വൈദ്യുതി നിരക്കില്‍ ഒരു രൂപ മുതല്‍- ഒന്നര രൂപ വരെ വര്‍ധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബിയുടെ ശിപാര്‍ശ. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള നിരക്ക് പുതുക്കി നിശ്ചയിക്കുന്നതിനായി താരിഫ് പെറ്റിഷന്‍ ഇന്ന് റഗുലേറ്ററി കമ്മിഷന് സമര്‍പ്പിക്കും. അധികമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി,കുറഞ്ഞ നിരക്കില്‍ നല്‍കി വ്യവസായ സൗഹൃദ പദ്ധതി നടപ്പിലാക്കാനും ആലോചനയുണ്ട്. യൂണിറ്റിന് 2.33 രൂപയുടെ വര്‍ധനയാണ് ഉദ്ദേശിക്കുന്നതെങ്കിലും വൈദ്യുതി വാങ്ങല്‍ ചെലവിലെ കുറവ്, വില്‍പന തുടങ്ങിയവ കാരണം നിരക്ക് കുറയും. ഈ വര്‍ഷം ഒരു രൂപയും പിന്നീട് ഒന്നര രൂപ വരെയും […]
Tag: kseb
സ്വകാര്യ വൈദ്യുതി ഉത്പാദന കമ്പനിക്ക് ആറുകോടി നല്‍കാനുള്ള ഉത്തരവിനെതിരെ കെഎസ്ഇബി നിയമനടപടിക്ക്
സ്വകാര്യ വൈദ്യുതി ഉത്പാദന കമ്പനിക്ക് ആറുകോടി നല്‍കാനുള്ള ഉത്തരവിനെതിരെ വൈദ്യുതി ബോര്‍ഡ് നിയമനടപടിക്കൊരുങ്ങുന്നു. വൈദ്യുതി ബോര്‍ഡിന്റെ അറിവോ സമ്മതമോ ഇല്ലാതെ ബോര്‍ഡിന്റെ ഗ്രിഡിലേക്ക് വൈദ്യുതി കടത്തവിട്ട വകയില്‍ ആറുകോടി രൂപ ഇന്‍സുല്‍ കമ്പനിക്ക് നല്‍കണമെന്നാണ് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ഉത്തരവിട്ടിരുന്നത്. ഇതിനെതിരെയാണ് വൈദ്യുതി ബോര്‍ഡ് നിയമനടപടിക്കൊരുങ്ങുന്നത്. റെഗുലേറ്ററി കമ്മിഷന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്നും കമ്മിഷന്റെ ഉത്തരവ് അംഗീകരിക്കേണ്ടെന്നുമാണ് ബോര്‍ഡ് നിലപാട്. ഹൈക്കോടതിയെയോ അപ്പ്‌ലെറ്റ് ട്രിബ്യൂണലിനെയോ സമീപിക്കാനാണ് വൈദ്യുതി ബോര്‍ഡിന്റെ തീരുമാനം. നിയമവിഭാഗത്തിന്റെ ഉപദേശം ലഭിച്ച ശേഷമാകും അന്തിമ തീരുമാനമെടുക്കുക. […]
വൈദ്യുതി ലഭ്യമാക്കുന്നതില്‍ കെഎസ്ഇബി കാലതാമസം വരുത്താന്‍ പാടില്ല: ഹൈക്കോടതി
വൈദ്യുതി ലഭ്യമാക്കുന്നതില്‍ കെഎസ്ഇബി കാലതാമസം വരുത്താന്‍ പാടില്ലെന്ന് ഹൈക്കോടതി. അപേക്ഷ നല്‍കി ഒരു മാസത്തിനകം കണക്ഷന്‍ ലഭ്യമാക്കണമെന്നും കോടതി പറഞ്ഞു. ഇതില്‍ കാലതാമസമുണ്ടാക്കുന്നത് ഭരണഘടനാ ലംഘനമെന്നും കോടതി ഉത്തരവിട്ടു. വൈദ്യുതി ഉറപ്പാക്കുകയെന്നത് പൗരന്റെ മൗലികാവകാശമാണെന്നും കോടതി നിരീക്ഷിച്ചു. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് കണ്‍സ്യൂമര്‍ ഫോറം പിഴ ചുമത്തിയതിനെതിരെ രണ്ട് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
വൈദ്യുതി ബില്ലില്‍ കുടിശ്ശിക വരുത്തിയവരെ പിടിക്കാന്‍ കെഎസ്ഇബി; ലഭിക്കാനുള്ളത് 700 കോടിയോളം
