Kerala

കൊച്ചി മെട്രൊ ഇനി വാട്സാപ്പിലും

കൊച്ചി മെട്രോയെ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയിക്കാന്‍ വാട്സാപ് സേവനം ആരംഭിച്ചു. പൊതുവായ അന്വേഷണങ്ങള്‍, പുതിയ വിവരങ്ങള്‍ എന്നിവ അറിയാന്‍ മാത്രമല്ല നിങ്ങള്‍ക്ക് മെട്രോ സേവനങ്ങളെ സംബന്ധിച്ച നിര്‍ദേശങ്ങളോ പരാതിയോ ഉണ്ടെങ്കില്‍ അതും വളരെ വേഗത്തില്‍ അറിയാന്‍ വാട്സാപ് സേവനം ഉപയോഗിക്കാം. 9188957488 എന്ന നമ്പരിലേക്ക് ഒരു വാട്സാപ് മെസേജ് അയച്ചാല്‍ കൊച്ചി മെട്രോയെ കുറിച്ചുള്ള വിവരങ്ങളുടെ മെനു വരും, അതില്‍ നിന്ന് നിങ്ങള്‍ക്കാവശ്യമുള്ള വിവരങ്ങള്‍ തെരഞ്ഞെടുത്ത് അറിയാം. കെ.എം.ആര്‍.എല്‍ നല്‍കുന്ന മികച്ച ബിസിനസ് അവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങളും […]

Kerala

കൊച്ചി മെട്രോ സൗജന്യ യാത്ര ഒരുക്കുന്നു

സൗജന്യ യാത്രയ്ക്ക് അവസരമൊരുക്കി കൊച്ചി മെട്രോ. ഡിസംബർ 5 നാണ് കൊച്ചി തങ്ങളുടെ പ്രിയ യാത്രക്കാർക്കായി സൗജന്യ യാത്രയൊരുക്കുന്നത്. ( Kochi metro free journey ) കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് സൗജന്യ യാത്രയെ കുറിച്ചുള്ള വിവരം കൊച്ചി മെട്രോ പങ്കുവച്ചത്. ഞായറാഴ്ച വൈറ്റിലയിൽ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും ആലുവയിൽ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും സൗജന്യമായി കൊച്ചി മെട്രോയിൽ യാത്ര ചെയ്യാം. വൈകിട്ട് മൂന്ന് മണിക്കും നാല് മണിക്കും ഇടയിലാണ് സൗജന്യ യാത്രാ സൗകര്യം. […]

Kerala

യാത്രാനിരക്ക് പകുതിയാക്കി കൊച്ചി മെട്രോ

യാത്രാ നിരക്ക് പകുതിയാക്കി കുറച്ച് കൊച്ചി മെട്രോ. 20ആം തിയതി ബുധനാഴ്ച മുതലാണ് പുതിയ നിരക്കുകൾ നിലവിൽ വരിക. ഫ്ലെക്സി ഫെയർ സംവിധാനമാണ് കൊച്ചി മെട്രോയിൽ നടപ്പാക്കുക. തിരക്ക് കുറഞ്ഞ സമയങ്ങളിൽ രാവിലെ 6 മണി മുതൽ 8 മണി വരെയും രാത്രി 8 മുതൽ മുതൽ 10.50 വരെയും എല്ലാ യാത്രക്കാർക്കും യാത്രാ നിരക്കിന്റെ 50 ശതമാനം കിഴിവിൽ ടിക്കറ്റ് ലഭിക്കും. കൊച്ചി 1 കാർഡ് ഉടമകൾക്കും അവരുടെ കാർഡിലെ തുകയിലെ വ്യത്യാസത്തിന്റെ ക്യാഷ് ബാക്ക് […]

Kerala

കൊച്ചി മെട്രോ സമയം പുനഃക്രമീകരിച്ചു; ഞായറാഴ്ച രാവിലെ 8 മുതൽ രാത്രി 9 മണി വരെ

കൊച്ചി മെട്രോയുടെ ഞായറാഴ്ചകളിലെ സമയം പുനഃക്രമീകരിച്ച് കെ.എം.ആർ.എൽ. ഇനി മുതൽ ഞായറാഴ്ചകളിൽ രാവിലെ 8 മണി മുതൽ രാത്രി 9 മണി വരെയാകും മെട്രോ സർവീസ് നടത്തുക. നിലവിൽ പതിനഞ്ച് മിനിറ്റിന്റെ ഇടവേളകളിലാകും ട്രെയിൻ സർവീസ് നടത്തുകയെന്ന് കൊച്ചി മെട്രോ റെയിൽ കോർപറേഷൻ അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പുതുക്കിയ മാനദണ്ഡം അനുസരിച്ചാണ് തീരുമാനം. കഴിഞ്ഞ മാസം മെട്രോയുടെ ശനിയാഴ്ചകളിലെ സമയക്രമം പുനഃക്രമീകരിച്ചിരുന്നു. പുതുക്കിയ സമയക്രമം അനുസരിച്ച് രാവിലെ ഏഴ് മുതൽ രാത്രി ഒൻപത് വരെയാണ് […]

