Uncategorized

പണിമുടക്കില്‍ നിന്ന് സര്‍ക്കാര്‍ ജീവനക്കാരെ വിലക്കിയത് തെറ്റ്; ഹൈക്കോടതിയെ വിമര്‍ശിച്ച് കോടിയേരി ബാലകൃഷ്ണന്‍

സര്‍ക്കാര്‍ ജീവനക്കാരെ പണിമുടക്കില്‍ നിന്ന് വിലക്കിയത് നടപടിയില്‍ ഹൈക്കോടതിക്ക് നേരെ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോടതി നടപടി തെറ്റാണ്. ഹൈക്കോടതി ജസ്റ്റിസ് ദേവന്‍രാമചന്ദ്രന്റെ പേരെടുത്ത് പറഞ്ഞാണ് കോടിയേരി വിമര്‍ശനമുന്നയിച്ചത്. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേയ്ക്കും കോടിയേരി വിമര്‍ശിച്ചു.ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ പ്രസ്താവനകള്‍. ‘പണിമുടക്കിന്റെ ആവശ്യങ്ങളും സമരക്കാരുടെ ത്യാഗങ്ങളും പരിഗണിക്കണിക്കേണ്ട ഉത്തരവാദിത്തം നീതിപീഠങ്ങള്‍ക്കുണ്ട്. പക്ഷേ സമര വിരുദ്ധ ഹര്‍ജി പരിഗണിച്ച കോടതിയുടെ ഭാഗത്ത് നിന്ന് അതുണ്ടായില്ല. ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിക്കും […]

Kerala

‘സില്‍വര്‍ലൈനില്‍ 10 ശതമാനം കമ്മീഷന്‍’; സ്വപ്‌നം ഒരിക്കലും നടക്കാന്‍ പോകുന്നില്ലെന്ന് കെ സുധാകരന്‍

സില്‍വര്‍ലൈന്‍ എന്ന സ്വപ്‌നം ഒരിക്കലും നടക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പദ്ധതിയില്‍ നിന്ന് പത്ത് ശതമാനം കമ്മീഷന്‍ സര്‍ക്കാരിന് ലഭിക്കുമെന്ന ആരോപണം ഉയര്‍ത്തിയാണ് സില്‍വര്‍ലൈനെതിരെ കെ സുധാകരന്‍ ആഞ്ഞടിച്ചത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമുള്ള പല പദ്ധതികളും കമ്മീഷന്‍ ലക്ഷ്യം വച്ചാണ് നടന്നതെന്നും സുധാകരന്‍ വിമര്‍ശിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ബഫര്‍ സോണുണ്ടാകുമെന്നും ഈ വിഷയത്തില്‍ കെ റെയില്‍ എം.ഡി പറഞ്ഞതാണ് വസ്തുതയെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അല്‍പ സമയത്തിന് മുന്‍പ് പറഞ്ഞിരുന്നു. […]

Kerala

‘ലക്ഷ്യം റിയാസിനെ മുഖ്യമന്ത്രിയാക്കല്‍’; കോടിയേരിയുടെ പരാമര്‍ശം പിണറായിയുടെ താല്‍പര്യം കണ്ടറിഞ്ഞെന്ന് മുരളീധരന്‍

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നീക്കങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ താല്‍പര്യങ്ങള്‍ കണ്ടറിഞ്ഞാണെന്ന ആക്ഷേപവുമായി കെ മുരളീധരന്‍ എംപി. മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കുന്നതിനാണ് കോടിയേരി വര്‍ഗീയ പരാമര്‍ശം നടത്തുന്നതെന്നും അദ്ദേഹത്തിന് പ്രത്യേക അജണ്ടയുണ്ടെന്നും മുരളീധരന്‍ ആഞ്ഞടിച്ചു.പിണറായി വിജയന് മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നാലും മന്ത്രിസഭയുടെ ചരട് കൈയ്യിലിരിക്കുന്നതിനുവേണ്ടിയാണ് കോടിയേരിയുടെ നീക്കമെന്നും മുരളീധരന്‍ പറഞ്ഞു. നരേന്ദ്ര മോദിക്കുവേണ്ടി അമിത് ഷാ സംസാരിക്കുന്നതുപോലെ പിണറായി വിജയനുവേണ്ടി കോടിയേരി ബാലകൃഷ്ണന്‍ സംസാരിക്കുന്നതായി കണ്ടാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഹമ്മദ് റിയാസിനെ തങ്ങള്‍ […]

