഴിഞ്ഞ മാസത്തെ ശമ്പളം പതിനാറാം തീയതിയായിട്ടും വിതരണം ചെയ്യാന്‍ കെഎസ്ആര്‍ടിസിക്ക് കഴിഞ്ഞിട്ടില്ല. ധനവകുപ്പ് നിലവില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പണം അനുവദിച്ചിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷ യൂണിയനുകള്‍ സമരത്തിലേക്ക് നീങ്ങുന്നത്. ഇതിനിടെ കെ എസ് […]

Kerala

കേരള-തമിഴ്‌നാട് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നാളെ മുതല്‍

കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നാളെ പുനരാരംഭിക്കും. തമിഴ്‌നാട്ടിലേക്കും തിരിച്ചുമുള്ള പൊതുഗതാഗതം പുനരാരംഭിക്കാന്‍ തമിഴ്‌നാട് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം. ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ബസ് സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് കേരളം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസിനൊപ്പം സ്വകാര്യ ബസുകള്‍ക്കും സര്‍വീസ് നടത്താം. കേരളത്തിലെ കൊവിഡ് കേസുകള്‍ നിലവില്‍ കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. അതേസമയം കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലേക്കുള്ള ബസ് സര്‍വീസുകള്‍ക്ക് കേരളം നേരത്തെ അനുമതി നല്‍കിയിരുന്നു. അതിനിടെ കര്‍ണാടകയിലെ കൊവിഡ് […]

Kerala

കെഎസ്ആർടിസി സിറ്റി സർക്കുലർ സർവീസിന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കെഎസ്ആർടിസിയുടെ സിറ്റി സർക്കുലർ സർവീസിന് തിരുവനന്തപുരത്ത് തുടക്കമായി. സെൻട്രൽ ബസ് സ്റ്റാൻഡിൽ നടന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സിറ്റി സർക്കുലറിന്റെ ആദ്യ സർവീസ് അദ്ദേഹം ഫ്ലാ​ഗ് ഓഫ് ചെയ്തു. നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് 15 മിനിട്ട് ഇടവേളകളില്‍ തുടര്‍ച്ചയായി ബസുകള്‍ ഓടിക്കുന്നതാണ് സംവിധാനം. നഗരയാത്രികര്‍ക്ക് സൗകര്യപ്രദമായ വിധത്തില്‍ സംസ്ഥാനത്ത് ആദ്യമായിട്ടാണ് ബസുകള്‍ ക്രമീകരിക്കുന്നത്. തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി ഭാവിയില്‍ കൊച്ചി, കോഴിക്കോട് നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് അധ്യക്ഷനായ മന്ത്രി ആന്റണി രാജു […]

Kerala

1000 ബസുകൾ സർവീസിലിറക്കാതെ നശിപ്പിക്കുന്നു; കെഎസ്ആർടിസി എംഡിക്കെതിരെ പരാതി

1000 ബസുകൾ സർവീസിലിറക്കാതെ നശിപ്പിക്കുന്നു എന്ന് കെഎസ്ആർടിസി എംഡിക്കെതിരെ പരാതി. സ്വകാര്യ വ്യക്തിയാണ് ഡിജിപിയ്ക്ക് പരാതി നൽകിയത്. പരാതി ഫയലിൽ സ്വീകരിച്ചു. ലോക്ക്ഡൗണിൽ കൂടുതൽ ബസുകൾ സർവീസ് നടത്താതിരുന്നതിനാൽ 2000ലധികം ബസുകൾ വിവിധ യാർഡുകളിലായി സൂക്ഷിച്ചിരുന്നു. ഈ ബസുകൾ തുരുമ്പെടുത്ത് നശിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് വെള്ളയമ്പലം സ്വദേശി രവി പരാതി നൽകിയിരിക്കുന്നത്.