Kerala

കൊച്ചി മെട്രോ സർവീസ് നാളെ മുതൽ പുനരാരംഭിക്കുന്നു

കൊച്ചി മെട്രോ സർവീസ് നാളെ മുതൽ പുനരാരംഭിക്കുന്നു. രാവിലെ 8 മണി മുതൽ വൈകിട്ട് 8 വരെയാകും സർവീസ്. 53 ദിവസങ്ങൾക്ക് ശേഷമാണ് മെട്രോ സർവീസ് പുനരാരംഭിക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് മെയ് 8 നാണ് മെട്രോ സർവീസ് നിർത്തിയത്. എന്നാൽ ലോക്ഡൗൺ പിൻവലിച്ച് കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങൾ സർവ്വീസ് തുടങ്ങിയിരുന്നെങ്കിലും മെട്രൊ സർവ്വീസിന് ഡിസാസ്റ്റർ മനേജ്‌മെന്റ് അനുമതി നൽകിയിരുന്നില്ല. ഈ സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മെട്രോ […]

Kerala

യാത്രക്കാര്‍ക്ക് സൈക്കിളുമായി യാത്ര ചെയ്യാന്‍ അനുമതി നല്‍കി കൊച്ചി മെട്രോ

എല്ലാ മെട്രോ സ്റ്റേഷനുകളില്‍ നിന്നും യാത്രക്കാര്‍ക്ക് സൈക്കിളുമായി യാത്ര ചെയ്യാന്‍ അനുമതി നല്‍കി കൊച്ചി മെട്രോ. ഞായറാഴ്ച മുതല്‍ എല്ലാ മെട്രോ സ്റ്റേഷനുകളില്‍ നിന്നും സൈക്കിള്‍ പ്രവേശനം അനുവദിക്കുമെന്ന് കെ.എം.ആര്‍.എല്‍ എം.ഡി അല്‍കേഷ് കുമാര്‍ ശര്‍മ പറഞ്ഞു. ഒരു ട്രെയിനില്‍ നാലു സൈക്കിളുകള്‍ മാത്രമാണ് അനുവദിക്കുക. പൊതുജനങ്ങളുടെയും സൈക്കിള്‍ യാത്രക്കാരുടെയും ആവശ്യം പരിഗണിച്ചാണ് തീരുമാനം. കൊച്ചി നഗരത്തില്‍ സൈക്കിളുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ നവംബര്‍ 17നാണ് തെരഞ്ഞെടുക്കപ്പെട്ട ആറു സ്റ്റേഷനുകള്‍ വഴി മെട്രോയില്‍ സൈക്കിള്‍ കൊണ്ടുപോവാന്‍ […]

Kerala

ട്രാക്കിലായെങ്കിലും കോവിഡില്‍ കിതച്ച് മെട്രോ; 34.18 കോടി രൂപയുടെ നഷ്ടം

ചെറിയൊരിടവേളക്ക് ശേഷം കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിച്ചെങ്കിലും ഓടുന്നത് നഷ്ടത്തില്‍ തന്നെ. കോവിഡ് പശ്ചാത്തലത്തില്‍ സര്‍വീസ് നിര്‍ത്തിവെച്ചതിനെത്തുടര്‍ന്ന് 34.18 കോടിയുടെ നഷ്ടമാണ് കെഎംആര്‍എല്ലിനുണ്ടായത്. മെട്രോയില്‍ കയറാന്‍ പഴയ പോലെ യാത്രക്കാരില്ലാത്തതും തിരിച്ചടിയായി. ലോക്ഡൌണ്‍ പ്രഖ്യാപിച്ചതിന് ശേഷം മാര്‍ച്ച് 25 മുതല്‍ സെപ്തംബര്‍ ആറുവരെയാണ് കൊച്ചി മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചത്. ഇത് മെട്രോയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു എന്ന് വ്യക്തമാക്കുന്നതാണ് കണക്കുകള്‍. അഞ്ച് മാസത്തിനിടെ 34.18 കോടിയുടെ നഷ്ടമാണ് കെഎംആര്‍എല്ലിനുണ്ടായി. സര്‍വീസ് നടത്തിയില്ലെങ്കിലും 25 ട്രെയിനുകളുടെയും ട്രാക്കിന്‍റെയും കാര്യക്ഷമത […]

