കൊല്ലം കടയ്ക്കലിൽ ഉപജില്ലാ സ്കൂൾ കലോല്‍സവത്തിനിടെ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ പോക്സോ കേസ്. ചടയമംഗലത്തെ എയ്‌ഡഡ് സ്‌കൂളിലെ ഉർദു അധ്യാപകൻ യൂസഫിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതി ഒളിവിലെന്നാണ് പൊലീസ് പറയുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ബസിൽ ഭക്ഷണശാലയിലേക്ക് പോകുന്നതിനിടയിലാണ് അധ്യാപകന്റെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു. ആദ്യം മറ്റ് അധ്യാപകരോട് പരാതി പറയുകയും പിന്നീട് പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഒളിവിലുള്ള അധ്യാപകനായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് […]
Tag: Kollam
കേരളത്തിലെ രണ്ടാംഘട്ട അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലിക്ക് കൊല്ലത്ത് തുടക്കം
തെക്കന്‍ ജില്ലകളിലേക്കുള്ള കരസേനയുടെ അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലിക്ക് കൊല്ലത്ത് തുടക്കമായി. നഗരത്തിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിലാണ് റാലി നടക്കുന്നത്. ആര്‍മി റിക്രൂട്ട്മെന്റ് ബാംഗ്ലൂര്‍ സോണ്‍ ഡി.ഡി.ജി. ബ്രിഗേഡിയര്‍ എ. എസ്. വലിമ്പേയുടെയും, ജില്ലാ പൊലീസ് കമ്മീഷണറുടെയും സാന്നിധ്യത്തില്‍ കൊല്ലം ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍ റാലി ഫ്ളാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികളാണ് റാലിയില്‍ പങ്കെടുക്കുന്നത്. 24 വരെയാണ് റാലി. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ റാലിയില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളൂ. […]
കൊല്ലത്ത് സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ടായിസം; ഒരു ബസ് പുറകോട്ടെടുത്ത് മറ്റൊരു ബസ്സിനെ ഇടിച്ചുതെറിപ്പിച്ചു
കൊല്ലം കുണ്ടറയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ടായിസം. ജീവനക്കാർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ഒരു ബസ് പുറകോട്ടെടുത്ത് മറ്റൊരു ബസ്സിനെ ഇടിക്കുകയായിരുന്നു. യാത്രക്കാർ ഉള്ള ബസ്സിലേക്കാണ് ബസിടിച്ച് കയറ്റിയത്. പ്രയർ, അന്നൂർ എന്നീ ബസുകളിലെ ജീവനക്കാർ തമ്മിലാണ് സംഘർഷമുണ്ടായത്. ബസ് ഇടിച്ചു കയറ്റുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് കാരണം. ഇരു ബസ് ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
തെരുവിന്റെ വയലിൻനാദം നിലച്ചു; അലോഷി ചേട്ടൻ അന്തരിച്ചു
