കോഴിക്കോട്ടെ മാവോയിസ്റ്റ് സാന്നിധ്യം കണക്കിലെടുത്ത് അന്വേഷണം ഊർജിതമാക്കി പൊലീസ്. പെരുവണ്ണാമൂഴിയിൽ മാവോയിസ്റ്റുകളെത്തിയ എസ്റ്റേറ്റിലെ മാനേജരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസമാണ് മൂന്ന് സ്ത്രീകൾ ഉൾപ്പെട്ട മാവോയിസ്റ്റ് സംഘം പെരുവണ്ണാമൂഴിയിലെത്തിയത്.പേരാമ്പ്ര പ്ലാറ്റേഷൻ എസ്റ്റേറ്റിൽ നോട്ടിസ് പതിച്ചാണ് മൂവരും മടങ്ങിയത്. എസ്റ്റേറ്റ് മതിലിലും ബസ്റ്റോപ്പിലും പോസ്റ്ററൊട്ടിച്ച സംഘം ലഘുലേഖകളും വിതരണം ചെയ്തതായി നാട്ടുകാർ പറഞ്ഞു. പ്ലാന്റേഷന്റ മറവില്‍ തോട്ടത്തെ ഖനനത്തിനും ടൂറിസത്തിനും വിട്ടുകൊടുക്കരുത്, പ്ലാന്റേഷന്‍ ഭൂമി തൊഴിലാളികളെ തെരുവിലെറിയാന്‍ കോടികള്‍ കോഴവാങ്ങിയ കരിങ്കാലികളെ തിരിച്ചറിയുക തുടങ്ങിയവയാണ് മാവോയിസ്റ്റിന്‍റെ പേരിലുള്ള […]
Tag: Kozhikode
നിപ: കോഴിക്കോട് താലൂക്കിൽ കൊവിഡ് വാക്സിനേഷൻ നിർത്തിവെച്ചു
കോഴിക്കോട് ജില്ലയിൽ നിപ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ കൊവിഡ് വാക്സിനേഷൻ നിർത്തി വെച്ചു. രണ്ടു ദിവസത്തേക്കാണ് വാക്സിനേഷൻ ക്യാമ്പുകൾ നിർത്തിവെച്ചത്. നിപ അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ കൊവിഡ് ലക്ഷണമുള്ളവർക്ക് ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെട്ട് പരിശോധന നടത്താവുന്നതാണെന്നും മന്ത്രി അറിയിച്ചു. ഇതിനിടെ കോഴിക്കോട്ട് നിപ ബാധിച്ച് മരിച്ച 12വയസുകാരന്‍റെ സമ്പർക്കപ്പട്ടികയിലുള്ള 11 പേർക്ക് രോഗലക്ഷണമുണ്ടെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. എന്നാൽ ആർക്കും തീവ്രമായ ലക്ഷണമില്ല. ആരോഗ്യനില […]
നിപ വ്യാപനം തീവ്രമാകാന്‍ ഇടയില്ലെന്ന് കേന്ദ്ര വിദഗ്ധ സംഘം
നിപ വ്യാപനം തീവ്രമാകാന്‍ ഇടയില്ലെന്ന് കേന്ദ്ര വിദഗ്ധ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിനാല്‍ നിപ വ്യാപനത്തിന് സാധ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആവശ്യമെങ്കില്‍ കൂടുതല്‍ വിദഗ്ധരെ കേരളത്തിലേക്ക് അയയ്ക്കും. പൂണെ വൈറോളജിയില്‍ നിന്നുള്ള സംഘം സംസ്ഥാനത്ത് എത്തുന്നുണ്ട്. പ്രാദേശികമായി വവ്വാലുകളെ പിടികൂടി പഠനം നടത്തണമെന്നും കേന്ദ്ര സംഘം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നിപ ബാധിച്ച് പന്ത്രണ്ടുവയസുകാരന്‍ മരിച്ചതിന് പിന്നാലെ കേന്ദ്രസംഘം ഇന്നലെ ചാത്തമംഗലത്ത് എത്തിയിരുന്നു. മരിച്ച കുട്ടിയുടെ വീട്ടിലും […]
നിയന്ത്രണം മറികടന്ന് കോഴിക്കോട് ബീച്ചിൽ ജന തിരക്ക്