വൈദ്യുതി ബില്ലില്‍ കുടിശ്ശിക വരുത്തിയ വന്‍കിടക്കാരെ പിടിക്കാന്‍ കര്‍ശന നീക്കവുമായി കെഎസ്ഇബി. ലോക്ക് ഡൗണ്‍ ബില്ലടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്ക് എതിരെയാണ് നടപടി. 700 കോടിയോളം രൂപ വൈദ്യുതി ബില്‍ കുടിശ്ശിക ആയി ലഭിക്കാനുണ്ടെന്ന് കെഎസ്ഇബി. നോട്ടിസ് നല്‍കിയിട്ടും പണം അടക്കാത്തവര്‍ക്ക് എതിരെയാണ് നടപടി. പട്ടികയില്‍ സിനിമശാലകളും മതസ്ഥാപനങ്ങളും ഉണ്ട്. ഡിസ്‌കണക്ഷന്‍ ഡ്രൈവ് എന്ന പേരിലാണ് നടപടി പ്രാവര്‍ത്തികമാക്കുക. ഏറ്റവും കൂടുതല്‍ വീഴ്ച വരുത്തിയവരെയാണ് പിടികൂടുക. ഇതില്‍ ചിലര്‍ കെഎസ്ഇബിയെ സമീപിച്ചിരുന്നു. മൂന്നോ നാലോ ഇന്‍സ്റ്റാള്‍മെന്റുകളായി തുക അടച്ചു […]
കേന്ദ്രഗ്രിഡിൽ നിന്നും വൈദ്യുതി എത്തിക്കാനുള്ള നിരക്ക് കൂട്ടി
കേന്ദ്രഗ്രിഡിൽ നിന്നും വൈദ്യുതി എത്തിക്കാനുള്ള നിരക്ക് കൂട്ടി. പ്രസരണ നിരക്ക് കൂട്ടിയതോടെ സംസ്ഥാനത്ത് വൈദ്യുത ചാർജ് വർധിപ്പിക്കാൻ കെ.എസ്.ഇ.ബി നിർബന്ധിതരാകും. എന്നാൽ ഇതിനെതിരെ അപ്പല്ലേറ്റ് അതോറിറ്റിയെ സമീപിക്കാതെ കെ.എസ്.ഇ.ബി പകരം സമീപിച്ചത് ഹൈക്കോടതിയെ. ഇതുകൊണ്ട് ഗുണമുണ്ടാകില്ലെന്നാണ് സംഘടനകൾ പറയുന്നത്. നവംബർ ഒന്നുമുതലാണ് സംസ്ഥാനങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്ന നിരക്ക് പവർഗ്രിഡ് കൂട്ടിയത്. കേരളത്തിൽ വൈദ്യുതി ഉപഭോഗത്തിന്‍റെ 80 ശതമാനവും അന്തർസംസ്ഥാന വൈദ്യുതിയിലാണ്. പ്രസരണ നിരക്ക് കൂടിയതോടെ സംസ്ഥാനത്തിന് ഇത് വലിയ ബാധ്യതയാകും. ജനുവരിയിൽ കേന്ദ്ര റഗുലേറ്ററി കമ്മീഷന്‍റെ വെബ്സൈറ്റിൽ […]
കെഎസ്ഇബി ഓഫീസുകളിലെ തിരക്ക് ഒഴിവാക്കാന്‍ വിര്‍ച്വല്‍ ക്യൂ സംവിധാനം
കൊവിഡ് പശ്ചാത്തലത്തില്‍ കെഎസ്ഇബി ഓഫീസുകളിലെ തിരക്ക് ഒഴിവാക്കാന്‍ വിര്‍ച്വല്‍ ക്യൂ സംവിധാനം ഒരുങ്ങി. ഓഫീസ് സന്ദര്‍ശനത്തിനുള്ള ടോക്കണ്‍ ‘ഇ -സമയം’ (esamayam.kseb.in) എന്ന വെബ്‌സൈറ്റിലൂടെയാണ് ബുക്ക് ചെയ്യേണ്ടത്. സൈറ്റില്‍ ഫോണ്‍ നമ്പര്‍ നല്‍കിയാല്‍ ഒടിപി ലഭിക്കും. ഈ ഒടിപി ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് പേരും മറ്റ് വിവരങ്ങളും നല്‍കാം. തുടര്‍ന്ന് സന്ദര്‍ശിക്കേണ്ട ഓഫീസിന്റെ പേരും ഉദ്യോഗസ്ഥന്റെ പേരും സമയവും സന്ദര്‍ശനോദ്ദേശ്യവും തെരഞ്ഞെടുക്കണം. വൈകാതെ ടോക്കണ്‍ നമ്പരും സമയവും എസ്എംഎസായി ലഭിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം വെള്ളയമ്പലം, കേശവദാസപുരം എന്നീ […]
മൂന്നു ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങൾ കെ.എസ്.ഇ.ബിയിൽ നിന്ന് ചോർത്തിയെന്ന് ഹാക്കേഴ്സ്
