Kerala

‘സിൽവർ ലൈൻ ഏറ്റെടുക്കാൻ ബിജെപി’; ഇ ശ്രീധരന്റെ റിപ്പോർട്ട് കോർ കമ്മിറ്റിയിൽ

സിൽവർ ലൈൻ ഏറ്റെടുക്കാൻ ബിജെപി. അതിവേഗ റെയിൽ ബിജെപി കോർകമ്മിറ്റി യോഗം ചർച്ച ചെയ്യുന്നു. മെട്രോമാൻ ഇ ശ്രീധരൻ തയ്യാറാക്കിയ റിപ്പോർട്ട് കോർ കമ്മിറ്റിയിൽ അവതരിപ്പിക്കും. പദ്ധതി എങ്ങനെ കേരളത്തിൽ നടപ്പാക്കണമെന്നത് യോഗത്തിൽ ചർച്ച ചെയ്യും. ബിജെപി കോർ കമ്മിറ്റിയിൽ ശോഭാ സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന നേതാക്കൾ രംഗത്തെത്തി. സംസ്ഥാന പ്രഭാരിയെയും നേതാക്കളെയും ശോഭാ സുരേന്ദ്രൻ വിമർശിച്ചിട്ട് നടപടിയില്ല. ശോഭാ സുരേന്ദ്രന്റെ നടപടി അംഗീകരിക്കില്ല. പരാതിയുണ്ടെങ്കിൽ പറയേണ്ടത് മാധ്യമങ്ങളോടല്ല. ജനറൽ സെക്രട്ടറി സുധീറിനെ അറിയില്ലെന്ന് പറഞ്ഞത്തിലും […]

Kerala Latest news

സില്‍വര്‍ലൈന്‍: കൂടുതല്‍ വിശദാംശങ്ങള്‍ റെയില്‍വേക്ക് സമര്‍പ്പിച്ചു

സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചു. റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ കെ റെയില്‍ സമര്‍പ്പിച്ചതായി റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. കെ റെയിലിന്റെ മറുപടി പരിശോധിച്ച് തുടര്‍നടപടികള്‍ നിർദദശം നല്‍കാന്‍ ദക്ഷിണ റെയില്‍വേയോട് റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ടതായും ഹൈബി ഈഡന്‍റെയും കെ മുരളീധരന്‍റെയും ചോദ്യത്തിന് റെയില്‍വേമന്ത്രി റെയില്‍വേമന്ത്രി രേഖാമൂലം മറുപടി നല്‍കി. പദ്ധതി അനുമതി നല്‍കിയിട്ടില്ലാത്തതിനാല്‍ ഭൂമിയേറ്റെടുക്കല്‍ പാടില്ലെന്ന് കെ റെയില്‍നോട് നിര്‍ദേശിച്ചിട്ടുണ്ട്. ഭൂമിയേറ്റെടുക്കലിനായി നിയോഗിച്ച ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചതായി അറിയാന്‍ […]

Kerala

സിൽവർ ലൈൻ സംവാദം അനിശ്ചിതത്വത്തിൽ; വിയോജിപ്പുമായി അലോക് വർമ്മ

സർക്കാരിന്റെ നേരിട്ടുള്ള ക്ഷണമില്ലെങ്കിൽ സിൽവർ ലൈൻ സംവാദത്തിന് വരില്ലെന്ന് സാങ്കേതിക വിദ​ഗ്ധൻ അലോക് കുമാർ വർമ്മ. ക്ഷണക്കത്ത് അയക്കേണ്ടത് കെ റയിൽ അല്ലെന്നും സർക്കാരാണെന്നുമാണ് അലോക് വർമ്മയുടെ നിലപാട്. പദ്ധതിയുടെ അനുകൂല വശം ചർച്ച ചെയ്യാനെന്ന ക്ഷണക്കത്തിലെ പരാമർശം പിൻവലിക്കണമെന്നും ഉച്ചയ്ക്ക് മുമ്പ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അം​ഗീകരിച്ചില്ലെങ്കിൽ സംവാദത്തിൽ നിന്ന് പിന്മാറുമെന്നാണ് അലോക് കുമാർ വർമ്മയുടെ നിലപാട്. ഇടതു വിമർശകൻ ജോസഫ് സി. മാത്യുവിനെ സംവാദത്തിൽ നിന്ന് ഒഴിവാക്കിയാണ് സിൽവർലൈൻ […]

