കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിലെ ബോഡി മെട്ട് -ബോഡി നായ്ക്കന്നൂർ റൂട്ടിൽ റൂട്ടിൽ ഗതാഗതം നിരോധിച്ചു. മണ്ണിടിച്ചിലിനെ തുടർന്നാണ് ഗതാഗതം നിരോധിച്ചത്. എട്ടാം വളവിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മരങ്ങൾ കടപുഴകി വീണു. ഇടുക്കിയിലെ മലയോര മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തും ശക്തമായ മഴ തുടരുകയാണ്. പെരിയാര്‍ തീരത്ത് കളക്ടര്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഏഴ് ഷട്ടറുകള്‍ തുറന്നു. ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് തമിഴ്‌നാടിന്റെ നടപടി. […]
Tag: Kochi
കൊച്ചിയിലെ മോഡലുകളുടെ മരണം; ഹാർഡ് ഡിസ്ക് ഇന്നും കണ്ടെത്താനായില്ല
കൊച്ചിയിലെ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട ഹാർഡ് ഡിസ്ക് ഇന്നും കണ്ടെത്താനായില്ല. ക്രോസ് ഗാർഡ് തെരച്ചിൽ അവസാനിപ്പിച്ചു. കൂടാതെ മുങ്ങൽ വിദഗ്ധർ 5 മണിക്കൂർ നടത്തിയ തെരച്ചിൽ അവസാനിപ്പിച്ചു. വീണ്ടും തെരച്ചിൽ നടത്തുന്ന കാര്യത്തിൽ വീണ്ടും ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും തീരുമാനം. അതേസമയം മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട ഡിവിആർ കണ്ടെത്തുന്നത് ദുഷ്കരമെന്ന് തെരച്ചിൽ സംഘം വ്യക്തമാക്കി. ഹാർഡ് ഡിസ്ക് ലഭിച്ചാലും ദൃശ്യങ്ങൾ സുരക്ഷിതമെന്ന് ഉറപ്പുപറയാനാവില്ല എന്ന് സൈബർ വിദഗ്ധരും പറയുന്നു. അപകടത്തിൽ പെട്ട ഡ്രൈവർ അബ്ദുൾ […]
അങ്കമാലിയിൽ നൂറ് കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍
എറണാകുളം അങ്കമാലിയിൽ 100 കിലോയിൽ അധികം കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. ആന്ധ്രയിൽ നിന്നും റോഡ് മാർഗം കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. ഇവര്‍ പൊലീസ് കസ്റ്റഡിയിലാണ്. പെരുമ്പാവൂര്‍ സ്വദേശിയാ അനസ്, ഫൈസല്‍ എന്നിവര്‍ക്ക് പുറമേ ഒരു സ്ത്രീയും സംഘത്തിലുണ്ടായിരുന്നു. രഹസ്യ വിവരത്തിന്‍ററെ അടിസ്ഥാനത്തില്‍ ഫ്ലൈയിങ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. രണ്ട് വാഹനങ്ങളിലായാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. ഈ വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെരുമ്പാവൂരിലേക്ക് കഞ്ചാവ് കടത്തുകയായിരുന്നു ഈ സംഘമെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
പത്ത് രൂപയ്ക്ക് ഊണ്; പദ്ധതിയുമായി കൊച്ചി കോർപറേഷൻ