കൊല്ലം ബീച്ചിലും പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലും വയലിൻ വായിച്ചുനടന്ന കുരീപ്പുഴ സ്വദേശി അലോഷ്യസ് ഫെർണാണ്ടസ് (78) അന്തരിച്ചു. കുടുംബവുമായി അകന്നുകഴിഞ്ഞ അലോഷ്യസ് വെള്ളിയാഴ്ച വൈകിട്ടാണ് കോയിവിള ബിഷപ്പ് ജറോം അഗതിമന്ദിരത്തിൽ മരിച്ചത്. സംസ്‌കാരം ശനിയാഴ്‌ച ഇരവിപുരം സെന്റ് ജോൺസ് വലിയപള്ളിയിൽ നടക്കും. നേരത്തെ വിദേശ എയർലൈൻസിൽ ജോലിചെയ്‌തിരുന്ന അലോഷ്യസ് പിന്നീട് നാട്ടിലെത്തിയ ശേഷം വീട്ടുകാരുമായി അകന്നുകഴിയുകയായിരുന്നു. ബീച്ചിൽ വയലിൻ വായിച്ചുനടന്നിരുന്ന അലോഷ്യസ് എല്ലാവർക്കും സുപരിചിതനായിരുന്നു. കഴിഞ്ഞദിവസം ചിന്നക്കട ഹെഡ്‌പോസ്റ്റ് ഓഫീസിനു സമീപം അവശനിലയിൽ കണ്ടെത്തിയ ഇയാളെ പൊലീസ് […]
കാര്‍ ഡ്രൈവര്‍ ഹെല്‍മറ്റ് വച്ചില്ല; പിഴ ചുമത്തി ട്രാഫിക് പൊലീസ്
കാർ ഡ്രൈവർക്ക് ഹെൽമറ്റ് വയ്ക്കാത്തതിന് അഞ്ഞൂറു രൂപ പിഴയിട്ട് ട്രാഫിക് പൊലീസ്. കൊല്ലം ചടയമംഗലം കുരിയോട് അനഘത്തില്‍ സജീവ് കുമാറിനാണ് ട്രാഫിക് പൊലീസിന്റെ അസാധാരണ പിഴ സന്ദേശം ലഭിച്ചത്. ഇരുചക്ര വാഹനമില്ലാത്ത സജീവിനാണ് ഫോണിൽ നോട്ടീസ് ലഭിച്ചത്. സജീവിന്റെ കാറിന്റെ നമ്പരാണ് നോട്ടീസിൽ കാണിച്ചിരിക്കുന്നത് ചടയമംഗലം കുരിയോട് അനഘത്തില്‍ സജീവ്കുമാറിന് കഴിഞ്ഞ 24 ന് രാത്രിയാണ് ട്രാഫിക് പൊലീസില്‍ നിന്ന് ഫോണില്‍ സന്ദേശം ലഭിച്ചത്. കഴിഞ്ഞ മേയ് രണ്ടിന് കടയ്ക്കല്‍ കിളിമാനൂര്‍ പാതയില്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ ഹെല്‍മറ്റ് […]
കിളികൊല്ലൂര്‍ മര്‍ദനം: ദൃശ്യങ്ങള്‍ പുറത്തായതിന് പിന്നില്‍ പൊലീസുകാര്‍ക്കിടയിലെ ഭിന്നതയെന്ന് സൂചന
കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ മര്‍ദന ദൃശ്യങ്ങള്‍ പുറത്തായതിന് പിന്നില്‍ പൊലീസുകാര്‍ക്കിടയിലെ ഭിന്നതയെന്ന് സൂചന. ആരോപണവിധേയനായ ഗ്രേഡ് എസ്‌ഐ പ്രകാശ് ചന്ദ്രനെ ഒറ്റപ്പെടുത്തി ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് സൂചന. അതേസമയം പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും വേണമെന്ന ആവശ്യവുമായി പരാതിക്കാരന്‍ വിഘ്‌നേഷ് രംഗത്തെത്തിയിട്ടുണ്ട്. സൈനികന്‍ പൊലീസുകാരെ മര്‍ദിക്കുന്നുവെന്ന തരത്തിലാണ് വിഡിയോ പ്രചരിച്ചത്. മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി തയാറാക്കിയ ദൃശ്യങ്ങളുടെ പേരില്‍ പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പൊലീസ് സ്‌റ്റേഷനില്‍ സൈനികനും സഹോദരനും ക്രൂരമര്‍ദനമേറ്റ […]
റീൽസും ഫോട്ടോയും എടുക്കാൻ പാറയിൽ കയറി; പട്ടാഴിയിൽ രണ്ട് പേർ പാറയിൽ കുടുങ്ങി
കൊല്ലം പട്ടാഴിയിൽ പാറയിൽ രണ്ട് പേർ കുടുങ്ങി. ഫോട്ടോയും, റീൽസും എടുക്കാൻ വേണ്ടി കയറിയവരാണ് കുടുങ്ങിയത്. ഫയർഫോഴ്സ് എത്തി ഇരുവരെയും താഴെ എത്തിച്ചു. പട്ടാഴി നെടിയ പാറയിലാണ് സംഭവം.