Kerala

കെ റെയിൽ ഉദ്യോ​ഗസ്ഥരെ കോൺ​ഗ്രസ് നേതാക്കൾ ഭീഷണിപ്പെടുത്തുകയാണെന്ന് എം.വി ജയരാജൻ

കെ റെയിൽ ഉദ്യോ​ഗസ്ഥരെ കോൺ​ഗ്രസ് നേതാക്കൾ ഭീഷണിപ്പെടുത്തുകയാണെന്ന് എം.വി ജയരാജൻ. ജനങ്ങളോടുള്ള വെല്ലുവിളിയാണ് കോൺ​​ഗ്രസ് സമരം. എല്ലാ പ്രദേശത്തും സമരത്തിനെത്തുന്നത് ഒരേയാളുകൾ തന്നെയാണ്. സിൽവർ ലൈനിന്റെ അതിരടയാളക്കല്ലുകൾ പിഴുതെറിയുന്നവർക്കെതിരെ കേസെടുക്കുകയാണ് വേണ്ടതെന്നും എം.വി ജയരാജൻ പറഞ്ഞു. ബുൾഡോസർ രാഷ്ട്രീയത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ അണിനിരക്കണമെന്നും കണ്ണൂർ ജില്ലയിൽ 18 കേന്ദ്രങ്ങളിൽ നടക്കുന്ന ബഹുജന റാലിയിൽ ജനങ്ങൾ പങ്കെടുക്കണമെന്നും എംവി ജയരാജൻ കൂട്ടിച്ചേർത്തു. ‘ആർ ഹരിദാസിന്റെ കൊലപാതകം ഉൾപ്പെടെ കേരളത്തിൽ സംഘടിപ്പിക്കാൻ വേണ്ടി ആയുധവും പരിശീലനവും സിദ്ധിച്ച ക്രിമിനലുകളെ വളർത്തിയെടുക്കുന്ന […]

Kerala

സില്‍വര്‍ലൈന്‍: കല്ലിടുന്ന ഭൂമിയില്‍ വായ്പ നല്‍കുന്നതില്‍ തടസമില്ലെന്ന് സഹകരണമന്ത്രി

സില്‍വര്‍ ലൈനായി കല്ലിടുന്ന ഭൂമിയില്‍ വായ്പ നല്‍കുന്നതില്‍ സഹകരണബാങ്കുകള്‍ക്ക് മുന്നില്‍ തടസങ്ങളില്ലെന്ന് സഹകരണമന്ത്രി വി.എന്‍.വാസവന്‍. നഷ്ടപരിഹാരം ഉറപ്പായ ഭൂമി സംബന്ധിച്ച് സഹകരണ ബാങ്കുകള്‍ക്ക് ആശങ്കപ്പടേണ്ട സാഹചര്യമില്ല. ഇത് സഹകരണ ബാങ്കുകള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. എന്തെങ്കിലും തടസമുണ്ടായാല്‍ പരിഹരിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും വി.എന്‍.വാസവന്‍ പറഞ്ഞു.

Kerala

സിൽവർ ലൈനിന്റെ പേരിൽ വീട് നിർമ്മാണം തടഞ്ഞ് പഞ്ചായത്ത് അധികൃതർ

കോട്ടയത്ത് സിൽവർ ലൈനിന്റെ പേരിൽ വീട് നിർമ്മാണം തടഞ്ഞ് പഞ്ചായത്ത് അധികൃതർ. സിൽവർ ലൈനിന്റെ ബഫർ സോണായതിനാൽ വീട് നിർമ്മിക്കാനുള്ള അനുമതി നൽകാനാവില്ലെന്നാണ് പനച്ചിക്കാട് പഞ്ചായത്ത് പറയുന്നത്. വീട് വെയ്ക്കാൻ കെ റെയിൽ കമ്പനിയുടെ അനുമതി വാങ്ങണമെന്നാണ് അപേക്ഷനോട് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കിയത്. വീട് നിർമ്മിക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി സിൽവർ ലൈൻ തഹസിൽദാർക്ക് അയച്ച കത്തും പുറത്തായി. വീടിന്റെ രണ്ടാംനില പണിയുന്നതിനായി ഉമസ്ഥനായ സിബി പനച്ചിക്കാട് പ‍ഞ്ചായത്ത് സെക്രട്ടറിയെയാണ് സമീപിച്ചത്. സർവേ നമ്പർ ബഫർ […]

Kerala

സില്‍വര്‍ ലൈന് അന്തിമാനുമതി നല്‍കുന്ന കാര്യം പരിഗണനയിലില്ലെന്ന് റെയില്‍വേ ബോര്‍ഡ്

സില്‍വര്‍ ലൈനിന് അന്തിമാനുമതി നല്‍കുന്ന കാര്യം പരിഗണനയിലില്ലെന്ന് റെയില്‍വേ ബോര്‍ഡ്. കൊടിക്കുന്നില്‍ സുരേഷ് എംപിയെ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ രേഖാമൂലം അറിയിച്ചതാണിത്. പദ്ധതിയുടെ സാങ്കേതിക-പ്രായോഗിക വിവരങ്ങള്‍ ഡിപിആറില്‍ ഇല്ലെന്ന് വിനയ ത്രിപാഠി. വിശദ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കേരളത്തിന് നിര്‍ദേശം നല്‍കിയെന്നും ബോര്‍ഡ് ചെയര്‍മാന്‍. അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന് സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേയെ സമീപിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതില്‍. സില്‍വര്‍ ലൈന്‍ സര്‍വേയുടെ പേരില്‍ റെയില്‍വേ കല്ലിടാന്‍ പാടില്ലെന്ന് രേഖാമൂലം നിര്‍ദേശം നല്‍കിയിരുന്നതാണ്. പദ്ധതിക്ക് […]

