കൊല്ലത്തെ അഭിഭാഷകനും പൊലീസും തമ്മിലുള്ള തർക്കത്തിൽ അഭിഭാഷകനായ ജയകുമാർ ആശുപത്രിയിലും അതിക്രമം കാട്ടിയെന്ന് തെളിയിക്കുന്ന ഡോക്ടറുടെ റിപ്പോർട്ട് പുറത്ത്. അഭിഭാഷകൻ മദ്യപിച്ചിരുന്നതായും മെഡിക്കൽ റിപ്പോർട്ടിൽ പരാമർശമുണ്ട്. എസ്എച്ച്ഒ മർദ്ദിക്കുന്നതായി കണ്ടതായി അഭിഭാഷകർ നൽകിയ മൊഴി വ്യാജമെന്ന് തെളിയിക്കുന്ന രേഖകളും പുറത്തു വന്നു. കരുനാഗപ്പളിയിലെ അഭിഭാഷകനായ ജയകുമാറിനെ എസ്എച്ച്ഒ ഗോപകുമാറും പൊലീസുകാരും മർദ്ദിച്ചുവെന്നായിരുന്നു അഭിഭാഷകരുടെ പരാതി. എന്നാൽ അഭിഭാഷകനായ ജയകുമാർ ആശുപത്രിയിലും അതിക്രമം കാട്ടിയെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തു വന്നത്. ജയകുമാർ മർദ്യപിച്ചിരുന്നതായും ഡോക്ടർ റിപ്പോർട്ടിൽ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കരുനാഗപ്പള്ളി […]
Tag: Kollam
പൊലീസ്-അഭിഭാഷക സംഘര്‍ഷം; കൊല്ലത്ത് ഇന്നും അഭിഭാഷകർ കോടതി ബഹിഷ്ക്കരിക്കും
കൊല്ലത്ത് ഇന്നും അഭിഭാഷകർ കോടതി ബഹിഷ്ക്കരിക്കും. കരുനാഗപ്പള്ളിയിൽ പൊലീസ് അഭിഭാഷകനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് അഭിഭാഷകർ കോടതി ബഹിഷ്ക്കരിക്കുന്നത്.ഉദ്യോഗസ്ഥനെ സസ്പെൻറ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ബഹിഷ്ക്കരണം.നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് സമവായ ചർച്ച നടത്തിയിരുന്നു. അഭിഭാഷകരും പൊലീസുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ കൊല്ലം ജില്ലയിലെ കോടതികൾ സ്തംഭിച്ചിരുന്നു. അഭിഭാഷകനെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ ശിക്ഷ നടപടി ഉണ്ടായില്ലെങ്കിൽ സമരം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നാണ് ബാര്‍ അസോസിയേഷന്റെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ മറുവശത്ത് പൊലീസിനെ അക്രമിച്ച അഭിഭാഷകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനുള്ള നീക്കത്തിലായിരുന്നു […]
കൊല്ലം മെഡിക്കല്‍ കോളജ് വികസനത്തിന് 22.92 കോടി അനുവദിച്ചു: മന്ത്രി വീണാ ജോര്‍ജ്
കൊല്ലം മെഡിക്കല്‍ കോളജിന്റെ വികസനത്തിന് 22,91,67,000 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളജില്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും വിവിധ അത്യാധുനിക ഉപകരണങ്ങള്‍ക്കും ആശുപത്രി സാമഗ്രികള്‍ക്കുമായാണ് തുകയനുവദിച്ചത്. കൊല്ലം മെഡിക്കല്‍ കോളജിന്റെ വികസനത്തിനായി സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. കൊല്ലം മെഡിക്കല്‍ കോളജിന് നഴ്‌സിംഗ് കോളജ് അനുവദിച്ചു. ഈ വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. ആദ്യമായി കൊല്ലം മെഡിക്കല്‍ കോളജില്‍ പിജി കോഴ്‌സ് […]
കൊല്ലത്ത് അയൽവീട്ടുകാർ തമ്മിൽ അടിയോടടി; 6 പേർക്ക് പരുക്ക്, 16 പേർക്കെതിരെ കേസ്