India National

രാജ്യത്തെ മെട്രോ സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും

രാവിലെ ഏഴ് മണിക്ക് തുടങ്ങുന്ന സർവീസ് പതിനൊന്ന് മണി വരെയും വൈകിട്ട് നാല് മണി മുതൽ എട്ട് മണി വരെയുമാണ് സേവനങ്ങളുണ്ടാവുക രാജ്യത്തെ മെട്രോ സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും. രണ്ട് ഷിഫ്റ്റുകളിലായി ഭാഗികമായാണ് ഡൽഹിയിൽ മെട്രോ സ൪വീസ് പുനരാരംഭിക്കുന്നത്. രാവിലെ ഏഴ് മണിക്ക് തുടങ്ങുന്ന സർവീസ് പതിനൊന്ന് മണി വരെയും വൈകിട്ട് നാല് മണി മുതൽ എട്ട് മണി വരെയുമാണ് സേവനങ്ങളുണ്ടാവുക. നാല് മാസത്തിന് ശേഷമാണ് സർവീസ് പുനരാരംഭിക്കുന്നത്. ഈ മാസം പന്ത്രണ്ട് വരെ യെല്ലോ […]

Kerala

കൊച്ചി മെട്രോ യാത്രാ നിരക്ക് കുറച്ചു

കൊച്ചി മെട്രോ ട്രെയിനിൽ യാത്രാ നിരക്ക് കുറച്ചു. കൂടിയ നിരക്ക് 60 രൂപയായിരുന്നത് കുറച്ച് 50 രൂപയാക്കി. കൊച്ചി വൺ കാർഡ് ഉപയോ​ഗിക്കുന്നവർക്ക് പത്ത് ശതമാനം കൂടി ഇളവും ലഭിക്കും. കോവിഡിനെ തുടർന്ന് മാസങ്ങളായി നിർത്തി വച്ച മെട്രോ കേന്ദ്ര സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് ഈ മാസം ഏഴ് മുതൽ സർവീസ് പുനരാരംഭിക്കുന്നത്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും യാത്ര. സീറ്റുകളിൽ സാമൂഹിക അകലം പാലിച്ച് യാത്രക്കാർക്ക് ഇരിക്കാനുള്ള നടപടികളെല്ലാം പൂർത്തിയായിട്ടുണ്ട്. നിന്ന് യാത്ര ചെയ്യുന്നതിനായി പ്രത്യേകം […]

Kerala

കൊച്ചി മെട്രോ സര്‍വീസ് സെപ്തംബര്‍ ഏഴിന് പുനരാരംഭിക്കും

ലോക്ഡൌണിനെത്തുടര്‍ന്ന് നിശ്ചലമായ കൊച്ചി മെട്രോ സര്‍വീസ് സെപ്തംബര്‍ ഏഴിന് പുനരാരംഭിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചായിരിക്കും സര്‍വീസ് നടത്തുകയെന്ന് മെട്രോ അധികൃതര്‍ വ്യക്തമാക്കി. സർവീസുകളുടെ എണ്ണത്തിലും സമയ ക്രമത്തിലും മാറ്റമുണ്ട്. രാവിലെ 7 മുതൽ രാത്രി 8 വരെയാണ് സര്‍വീസ് നടത്തുക. ഇരുപത് മിനിറ്റ് ഇടവേളകള്‍ ഉണ്ടാകും. ഓരോ സെക്കന്‍റിലും ഇരുപത് സെക്കന്‍ഡ് നിര്‍ത്തിയിട്ട് വായുസഞ്ചാരം ഉറപ്പുവരുത്തും. ആലുവയില്‍ നിന്നും തൈക്കുടത്തുനിന്നുമുള്ള അവസാന ട്രിപ്പ് രാത്രി എട്ടുമണിക്കായിരിക്കും. തിരക്കുകൾ കൂടിയാൽ ഉപയോഗിക്കുന്നതിന് മാത്രമായി രണ്ട് ട്രെയിനുകൾ ആലുവയിലും […]