Kerala Latest news

കോടിയേരി ബാലകൃഷ്‌ണന് സ്‌മാരകമൊരുങ്ങുന്നു; സ്‌മൃതി മണ്ഡപമൊരുങ്ങുന്നത്‌ പയ്യാമ്പലത്ത്

സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പയ്യാമ്പലത്ത് സ്മാരകമൊരുങ്ങുന്നു. ഒന്നാം ചരമ വാര്‍ഷിക ദിനമായ ഒക്ടോബര്‍ ഒന്നിന് സ്‌മാരകം അനാച്ഛാദനം ചെയ്യും.പ്രശസ്‌ത ശിൽപി ഉണ്ണി കനായിയാണ് 11 അടി ഉയരമുള്ള സ്മാരകത്തിന്റെ രൂപകൽപ്പനയും നിർമാണവും നടത്തുന്നത്.(smriti mandapam for kodiyeri balakrishnan in payyambalam) സംസ്കാരം നടന്ന കടൽത്തീരത്ത്‌ തന്നെയാണ് സ്‌മൃതിമണ്ഡപം ഒരുങ്ങുന്നതും.വിടപറഞ്ഞ്‌ ഒരു വർഷമാകുമ്പോഴും പ്രിയ നേതാവിന്റെ ഓർമകൾ തിരയടിക്കുന്ന പയ്യാമ്പലത്ത്‌ എത്തുന്നവരേറെയാണ്‌. ചിരിയോടെ മാത്രം കാണുന്ന കോടിയേരിയെന്ന മനുഷ്യസ്‌നേഹിയായ നേതാവിനെ അടയാളപ്പെടുത്തുന്ന സ്‌തൂപം […]

Kerala

ചരിത്രസ്രഷ്ടാക്കള്‍ ഉറങ്ങുന്ന ഭൂമിയില്‍ പ്രിയനേതാവിന് അന്ത്യനിദ്ര…കോടിയേരിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

ജനങ്ങള്‍ക്കും പാര്‍ട്ടിക്കും എന്നും പ്രിയനേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ അന്ത്യനിദ്ര മഹാരഥന്മാര്‍ അന്ത്യവിശ്രമംകൊള്ളുന്ന പയ്യാമ്പലം കടല്‍ത്തീരത്ത്. ഇവിടെ കോടിയേരിക്കായി സ്മൃതിമണ്ഡപവും പണിയുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. തൂലിക പടവാളാക്കിയ സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയടക്കമുള്ള ചരിത്രസ്രഷ്ടാക്കള്‍ ഉറങ്ങുന്ന ഭൂമി… എകെജി, അഴീക്കോടന്‍ രാഘവന്‍, ഇകെ നായനാര്‍, ചടയന്‍ ഗോവിന്ദന്‍, എന്‍സി ശേഖര്‍, പാമ്പന്‍മാധവന്‍, എംവി രാഘവന്‍, കെ ജിമാരാര്‍, ഒ ഭരതന്‍ തുടങ്ങി പയ്യാമ്പലത്തെ ഓരേ തിരയിലും ഉണരുന്ന സ്മരണയ്ക്ക് സാംസ്‌കാരിക, രാഷ്ട്രീയ കേരളത്തിന്റെ ആഴവും പരപ്പുമുണ്ട്. മുന്‍മുഖ്യമന്ത്രി ഇ കെ […]

National

മുഖ്യമന്ത്രി ചെന്നൈയിലേക്ക്; കോടിയേരിയെ സന്ദർശിക്കും

മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈയിലേക്ക്. അപ്പോളോ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന സിപിഐഎം നേതാവ് കൊടിയേരി ബാലകൃഷ്ണനെ സന്ദർശിക്കുന്നതിനായാണ് മുഖ്യമന്ത്രി ചെന്നൈയിലെത്തുക. ചെന്നൈയിൽ എത്തുന്ന മുഖ്യമന്ത്രി പകൽ മുഴുവൻ നഗരത്തിൽ ഉണ്ടാവും.