അയൽവീട്ടുകാർ തമ്മിലുണ്ടായ സംഘർഷത്തിൽ ആറുപേർക്ക് പരുക്കേറ്റു. കൊല്ലം അഷ്ടമുടി വടക്കേക്കരയിലാണ് സംഭവം. കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെ വടക്കേക്കര വലിയവിള ഭാഗത്തായിരുന്നു സംഭവം. വലിയവിള വീട്ടിൽ ആന്റണി (49), മക്കളായ അബി (24), ബന്ധു യോശുദാസന് (47) എന്നിവർക്കും മറുവീട്ടിലെ സുധീർ (42), ഹസീർ (32) ബന്ധു അഷ്കർ (21) എന്നിവർക്കും പരുക്കേറ്റു. രണ്ട് കുടുംബങ്ങളിലെയും 16 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അഞ്ചാലുംമൂട് പൊലീസ് അറിയിച്ചു. സംഘർഷത്തിൽ പരുക്കേറ്റവരെ കൊല്ലം ജില്ലാആശുപത്രിയിലും മതിലിലെ സ്വകാര്യ […]
കൊല്ലത്ത് വാഹനാപകടം; മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു
കൊല്ലം താന്നിയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു. പരവൂർ പരവൂർ ചില്ലയ്ക്കൽ സ്വദേശികളായ അൽ അമീൻ, മാഹിൻ, സുധീർ എന്നിവരാണ് മരിച്ചത്. പുലർച്ചെ താന്നി ബീച്ചിനു സമീപമാണ് അപകടമുണ്ടായത്. മൂവരും സഞ്ചരിച്ച ബൈക്ക് പാറക്കല്ലിൽ ഇടിച്ച് വീഴുകയായിരുന്നു. പ്രഭാത സവാരിക്കെത്തിയവരാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. തുടർന്ന് ഇവർ നാട്ടുകാരെയും പൊലീസ് ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. കടൽ കയറാതിരിക്കാൻ നിരത്തിയിരുന്ന പാറക്കല്ലുകളിലേക്ക് ബൈക്കിടിച്ച് കയറുകയായിരുന്നു. ഇവർ വള്ളപ്പണിക്ക് ശേഷം തിരികെവരുന്ന […]
‘വിമാനത്താവളം പോലെ’, ലോകനിലവാരത്തിലേക്ക് കൊല്ലം റെയിൽവേ സ്റ്റേഷൻ
കൊല്ലം റെയിൽവേ സ്റ്റേഷൻ ലോകനിലവാരത്തിലേക്കു മാറുന്നതിന്റെ രൂപരേഖ പുറത്തുവിട്ട് കേന്ദ്ര റെയിൽവേ മന്ത്രാലയം. രാജ്യത്തുടനീളമുള്ള റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്നതിനുമുള്ള അതിമനോഹരമായ പദ്ധതിയുടെ ഭാഗമാണിത്. 52 സ്റ്റേഷനുകൾ നവീകരിക്കുന്നതിനായി തെരഞ്ഞെടുത്തതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ മാസം പാർലമെന്റിൽ പറഞ്ഞിരുന്നു. 385.4 കോടി രൂപ ചെലവഴിച്ചാണ് പൊളിച്ചുപണിഞ്ഞ്, വിമാനത്താവളം പോലെയാക്കുന്ന സ്റ്റേഷൻ കെട്ടിടത്തിന്റെ ചിത്രങ്ങൾ റെയിൽവേ മന്ത്രാലയം പുറത്തിറക്കി.രാജ്യാന്തര നിലവാരത്തിലുള്ള എ ക്ലാസ് സൗകര്യമാണ് കൊല്ലം റെയിൽവേ സ്റ്റേഷനിൽ വരാൻ പോകുന്നത്. എല്ലാ പ്ലാറ്റ്‌ഫോമുകളും അത്യാധുനിക മേൽക്കൂരകൾ […]
കൊല്ലത്ത് ടോൾ പ്ലാസ ജീവനക്കാരനെ മർദ്ദിച്ച സംഭവം; അഭിഭാഷകൻ പിടിയിൽ
കൊല്ലത്ത് ടോൾ പ്ലാസ ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. വർക്കല സ്വദേശിയായ അഭിഭാഷകൻ ഷിബുവിനെയാണ് കസ്റ്റഡിയിലെടുത്തത്. ആലപ്പുഴയിൽ നിന്ന് മടങ്ങിവരും വഴിയാണ് യുവാവിനെ ഇവർ മർദ്ദിച്ചത്. അഞ്ചാലുംമൂട് പൊലീസാണ് സംഭവത്തിൽ കേസെടുത്തത്. ഷിബുവിനൊപ്പം സുഹൃത്ത് ലഞ്ജിത്തും കാറിലുണ്ടായിരുന്നു. ഇയാളാണ് കാർ ഓടിച്ചതെന്നും മർദ്ദിച്ചതെന്നും ഷിബു പറയുന്നു. ഇതിൽ മർദ്ദനമേറ്റ അരുൺ പ്രതിയെ തിരിച്ചറിയേണ്ടതുണ്ട്. ടോൾ നൽകാതെ എമർജൻസി ഗേറ്റിലൂടെ കടന്നു പോകുന്നത് ചോദ്യം ചെയ്തതിനായിരുന്നു മർദനം. കൊല്ലം ബൈപ്പാസിലെ കാവനാട് ടോൾ ബൂത്തിലാണ് സംഭവം. കുരീപ്പുഴ […]