കാർ കാരണം മകൾക്ക് ജീവൻ നൽകേണ്ടി വന്നു; പുതിയ ഓഡി കാർ സ്വന്തമാക്കി വിസ്മയുടെ അച്ഛൻ
കാർ കാരണം മകൾക്ക് ജീവൻ നൽകേണ്ടി വന്നെങ്കിലും മകളുടെ ഓർമയിൽ പുതിയ ഓഡി കാർ സ്വന്തമാക്കിയിരിക്കുകയാണ് വിസ്മയുടെ അച്ഛൻ ത്രിവിക്രമനും അമ്മ സജിതയും. സ്ത്രീധനമായി നൽകിയ കാർ ഇഷ്ടം ആകാത്തതിന്റെ പേരിലാണ് കിരൺ വിസ്മയയെ ക്രൂരമായി പീഡിപ്പിച്ചിരുന്നത്. മാനസികവും ശാരീരികവുമായുള്ള നിരന്തരമായ പീഡനമായിരുന്നു വിസ്മയ അനുഭവിച്ചിരുന്നത്. പീഡനം സഹിക്കാനാവാതെ വിസ്മയ ജീവനൊടുക്കിയതോടെ മകളുടെ ഓർമക്കായി പുതിയ ഓഡി കാർ സ്വന്തമാക്കിയിരിക്കുകയാണ് കുടുംബം സ്ത്രീധനപീഡനം കാരണം ബിഎഎംഎസ് വിദ്യാർഥിനി വിസ്മയ ജീവനൊടുക്കിയെന്ന കേസിൽ ഭർത്താവ് കിരൺകുമാറിനെ മേയ് 24-നാണ് […]
കൊല്ലത്ത് വനിതാ കണ്ടക്ടർക്ക് നേരെ കയ്യേറ്റ ശ്രമം; യാത്രക്കാരന് നാട്ടുകാരുടെ മർദ്ദനം
സംഭവം കൊല്ലം ഏഴുകോണിൽ വനിതാ കണ്ടക്ടർക്ക് നേരെ കയ്യേറ്റ ശ്രമം നടത്തിയ കെ.എസ്.ആർ.ടി.സി യാത്രക്കാരന് മർദ്ദനം. കെ.എസ്.ആർ.ടി.സി ഡ്രൈവർ യാത്രാക്കാരന്‍റെ കരണത്തടിച്ചു. പിന്നാലെനാട്ടുകാരും യാത്രക്കാരന്‍റെ കരണത്തടിച്ചു. യാത്രാക്കാരന് പരാതിയില്ലാത്തതിനാൽ കേസെടുത്തില്ലെന്ന് പൊലീസ് വിശദീകരണം നൽകി. ടിക്കറ്റ് നൽകിയപ്പോൾ ഇയാൾ വനിതാ കണ്ടക്ടരുടെ കൈയിൽ പിടിക്കുകയും യാത്രക്കാർക്ക് നേരെ അസഭ്യം പറയുകയും ചെയ്തു. ശേഷം ഇയാൾ ബസിൽ നിന്ന് ഇറങ്ങിയോടാൻ ശ്രമിച്ചു. തുടർന്ന് നാട്ടുകാർ ഇയാളെ തടഞ്ഞു വച്ചു. പിന്നാലെ ഡ്രൈവറും യാത്രക്കാരും ഇയാളുടെ മുഖത്ത് അടിക്കുകയായിരുന്നു.
കൊല്ലത്തിന്റെ ആഴക്കടലിൽ ഇന്ധന സാനിധ്യമുണ്ടെന്ന് സൂചന; ഉടൻ പര്യവേഷണം നടത്തിയേക്കും
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കൊല്ലത്തിന്റെ ആഴക്കടലിൽ വീണ്ടും ഇന്ധന പര്യവേഷണം നടത്താനൊരുങ്ങുന്നു. രണ്ട് വർഷം മുമ്പ് കൊല്ലത്തിന്റെ ആഴക്കടലിൽ നടത്തിയ പര്യവേഷണത്തിൽ ഇന്ധന സാന്നിദ്ധ്യത്തിന്റെ സൂചന ലഭിച്ചതിനാലാണ് പര്യവേഷണം തുടരാൻ തീരുമാനിച്ചത്. ആഴക്കടലിൽ ക്രൂഡ് ഓയിലിന്റെ സാന്നിദ്ധ്യമുള്ള 18 ബ്ലോക്കുകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന. കൊല്ലം തീരത്ത് നിന്ന് 10 നോട്ടിക്കൽ മൈൽ അകലെയുള്ള ബ്ലോക്കുകളിലെ പര്യവേഷണം വൈകാതെ ആരംഭിച്ചേക്കും. 18 ബ്ലോക്കുകളിൽ ഒരെണ്ണത്തിൽ ഖനനം നടത്തുമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ഡൽഹി ആസ്ഥാനമായ ഒരു സ്വകാര്യ […]