നിയന്ത്രണം മറികടന്ന് കോഴിക്കോട് ബീച്ചിൽ ജന തിരക്ക്. കുട്ടികളെയുമായി നിരവധി പേരാണ് ബീച്ചിലെത്തിയത്. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ തുറന്നതുമായി ബന്ധപ്പെട്ട അവ്യക്തതയാണ് ബീച്ചിലേക്ക് ആളുകളെത്താൻ കാരണം. നിലവിൽ സരോവരം പാർക്കിലേക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നതെന്നും ബീച്ചിലേക്ക് പ്രവേശനമില്ലെന്നും ഡി റ്റി പി സി അറിയിച്ചു. നിയന്ത്രണം മറികടന്ന് ആളുകളെത്തിയിട്ടും ഇടപെടാൻ പൊലീസ് തയ്യാറായില്ല. സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ നേരത്തെ ഇളവുകൾ വരുത്തിയിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ഇക്കോ ടൂറിസം സെന്ററുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിച്ചിരുന്നു. വനം […]
കോഴിക്കോട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് : കേസ് വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസി ശേഖരിച്ചു
കോഴിക്കോട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിനെ പറ്റിയുള്ള വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസി കോഴിക്കോട്ടെത്തി ശേഖരിച്ചു. കൊച്ചിയിലെ എൻഐഎ ഉദ്യോഗസ്ഥനാണ് കോഴിക്കോടെത്തി അന്വേഷണ സംഘത്തിൽ നിന്നും വിവരങ്ങൾ ശേഖരിച്ചത്. കേസ് എൻ.ഐ.എക്ക് കൈമാറണമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു. ബംഗളുരുവിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥരുമായി എൻ.ഐ.എ ഉദ്യോഗസ്ഥർ സംസാരിച്ചു. കേസിലെ തീവ്രവാദബന്ധത്തിന് ശക്തമായ തെളിവ് ലഭിച്ചാൽ റിപ്പോർട്ടിൽ എൻഐഎ അന്വേഷണത്തിന് ശുപാർശ ചെയ്യാനാണ് സാധ്യത. ടെലഫോൺ എക്സ്ചേഞ്ചിന് രാജ്യാന്തര ബന്ധവും തീവ്രവാദ […]
സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് അന്വേഷണം ബംഗളൂരുവിലേക്ക്; അറസ്റ്റിലായ മലപ്പുറം സ്വദേശിയെ കേരളത്തിലെത്തിക്കും
കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് അന്വേഷണം കേരളത്തിന് പുറത്തേക്കും നീളുന്നു. ( Parallel telephone exchange kozhikode ) ബംഗളൂരുവില്‍ കണ്ടെത്തിയ എക്‌സ്‌ചേഞ്ചിന് കോഴിക്കോട്ടെ എക്‌സ്‌ചേഞ്ചുമായി ബന്ധമുണ്ടെന്നാണ് സൂചന. ബംഗളൂരു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മലപ്പുറം സ്വദേശി ഇബ്രാഹിം എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്യാനായി കേരളത്തിലേക്ക് ഇന്നുതന്നെ കൊണ്ടുവരുമെന്നാണ് വിവരം. കോഴിക്കോട് പ്രവര്‍ത്തിച്ചിരുന്ന സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂരിയാട് സ്വദേശികളായ ഷബീര്‍, പ്രസാദ് എന്നീ പ്രതികളെ ഇതുവരെ […]
കൊവിഡ്: കോഴിക്കോട് സ്ഥിതി ഗുരുതരം; നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് കളക്ടര്‍