Kerala

കെഎസ്ആർടിസി സ്‌കാനിയ ബസും ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരുക്ക്

തമിഴ്‌നാട് കൃഷ്ണഗിരിയിൽ കെഎസ്ആർടിസി സ്‌കാനിയ ബസും ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതര പരുക്ക്. ഇന്ന് പുലർച്ചെ ആറരയോടെ സംഭവം. ലോറിയ്ക്ക് പിറകിലേക്ക് ബസ് ഇടിച്ച് കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. തിരുവനന്തപുരം-ബംഗളൂരു ബസിലെ ഡ്രൈവർ ഹരീഷ് കുമാറിനാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ കൃഷ്ണഗിരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാർ സുരക്ഷിതരാണ്. ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവറുടെ കാബിൻ പൂർണമായും തകർന്നു.

Kerala

കൊവിഡിന് ശേഷം ആദ്യമായി കെ.എസ്.ആർ.ടി.സിയുടെ ദിവസവരുമാനം 5 കോടി കടന്നു

കെ.എസ്.ആർ.ടി.സിയുടെ പ്രതി ദിന വരുമാനം കൊവിഡിന് ശേഷം ആദ്യമായി 5 കോടി കടന്നു. കഴിഞ്ഞ ദിവസം (നവംബർ 22, തിങ്കൾ) മാത്രം 5.28 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിയിൽ വരുമാനം ആയി ലഭിച്ചത്. ശബരിമലയിലേക്ക് ഉൾപ്പെടെ 3445 ബസുകളാണ് ഇപ്പോൾ സർവീസ് നടത്തിയത്. പമ്പയിലേക്ക് നടത്തിയ 66 സ്പെഷ്യൽ സർവീസുകളിൽ നിന്നുമാത്രം 6,51,495 രൂപയാണ് വരുമാനം ലഭിച്ചത്. 2020 മാർച്ചിന് ശേഷം ആദ്യമായാണ് 5 കോടി രൂപയുടെ വരുമാനം ലഭിക്കുന്നത്. 2020 മാർച്ച് 11ന് ആണ് അവസാനമായി കെ.എസ്.ആർ.ടി.സിക്ക് […]

Kerala

പ്രതിമാസ വരുമാനം നൂറുകോടി പിന്നിട്ട് കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസിയുടെ പ്രതിമാസ വരുമാനം നൂറുകോടി കടന്നു. ഒക്ടോബര്‍ മാസത്തെ കെഎസ്ആര്‍ടിസിയുടെ വരുമാനം 113.77 കോടി യാണ്. 106.25കോടി രൂപ ഓപ്പറേറ്റിംഗ് വിഭാഗത്തില്‍ നിന്ന് ലഭിച്ചു. 4.40 കോടി രൂപയാണ് നോണ്‍ ഓപ്പറേറ്റിംഗ് വിഭാഗത്തില്‍ നിന്നും ലഭിച്ചത്. ജീവനക്കാര്‍ക്കുവേണ്ടി ഒക്ടോബര്‍ മാസം മാത്രം 94.25 കോടി രൂപ വിതരണം ചെയ്തു. കൊവിഡ് രണ്ടാം തരംഗത്തിനുശേഷം ഇതാദ്യമായാണ് പ്രതിമാസ വരുമാനം 100 കോടി കടക്കുന്നത്. അതേസമയം കെഎസ്ആര്‍ടിസിയില്‍ രൂക്ഷമായ ശമ്പളപരിഷ്‌കരണത്തില്‍ ഇതുവരെയും തീരുമാനമായില്ല. ഈ മാസം ഭരണ-പ്രതിപക്ഷ തൊഴിലാളി സംഘനടകള്‍ […]

Kerala

തകരാറുള്ള ബസുകൾ പരിശോധിക്കാതെ സർവീസിനായി നൽകി; ഡിപ്പോ എഞ്ചീനിയർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം കെഎസ്ആർടിസി ഡിപ്പോ എഞ്ചീനിയർ സന്തോഷ് സി എസിന് സസ്‌പെൻഷൻ. തകരാറുള്ള ബസുകൾ പരിശോധിക്കാതെ സർവീസിനായി നൽകിയതിനാണ് സസ്പെൻഷൻ. ചെയിൻ സർവീസിനായി നൽകിയ ബസുകളുടെ മേൽക്കൂരയിൽ നിന്ന് വെള്ളം ഇറങ്ങുന്നത് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പമ്പ-നിലയ്ക്കൽ ചെയിൻ സർവീസിനായി നൽകിയ ബസുകളുടെ മേൽക്കൂരയാണ് ചോർന്നത്. ശബരിമല സ്പെഷ്യൽ സർവീസ് നടത്താനായി അനുയോജ്യമായ ബസുകൾ നൽകുന്നതിന് വേണ്ടി നേരത്തെ അറിയിച്ചിരുന്നു. ബസുകളുടെ മേൽക്കൂര ചോർന്ന് വെള്ളം ഒലിക്കുന്ന വിഡിയോ യാത്രക്കാരും, ബസ് ജീവനക്കാരും സിഎംഡിക്ക് അയച്ച് കൊടുത്തതിനെ തുടർന്നാണ് […]

Uncategorized

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണം; പ്രതിപക്ഷ തൊഴിലാളി സംഘടന ടിഡിഎഫ് പണിമുടക്കിലേക്ക്

കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്‌കരണം വൈകുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ തൊഴിലാളി സംഘടനയായ ടിഡിഎഫ് അനിശ്ചിതകാല പണിമുടക്കിലേക്ക്. തിങ്കളാഴ്ച മുതല്‍ ചീഫ് ഓഫസിന് മുന്നിലാണ് സത്യാഗ്രഹം നടത്തുക. ശമ്പളപരിഷ്‌കരണം വേഗത്തില്‍ നടപ്പിലാക്കണമെന്നും കെ സ്വിഫ്റ്റ് ഉപേക്ഷിക്കണമെന്നുമാണ് ടിഡിഎഫ് മുന്നോട്ടുവയ്ക്കുന്ന ആവശ്യം. കഴിഞ്ഞയാഴ്ച നടത്തിയ ദ്വിദിന പണിമുടക്കില്‍ ടിഡിഎഫും പങ്കെടുത്തിരുന്നു. സര്‍ക്കാര്‍ അവഗണന തുടര്‍ന്നാല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് പ്രതിപക്ഷ സംഘടനകള്‍ മുന്നറിയിപ്പുനല്‍കിയിരുന്നു. രണ്ട് ദിവസത്തെ പണിമുടക്കില്‍ കെഎസ്ആര്‍ടിസിക്ക് 9.4കോടി രൂപയാണ് നഷ്ടമുണ്ടായത്. ജീവനക്കാര്‍ പണിമുടക്കിയെങ്കിലും ശമ്പള പരിഷ്‌കരണ ചര്‍ച്ച തുടരുമെന്ന […]

Uncategorized

ശബരിമല തീർത്ഥാടനം; കെഎസ്ആർടിസി സ്പെഷ്യൽ സർവീസിന് മുൻകൂർ റിസർവേഷൻ ആരംഭിച്ചു

മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തേക്ക് ശബരിമലയിലേക്ക് ഭക്തർക്ക് ആവശ്യമായ കെഎസ്ആർടിസി സർവീസുകളുടെ റിസർവേഷൻ ആരംഭിച്ചു. കോട്ടയം, ചെങ്ങന്നൂർ, എറണാകുളം, തിരുവനന്തപുരം, കൊട്ടാരക്കര ( മഹാഗണപതി ക്ഷേത്രം) എന്നിവിടങ്ങളിൽ നിന്നുമാണ് ദിവസേന മുൻ കൂട്ടി റിസർവേഷൻ നൽകി സ്പെഷ്യൽ സർവീസുകൾ ആരംഭിക്കുന്നത്. ഭക്ത ജനങ്ങൾക്ക് തിരക്കില്ലാതെ റിസർവ്വ് ചെയ്ത ബസ്സുകളിൽ സീറ്റ് ഉറപ്പാക്കുന്നതിന് ഒപ്പം ബസ്സുകൾ ചാർട്ട് ചെയ്ത് ഗ്രൂപ്പ് ബുക്കിംഗും അനുവദിക്കും. കൂടാതെ നിലക്കൽ – പമ്പ എസി, നോൺ എസി, ചെയിൻ സർവീസിലേക്കും മുൻ കൂട്ടി […]