Agneepath Recruitment; അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി നവംബർ 15 മുതൽ കൊല്ലത്ത്; 7 ജില്ലക്കാർക്ക് പങ്കെടുക്കാം
കേരളത്തിൽ അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി നവംബർ 15ന് ആരംഭിച്ച് 30ന് സമാപിക്കും. ഏഴു തെക്കൻ ജില്ലകളിലെ പുരുഷ ഉദ്യോഗാർത്ഥികൾക്കായാണ് ബാംഗ്ലൂർ റിക്രൂട്ടിംഗ് സോണിന്റെ നേതൃത്വത്തിൽ റാലി നടത്തുന്നത്. തിരുവനന്തപുരത്തെ ആർമി റിക്രൂട്ടിംഗ് ഓഫീസ്, കൊല്ലത്തെ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം എന്നിവിടങ്ങളിലായിരിക്കും റാലി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലക്കാർക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ ആഗസ്റ്റ് 01 മുതൽ 30 വരെ www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്‌റ്റർ ചെയ്യണം. അഗ്നിവീർ ജനറൽ ഡ്യൂട്ടി, […]
നീറ്റ് പരീക്ഷാ വിവാദം; നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ അന്വേഷണം ആരംഭിച്ചു
കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷാ വിവാദത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ അന്വേഷണം ആരംഭിച്ചു. എൻ ടി എ പ്രത്യേകം നിയോഗിച്ച മൂന്നംഗ സംഘം കേരളത്തിലെത്തിയാണ് അന്വേഷണം ആരംഭിച്ചത്. അതേ സമയം പൊലീസ് അന്വേഷണവും സമാന്തരമായി പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ മൂന്നംഗ പ്രത്യേക അന്വേഷണസംഘം കേരളത്തിൽ എത്തിയത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി സീനിയർ ഡയറക്ടർ ഡോ. സാധന പരാശറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ആരംഭിച്ചത്. അന്വേഷണസംഘം ആയൂർ മാർത്തോമാ കോളജ് സന്ദർശിച്ച് മൊഴി രേഖപ്പെടുത്തി. […]
നീറ്റ് പരീക്ഷയ്ക്ക് അടിവസ്ത്രം അഴിപ്പിച്ച കേസ് ; 7 പ്രതികൾക്ക് ജാമ്യം
നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസിൽ ഏഴ് പ്രതികൾക്ക് ജാമ്യം. കടയ്ക്കൽ കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. കേളജിലെ മൂന്ന് സുരക്ഷാ ഏജൻസി ജീവനക്കാർക്കും രണ്ട് ശുചീകരണ ജീവനക്കാർക്കും, ഇന്ന് അറസ്റ്റിലായ രണ്ട് അധ്യാപകർക്കുമാണ് കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസമാണ് കൊല്ലം ആയൂരിൽ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിനികളെ അടിവസ്ത്രം അഴിപ്പിച്ച് പരീക്ഷ എഴുതിച്ചത്. തുടർന്ന് വലിയ മാനസിക സമ്മർദത്തിലായിരുന്നു വിദ്യാർത്ഥിനികൾ. തുടർന്ന് നിരവധി പേരാണ് നടപടിക്കെതിരെ രംഗത്ത് വന്നത്. മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടെ വിഷയത്തിൽ […]