എറണാകുളം നഗരത്തിലെത്തുന്ന ആരും വിശന്നിരിക്കരുതെന്ന മുദ്രാവാക്യവുമായി 10 രൂപയ്ക്ക് ഊണ് എന്ന പദ്ധതിയുമായി കൊച്ചി കോർപ്പറേഷൻ. കുടുംബശ്രീയുടെ സമൃദ്ധി @ കൊച്ചി എന്ന പേരിലുള്ള ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് നാല് മണിക്ക് ചലചിത്ര താരം മഞ്ജു വാര്യരാണ് നിർവഹിച്ചത്. ( kochi 10 rupee lunch ) കൊച്ചി കോർപറേഷനിലെ 2021 ലെ ബജറ്റ് പ്രഖ്യാപനത്തിലെ പദ്ധതിയായിരുന്നു സമൃദ്ധി @ കൊച്ചി. നഗരസഭാ മേയറുടെ സ്വപ്‌ന പദ്ധതിയായിരുന്നു ഇതെന്ന് പ്രൊജക്ട് ഓഫിസറായ ചിത്ര ട്വന്റിഫോറിനോട് പറഞ്ഞു. മഞ്ജു […]
കൊച്ചിയില്‍ തോക്കുകള്‍ പിടികൂടി
കൊച്ചിയില്‍ തോക്കുകള്‍ പിടികൂടി. സ്വകാര്യ കമ്പനിയിലെ സുരക്ഷാ ജീവനക്കാരില്‍ നിന്ന് പതിനെട്ട് തോക്കുകളാണ് പിടികൂടിയത്. ഇന്ന് ഉച്ചതിരിഞ്ഞാണ് സംഭവം. എടിഎമ്മില്‍ പണം നിറയ്ക്കുന്നതിന് സുരക്ഷ നല്‍കുന്ന മുംബൈയിലെ സ്വകാര്യ ഏജന്‍സിയിലെ ജീവനക്കാരില്‍നിന്നാണ് തോക്ക് പിടികൂടിയത്. തോക്കുകള്‍ക്ക് ലൈസന്‍സ് ഉണ്ടോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. ലൈസന്‍സില്ലെങ്കില്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരത്ത് തോക്ക് പിടികൂടിയ സംഭവത്തിന് പിന്നാലെ പൊലീസ് പരിശോധ കര്‍ശനമാക്കിയിരുന്നു. ഇതിനിടെയാണ് കൊച്ചിയില്‍ തോക്ക് പിടികൂടിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കൊച്ചിയിൽ വൻ ലഹരി മരുന്ന് വേട്ട; നാല് കിലോ എംഡിഎംഎ വില്പന നടത്തിയതെന്ന് പ്രതികൾ
കൊച്ചിയിൽ കസ്റ്റംസ് പ്രിവൻ്റീവിൻ്റേയും, സ്റ്റേറ്റ് എക്സൈസ് സ്പെഷൽ എൻഫോഴ്സ്മെൻറ് സ്ക്വാഡിൻ്റേയും സംയുക്ത പരിഗോധനയിൽ ലഹരി മരുന്നുകൾ പിടികൂടി.മുന്തിയ ഇനം ലഹരിമരുന്നായ എംഡിഎംഎ, എൽഎസ്ഡി, ലഹരി ഗുളികകൾ എന്നിവ പിടികൂടി. സ്ത്രീകൾ ഉൾപ്പെടെ ആറ് പേരെയാണ് അന്വേഷണ സംഘം പിടികൂടിയത്. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചായിരുന്നു ലഹരി മരുന്ന് ഉപയോഗവും വിതരണവും. പ്രതികൾ ചെന്നൈയിൽ നിന്നും കൊച്ചിയിൽ എത്തിച്ചിരുന്നത് വൻ ലഹരിമരുന്ന് ശേഖരമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. നാല് കിലോ എംഡിഎംഎ വില്പന നടത്തിയതെന്ന് പ്രതികൾ സമ്മതിച്ചു.ഇവരിൽ നിന്നും ലഹരി മരുന്നു […]
കൊച്ചി നാവികസേനാ ആസ്ഥാനത്ത് നാവികൻ വെടിയേറ്റ് മരിച്ച നിലയിൽ
കൊച്ചി നാവികസേനാ ആസ്ഥാനത്ത് നാവികൻ വെടിയേറ്റ് മരിച്ചു. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തർപ്രദേശ് അലിഗഡ് സ്വദേശിയായ പത്തൊൻപതുകാരനാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാവിക സേനാ പരിസരത്ത് പട്രോളിംഗിനിറങ്ങിയ ഉദ്യോഗസ്ഥരാണ് നാവികനെ വെടിയേറ്റ നിലയിൽ കണ്ടത്. തുടർന്ന് ഹാർബർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞയിടയ്ക്കാണ് തുഷാർ അത്രി കൊച്ചി നാവികസേനയിൽ ജോലിയിൽ പ്രവേശിച്ചത്. സുരക്ഷാ ഡ്യൂട്ടിയാണ് ഇയാൾക്ക് നൽകിയത്. കൈവശം ആയുധവും നൽകിയിരുന്നു. ആത്മഹത്യയാണോ വെടിയേറ്റ് […]
കൊച്ചിയിൽ പാചക വാതക വില കൂട്ടി
കൊച്ചിയിൽ പാചക വാതക വില കൂട്ടി. വീടുകളിലെ സിലിണ്ടറുകൾക്ക് 25 രൂപ 50 പൈസയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിലെ പുതുക്കിയ വില 841 രൂപ 50 പൈസയായി. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപ കൂട്ടി 1550 രൂപയായി. പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ പാചക വാതക വില വർധിപ്പിച്ചിരുന്നു. അന്നും 25 രൂപയാണ് വർധിപ്പിച്ചിരുന്നത്. ഫെബ്രുവരിയിൽ മാത്രം മൂന്ന് തവണയാണ് പാചക വാതക വില വർധിപ്പിച്ചത്.
കൊച്ചിയിൽ കച്ചകെട്ടി കോൺഗ്രസ്; ഗ്രൂപ്പ് പരിഗണനയിൽ ടോണി മുമ്പിൽ
കൊച്ചി പിടിക്കാൻ ഇടതു-വലതു മുന്നണികൾ നടത്തുന്ന പോരാട്ടത്തെക്കാൾ വലിയ പോരാണ് കൊച്ചി സീറ്റിനായി ഇപ്പോൾ കോൺഗ്രസിൽ നടക്കുന്നത്. കൊച്ചി കോർപ്പറേഷൻ മുൻ മേയർ ടോണി ചമ്മണി, ഡിസിസി സെക്രട്ടറി സ്വപ്‌ന പട്രോണിക്‌സ് എന്നിവരാണ് കൊച്ചിക്ക് വേണ്ടി നേർക്കുനേർ പോരാട്ടത്തിൽ ഉള്ളത്. കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർ ഷൈനി മാത്യുവും അവകാശവാദവുമായി രംഗത്തുണ്ട്. സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിൽ കൊച്ചി മണ്ഡലത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി ടോണി ചമ്മണി സജീവമായി ഇടപെടുന്നുണ്ട്. 2016 ൽ ടോണി ചമ്മണിയെ പരിഗണിച്ചുവെങ്കിലും ഡൊമിനിക് […]
കൊച്ചിയില്‍ സര്‍ക്കാരിന്റെ ആഢംബര നൗകയില്‍ ലഹരി പാര്‍ട്ടി നടന്നതായി സംശ
കൊച്ചിയില്‍ സര്‍ക്കാരിന്റെ ആഢംബര നൗകയില്‍ ലഹരി പാര്‍ട്ടി നടന്നതായി സംശയം. നെഫ്രടിടി എന്ന ആഢംബര നൗകയില്‍ ലഹരിപാര്‍ട്ടി നടന്നതായി ചൂണ്ടിക്കാട്ടി കെഎസ്‌ഐഎന്‍സി എംഡി പ്രശാന്ത് പൊലീസ് കമ്മീഷണര്‍ക്ക് പരാതി കൊടുത്തു. 13 ാം തിയതി ഞായറാഴ്ചയാണ് ഒരു സംഘം ആളുകള്‍ ആഢംബര നൗകയില്‍ ലഹരി പാര്‍ട്ടി നടത്തിയതായി സംശയിക്കുന്നത്. ജീവനക്കാര്‍ക്ക് സംശയം തോന്നിയതിനാലാണ് പൊലീസില്‍ പരാതി നല്‍കിയത്. ലഹരി പാര്‍ട്ടി നടത്തിയ സംഘത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കൊച്ചി കേന്ദ്രീകരിച്ച് ലഹരിപാര്‍ട്ടികള്‍ സജീവമാകുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്.