മൂന്നുമാസത്തിനകം വിവര ചോർച്ച തടയാനുള്ള നടപടിയെടുത്തില്ലെങ്കിൽ മുഴുവൻ വിവരങ്ങളും ചോർത്തുമെന്ന് ഹാക്കർമാർ മുന്നറിയിപ്പ് നൽകി മൂന്നു ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങൾ കെ.എസ്.ഇ.ബിയിൽ നിന്ന് ചോർത്തിയെന്ന് എത്തിക്കൽ ഹാക്കിങ്ങ് സംഘമായ കെ ഹാക്കേഴ്സ്. മൂന്നുമാസത്തിനകം വിവര ചോർച്ച തടയാനുള്ള നടപടിയെടുത്തില്ലെങ്കിൽ മുഴുവൻ വിവരങ്ങളും ചോർത്തുമെന്ന് ഹാക്കർമാർ മുന്നറിയിപ്പ് നൽകി. രഹസ്യ വിവരങ്ങൾ ഒന്നും ചോർന്നിട്ടില്ലെന്നും വിവര ചോർച്ചക്കുള്ള സാധ്യത തടയുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു. കെ.എസ്.ഇ .ബി ഉപഭോക്താക്കളുടെ പേര്, ഫോൺ നമ്പർ, കണക്റ്റഡ് ലോഡ് തുടങ്ങിയ വിവരങ്ങളാണ് കെ […]
വൈദ്യുതി ബില്ലില്‍ ഇളവ്; വ്യക്ത ലഭിക്കാന്‍ കെ.എസ്.ഇ.ബി ഉത്തരവിറക്കുന്നതുവരെ കാത്തിരിക്കണം
വൈദ്യുതി ഉപഭോഗം താരതമ്യം ചെയ്യാന്‍ ഏതു മാസത്തെ പരിഗണിക്കണമെന്ന കാര്യമടക്കം കെ.എസ്.ഇ.ബിക്ക് തീരുമാനിക്കേണ്ടതുണ്ട്3 വൈദ്യുതി ബില്ലില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവ് പ്രാവര്‍ത്തികമാകുന്ന സംബന്ധിച്ച വ്യക്ത ലഭിക്കാന്‍ കെ.എസ്.ഇ.ബി ഉത്തരവിറക്കുന്നതുവരെ കാത്തിരിക്കണം. വൈദ്യുതി ഉപഭോഗം താരതമ്യം ചെയ്യാന്‍ ഏതു മാസത്തെ പരിഗണിക്കണമെന്ന കാര്യമടക്കം കെ.എസ്.ഇ.ബിക്ക് തീരുമാനിക്കേണ്ടതുണ്ട്. ചെറിയ തോതിലാണെങ്കിലും ഭൂരിഭാഗം ഉപഭോക്താക്കള്‍ക്കും ഇളവ് ലഭിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. നെടുമങ്ങാട് സ്വദേശി സനോഷിന്‍റെ ശരാശരി ഉപഭോഗം 210 യൂനിറ്റാണ്. അതായത് നോന്‍ ടെലിസ്ക്പിക് സ്ലാബിലൂടെ ശരാശരി 1000 രൂപയില്‍ […]
സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പിനെക്കുറിച്ച് ആശങ്ക വേണ്ടെന്ന് കെ.എസ്.ഇ.ബി ചെയർമാൻ
ഇടുക്കിയിൽ ഇപ്പോൾ ഷട്ടർ തുറക്കാൻ വേണ്ട ജലനിരപ്പ് പോലും ഇല്ലെന്നും എൻ.എസ് പിള്ള മീഡിയവണിനോട് പറഞ്ഞു സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്കക്ക് വകയില്ലെന്ന് കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ് പിള്ള. കാലവർഷവും അതിവർഷവും മുന്നിൽ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. ഇടുക്കിയിൽ ഇപ്പോൾ ഷട്ടർ തുറക്കാൻ വേണ്ട ജലനിരപ്പ് പോലും ഇല്ലെന്നും എൻ.എസ് പിള്ള മീഡിയവണിനോട് പറഞ്ഞു. സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് ആശങ്കപ്പെടുന്നതല്ലെന്ന് കെ.എസ്.ഇ.ബി ചെയർമാൻ പറഞ്ഞു. ഇടുക്കി ഡാമിൽ സാധാരണ നിലയിലെക്കാള്‍ 10 അടി കൂടിയിട്ടുണ്ട് എന്നാൽ […]