കൊവിഡ് രൂക്ഷമായി നില്‍ക്കുന്ന കോഴിക്കോട് ജില്ലയില്‍ സ്ഥിതി ഗുരുതരമെന്ന് കളക്ടര്‍ സാംബശിവ റാവു. ജനങ്ങള്‍ ആവശ്യത്തിന് മാത്രം പുറത്തിറങ്ങണമെന്നും നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ ട്വന്റിഫോറിനോട് പറഞ്ഞു. നിലവില്‍ ഓക്‌സിജന്‍ ലഭ്യതയുണ്ട്. കൂടുതല്‍ രോഗികള്‍ എത്തിയാല്‍ പ്രതിസന്ധി ഉണ്ടാകും. സര്‍ക്കാര്‍ ആശുപത്രികളില്‍ കിടക്കകള്‍ സജ്ജമാണെന്നും കളക്ടര്‍ വ്യക്തമാക്കി. കോഴിക്കോട് ജില്ലയില്‍ ഇന്നലെ 5700 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 13 പേര്‍ക്കും ഉള്‍പ്പെടെയാണ് […]
കോഴിക്കോട് ഇന്ന് 3251 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു
ജില്ലയിൽ തിങ്കളാഴ്ച 3251 കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. പീയൂഷ് എം അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരിൽ മൂന്ന് പേർക്കും ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരിൽ 5 പേർക്കും പോസിറ്റീവ് ആയി. 64 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി പോസിറ്റീവ് ആയവർ 3179 പേരാണ്. 1074 പേർ കൂടി രോഗമുക്തി നേടി. 12,730 സ്രവ സാംപിൾ പരിശോധനയ്ക്കയച്ചു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.69 ആണ്. […]
കോഴിക്കോട് ജില്ലയിൽ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി
കോഴിക്കോട് ജില്ലയിൽ പ്രതിദിന കണക്ക് രണ്ടായിരത്തി അഞ്ഞൂറ് കടന്നതോടെ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി. ജില്ലയിൽ കൊവിഡ് ബാധിതർക്ക് ചികിത്സ ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടു.സ്വകാര്യ ആശുപത്രികളിൽ ഐസിയു ഉൾപ്പെടെ 25 ശതമാനം കിടക്കകൾസജ്ജമാക്കണമെന്നും ഉത്തരവിൽ പറയുന്നു. ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും മറ്റ് പ്രധാന ആശുപത്രികളിലും നിലവിലുള്ള ബെഡുകളുടെ 15 ശതമാനം മാറ്റിവെക്കണമെന്നും ഓക്‌സിജൻ സിലിണ്ടറുകളുടെ പ്രവർത്തന ക്ഷമത ആശുപത്രി സൂപ്രണ്ടുമാർ ഉറപ്പു വരുത്തണമെന്നും ഉത്തരവിൽ പറയുന്നു. ജില്ലയിൽ ഇന്ന് 121 കേന്ദ്രങ്ങളിലാണ് കോവിഡ് വാക്‌സിനേഷൻ നടക്കുക.
കോഴിക്കോട് ചട്ടം ലംഘിച്ച് പോലീസുകാരുടെ യോഗം
കോഴിക്കോട് ചട്ടം ലംഘിച്ച് പോലീസുകാരുടെ യോഗം. പോലീസ് അസോസിയേഷനാണ് മലപ്പുറം എം.എസ്.പി ക്യാമ്പില്‍ നിന്നും സ്ഥലം മാറി വന്ന പോലീസുകാരുടെ യോഗം വിളിച്ചു ചേര്‍ത്തത്. പോസ്റ്റല്‍ ബാലറ്റ് സ്വാധീനിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഇടത് അനുകൂലികളുടെ നേതൃത്വത്തിലുള്ള പോലീസ് അസോസിയേഷന്‍ യോഗം വിളിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എം.എസ്.പി ക്യാമ്പില്‍ നിന്നും 116 പോലീസുകാരാണ് കോഴിക്കോട് എ.ആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറിയെത്തിയത്. ചട്ടങ്ങള്‍ ലംഘിച്ചാണ് പോലീസ് അസോസിയേഷന്‍ നേതാക്കള്‍ ഇവരുടെ യോഗം വിളിച്ച് ചേര്‍ത്തു. കോഴിക്കോട് സിറ്റി ട്രാഫിക് പോലീസ് […]