തൈക്കൂടത്തുനിന്ന് പേട്ടയിലേക്കുള്ള പുതിയ പാതയിൽ കൊച്ചി മെട്രോ സർവിസ് ആരംഭിക്കാനാണ് അനുമതി ലഭിച്ചത് പേട്ട വരെയുള്ള നിര്‍മാണം അവസാനിച്ച് പ്രവര്‍ത്തനസജ്ജമായതോടെ കൊച്ചി മെട്രോയുടെ ആദ്യഘട്ടം പൂര്‍ണമാവുകയാണ്. തൈക്കൂടത്ത് നിന്ന് പേട്ട വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ചില്‍ പൂര്‍ത്തീകരിച്ചിരുന്നുവെങ്കിലും ലോക്ക് ഡൌണിനെ തുടര്‍ന്ന് സുരക്ഷ പരിശോധനകള്‍ നീണ്ട് പോവുകയായിരുന്നു. മെട്രോ റെയിൽ സുരക്ഷ കമീഷണർ കെ. മനോഹരന്റെ നേതൃത്വത്തിൽ 1.33 കിലോമീറ്റർ പാതയിൽ നടന്ന വിശദ പരിശോധനക്ക് ശേഷമാണ് സർവിസിനുള്ള അനുമതി നൽകിയത്. സ്റ്റേഷൻ നിർമാണ പ്രവർത്തനങ്ങളടക്കം പൂർത്തീകരിച്ചുവെങ്കിലും […]
Tag: kochi metro
കോവിഡ് 19: പുതിയ സുരക്ഷ ക്രമീകരണങ്ങളുമായി കൊച്ചി മെട്രോ
ഓരോ സർവീസിന് ശേഷവും മെട്രോ അണുവിമുക്തമാക്കും. തിരക്കേറിയ സ്റ്റേഷനുകളിൽ ഡിജിറ്റർ തെർമോ സ്കാനിങ് ക്യാമറകൾ. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കുകയാണ് കൊച്ചി മെട്രോ. സർവീസ് പുനരാരംഭിക്കുമ്പോൾ ഓരോ സർവീസിന് ശേഷവും ഹൈപ്പോ ക്ലോറൈറ്റ് അടങ്ങിയ അണുനാശിനി ഉപയോഗിച്ച് ട്രെയിനുകൾ അണുവിമുക്തമാക്കും. തിരക്കേറിയ മെട്രോ സ്റ്റേഷനുകളിൽ ഡിജിറ്റർ തെർമോ സ്കാനിങ് ക്യാമറകളും സ്ഥാപിക്കും. ഓരോ കോച്ചിലെയും തണുപ്പിന്റെ അളവ് 24 മുതൽ 26 വരെ ഡിഗ്രിയായി നിജപ്പെടുത്തും. യാത്രകളിൽ മാസ്ക് നിർബന്ധമാക്കും. എല്ലാ സ്റ്റേഷനുകളിലും ഹാൻഡ് […]