Kerala

സമ്മര്‍ദത്തിന് വഴങ്ങേണ്ട ആളല്ല ഗവർണർ; കോടിയേരി

ചാന്‍സലറുടെ പദവിയില്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമ്മര്‍ദത്തിന് വഴങ്ങി ഉത്തവുകളില്‍ ഒപ്പിടേണ്ട ആളല്ല ഗവർണർ. ചാന്‍സലറായി ഗവര്‍ണര്‍ തന്നെ തുടരണമെന്നും ഏറ്റുമുട്ടലിന് സര്‍ക്കാരില്ലെന്നും കോടിയേരി വ്യക്തമാക്കി. കാലടിയില്‍ ഒരു പേര് മതിയെന്ന് പറഞ്ഞത് ഗവര്‍ണറാണ്. എന്നാൽ ഇപ്പോള്‍ മാറ്റിപ്പറയുന്ന ഗവര്‍ണറുടെ നീക്കം ദുരൂഹമാണ്. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പ്രശ്നം അവര്‍ തന്നെ തീര്‍ക്കണം. ചാന്‍സലര്‍ പദവി ഗവണ്‍മെന്‍റ് ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. ആവശ്യമെങ്കില്‍ മുഖ്യമന്ത്രി ഗവര്‍ണറുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. […]

Kerala

ബിനീഷ് കോടിയേരി അഭിഭാഷക രംഗത്തേക്ക്

കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി അഭിഭാഷക രംഗത്തേക്ക്. പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്, മുന്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്‍ മോഹന്‍ദാസിന്റെ മകന്‍ നിനു മോഹന്‍ദാസ് എന്നിവര്‍ക്കൊപ്പമാണ് ബിനീഷിന്റെ പുതിയ സംരംഭം. ഷോണും നിനുവും ബിനീഷിന്റെ സഹപാഠികളാണ്.https://c5e1447aa0fb89f8c70234c8c2e528b8.safeframe.googlesyndication.com/safeframe/1-0-38/html/container.html മൂവരും ചേര്‍ന്ന് ഹൈക്കോടതിയോടുചേര്‍ന്നുള്ള കെഎച്ച്‌സിസിഎ കോംപ്ലക്‌സില്‍ ഞയാറാഴ്ച ഓഫിസ് തുറക്കും. കെട്ടിടത്തിലെ 651ാം നമ്പര്‍ മുറിയിലാണ് ഓഫിസ് പ്രവര്‍ത്തനം ആരംഭിക്കുക. ഉദ്ഘാടന ചടങ്ങില്‍ പി സി ജോര്‍ജും മോഹന്‍ദാസും പങ്കെടുക്കും. കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കില്ല എന്നാണ് […]

Kerala

‘വിവാദങ്ങൾ വേണ്ട, ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് കോടിയേരി ഒഴിഞ്ഞത്’

ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയതെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോടിയേരി മാറിയതിൽ വിവാദങ്ങൾക്ക് പ്രസക്തിയില്ല. കോടിയേരി ബാലകൃഷ്ണന് ആരോഗ്യ പ്രശ്നങ്ങളുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് ഇറക്കിയ വാർത്താക്കുറിപ്പിൽ കാര്യങ്ങൾ വ്യക്തമാണെന്നും കൂടുതൽ ഒന്നും പറയാനില്ലെന്നും യെച്ചൂരി പറഞ്ഞു. തുടർ ചികിത്സക്കായിട്ടാണ് കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയതെന്നാണ് സി.പി.എം വിശദീകരണം. എന്നാല്‍ മാസങ്ങൾക്ക് മുൻപ് ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട് വിവാദമുണ്ടായപ്പോൾ തന്നെ സെക്രട്ടറി സ്ഥാനത്ത് നിന്ന് […]

Kerala

കോടിയേരി ഒഴിഞ്ഞതോടെ മുഖ്യമന്ത്രിയുടെ രാജിക്കായി സമ്മര്‍ദം ശക്തമാക്കി പ്രതിപക്ഷം

കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെ മുഖ്യമന്ത്രിയുടെ രാജിക്കായി പ്രതിപക്ഷം സമ്മർദം ശക്തമാക്കി. മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കോടിയേരി മാറി നിന്നത് മുഖ്യമന്ത്രിയുടെ രാജിയിലേക്കുള്ള ചൂണ്ടുപലകയാണെന്ന് കെ.പി.എ മജീദും പറഞ്ഞു. കോടിയേരി സ്ഥാനം ഒഴിഞ്ഞെന്ന വാർത്ത എ.കെ.ജി സെൻ്ററിൽ നിന്ന് ഔദ്യോഗികമായി പുറത്ത് വന്നതോടെ മുഖ്യമന്ത്രിയുടെ രാജിയാണ് ആദ്യം വേണ്ടതെന്ന് പ്രതിപക്ഷ നേതാക്കൾ ഒരേ സ്വരത്തിൽ ആവർത്തിച്ചു. കോടിയേരിയുടെ രാജി കോൺഗ്രസ്‌ നേരത്തെ ആവശ്യപ്പെട്ടിരുന്നവെന്ന് കെ.പി.സി.സി അധ്യക്ഷൻ പറഞ്ഞു. […]

