Kerala

കോഴിക്കോട് ബസ് അപകടം: ജില്ലയിൽ സ്പെഷൽ ഡ്രൈവുമായി മോട്ടോർ വാഹന വകുപ്പ്

കോഴിക്കോട് നിയമലംഘനം നടത്തുന്ന സ്വകാര്യ ബസുകൾക്ക് തടയിടാൻ മോട്ടോർ വാഹന വകുപ്പ്. ഒരാഴ്ച നീണ്ടുനിൽക്കുന്ന സ്പെഷൽ ഡ്രൈവ് ആരംഭിച്ചു. ഡ്രൈവറുടെ അശ്രദ്ധ മൂലം രണ്ട് പേർ മരിച്ച സാഹചര്യത്തിലാണ് സുപ്രധാന നടപടി. എട്ട് സ്‌ക്വാഡുകളായി തിരിഞ്ഞാണ് മോട്ടോർ വാഹന വകുപ്പിന്റെ സ്‌പെഷ്യൽ ഡ്രൈവ്. സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കുന്നതിനൊപ്പം ജീവനക്കാർക്ക് ബോധവത്കരണവും നൽകും. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ നാലുപേരാണ് കോഴിക്കോട് ജില്ലയിൽ ബസിടിച്ച് മരിച്ചത്. അതിനിടെ, കഴിഞ്ഞ ദിവസം അപകടം നടന്ന വേങ്ങേരിയിൽ എൻഫോഴ്സ്മെന്റ് ആർടിഒ പരിശോധന നടത്തി. അപകടമുണ്ടാക്കിയ […]

HEAD LINES Kerala Latest news

ദമ്പതിമാരുടെ മരണത്തിനിടയാക്കിയ വാഹനാപകടം; ബസ് ഡ്രൈവറും ഉടമയും അറസ്റ്റില്‍

കോഴിക്കോട് ദമ്പതികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ബസ് ഡ്രൈവര്‍ അഖില്‍ കുമാറിനെയും ബസ് ഉടമ അരുണിനെയും ചേവായൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. അഖില്‍ കുമാറിനെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. ബസ് ഉടമയ്‌ക്കെതിരെ പ്രേരണാകുറ്റമാണ് ചുമത്തിയത്. ഇരുവരേയും കോടതി റിമാന്‍ഡ് ചെയ്തു. വാഹനാപകടത്തില്‍ കക്കോട് സ്വദേശി ഷൈജു, ഭാര്യ ജീമ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ സ്വകാര്യ ബസുകള്‍ക്കിടയില്‍പ്പെട്ടാണ് ദമ്പതികള്‍ മരിച്ചത്. ബസിന് പിന്നില്‍ ഇടിച്ച സ്‌കൂട്ടറില്‍ മറ്റൊരു ബസ് വന്നിടിക്കുകയായിരുന്നു. മലാപ്പറമ്പിന് സമീപം വെങ്ങേരിയില്‍ […]

Kerala

കോഴിക്കോട് സ്വകാര്യ ബസും ബൈക്കും കൂടിയിടിച്ച് അപകടം : 2 പേർ മരിച്ചു

കോഴിക്കോട് വേങ്ങേരി ജംഗ്ഷന് സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. കക്കോടി സ്വദേശികളായ ഷൈജു, ജീമ എന്നിവരാണ് മരിച്ചത്. അഞ്ച് ബസ് യാത്രക്കാർക്ക് നിസാര പരിക്കേറ്റു. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. വേങ്ങേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു ഷൈജുവും ജീമയും. ഇതിനിടയിലാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ രണ്ട് സ്വകാര്യ ബസുകൾക്കിടയിൽ പെടുകയായിരുന്നു. മുന്നിൽ പോയ ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ സ്കൂട്ടർ […]

Kerala

രാമനാട്ടുകരയില്‍ അപകടത്തിൽപ്പെട്ടവർ സ്വർണക്കടത്ത് ഇടനിലക്കാരെന്ന് സൂചന: ചരല്‍ ഫൈസലിനെ ചോദ്യംചെയ്യുന്നു

കോഴിക്കോട് രാമനാട്ടുകരയില്‍ അപകടത്തിൽപ്പെട്ടവർ സ്വർണക്കടത്ത് ഇടനിലക്കാരെന്ന് സൂചന. 15ഓളം വാഹനങ്ങൾ ഈ സംഘത്തിനുണ്ട്. സ്വർണക്കടത്ത് ആസൂത്രണം ചെയ്തത് വാട്സാപ്പ് ഗ്രൂപ്പ് വഴിയാണെന്നും പൊലീസ് സംശയിക്കുന്നു. അപകടത്തിന് പിന്നാലെ തന്നെ ഇവരുടെ യാത്രയെ കുറിച്ച് പൊലീസിന് സംശയമുണ്ടായിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ ഇത്രയധികം പേര്‍ ഒരാളെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിടാന്‍ എന്തിന് പോയി? യുവാക്കള്‍ പോയത് വിമാനത്താവളത്തിലേക്ക് തന്നെയാണോ? ചെര്‍പ്പുളശ്ശേരിയില്‍ നിന്നും കരിപ്പൂരിലേക്ക് പോയ സംഘം എങ്ങനെ രാമനാട്ടുകരയില്‍ എത്തി? അപകടത്തിന് മുന്‍പ് ചേസിങ് നടന്നു? തുടങ്ങിയ സംശയങ്ങള്‍ രാവിലെ […]