Kerala

കെ റയിൽ വിരുദ്ധ പ്രതിഷേധം; തവനൂരിൽ സർവേ നടപടികൾ താത്ക്കാലികമായി നിർത്തിവച്ചു

തവനൂരിൽ സിൽവർ ലൈൻ സർവേ നടപടികൾ താത്ക്കാലികമായി നിർത്തിവച്ചു. രണ്ട് ദിവസം കഴിഞ്ഞ് സർവേ നടപടികൾ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം.സിൽവർ ലൈൻ പദ്ധതിക്കെതിരെ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടന്നിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും കെ റെയിലിനെതിരെ പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ജില്ലാകളക്റ്ററേറ്റുകളിലേക്ക് മാർച്ച് നടത്തി. കോഴിക്കോടും തൃശൂരും കോൺഗ്രസിന്‍റെ കളക്ടറേറ്റ് മാർച്ച് സംഘർഷത്തിലെത്തി. കോഴിക്കോട് മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ടി സിദ്ധീഖ് അടക്കമുള്ളവരെ അറസ്റ്റ് […]

Kerala

സിൽവർ ലൈൻ പ്രതിഷേധം; സമരക്കാരുമായി ഏറ്റുമുട്ടി പൊലീസ്

കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയിൽ സിൽവർ ലൈൻ പദ്ധതിയുടെ സർവേ കല്ലുകൾ സ്ഥാപിക്കുന്നതിനെതിരായ നാട്ടുകാരുടെ പ്രതിഷേധത്തിനിടെ പൊലീസ് സമരക്കാരുമായി ഏറ്റുമുട്ടി. രാവിലെ 9 മണി മുതൽ സംയുക്ത സമര സമിതിയും നാട്ടുകാരും ചേർന്ന് സിൽവൻ ലൈൻ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് പ്രതിഷേധവുമായെത്തിയിരുന്നു. ഉദ്യോ​ഗസ്ഥർ എത്തിയപ്പോൾതന്നെ സമരക്കാർ വാഹനത്തിന്റെ ചില്ലെറിഞ്ഞ് പൊട്ടിക്കുകയും മടങ്ങിപ്പോകണമെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പൊലീസും ഉ​ഗ്യോ​ഗസ്ഥരും രണ്ടാമതും സർവേ കല്ലുകൾ സ്ഥാപിക്കാനായി എത്തിയതോടെയാണ് നാട്ടുകാർ വീണ്ടും സംഘടിച്ചത്. മുന്നറിയിപ്പ് അവ​ഗണിച്ച് സമരമസമിതി പ്രവർത്തകർ ബഹളം വെച്ചതോടെയാണ് […]

Kerala

സിൽവർ ലൈൻ പദ്ധതി; ജനകീയ പ്രതിരോധത്തിന് കോൺഗ്രസ്

സിൽവർ ലൈൻ പദ്ധതിക്കെതിരെ ജനകീയ പ്രതിരോധത്തിന് കോൺഗ്രസ്. സാമ്പത്തിക, പാരിസ്ഥിതിക പ്രശ്നങ്ങൾ ഉയർത്തി പ്രചാരണം നടത്താൻ തീരുമാനിച്ചതായി കോൺഗ്രസ്. കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലാണ് തീരുമാനം. ഡി ലിറ്റ് വിവാദത്തിൽ ഗവർണറും സർക്കാരും ഒരുപോലെ കുറ്റക്കാരെന്ന് കോൺഗ്രസ് വ്യക്തമാക്കി. വി ഡി സതീശനും രമേശ് ചെന്നിത്തലയും പങ്കുവച്ചത് ഒരേ വികാരമെന്ന് രാഷ്ട്രീയകാര്യ സമിതി. കൂടാതെ, കെപിസിസി പുനഃസംഘടനയിലെ മാർഗനിർദേശങ്ങളിൽ ചെറിയ തിരുത്തൽ ഉണ്ടാകുമെന്ന് രാഷ്ട്രീയകാര്യ സമിതി അറിയിച്ചു. സംഘടന പ്രവർത്തനം നടത്താൻ അനുവാദമുള്ള ഗവൺമെന്റ് ജീവനക്കാരെയും ഭാരവാഹികളായി പരിഗണിക്കും.