Kerala

രാജിവെക്കേണ്ടിയിരുന്നത് മുഖ്യമന്ത്രി; രമേശ് ചെന്നിത്തല

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുത്ത് മാറി നിൽക്കാനുള്ള കോടിയേരി ബാലകൃഷ്ണന്‍റെ തീരുമാനം വൈകി വന്ന വിവേകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആദ്യം രാജിവെക്കേണ്ടിയിരുന്നത് മുഖ്യമന്ത്രിയായിരുന്നു. മകന്റെ പേരിലെ വിവാദങ്ങൾ ഏൽപ്പിച്ച പരിക്കിൽ നിന്ന് പാര്‍ട്ടിയെ രക്ഷിക്കാനാണ് കോടിയേരിയുടെ ശ്രമം. കോടിയേരിയുടെ പാത പിൻതുടരുകയാണ് ഇനി മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു എന്നാല്‍ കോടിയേരി ബാലകൃഷണൻ സ്ഥാനം ഒഴിഞ്ഞത് മുഖ്യമന്ത്രിയുടെ രാജിയിലേക്കുള്ള ചൂണ്ട് പലകയെന്ന് കെ.പി.എ മജീദ് പറഞ്ഞു. ഇപ്പോൾ […]

Kerala

കോടിയേരി ബാലകൃഷ്ണന്റെ സ്ഥാനമാറ്റം നേരത്തെയാകാമായിരുന്നു: ഉമ്മന്‍ചാണ്ടി

കോടിയേരി ബാലകൃഷ്ണന്റെ സ്ഥാനമാറ്റം നേരത്തെയാകാമായിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി. വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നു. ഉയര്‍ന്ന് വന്നത് ആരോപണങ്ങളല്ല, യാഥാര്‍ത്ഥ്യങ്ങളാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും, വൈകിയാണെങ്കിലും സ്ഥാനമൊഴിയാനുള്ള തീരുമാനം നന്നായി എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജിയും യുഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നതാണെന്നും ഉമ്മന്‍ ചാണ്ടി തൃശൂരില്‍ പറഞ്ഞു. അതേസമയം, കോടിയേരി ബാലകൃഷ്ണന്റെ തീരുമാനം വൈകി വന്ന വിവേകമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പാര്‍ട്ടി സെക്രട്ടറി നേരത്തെ ചികിത്സയ്ക്ക് പോയപ്പോള്‍ സ്ഥാനം രാജിവെച്ചിരുന്നില്ല. ഇപ്പോഴത്തെ തീരുമാനം പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ കാരണമാണെന്നും രാജി […]

Kerala

സിപിഐഎമ്മിന്റെ ജീര്‍ണതയുടെ ആഴമാണ് പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ വീട്ടില്‍ നടക്കുന്ന റെയ്ഡ്: രമേശ് ചെന്നിത്തല

സിപിഐഎമ്മിന്റെ ജീര്‍ണതയുടെ ആഴമാണ് പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ വീട്ടില്‍ നടക്കുന്ന റെയ്‌ഡെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനം ഒഴിയുന്നതാണ് സമൂഹത്തിന് നല്ലത്. മയക്കുമരുന്ന് കച്ചവടത്തിലൂടെ കോടികള്‍ സമ്പാദിച്ചത് പാര്‍ട്ടിയും, സര്‍ക്കാരും അറിയാതിരിക്കില്ലെന്നും ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പ്രതികരണം നടത്താത്തത് ശ്രദ്ധേയമാണെന്നും രമേശ് ചെന്നിത്തല കാസര്‍ഗോഡ് പ്രതികരിച്ചു. അതേസമയം, ബംഗളൂരു മയക്കുമരുന്ന് കേസില്‍ തിരുവനന്തപുരത്തും കണ്ണൂരിലും ഇഡിയുടെ വ്യാപക പരിശോധന നടക്കുകയാണ്. ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീട്ടിലും സുഹൃത്തുകളുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന […]