നടിയെ ആക്രമിച്ച കേസിൽ വിചാരണ എന്ന് പുനരാരംഭിക്കുമെന്ന് ഇന്ന് അറിയാം. എറണാകുളം പ്രിൻസിപ്പിൽ സെഷൻസ് കോടതി കേസ് ഇന്ന് വീണ്ടും പരിഗണിച്ച് വിചാരണ തിയതിയിൽ തീരുമാനം പറയും. തുടരന്വേഷണത്തിന്റെ ഭാഗമായുള്ള അധിക കുറ്റപത്രം കേസിലെ ഏട്ടാം പ്രതി ദിലീപിനെയും സുഹൃത്ത് ശരത്തിനെയും കഴിഞ്ഞ ദിവസം വായിച്ചു കേൾപ്പിച്ചിരുന്നു. തുടർന്വേഷണത്തിലെ കണ്ടെത്തലുകൾ നടി ആക്രമണകേസിന്റെ വിചാരണ ഘട്ടത്തിൽ ഏറെ നിർണായകമാകും. വിചാരണ പുനരാരംഭിക്കുമ്പോൾ ദിലീപിനെതിരെ തെളിവ് നശിപ്പിച്ചുവെന്ന കുറ്റം കൂടി നിലനിൽക്കും. തുടരന്വേഷണത്തിൽ 112 സാക്ഷികളും 300ലധികം അനുബന്ധ […]
Tag: kochi actress attack case
നടിയെ ആക്രമിച്ച കേസ് : എട്ടാം പ്രതി ദിലീപ് നൽകിയ അപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും
നടിയെ ആക്രമിച്ച കേസിലെ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ വിചാരണ കോടതിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് എട്ടാം പ്രതി ദിലീപ് നൽകിയ അപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. വിചാരണ എത്ര കാലത്തിനുള്ളിൽ പൂർത്തിയാക്കാനാകുമെന്നതിൽ വിചാരണ കോടതിയിൽ നിന്ന് സുപ്രീം കോടതി റിപ്പോർട്ട് തേടിയിരുന്നു. വിചാരണ കോടതി ഇതിന് നൽകിയ മറുപടിയും ഇന്ന് കോടതിക്ക് മുന്നിൽ എത്തും. വിചാരണ നടപടികൾ നീണ്ടുപോകാതിരിക്കാൻ കേസിൽ ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്നും ദിലീപ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. വിചാരണ എത്ര […]
നടിയെ ആക്രമിച്ച കേസ് ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ
നടിയെ ആക്രമിച്ച കേസ് ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ. കേസ് പരിഗണിക്കാൻ പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് അധികാരമില്ലെന്ന പ്രോസിക്യൂഷന്റെയും, അതിജീവിതയുടെയും ഹർജികളാണ് ജഡ്ജി ഹണി എം. വർഗീസിന് മുന്നിലുള്ളത്. സിബിഐ കോടതിക്കാണ് കേസ് നടത്താൻ ഹൈക്കോടതി അനുമതി നൽകിയതെന്നാണ് പ്രോസിക്യൂഷൻ വാദം. ജോലിഭാരം കാരണം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കേസ് കൈമാറാൻ കഴിയില്ലെന്ന് ഹൈക്കോടതി നേരത്തെ നിലപാടെടുത്തതും പ്രോസിക്യൂഷന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കേസ് രേഖകൾ സിബിഐ കോടതിയിലേക്ക് തിരികെ അയക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം. വിചാരണക്കോടതി മാറ്റം […]
നടിയെ ആക്രമിച്ച കേസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും
നടിയെ ആക്രമിച്ച കേസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കേസ് പരിഗണിക്കാൻ പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് അധികാരമില്ലെന്ന പ്രോസിക്യൂഷന്റെയും, അതിജീവിതയുടെയും ഹർജികളിൽ വാദം കേൾക്കും. അതേസമയം, നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈം ബ്രാഞ്ചിന്റെ ആവശ്യത്തിൽ ഹൈക്കോടതി വാദം കേൾക്കും. നടിയെ ആക്രമിച്ച കേസ് പരിഗണിക്കാൻ പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് അധികാരമില്ലെന്ന പ്രോസിക്യൂഷന്റെയും, അതിജീവിതയുടെയും ഹർജികളിൽ ജഡ്ജി ഹണി എം. വർഗീസാണ് വാദം കേൾക്കുന്നത്. സിബിഐ കോടതിക്കാണ് കേസ് നടത്താൻ ഹൈക്കോടതി അനുമതി നൽകിയിരുന്നത്. […]
പ്രിസൈഡിംഗ് ഓഫീസർക്ക് എതിരെ അടിസ്ഥാനമില്ലാതെ ആരോപണം ഉന്നയിച്ചാൽ കടുത്ത നടപടി സ്വീകരിക്കും; അതിജീവതയ്ക്ക് കോടതിയുടെ വിമർശനം
പ്രിസൈഡിംഗ് ഓഫീസർക്ക് എതിരെയുള്ള ആരോപണങ്ങളിൽ അതിജീവതയ്ക്ക് കോടതിയുടെ വിമർശനം. പ്രിസൈഡിംഗ് ഓഫിസർക്ക് എതിരെയുള്ള ആരോപണങ്ങളുടെ അടിസ്ഥാനം എന്തെന്ന് ഹൈക്കോടതി ചോദിച്ചു. പ്രോസിക്യൂഷൻ നൽകിയ വിവരങ്ങളാണ് ആരോപണങ്ങളുടെ കാരണമെന്ന് അതിജീവിത വ്യക്തമാക്കി. അന്വേഷണ സംഘം വിവരങ്ങൾ നിങ്ങൾക്ക് ചോർത്തി തരുന്നുണ്ടോയെന്ന് അതിജീവതയുടെ അഭിഭാഷകയോട് കോടതി ചോദിച്ചു. പ്രിസൈഡിംഗ് ഓഫീസർക്ക് എതിരെ അടിസ്ഥാനമില്ലാതെ ആരോപണം ഉന്നയിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി അതിജീവതയ്ക്ക് താക്കീത് നൽകി.തുടരന്വേഷണത്തിന്റെ കുറ്റപത്രം പരിശോധിച്ച ശേഷം ഹർജി പിൻവലിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും അതിജീവത ഹൈക്കോടതിയെ അറിയിച്ചു. […]
നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് അനുബന്ധ കുറ്റപത്രം ഇന്ന് സമർപിക്കും
നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് അനുബന്ധ കുറ്റപത്രം ഇന്ന് സമർപിക്കും. ദിലീപിന്റെ സുഹൃത്തായ ശരത്തിനെ പ്രതി ചേർത്തുള്ള കുറ്റപത്രം അങ്കമാലി മജിസ്‌ടേറ്റ് കോടതിയിലാണ് സമർപ്പിക്കുക. തുടരന്വോഷണ റിപോർട്ട് വിചാരണ കോടതിക്കും കൈമാറും. കേസിലെ എട്ടാം പ്രതി ദിലീപിനെതിരെ ഡിജിറ്റൽ തെളിവുകൾ ഒളിപ്പിച്ചതിനും, നശിപ്പിച്ചതിനുമുള്ള കുറ്റങ്ങൾ ചുമത്തിയാകും ക്രൈംബ്രാഞ്ച് തുടരന്വേഷണ റിപോർട്ട് സമർപ്പിക്കുക. ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇന്ത്യൻ ശിക്ഷാ നിയമം 201-ാം വകുപ്പു പ്രകാരം പത്തുവർഷം വരെ തടവ് ശിക്ഷ ലഭിക്കാം. അനുബന്ധ […]
നടിയെ ആക്രമിച്ച കേസിൽ ഇന്ന് നിർണായക ദിനം; പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
നടിയെ ആക്രമിച്ച കേസിൽ ഇന്ന് നിർണായക ദിനം. തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മെമ്മറി കാർഡിന്റെ പരിശോധനാ ഫലം പുറത്തു വന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. തുടരന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത സമർപ്പിച്ച ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് മൂന്നാഴ്ചത്തെ സമയം കൂടി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. മെമ്മറി […]
‘ന്യായീകരണ പരമ്പരയിൽ അടുത്ത വ്യക്തിക്കായി കാത്തിരിക്കുന്നു’; പരോക്ഷ വിമർശനവുമായി അതിജീവിതയുടെ കുടുംബം
നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരെ അതജീവിതയുടെ കുടുംബം. പറഞ്ഞുപോയ വാക്കുകളാൽ ജീവിച്ച് മരിക്കുകയാണ് ചിലരെന്ന് പോസ്റ്റിൽ പരോക്ഷമായി വിമർശിക്കുന്നു. ന്യായീകരണ തൊഴിലാളികളായി എത്തുന്നവരോട് സഹതാപം മാത്രമാണെന്നും കാലങ്ങളായി അവർ കെട്ടിപ്പടുത്ത വ്യക്തിത്വമാണ് ഒറ്റ പ്രസ്താവനകൊണ്ട് തകർന്നടിയുന്നതെന്ന് അവർ അറിയുന്നില്ലെന്നും ആർ ശ്രീലേഖയുടെ പേരെടുത്ത് പരാമർശിക്കാത്ത പോസ്റ്റിൽ കുടുംബം വ്യക്തമാക്കുന്നു. ഒരുപാട് മനുഷ്യരുടെ ഉള്ളിലാണ് ഇത്തരത്തിലുള്ളവർക്ക് മരണം സംഭവിക്കുന്നത്. ഇത്തരം നിലപാട് എടുക്കുന്നവരുടെ വ്യക്തിത്വഹത്യക്ക് പകരം അതിനേക്കാൾ വിലമതിപ്പുള്ള പ്രലോഭനങ്ങളുണ്ടാകാം. ഇത്തരക്കാരോട് സഹതാപം […]
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഇന്നും വാദം തുടരും
നടി അക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിചാരണക്കോടതിയിൽ ഇന്ന് വീണ്ടും വാദം തുടരും. പ്രതിഭാഗത്തിന്റെ വാദമാണ് കോടതിയിൽ നടക്കുക. കേസിൽ ബാലചന്ദ്രകുമാർ ഹാജരാക്കിയ പെൻ ഡ്രൈവിന്റെ ശാസ്ത്രീയ പരിശോധന ഫലവും ഇന്ന് കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കിയേക്കും.നടിയെ അക്രമിച്ച കേസിൽ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധിക്കണമെന്ന പ്രോസിക്യൂഷൻ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. നടി അക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ധാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷൻ വിചാരണ കോടതിയെ സമീപിച്ചത്.തുടരന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ സംഘം കണ്ടെത്തിയ […]
നടി അക്രമിക്കപ്പെട്ട കേസ് : ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ അപേക്ഷയിൽ ഇന്ന് വീണ്ടും വാദം തുടരും
നടി അക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ അപേക്ഷയിൽ ഇന്ന് വീണ്ടും വാദം തുടരും. ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിന് വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനോട് വിചാരണ കോടതി ആവശ്യപ്പെട്ടിരുന്നു. കേസിൽ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതിചേർത്ത വിവരം ക്രൈം ബ്രാഞ്ച് കോടതിയെ അറിയിക്കും . നടിയെ അക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ധാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷൻ വിചാരണ കോടതിയെ സമീപിച്ചത്. സാക്ഷികളെ ദിലീപ് സ്വാധീനിച്ചതിന് നേരിട്ടുള്ള തെളിവുകൾ ഹാജരാക്കാൻ അന്വേഷണ സംഘത്തോട് വാദത്തിനിടയിൽ കോടതി നിർദ്ധേശിച്ചിരുന്നു. […]