Kerala

കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന

സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്‌ണൻ ഒഴിഞ്ഞേക്കുമെന്ന് സൂചന. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ സിപിഐഎം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുകയാണ്. നാളെ തിരുവനന്തപുരത്ത് ചേരുന്ന അവൈലബിൾ പിബി യോഗം വിഷയം ചർച്ച ചെയ്യും. യോഗത്തിൽ യ്യെച്ചൂരിയും, കാരാട്ടും ഉൾപ്പെടെ 6 പി.ബി അംഗങ്ങൾ പങ്കെടുക്കും. താൽക്കാലിക ക്രമീകരണം വേണോ, പുതിയ സെക്രട്ടറി വേണോ എന്ന് യോഗം തീരുമാനിക്കും. അന്തിമ തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം കൈക്കൊള്ളുമെന്നാണ് കേന്ദ്ര നേതാക്കൾ അറിയിക്കുന്നത്. സർക്കാർ […]

Kerala

‘മോദി സര്‍ക്കാരിന്റെ ചട്ടുകമായ ഗവര്‍ണറും മതനിരപേക്ഷതയില്‍ ഉറച്ചുനില്‍ക്കുന്ന എല്‍ഡിഎഫും’; ഗവര്‍ണര്‍ക്കെതിരെ കോടിയേരി

സര്‍ക്കാരുമായുള്ള പോര് തുടരുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ‘ഗവര്‍ണര്‍ വളയമില്ലാതെ ചാടരുത്’ എന്ന പേരില്‍ ദേശാഭിമാനി പത്രത്തിലെഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിമര്‍ശനം. ഗവര്‍ണര്‍ സമാന്തരഭരണം അടിച്ചേല്‍പ്പിക്കേണ്ടെനന്നും ആരിഫ് മുഹമ്മദ് ഖാന്‍ കമ്യൂണിസ്റ്റ് വിരുദ്ധ ജ്വരം പടര്‍ത്തുന്നുവെന്നും കോടിയേരി ലേഖനത്തില്‍ പറഞ്ഞു. ‘ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട നിയമഭേദഗതികള്‍സഭയില്‍ വരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വലിയൊരു പുകമറ സൃഷ്ടിക്കാന്‍ പ്രതിപക്ഷം സഭയ്ക്കുള്ളിലും പുറത്തും പരിശ്രമിക്കുകയാണ്. സഭയ്ക്ക് പുറത്ത് ആക്ഷേപവ്യവസായത്തില്‍ കോണ്‍ഗ്രസുകാരേക്കാള്‍ മുന്നിലാണെന്നു […]

Kerala

സ്വർണ്ണക്കടത്ത് വിവാദത്തിൽ പ്രതിരോധം ശക്തമാക്കാനൊരുങ്ങി എൽഡിഎഫ്; നാളെ ഇടത് മുന്നണി യോഗം

സ്വർണ്ണക്കടത്ത് വിവാദത്തിൽ പ്രതിരോധം ശക്തമാക്കാനൊരുങ്ങി എൽഡിഎഫ്. പ്രതിപക്ഷ ആരോപണങ്ങൾക്കെതിരെ ജനകീയ ക്യാമ്പയിൻ നടത്താനാണ് നീക്കം. നാളെ നടക്കുന്ന ഇടതുമുന്നണി യോഗത്തിൽ അന്തിമ തീരുമാനമാകും. സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും യോഗം ചേരും. ഈ മാസം 24 മുതൽ 26 വരെയാണ് നേതൃയോഗങ്ങൾ ചേരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വർണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ പാർട്ടികൾ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തിയത്. കോഴിക്കോട്ടേക്കും മലപ്പുറത്തേക്കുമുള്ള യാത്ര മധ്യേ മുഖ്യമന്ത്രി വ്യാപകമായ […]

Kerala

‘സ്വർണക്കടത്ത് കേസന്വേഷണം ബിജെപിയിലേക്ക് എത്തിയതോടെ അന്വേഷണം നിലച്ചു’ : കോടിയേരി ബാലകൃഷ്ണൻ

സ്വർണക്കടത്ത് കേസന്വേഷണം ബിജെപിയിലേക്ക് എത്തിയതോടെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിലച്ചുവെന്ന് കോടിയേരി ബാലകൃഷ്ണൻ. സ്വർണം ആരാണ് അയച്ചത്,ആരാണ് കൈപ്പറ്റിയത് എന്നുള്ള കാര്യം കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് ഇത് വരെയും സാധിച്ചിട്ടില്ലെന്ന് കോടിയേരി പറഞ്ഞു. ‘സ്വർണക്കടത്ത് വിവാദം ആദ്യം ഉയർന്ന് വന്നത് 2020 ജൂൺ 5 നാണ്. ശരിയായ രീതിയിൽ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചിരുന്നു. സ്വർണ്ണം അയച്ചയാളും സ്വീകരിച്ചയാളും പ്രതിയാണോ ? ശരിയായ അന്വേഷണത്തിന് സഹായകരമല്ലാത്ത നിലപാട് വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചു. ബിജെപിയുമായി ബന്ധമുള്ളവരിലേക്ക് എത്തുമെന്ന് […]

Kerala

‘ബിജെപിയും കോണ്‍ഗ്രസും ഒക്കച്ചങ്ങാതിമാർ, അധമരാഷ്ട്രീയം വാഴില്ല’; കോടിയേരി

സ്വര്‍ണക്കടത്ത് പ്രതികളെ ഉപയോഗിച്ച് സർക്കാരിനെയും മുഖ്യമന്ത്രിയേയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപിയും കോണ്‍ഗ്രസും ഒക്കച്ചങ്ങാതിമാരായി. അടിസ്ഥാന രഹിതമായ ആക്ഷേപങ്ങളുടെ മറവില്‍ സമര കോലാഹലവും അക്രമവും സൃഷ്ടിക്കാന്‍ ശ്രമമെന്നും കോടിയേരി ആരോപിച്ചു. എൽഡിഎഫ് സർക്കാരിനെ അസ്ഥിരീകരിക്കാൻ പ്രതിപക്ഷം അധാർമിക മാർഗങ്ങൾ സ്വീകരിക്കുന്നു. മോദി ഭരണത്തിന്റെയും സംഘപരിവാറിന്റെയും കണ്ണിലെ കരടാണ്‌ പിണറായി വിജയനും, എൽഡിഎഫ് സർക്കാരും. സർക്കാരിനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിൽ കോൺഗ്രസിനും യുഡിഎഫിനും സമാന നിലപാടാണ്. എൽഡിഎഫ് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ഇക്കൂട്ടരുടെ അധമരാഷ്ട്രീയം കൊണ്ടുകഴിയില്ലെന്നും […]

Kerala

എയ്ഡഡ് സ്‌കൂള്‍ നിയമനം പിഎസ്‌സിക്ക് വിടാന്‍ ആലോചിക്കുന്നില്ല: കോടിയേരി ബാലകൃഷ്ണന്‍

എയ്ഡഡ് സ്‌കൂള്‍ നിയമനം പിഎസ്‌സിക്ക് വിടാന്‍ ആലോചിക്കുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചില സംഘടനകള്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ ആലോചിച്ച് മാത്രമേ തീരുമാനമെടുക്കൂയെന്നും കോടിയേരി പറഞ്ഞു. അധ്യാപക സംഘടനകളും ചില വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും നിയമനം പിഎസ്‌സിക്ക് വിടണമെന്ന ആവശ്യമറിയിച്ചിട്ടുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട എല്ലാ പ്രായോഗിക വശങ്ങളും പരിശോധിച്ച് അഭിപ്രായ സമന്വയത്തിലെത്തിയ ശേഷം മാത്രമേ ഇക്കാര്യം ആലോചിക്കൂ. നിലവില്‍ എയ്ഡഡ് സ്‌കൂള്‍ നിയമനവുമായി ബന്ധപ്പെട്ട തീരുമാനം സിപിഐഎമ്മോ എല്‍ഡിഎഫോ സര്‍ക്കാരോ […]

Kerala

നടിയുടെ പരാതിയിൽ ദുരൂഹത; തൃക്കാക്കരയിൽ ബിജെപി-യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടിന് ശ്രമിക്കുന്നുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ

നടിയെ ആക്രമിച്ച കേസിൽ, അതിജീവിതയുടെ പരാതിയിൽ ദുരൂഹതയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേസ് അട്ടിമറിക്കാൻ ഏതുതരം ഇടപെടലാണ് സർക്കാർ നടത്തിയതെന്ന് വ്യക്തമാക്കണം. ഈ സന്ദർഭത്തിൽ ഹർജി വന്നത് ദുരൂഹമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പരാതി ഉണ്ടെങ്കിൽ അതിജീവിത നേരെത്തെ കോടതിയെ അറിയിക്കേണ്ടതല്ലേ. കേസിൽ അതിജീവിതയുടെ താത്പര്യം ആണ് സർക്കാരിൻറെ താത്പര്യം. പ്രോസിക്യൂട്ടറെ പോലും അതിജീവിതയുടെ താത്പര്യം കണക്കിലെടുത്താണ് നിയമിച്ചത്. വനിതാ ജഡ്ജിയെ വച്ചത് നടിയുടെ താത്പര്യം നോക്കിയാണ്. ഏത് കാര്യത്തിൽ ആണ് അതിജീവിതയുടെ താത്പര്യത്തിന് […]